VICHARAM

ചെന്നിത്തല പിടിച്ച പുലിവാല്‌

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എന്തിനായിരുന്നു കേരളയാത്ര നടത്തിയത്‌? തന്റെ ജനസ്വീകാര്യത ഉറപ്പിക്കാനോ വരും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ വര്‍ധിപ്പിക്കാനോ അതോ കടിച്ചതും ഇല്ല, പിടിച്ചതും ഇല്ല എന്ന ത്രിശങ്കുവില്‍ ആകാനോ? രമേശ്‌ ചെന്നിത്തലക്ക്‌ മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന ഇടം നല്‍കണമെന്നത്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ ആവശ്യമായിരുന്നു. പക്ഷെ താന്‍ ഒരു സമുദായത്തിന്റെയും പ്രതിനിധിയല്ല എന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട്‌ ചെന്നിത്തലക്ക്‌ തങ്ങളുടെ അക്കൗണ്ടില്‍ മന്ത്രിപദം നല്‍കേണ്ടതില്ല എന്ന നിലപാടിലേക്ക്‌ എന്‍എസ്‌എസിനെ എത്തിച്ചു. ചെന്നിത്തലയുടെ കേരളയാത്ര വെളിച്ചത്തുകൊണ്ടുവന്നത്‌ [...]

അഭ്യസ്തവിദ്യരായ ഭീകരര്‍

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ പാക്‌ സര്‍ക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷിയാണ്‌. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്റെ കയ്യിലെ മാരകമായ ആയുധങ്ങളിലൊന്നുമാണ്‌ ലഷ്കറെ തൊയ്ബ. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരികയാണ്‌. ബോസ്റ്റണ്‍ മാരത്തോണിനിടെ രണ്ട്‌ ഉഗ്രശേഷിയുള്ള ബോംബുകള്‍ പൊട്ടിത്തെറിച്ചതോടെ അമേരിക്കയുടെ കീഴടക്കാനാവാത്ത കോട്ടക്കൊത്തളം നടുങ്ങി. മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്ത ബോസ്റ്റണ്‍ സ്ഫോടനത്തെത്തുടര്‍ന്ന്‌ ആരും സുരക്ഷിതരല്ലെന്ന്‌ അധികൃതരുടെ അറിയിപ്പുണ്ടായി. ആക്രമണം നടത്തിയത്‌ ആരാണെന്ന്‌ അമേരിക്കന്‍ അധികൃതര്‍ക്ക്‌ വ്യക്തമായി തിരിഞ്ഞുകിട്ടിയിട്ടില്ലെങ്കിലും 2001 [...]

അനുഭവങ്ങള്‍ പഠിപ്പിക്കുന്ന പാഠം

ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും മറ്റും നവോത്ഥാനാശയങ്ങള്‍ സ്വീകരിച്ചത്‌ അര്‍ണോസുപാതിരിയില്‍നിന്നാണത്രെ! മരിച്ചുപോയവര്‍ തിരിച്ചുവന്നു നിഷേധിക്കില്ലെന്നറിയാവുന്ന സിറിയക്‌ ജോസഫ്‌ സ്വന്തം സമുദായത്തില്‍പ്പെട്ട ഒരു പാതിരിയെ ഉയര്‍ത്തിക്കാട്ടാന്‍ തട്ടിവിട്ടതാണിത്‌. ഭാരതീയ വിചാരകേന്ദ്രം ഈ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചു. വിമര്‍ശനം സഹിക്കാനാവാതെ കത്തോലിക്കാ സഭയുടെ പ്രമുഖനായ ഫാ.അടപ്പൂര്‍ വിചിത്രമായ ചില യുക്തികളുയര്‍ത്തിക്കൊണ്ട്‌ സ്വന്തം സമുദായക്കാരന്‌ പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. നവോത്ഥാന നായകര്‍ പറയാത്ത കാര്യം അവരുമായിടപഴകിയവര്‍ സൂചിപ്പിക്കുകപോലും ചെയ്യാത്ത കാര്യം അവര്‍ മണ്‍മറഞ്ഞേറെക്കഴിഞ്ഞെന്തേ അവരില്‍ ആരോപിക്കപ്പെടുന്നു? അല്‍പ്പം പിന്നോട്ടുപോകണം. 30 വര്‍ഷങ്ങള്‍ [...]

