NEWS

നേതൃമാറ്റം ആവശ്യപ്പെട്ട്‌ തുറന്ന പോര്‌

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ പ്രശ്നത്തില്‍ കോണ്‍ഗ്രസില്‍ തുറന്ന പോര്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും തമ്മില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള ഭിന്നതയാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. മുഖ്യമന്ത്രിക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിച്ചിരിക്കുന്ന രമേശ്‌ ചെന്നിത്തല പ്രശ്നം ഹൈക്കമാന്റിനു മുന്നിലെത്തിക്കാന്‍ അടുത്ത ദിവസം തന്നെ ദില്ലിക്കു പോകും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇനി ഒരുമിച്ചുപോകില്ലെന്ന നിലപട്‌ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. നേതൃമാറ്റം എന്ന അജണ്ടയിലേക്കാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലും സര്‍ക്കാരിലും കാര്യങ്ങളെത്തുന്നത്‌. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനത്തേക്കെത്താനായിരുന്നു ചെന്നിത്തലയുടെ [...]

കവടിയാറിലേക്കുള്ള വിവേകാനന്ദ പ്രതിമ മാമല്ലപുരത്ത്‌ ഒരുങ്ങുന്നു

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ വെങ്കലപ്രതിമയുടെ നിര്‍മ്മാണം തമിഴ്‌നാട്ടിലെ മാമല്ലപുരത്ത്‌ അതിവേഗം പുരോഗമിക്കുന്നു. വിവേകാനന്ദ ശിലാസ്മാരകത്തിലെ പ്രതിമയുടെ മാതൃകയിലാണ്‌ പ്രതിമ നിര്‍മിക്കുന്നത്‌. ശില്‍പി ദക്ഷിണാമൂര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ ഏതാനും വിദഗ്ധര്‍ക്കാണ്‌ നിര്‍മ്മാണച്ചുമതല. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമ നിര്‍മ്മിച്ചത്‌ ദക്ഷിണാമൂര്‍ത്തിയുടെ പിതാവായിരുന്നു. വിവേകാനന്ദകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ നിര്‍മ്മാണപുരോഗതി നേരിട്ടെത്തി വിലയിരുത്തി. പ്രതിമ നിര്‍മ്മാണത്തിനാവശ്യമായ 16 ലക്ഷം രൂപ നല്‍കുന്നത്‌ വിവേകാനന്ദകേന്ദ്രമാണ്‌. തിരുവനന്തപുരത്തിന്റെ മര്‍മ്മപ്രധാനമായ കവടിയാര്‍ കൊട്ടാരത്തിനു മുന്നിലെ മനോഹരമായ പാര്‍ക്കിലാണ്‌ പ്രതിമ സ്ഥാപിക്കുക. പാര്‍ക്കുള്‍പ്പെടുന്ന സ്ഥലം ഇതിനായി നഗരസഭ പ്രതിമസ്ഥാപന സമിതിക്ക്‌ [...]

ക്രൈംബ്രാഞ്ച്‌ അന്വേഷണം ഉപേക്ഷിക്കാന്‍ സിപിഎം-കോണ്‍ഗ്രസ്‌ ഒത്തുകളി

കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം നേതൃത്വം ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിന്റെ പുനരന്വേഷണത്തില്‍ നിന്ന്‌ പിന്മാറാനുള്ള ക്രൈംബ്രാഞ്ചിന്റെ തീരുമാനം ദുരൂഹതയുണര്‍ത്തുന്നു. കേസന്വേഷണം സിബിഐക്കോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറണമെന്ന്‌ ചൂണ്ടിക്കാട്ടി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി ഷൗക്കത്തലി ക്രൈംബ്രാഞ്ച്‌ എഡിജിപി വിന്‍സണ്‍ എം.പോളിന്‌ കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ കൈമാറിയിരിക്കുകയാണ്‌. കേസിന്റെ പുനരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച്‌ 4 മാസത്തിലധികമായിട്ടും ഇഴഞ്ഞുനീങ്ങുകയായിരുന്നു. ആഭ്യന്തരവകുപ്പിന്റെ നിസ്സഹരണംമൂലം കേസന്വേഷണം ഇഴയുകയാണെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ഇത്‌ ശരിവെക്കുന്നതാണ്‌ പുതിയ സംഭവവികാസം. കൂടാതെ [...]

പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന്‌ അഭിപ്രായസര്‍വെകള്‍

ന്യൂദല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാര്‍ നാലാം വര്‍ഷം പിന്നിടുമ്പോള്‍ അഴിമതികളും വിവാദങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന്‌ സര്‍വേ റിപ്പോര്‍ട്ടുകള്‍ . സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ രാജിവെക്കണമെന്ന അഭിപ്രായക്കാരാണ്‌. കല്‍ക്കരിപ്പാടം അഴിമതിയില്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന്‌ കരുതുന്നവരാണ്‌ 65 ശതമാനം പേരും. 54 ശതമാനം പേര്‍ പ്രധാമന്ത്രിയുടെ പ്രവര്‍ത്തനത്തെ വളരെ മോശമെന്ന്‌ വിലയിരുത്തിയിരിക്കുന്നു. എബിസി ന്യൂസിന്റേയും സിഎന്‍എന്‍ ഐബിഎന്നിന്റെയും ഹെഡ്ലൈന്‍സ്‌ ടുഡേയുടെയും സര്‍വ്വേഫലങ്ങളില്‍ യുപിഎ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി .വിലക്കയറ്റവും തീരുമാനങ്ങള്‍ എടുക്കാനുള്ള [...]

വിഫലമായ സന്ദര്‍ശനം

ചൈനീസ്‌ പ്രധാനമന്ത്രി ലി കെ ക്വിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ-ചൈന ബന്ധത്തിലുള്ള വിള്ളലുകള്‍ നികത്താനോ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉപാധികള്‍ മുന്നോട്ട്‌ വയ്ക്കാനോ സാധ്യമായില്ല. അരുണാചല്‍, പാക്‌-അധീന കാശ്മീര്‍ എന്നിവ സംബന്ധിച്ച ചൈനയുടെ നിലപാട്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കാന്‍ സാധ്യമായില്ല എന്നത്‌ യുപിഎ സര്‍ക്കാരിന്റെ കഴിവില്ലായ്മയ്ക്ക്‌ അടിവരയിടുന്നു. ലി കെ ക്വിയാങ്ങ്‌ അധികാരമേറ്റതിനുശേഷം ആദ്യ വിദേശ സന്ദര്‍ശനത്തിന്‌ ഇന്ത്യ തെരഞ്ഞെടുത്തത്‌ തര്‍ക്ക വിഷയങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്താക്കി. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ [...]

വികസനത്തിന്റെ പേരില്‍ മനുഷ്യത്വത്തിന്റെ കഴുത്ത്‌ ഞെരിക്കുന്നു: കുമ്മനം

തിരുവനന്തപുരം: വികസനത്തിന്റെ പേരില്‍ ഇന്ന്‌ മനുഷ്യത്വത്തെ കഴുത്ത്‌ ഞെരിച്ചുകൊല്ലുകയാണെന്ന്‌ ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍. അനന്തപുരി ഹിന്ദുധര്‍മപരിഷത്തിന്റെ പരിസ്ഥിതിസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന്‌ 1000 കോടി രൂപയാണ്‌ സര്‍ക്കാര്‍ മഴവെള്ള സംഭരണികള്‍ക്കായി മാറ്റിവയ്ക്കുന്നത്‌. തടയണനിര്‍മാണത്തിനും കാവുകളുടെ സംരക്ഷണത്തിനും വൃക്ഷംനടീലിനും കോടികള്‍ മാറ്റിവയ്ക്കുന്നവര്‍ രാത്രി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നീര്‍ത്തടങ്ങള്‍ നികത്താനും മലകള്‍തകര്‍ക്കാനും മഴക്കാടുകള്‍ നശിപ്പിക്കാനും കോര്‍പ്പറേറ്റുകളുമായി ഗൂഢാലോചന നടത്തുകയാണ്‌. കേരളത്തില്‍ 45000 ഹെക്ടര്‍ വനം നഷ്ടപ്പെട്ടു. 19 ശമാനമായി കുറഞ്ഞു. കേരളത്തില്‍ ഏഴുലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്നത്‌ [...]

വനംവകുപ്പ്‌ അറിയാതെ ഗവിയിലേക്ക്‌ ടൂറിസം പദ്ധതി: ആറന്മുള എംഎല്‍എ വിവാദക്കുരുക്കില്‍

പത്തനംതിട്ട: കേരളത്തിലെ സംരക്ഷിതവനമേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗവിയിലേക്ക്‌ വന്‍ ടൂറിസം പാക്കേജ്‌ നടപ്പിലാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത ആറന്മുള എംഎല്‍എയുടെ നടപടി വിവാദമാകുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഗവി അപൂര്‍വ്വയിനം സസ്യവന്യജീവിജാലങ്ങളുടെ ആവാസ കേന്ദ്രമാണ്‌. നിയന്ത്രിത അളവില്‍ ഗവിയിലേക്ക്‌ സഞ്ചാരികളെ കടത്തിവിടുന്ന നടപടിയും നിര്‍ത്തലാക്കണമെന്ന്‌ വനംവകുപ്പ്‌ ആവശ്യപ്പെടുമ്പോഴാണ്‌ വകുപ്പറിയാതെ ടൂറിസംപദ്ധതി ആറന്മുള എംഎല്‍എ അഡ്വ.കെ.ശിവദാസന്‍നായര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്‌. പൈതൃകഗ്രാമമായ ആറന്മുളയില്‍ ഏക്കര്‍ കണക്കിന്‌ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സ്വകാര്യവിമാനകമ്പനിക്ക്‌ വേണ്ടി മണ്ണിട്ട്‌ നികത്തി പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടുനിന്ന എംഎല്‍എയുടെ [...]

