TRIVANDRUM

കേരള സര്‍ക്കാര്‍ ഹിന്ദു സമൂഹത്തോട് യുദ്ധപ്രഖ്യാപനം നടത്തുന്നു: ശശികല ടീച്ചര്‍

മലയിന്‍കീഴ്: വിളപ്പില്‍ശാല വിട്ടിയം ശ്രീഭദ്രകാളി ദേവീക്ഷേത്രത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമം ഹിന്ദുസമൂഹത്തോടുള്ള യുദ്ധപ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. വിളപ്പില്‍ശാല എസ്‌ഐ ബൈജുവും മലയിന്‍കീഴ് എസ്‌ഐ തന്‍സീറും ആര്യനാട് സിഐ നാസറുദ്ദീനും നടത്തിയ ക്ഷേത്രാക്രമണം ടിപ്പുവിന്റെ പടയോട്ടക്കാലത്തിനു തുല്യമാണെന്ന് ടീച്ചര്‍ വ്യക്തമാക്കി. വിട്ടിയം ക്ഷേത്രാക്രമണത്തില്‍ പ്രതിഷേധിച്ച ഹിന്ദുഐക്യവേദി പേയാട് സാമില്‍ മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടീച്ചര്‍. വിളപ്പില്‍ശാല എസ്‌ഐ പ്രഛന്ന വേഷധാരിയായി വിട്ടിയം ക്ഷേത്രത്തിലെ കളങ്കാവലിനിടയില്‍ കയറി [...]

മാലിന്യ പ്രശ്‌നം: ബിജെപി പദയാത്ര ഇന്ന്

തിരുവനന്തപുരം: നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം മണ്ഡലം കമ്മറ്റി പദയാത്ര ഇന്ന്. ഏര്യാകമ്മറ്റി പ്രസിഡന്റ് എസ്‌കെപി രമേശ് നയിക്കുന്ന പദയാത്ര വൈകിട്ട് 3ന് ചാല മാര്‍ക്കറ്റില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ‘മാലിന്യം നീക്കൂ ചാലയെ രക്ഷിക്കൂ’ എന്നതാണ് മുദ്രാവാക്യമെന്ന് പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ അറിയിച്ചു.

അയണ്‍ ഗുളികയില്‍ ഇരുമ്പുപൊടി; ഭക്ഷ്യവസ്തുക്കളില്‍ മായം

തിരുവനന്തപുരം: കുട്ടികള്‍ക്ക് നല്‍കുന്ന അയണ്‍ ഗുളികകളില്‍ ഇരുമ്പുപൊടി. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിറവും മണവും രുചിയും സൃഷ്ടിക്കാനുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ മായവും മാരകവുമായ വിഷാംശകളെന്നും കണ്ടെത്തല്‍. ഇത് സംബന്ധിച്ച് പഠനം നടത്തിയ ചേര്‍ത്തലയിലെ മോഹനന്‍ വൈദ്യന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സത്വരനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. കുട്ടികള്‍ക്ക് നല്‍കുന്ന അയണ്‍ ഗുളികാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്നും മുഖ്യമന്ത്രി വിട്ടുനില്‍ക്കാമെന്ന് സമ്മതിച്ചതായും മോഹനന്‍ വൈദ്യന്‍ അറിയിച്ചു.ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന അയണ്‍ ഗുളികകള്‍ അനീമിയ (വിളര്‍ച്ച) [...]