ആദിവാസികള്‍ അട്ടപ്പാടി വിട്ടോടണോ

സര്‍ക്കാര്‍ രണ്ട്‌ വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദവും ദര്‍ബാറും തലസ്ഥാനത്തും സംസ്ഥാനത്താകയും പൊടിപൊടിക്കുകയാണ്‌. ഇതിനിടയില്‍ മന്ത്രിസ്ഥാനവും മൊഞ്ചുള്ള വകുപ്പ്‌ ലഭിക്കാനും നിലനിര്‍ത്താനും നേതാക്കള്‍ രാപ്പകല്‍ അധ്വാനിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ നന്മയും മേന്മയുമെല്ലാം കളഞ്ഞുകുളിച്ച്‌ കൊണ്ടുള്ള രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ മുറുകുമ്പോള്‍ അട്ടപ്പാടി അടക്കമുള്ള ആദിവാസി ഊരുകള്‍ പട്ടിണിയിലും മാറാ രോഗത്തിലും പെട്ട്‌ നട്ടം തിരിയുകയാണ്‌. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളുംമൂലം നവജാത ശിശുക്കളുടെ ശവപ്പറമ്പായി അട്ടപ്പാടിമേഖല മാറിയിരിക്കുന്നു. മൂന്നുമാസത്തിനിടയില്‍ നിരവധി സ്ത്രീകള്‍ മാസംതികയാതെ പ്രസവിച്ചു. കുഞ്ഞുങ്ങള്‍ക്കെല്ലാം ജീവനാശമുണ്ടായി. കഴിഞ്ഞ ദിവസം നാലു കുഞ്ഞുങ്ങള്‍ [...]

മൂല്യച്യുതിയുടെ നാട്ടില്‍

ആലുവാ മണപ്പുറത്ത്‌ പരിസ്ഥിതി സംരക്ഷണ സംഘം നട്ടുവളര്‍ത്തിയ ‘കുട്ടി’ വനം ആലുവ മുന്‍സിപ്പാലിറ്റി, എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‌ “കൈമാറുകയും” ഡിടിപിസി സ്വകാര്യ വ്യക്തിയ്ക്ക്‌ ഹരിതവനം ജംഗിള്‍ ട്രാക്കിനായി വിട്ടുനല്‍കുകയും ചെയ്തിരിക്കയാണ്‌. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക്‌ പണമുണ്ടാക്കുവാനായി തീറെഴുതിയിരിക്കുന്നു എന്ന്‌ സാരം. പെരിയാര്‍ മംഗലപ്പുഴ ശാഖയും മാര്‍ത്താണ്ഡവര്‍മ ശാഖയുമായി പിരിയുന്ന ഭാഗത്താണ്‌ ആലുവാ മണപ്പുറം സ്ഥിതി ചെയ്യുന്നത്‌. മഴക്കാലത്ത്‌ പെരിയാര്‍ കവിഞ്ഞൊഴുകുമ്പോള്‍ ഈ ഭാഗത്ത്‌ തീരം ഇടിയുന്നത്‌ തടയാനാണ്‌ ‘കുട്ടിവനം’ രൂപപ്പെടുത്തിയത്‌. സത്യത്തില്‍ നദിയിലാണ്‌ [...]

