തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുട പിടിക്കുന്ന നിലപാടാണ് സ്പീക്കറുടേതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. നിഷ്‌പക്ഷനായി പ്രവര്‍ത്തിക്കേണ്ട സ്പീക്കര്‍ ഇത്തരത്തില്‍ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പിരിഞ്ഞ ശേഷം സഭാകവാടത്തില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇന്ന് സഭയ്ക്ക് പുറത്താണ് പ്രതിഷേധമെങ്കില്‍ നാളെ സഭയ്ക്ക് അകത്തും പ്രതിഷേധം തുടരുമെന്ന് വി.എസ് വ്യക്തമാക്കി. തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ഭാര്യയെ കൊന്ന കേസിലെ പ്രതിയായ [...]
Jun 18 2013 | |
Read More »
തിരുവനന്തപുരം: സോളാര്‍ പ്ലാന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു. ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാതെ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. കഴിഞ്ഞ ദിവസം യുവജന സംഘടനകളുടെ മാര്‍ച്ചിനുനേരെ പോലീസ് നടത്തിയ അതിക്രമത്തിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും രാവിലെ എട്ടരയ്ക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി സ്പീക്കറുടെ ചെയറിന് മുന്നിലെത്തി പ്രതിഷേധമുയര്‍ത്തി. ബഹളത്തിനിടയിലും സ്പീക്കര്‍ ചോദ്യം ചോദിക്കാന്‍ നിയമസഭാ അംഗങ്ങളെ [...]
Jun 18 2013 | |
Read More »
ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ലിയാണ്ടര്‍ പേസിന് ഇന്നലെ 40 തികഞ്ഞു. 1973 ജൂണ്‍ 17 ന് ഇന്ത്യന്‍ ഹോക്കിതാരം വേസ് പേസിന്റെയും ജെന്നിഫറിന്റെയും മകനായാണ് ലിയാണ്ടര്‍ പേസിന്റെ ജനനം. 1990-ല്‍ ജൂനിയര്‍ വിംബിള്‍ഡണും 1991-ല്‍ ജൂനിയര്‍ യുഎസ് ഓപ്പണും നേടിയാണ് പേസ് തന്റെ വരവ് അറിയിച്ചത്. ഇക്കാലത്ത് പേസ് ജൂനിയര്‍ തലത്തില്‍ ലോക ഒന്നാം നമ്പറായിരുന്നു. തൊട്ടുപിന്നാലെ പ്രൊഫഷണല്‍ ടെന്നീസിലും പേസ് എത്തിയ പേസ് 1992ലെ ബാഴ്സലോണ ഒളിമ്പിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നാല് [...]
Jun 18 2013 | |
Read More »
ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന: സംഘടിപ്പിച്ചു. മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ റെയില്‍വേ മന്ത്രിയാക്കിയാണ് മന്ത്രിസഭ പുന:സംഘടിപ്പിച്ചിരിക്കുന്നത്. മലികാര്‍ജുന്‍ ഖര്‍ഗെ കൈകാര്യ ചെയ്തിരുന്ന തൊഴില്‍ വകുപ്പ് സീസ് റാം ഓലയ്ക്ക് ലഭിച്ചതുകൊണ്ടാണ് ഖര്‍ഗെയ്ക്ക് റെയില്‍വേയുടെ ചുമതല ലഭിച്ചത്. എട്ട് മന്ത്രിമാരാണ് പുതിയതായി മന്ത്രി സഭയിലെത്തിയിരിക്കുന്നത്. നാല് ക്യാബിനറ്റ് മന്ത്രി മാരും നാല് സഹമന്ത്രിമാരുമാണ് ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെ ത്തിയിരിക്കുന്നത്. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും അവരുടെ വകുപ്പുകളും ക്യാബിനറ്റ് മന്ത്രിമാര്‍ മലികാര്‍ജുന്‍ ഖര്‍ഗെ – റെയില്‍വേ ഗിരിജാ വ്യാസ് [...]