ജയകൃഷ്ണന്‍മാസ്റ്റര്‍ വധം: സിബിഐ അന്വേഷിക്കണം-വി.മുരളീധരന്‍

കോഴിക്കോട്‌: കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററെ കൊലപ്പെടുത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന്‌ അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജയകൃഷ്ണന്‍മാസ്റ്റര്‍ കൊലക്കേസുമായി ബന്ധപ്പെട്ട്‌ നടന്നുകൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്‌ എഡിജിപിക്ക്‌ കൈമാറിയിരിക്കുകയാണ്‌. അന്വേഷണം അവസാനിപ്പിക്കുകയാണെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ്‌ വിവരം. യഥാര്‍ഥപ്രതികളെ കണ്ടെത്തുന്നതിന്‌ ക്രൈംബ്രാഞ്ചിന്‌ കഴിയാത്ത സാഹചര്യം വ്യക്തമാക്കണം. സിപിഎമ്മിന്റെ സംസ്ഥാനതല നേതാക്കള്‍ക്ക്‌ ഗൂഢാലോചനയില്‍ പങ്കുണ്ട്‌. സിപിഎമ്മും കോണ്‍ഗ്രസും ചില സുപ്രധാനകേസുകളില്‍ ധാരണയിലെത്തിയിരിക്കുകയാണ്‌. അന്വേഷണം പൂര്‍ത്തിയാക്കാതെ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നതിന്‌ പിന്നില്‍, [...]

കപില്‍ സിബലിന്റെ ഒത്തുകളി

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രീശാന്ത്‌, അജിത്‌ ചാന്ദില, അങ്കിത്‌ ചവാന്‍ എന്നിവരുള്‍പ്പെടെ പതിനാല്‌ പേരെ ദല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ്‌ ചെയ്തത്‌ മെയ്‌ പതിനാറിന്‌ പുലര്‍ച്ചെ ആറ്‌ മണിക്കാണ്‌. മുഖം കറുത്ത തുണികൊണ്ട്‌ മറച്ച്‌ കൊടും ക്രിമിനലുകളെയെന്നപോലെയാണ്‌ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവരെ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ഹാജരാക്കിയത്‌. ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട്‌ പിടിയിലാവുന്നവരെ ഇരുപത്തിനാല്‌ മണിക്കൂറിനകം മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കണമെന്നാണ്‌ നിയമം അനുശാസിക്കുന്നത്‌. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പിടിയിലായവരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്താറുണ്ട്‌. എന്നാല്‍ ശ്രീശാന്തിനേയും [...]

മതന്യൂനപക്ഷമെന്ന പേരില്‍…

ഭൂരിപക്ഷ സമുദായങ്ങള്‍ സാമൂഹ്യനീതിക്കുവേണ്ടി സംഘടിക്കുമ്പോള്‍ അവരുടേതുകൂടിയായ നികുതിപ്പണവും അവര്‍ ദേവന്‌ അര്‍പ്പിക്കുന്ന കാണിക്കപ്പണവും കവര്‍ച്ച ചെയ്ത്‌ ന്യൂനപക്ഷമെന്ന പേരില്‍ ഭരണത്തില്‍ കയറിപ്പറ്റി സ്വന്തം മതത്തെ വളര്‍ത്തുന്നവര്‍ ഭൂരിപക്ഷ സമൂഹം വര്‍ഗീയ ധ്രൂവീകരണം നടത്തുന്നു എന്നു പറഞ്ഞ്‌ വിലപിക്കുകയാണ്‌. ഏകകക്ഷി ഭരണം പോയി കൂട്ടുകക്ഷി ഭരണം വന്നപ്പോള്‍ ഭരണം കൂടുതല്‍ മെച്ചപ്പെടും എന്ന്‌ സ്വപ്നം കണ്ട ജനങ്ങള്‍ നിരാശരാകുകയും നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ കയറിയവരില്‍ ചിലര്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി എല്ലാ നീതിയേയും നിഷേധിച്ച്‌ അവിഹിതമായി പലതും നേടുകയും ചെയ്തു. സ്വാതന്ത്ര്യം [...]




Copyright @ JANMABHUMI ONLINE 2011