തീ പിടിക്കുമ്പോള്‍ ബീഡി കുടിക്കരുതേ

എന്തായാലും ഒടുവില്‍ അതങ്ങു സമ്മതിച്ചു. പുര കത്തിയിട്ടുണ്ട്‌. അല്ലേലും അങ്ങനെയാണ്‌. സത്യം അറിയാതെ വിളിച്ചു പറഞ്ഞുപോകും. ആത്മഗതം മൈക്കിലൂടെ പുറത്തുവരും. അങ്ങനെയാണല്ലോ പ്രസിദ്ധ നാടകകൃത്ത്‌ സിജെ തോമസ്‌ ’1128-ല്‍ ക്രൈം 27′ എന്ന നാടകത്തില്‍ ആത്മഗതത്തെക്കുറിച്ചു പറഞ്ഞത്‌. ഇവിടെ ആത്മഗതമാണോ ആത്മ സങ്കടമാണോ ആത്മസംഘര്‍ഷമാണോ പുറത്തുവന്നത്‌. പറഞ്ഞു വരുന്നത്‌ പിണറായി വിജയന്റെ ഒഞ്ചിയം പ്രസംഗത്തെക്കുറിച്ചാണ്‌. സിപിഐക്കാര്‍ ഒറ്റക്കു ഒഞ്ചിയത്തു രക്തസാക്ഷി ദിനം ആചരിച്ചതാണു വിഷയം. അതു പുരക്കു തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നതുപോലെയാണത്രേ. തീ പിടിച്ചപ്പോള്‍ വാഴവെട്ടിയോ, [...]

അഹങ്കാരത്തിന്റെ ഐക്കണ്‍

ചില പേരുകള്‍ അങ്ങനെയാണ്‌. ആളും അയാളുടെ പേരും തമ്മില്‍ ഒരു ബന്ധവുമുണ്ടാകില്ല. ജന്മാഷ്ടമിക്ക്‌ ഉണ്ണിക്കണ്ണന്റെ വേഷമിടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ വര്‍ഗീയവാദികളാകുമെന്ന്‌ പ്രചരിപ്പിക്കുന്നവന്‌ പേര്‌ വിഷ്ണുനാഥ്‌, വാ തുറത്താല്‍ അസഭ്യം പറയുന്നവര്‍ക്ക്‌ സുധാകരനെന്നും ജോര്‍ജ്ജെന്നും പേര്‌, ലോകോത്തര പോക്കിരിക്ക്‌ സുശീലന്‍ എന്നാകും പേര്‌. കാര്‍മേഘം സദാ മുഖത്ത്‌ കൂടുകെട്ടിയവന്‌ പ്രസന്നന്‍ എന്നും. ഒരു സങ്കല്‍പത്തിന്റെ പേരിലാണല്ലോ അച്ഛനമ്മമാര്‍ മക്കള്‍ക്ക്‌ ഇങ്ങനെയൊക്കെ പേരിടുന്നത്‌. ജീവിതം കൊണ്ട്‌ അവര്‍ അങ്ങനെയായാല്‍ അത്രയും നന്നായി. അതുപോലൊരു സങ്കല്‍പം മാത്രമാണ്‌ ശാന്തകുമാരന്‍ ശ്രീശാന്ത്‌ എന്ന പേരിനു [...]

ജനസംഖ്യാവര്‍ദ്ധനവിലെ ചതിക്കുഴികള്‍

ജനസംഖ്യാവര്‍ദ്ധന കേരളത്തില്‍ സൃഷ്ടിക്കുന്ന ചതിക്കുഴികള്‍ ആപത്കരമാംവിധം സാമൂഹ്യ സന്തുലിതാവസ്ഥയെ അട്ടിമറിക്കുകയാണ്‌. ബഹുമത സമൂഹമായ മലയാള മണ്ണില്‍ ഒരു മതത്തിന്റെ ക്രമം തെറ്റിയുള്ള വര്‍ദ്ധനവ്‌ നമ്മുടെ സാമൂഹിക സങ്കല്‍പങ്ങളെതന്നെ തകിടംമറിക്കുമെന്നുറപ്പാണ്‌. മാധ്യമങ്ങള്‍ വഴി പുറത്തുവന്ന കണക്കനുസരിച്ച്‌ 2011 ലെ ജനസംഖ്യാ വര്‍ദ്ധനാനിരക്ക്‌ 4.91 ശതമാനമാണ്‌. എന്നാല്‍ ജനസംഖ്യാവര്‍ദ്ധനനിരക്കില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന മലപ്പുറത്ത്‌ സംസ്ഥാന വളര്‍ച്ചാനിരക്കിന്റെ മൂന്നിരട്ടി കൂടുതലാണ്‌. മലപ്പുറം ജില്ലയിലെ ജനസംഖ്യാ വര്‍ദ്ധനനിരക്കിപ്പോള്‍ 13.45 ശതമാനമാണ്‌. ഇടുക്കി, പത്തനംതിട്ട തുടങ്ങി മധ്യതിരുവിതാംകൂറിലെ നാല്‌ ജില്ലകളില്‍ ജനസംഖ്യ കുറയുകയാണുണ്ടായിട്ടുള്ളത്‌. [...]