സ്വതന്ത്ര സോഫറ്റ്‌വയര്‍ ഉപയോഗിച്ചുള്ള ആശയങ്ങള്‍ വികസിപ്പിക്കാന്‍ മത്സരം

  തിരുവനന്തപുരം,  തിരുവനന്തപുരം മാര്‍ബസേലിയോസ് കോളേജിന്റേയും അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വയര്‍ കേന്ദ്രമായ ഐ.സി. ഫോസ്സിന്റേയും ആഭിമുഖ്യത്തില്‍ സ്വതന്ത്ര സോഫ്റ്റ് വയര്‍ ഉപയോഗിച്ച്  സാമൂഹിക ക്ഷേമത്തിനുപകരിക്കുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ‘നെക്സ്റ്റ് ബിഗ് ഐഡിയ’ മത്സരം സംഘടിപ്പിക്കും. 22 മുതല്‍ 24 വരെ മാര്‍ ബസേലിയോസ് കേളേജിലാണ് മത്സരം.  കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നവീന സാങ്കേതിക ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് ബസേലിയസ് കോളേജും ഐ.സി.ഫോസ്സും ഒരുക്കുന്നത്.   ഏറ്റവും മികച്ച  ആശയത്തിന് 15000 രൂപയും, രണ്ടാംസ്ഥാനത്തിന് [...]

അഭേദാശ്രമത്തില്‍ ഭാഗവത സപ്താഹയജ്ഞം

തിരുവനന്തപുരം: അഭേദാശ്രമത്തില്‍ സ്വാമി നിഗമാനന്ദയുടെ ഭാഗവതസപ്താഹം 16ന് ഭാഗവത മഹാത്മ്യ പ്രഭാഷണത്തോടെ ആരംഭിക്കും. 17 മുതല്‍ 23 വരെ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെ ഭാഗവതപാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും. 23ന് ആറാട്ടോടെയും യജ്ഞപ്രസാദ വിതരണത്തോടുംകൂടി സപ്താഹയജ്ഞം സമാപിക്കും. ദിവസവും രാത്രി 7 മുതല്‍ 8.30 വരെ വിവിധ ഭജനമണ്ഡലികള്‍ പങ്കെടുക്കുന്ന ഭജനയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.  

ഹൈക്കോടതി ബഞ്ച് സമരം 6-ാം വര്‍ഷത്തിലേക്ക്- നാളെ കോടതി ബഹിഷ്‌കരണം

തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന രണ്ടാംഘട്ട സമരം നാളെ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. ഇതോടനുബന്ധിച്ച് അന്നേദിവസം ജില്ലയിലെ കോടതികള്‍ ബഹിഷ്‌കരിക്കുവാന്‍ സമരസമിതി തീരുമാനിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല, കാട്ടാക്കട എന്നീ കേന്ദ്രങ്ങളിലെ എല്ലാ കോടതികളും ബഹിഷ്‌ക്കരിക്കും. കോടതിബഹിഷ്‌കരണത്തിന് ശേഷം ബാര്‍ അസോസിയേഷന്‍ ഹാളില്‍ കൂടുന്ന പ്രതിഷേധയോഗം പ്രതിപക്ഷനേതാവ്. വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എ.സമ്പത്ത് എംപി, പന്ന്യന്‍രവീന്ദ്രന്‍, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.മോഹന്‍കുമാര്‍, മുന്‍മന്ത്രിമാരായ എം.വിജയകുമാര്‍, വി.സുരേന്ദ്രന്‍പിള്ള, ശിവസേനാ നേതാവ് എം.എസ്.ഭുവനചന്ദ്രന്‍, വി.നാഗപ്പന്‍നായര്‍ [...]

ജസ്റ്റിസ് ബസന്തിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ജസ്റ്റിസ് ബസന്തിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.നീതിനിര്‍വഹണവും മാധ്യമധര്‍മ്മവും എന്ന വിഷയത്തെ ആസ്പദമാക്കി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.സൂര്യനെല്ലി കേസിലെ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് ബസന്ത് നടത്തിയ അഭിപ്രായപ്രകടനം സ്വകാര്യസംഭാഷണമാണെന്ന് പറയാന്‍ കഴിയില്ല. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെപ്പറ്റി മോശമായ അഭിപ്രായപ്രകടനം നടത്തിയ ജസ്റ്റിസ് ബസന്തിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കേസെടുക്കണമെന്ന് കോടിയേരി പറഞ്ഞു.ഒരു മുന്‍ന്യായാധിപന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ വിധിന്യായം വായിക്കാത്തവരാണെന്ന് നടത്തിയ അഭിപ്രായപ്രകടനം നീതിന്യായ വ്യവസ്ഥയോടുള്ള [...]