Jun 17 2013 | |
Read More »
കോയമ്പത്തൂര്‍: സോളാര്‍ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ തമിഴ്നാട്ടില്‍ നിന്ന് പോലീസ് പിടികൂടി. കോയമ്പത്തൂരില്‍ വച്ചാണ് പ്രത്യേക സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തത്. കേരള തമിഴ്‌നാട് പോലീസ് സംഘത്തിന്റെ സംയുക്ത അന്വേഷണത്തിലാണ് അറസ്റ്റ്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയായിരുന്നു ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിനെ കണ്ടെത്താനായി നാലു സംഘങ്ങളായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ ബിജു മീശ വടിക്കുകയും മുടി വെട്ടി രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ബിജുവുമായി [...]
Jun 17 2013 | |
Read More »
തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പലതവണ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേളയും റദ്ദാക്കിയിരുന്നു. രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി. ഒമ്പതര മണിക്ക് വീണ്ടും നിയമസഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. [...]
Jun 17 2013 | |
Read More »
മുംബൈ: വായ്പാ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ വന്‍ ഇടിവിന്റെയും ഭക്ഷ്യ വില ഉയരുന്നതിന്റെയും അടിസ്ഥാനത്തില്‍ പണപ്പെരുപ്പ തോത് വര്‍ധിക്കുമെന്ന ആശങ്കയാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. റിപ്പോ നിരക്ക് 7.25 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും തുടരും. ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതവും നാലു ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പം താഴ്ന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരില്‍ നിന്നും [...]
Jun 17 2013 | |
Read More »
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തുകയാണ്. കൊച്ചി കാക്കനാട്, ഡിവൈഎഫ്‌ഐ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജും ജലപീരങ്കി പ്രയോഗവും നടത്തി. കോഴിക്കോടും ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു. തിരുവനന്തപുരത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയാണ്. വന്‍ പോലീസ് സന്നാഹത്തെയാണ് എല്ലായിടത്തും വിന്യസിച്ചിരിക്കുന്നത്. മാര്‍ച്ച് [...]
Jun 17 2013 | |
Read More »
പാട്ന: ഒടുവില്‍ ഐക്യജനതാദള്‍ എന്‍ഡിഎക്ക് പുറത്ത്. കഴിഞ്ഞ 17 വര്‍ഷത്തെ സഖ്യം ഉപേക്ഷിക്കുകയാണെന്ന തീരുമാനം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറാണ് പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ ബിജെപി മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല. സഖ്യം വിട്ട സാഹചര്യത്തില്‍ ജെഡിയു നിയമസഭയില്‍ വിശ്വാസവോട്ട് തേടാനും നിശ്ചയിച്ചു. ബീഹാര്‍ നിയമസഭയിലെ എന്‍ഡിഎ മന്ത്രിസഭയിലുണ്ടായിരുന്ന ബിജെപിയുടെ 11 മന്ത്രിമാരും രാജിവച്ചു. ജൂണ്‍ 19ന് വിശ്വാസവോട്ട് തേടാനാണ് മുഖ്യമന്ത്രി നിതീഷ്കുമാര്‍ ലക്ഷ്യമിടുന്നത്. സഖ്യം വേര്‍പിരിയുന്നതിനെക്കുറിച്ച് പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ ശരത്‌യാദവും ബീഹാര്‍ [...]
Jun 16 2013 | |
Read More »
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അന്നദാനത്തിന് ആവശ്യമായ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. റാന്നി പെരുനാട് കൃഷിഭവന്റെ സഹായത്തോടെ കൂനംകര ശബരി ശരണാശ്രമത്തില്‍ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് രാജു ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജൈവവളം ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയില്‍ നിന്നും കിട്ടുന്ന വിളകള്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള അന്നദാനത്തിനായി ഉപയോഗിക്കും. കീടനാശിനിയോ രാസവളമോ ഉപയോഗിക്കാതെ നേരിട്ട് അന്നദാന കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായത്. ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ്. സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. [...]
Jun 16 2013 | |
Read More »