ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികളുടെ ജീവിതത്തെയും തത്വചിന്തയെയും എത്ര പഠിച്ചാലും അതിന് ഒരവസാനമില്ല എന്ന് ഒറ്റവാക്കില്‍ പറയാവുന്നതാണ്. ഭാരതം കണ്ട, അല്ല ലോകം കണ്ട ഏറ്റവും വലിയ തത്വജ്ഞാനിയായിരുന്നു ശങ്കര ഭഗവദ്പാദര്‍. അത്ഭുതകരമായ വീര്യവും വിപുലമായ കര്‍മ്മശക്തിയുമുള്ള ഋഷിവ്യരനായിരുന്നു ശ്രീ ശങ്കരന്‍. ഇന്ത്യയുടെ തത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും ലോകചിന്തയില്‍ ആത്മീയാനുഭൂതി പ്രദാനം ചെയ്യുന്ന ആദിശൃംഗവുമായ ഉപനിഷത് വ്യാഖ്യാനിച്ചുകൊണ്ട് ആദിശങ്കരന്‍ വേദാന്തത്തിനെ സാധാരണക്കാരില്‍ എത്തിച്ചു. സ്ഥാവരാന്തമായ പ്രപഞ്ചത്തിലെ സകല വസ്തുക്കളേയും തന്നിലും തന്നെ സര്‍വഭൂതങ്ങളിലും അനുഭവിച്ചറിയുവാന്‍ അദ്ദേഹം പഠിപ്പിച്ചു. [...]
May 15 2013 | |
Read More »
ക്ഷേത്രദര്‍ശനത്തിനുവരുന്ന ഭക്തജനങ്ങളുടെ രജിസ്റ്റര്‍ ഉണ്ടാക്കി അതില്‍നിന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടത്തി ക്ഷേത്ര ഉപദേശകസമിതികള്‍ രൂപീകരിക്കണമെന്നും ക്ഷേത്രങ്ങളിലെ നിര്‍ണായകമായ അധികാരങ്ങള്‍ അവര്‍ക്ക് നല്‍കിക്കൊണ്ട് ഉദ്യോഗസ്ഥ ഭരണത്തിന് കടിഞ്ഞാണിടമെന്നും ശങ്കരന്‍നായര്‍ കമ്മീഷന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ മുകള്‍തലം വരെ ഇതുതുടരണമെന്നും ശങ്കരന്‍ നായര്‍ കമ്മീഷന് അഭിപ്രായമുണ്ട്. പക്ഷെ മാറി മാറി വന്ന ഇടതുവലതു സര്‍ക്കാരുകള്‍ അവര്‍ തന്നെ നിയമിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ അഴിമതി തുടരാന്‍ കഴിയില്ല എന്നു കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കുകയും ഇന്നുവരെ [...]
May 15 2013 | |
Read More »
ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാനപ്രതികള്‍ ജയിലില്‍ വന്‍ ഭീഷണിതന്നെയായിട്ടുണ്ടെന്നാണ് വിവരം. സമൂഹത്തിന് ഭീഷണിയായവരെ നിയമാനുസൃതം കേസ്സെടുത്ത് ജയിലിലടച്ചാല്‍ അവര്‍ തല്‍ക്കാലമെങ്കിലും പ്രശ്നക്കാരല്ലാതെ കഴിയുമെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഇവിടെ നേരെതിരിച്ചാണ് അനുഭവം. തങ്ങള്‍ പറയുന്നതു പോലെ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ മതിയെന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിഞ്ഞുപോവുകയാണ്. അതുകൊണ്ടുതന്നെ പ്രതികള്‍ പുറത്തു കറങ്ങിനടക്കുന്നതിനേക്കാള്‍ സ്വൈരമായി ജയിലില്‍ വാഴുന്നു. ഇക്കാര്യത്തില്‍ ആര് നടപടിയെടുക്കും, എന്തു നടപടി സ്വീകരിക്കും എന്നറിയാത്ത ഒരു അന്തരീക്ഷമാണ് സംജാതമായിട്ടുള്ളത്. ടി.പി വധക്കേസ് അട്ടിമറിക്കുകഎന്നത് സിപിഎമ്മിനെ [...]