കേരളം കാല(ത്തി)നൊപ്പം!

യുഡിഎഫ്‌ ഭരണം തുടങ്ങിയിട്ട്‌ വര്‍ഷം രണ്ട്‌ പൂര്‍ത്തിയായി. ഇന്ന്‌ മൂന്നാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. അതിന്‌ മുമ്പ്‌ അഞ്ചുവര്‍ഷം ഇടത്‌ മുന്നണിയായിരുന്നു ഭരണത്തില്‍. ഇന്നത്തേതുപോലെ തന്നെ അന്നും. പ്രഖ്യാപനങ്ങള്‍ക്കേ പഞ്ഞമില്ലാതുള്ളൂ. ഇരുമുന്നണികളും മാറിമാറി ഭരിച്ച കേരളം നാശത്തിന്റെ പടുകുഴിയിലേക്ക്‌ നീങ്ങുകയാണ്‌. ‘ അമ്മ തിരക്കീട്ടും മോളു നിരക്കീട്ടും നാഴിയുടെ മൂട്‌ തേഞ്ഞു’എന്നുപറഞ്ഞതുപോലെയാണ്‌ സ്ഥിതി. മൂന്നാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ആഹ്ലാദമുണ്ടെന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം. മുന്നണിയിലേയും പാര്‍ട്ടിയിലേയും പ്രശ്നങ്ങളും നേരിയ ഭൂരിപക്ഷവുമൊന്നും തീരുമാനങ്ങളെടുക്കുന്നതിന്‌ തടസമായില്ലത്രെ. ശരിയാണ്‌. തീരുമാനമെടുക്കാനും അത്‌ കൊട്ടിപ്പാടാനും [...]

വിഴുപ്പലക്കലിന്റെ വര്‍ഷങ്ങള്‍

കസനവും കരുതലും എന്ന മുദ്രാവാക്യവുമായാണ്‌ രണ്ടുവര്‍ഷം മുന്‍പ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എതിര്‍മുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനവിധിയായിരുന്നു തെരഞ്ഞെടുപ്പ്‌ എങ്കിലും കോണ്‍ഗ്രസിന്റെ തമ്മില്‍ത്തല്ല്‌ മൂലം നേരിയ ഭൂരിപക്ഷം മാത്രമാണ്‌ കിട്ടിയത്‌. എങ്കിലും മികച്ച ഭരണം ജനം പ്രതീക്ഷിച്ചു. നട്ടെല്ല്‌ ഒടിഞ്ഞ പ്രതിപക്ഷത്തുനിന്നും വലിയ പ്രശ്നവും ഉണ്ടായില്ല. പക്ഷേ രണ്ടുവര്‍ഷത്തെ ഉമ്മന്‍ചാണ്ടി ഭരണം പൂര്‍ത്തിയാകുമ്പോള്‍ നിരാശമാത്രം ബാക്കി. പരസ്പരം വിഴുപ്പലക്കലും വികസന വിരുദ്ധവും സമുദായവല്‍ക്കരണവും ഒക്കെചേര്‍ന്ന്‌ നാണംകെട്ട ഭരണം. കേരളം കൈവരിച്ച പല നേട്ടങ്ങളും [...]

Copyright @ JANMABHUMI ONLINE 2011