രോഗിയെ മര്‍ദ്ദിച്ച കേസ്: പോലീസ് നഷ്ടപരിഹാരം നല്‍കി

തിരുവനന്തപുരം: രോഗിയായ മകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാതിവന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 25,000 രൂപ നഷ്ടപരിഹാരം നല്‍കി. സര്‍ക്കാര്‍ ഉത്തരവുപ്രകാരം സിറ്റി ജില്ലാപോലീസ് മേധാവിയാണ് തുക പരാതിക്കാരിക്കു നല്‍കിയത്. നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.2009 ഒക്‌ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൊബൈല്‍ഫോണ്‍ മോഷണം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഹൃദയ-മനോരോഗിയായ മകന്‍ സന്ദീപിനെ തമ്പാനൂര്‍ പോലീസ് മര്‍ദ്ദിച്ചെന്നും ഇതേ തുടര്‍ന്ന് എട്ടുദിവസം ആശുപത്രിയില് പ്രവേശിപ്പിച്ചെന്നും കാണിച്ച് തൈക്കാട് ആശുപത്രിക്കുസമീപം [...]

കുടിവെള്ളക്ഷാമം അതിരൂക്ഷം; പരിഹാരം വേണമെന്ന് നാട്ടുകാര്‍

വര്‍ക്കല: വെട്ടൂര്‍ പഞ്ചായത്തില്‍ പൊതുവെയും പുത്തന്‍ചന്തമുതല്‍ പ്ലാവഴികംവരെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകിച്ചും അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. വാമനപുരം പദ്ധതിയില്‍ നിന്നും ലഭിച്ചിരുന്ന കുടിവെള്ളം കഴിഞ്ഞ കുറെ ദിവസങ്ങളായ നിലച്ചിരിക്കുകയാണ്. വാട്ടര്‍അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യ പലപ്രാവശ്യം കൊണ്ടുവന്നിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. വര്‍ക്കല മുനിസിപ്പാലിറ്റിയുമായി അടുത്തുകിടക്കുന്ന വെട്ടൂര്‍ പഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തില്‍ അധികൃതര്‍ രാഷ്ട്രീയം കലക്കുന്നതായി ജനങ്ങള്‍ സംശയിക്കുന്നു. വേനല്‍ കടുത്തതോടുകൂടി വലയന്റകുഴി, കൊച്ചുവിള പദ്ധതികളില്‍ നിന്നും കിട്ടുന്ന വെള്ളത്തിനും ക്ഷാമം അനുഭവപ്പെടുകയാണ്. [...]

സബ്‌രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചു

തിരുവനന്തപുരം: സബ്‌രജിസ്ട്രാര്‍ ഓഫീസുകളില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ആള്‍കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സബ്‌രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കൂട്ടധര്‍ണ നടത്തി. പട്ടം സബ്‌രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ പാലോട് രവി എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി.വിജയകുമാരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പട്ടം മോഹനചന്ദ്രന്‍നായര്‍, വി.അനില്‍കുമാര്‍, കൗണ്‍സിലര്‍ ജോര്‍ജ് ലൂയീസ്, രാജേഷ് മണ്ണാംമൂല, വി.കൃഷ്ണന്‍കുട്ടിനായര്‍, ജി.ആര്‍.രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.നെയ്യാറ്റിന്‍കര സബ്‌രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ മുന്‍ എംഎല്‍എ എസ്.ആര്‍.തങ്കരാജ് ഉദ്ഘാടനം ചെയ്തു. [...]




Copyright @ JANMABHUMI ONLINE 2011