May 15 2013 | |
Read More »
പാക്കിസ്ഥാന്റെ പ്രധാനമന്ത്രിപദത്തിലേക്ക് നവാസ് ഷെരീഫിന് ഇത് മൂന്നാമൂഴമാണെങ്കിലും രാഷ്ട്രീയമായി നവാസിന്റേത് രണ്ടാംവരവാണ്. 1999 ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ച പര്‍വേസ് മുഷറഫ് അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ ജയിലിലടക്കുകയായിരുന്നു. പിന്നീട് സൗദി അറേബ്യയിലേക്ക് പലായനം ചെയ്യാന്‍ അനുവദിച്ച നവാസിന് വിമാനത്താവളത്തില്‍ ബന്ധുക്കളോടുപോലും സംസാരിക്കാനുളള അവസരം അതിനകം പാക് പ്രസിഡന്റായി മാറിയ മുഷറഫ് നല്‍കിയില്ല. നിറകണ്ണുകളോടെ രാജ്യം വിടേണ്ടിവന്ന അനുഭവം മറ്റാരു മറന്നാലും നവാസ് ഷെരീഫിന്റെ മനസ്സില്‍ മായാതെ നില്‍ക്കും. പിന്നീട് 2007 ല്‍ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പില്‍ [...]
May 13 2013 | |
Read More »
ആത്മീയതയിലധിഷ്ഠിതമായ ചിന്തകളിലൂടെയും ദര്‍ശനങ്ങളിലൂടെയും പന്ത്രണ്ടാം ശതകത്തില്‍ ഭാരതത്തില്‍ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച വിപ്ലവകാരിയായ യോഗിയാണ് ബസവേശ്വരന്‍. “ഭാരതത്തിലെ ആദ്യത്തെ സ്വതന്ത്ര ചിന്തകന്‍” എന്ന് ചരിത്രകാരന്‍ ആര്‍തര്‍ മില്‍സ് വിശേഷിപ്പിച്ച ബസവേശ്വരന്റെ ജന്മദിനമാണ് ഇന്ന്. തന്റെ സഹോദരിക്ക് നിഷേധിക്കുന്ന പൂണൂല്‍ തനിയ്ക്കും വേണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉപനയന വേദി വിട്ടിറിങ്ങിയ ബാലനായ ബസവേശ്വരന്‍, എട്ടാം വയസ്സില്‍ തന്നെ ഭാരതത്തില്‍ സാമൂഹ്യപരിഷ്കരണത്തിനും സമഗ്രവിപ്ലവത്തിനും തുടക്കമിട്ടു. പന്ത്രണ്ടാം ശതകത്തില്‍ ഭാരതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും യാഥാസ്ഥിതിക ചിന്തകള്‍ക്കുമെതിരെ ഉദിച്ചുയര്‍ന്ന പ്രകാശഗോപുരമായിരുന്ന മഹാത്മ ബസവേശ്വരന്‍. [...]
May 12 2013 | |
Read More »
കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രണ്ടുപേര്‍ പുറത്തുചാടിയപ്പോള്‍ എല്ലാം തീര്‍ന്നു എന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. അഴിമതിയുടെ കൊടുമുടിയില്‍ നിന്നാണ് രണ്ടുപേര്‍ ഉരുണ്ടുവീണിരിക്കുന്നത്. ഇരുവരും പ്രധാമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തര്‍. മന്ത്രിസഭയില്‍ ഇവരെ പിടിച്ചുനിര്‍ത്താനുള്ള സകല മാര്‍ഗ്ഗങ്ങളും അവലംബിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലും സിബിഐയുടെ നടപടികളും എല്ലാ മാര്‍ഗ്ഗങ്ങളെയും കൊട്ടിയടപ്പിക്കുകയായിരുന്നു. റെയില്‍വെ മന്ത്രിസ്ഥാനത്തുനിന്നും പവന്‍കുമാര്‍ ബന്‍സലിന് പുറത്തുപോകേണ്ടിവന്നത് കോഴക്കേസ്മൂലം. കല്‍ക്കരി അഴിമതിക്ക് കൂട്ടുനിന്നതിന്റെ പേരിലാണ് നിയമമന്ത്രി സ്ഥാനത്തുനിന്നും അശ്വനികുമാറിന് മന്ത്രിസ്ഥാനം പോയത്. ഇവരുടെ രാജിയോടെ പ്രശ്നങ്ങളെല്ലാം തീരുകയല്ല കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണുണ്ടാവുക. ആരോപണ [...]
May 12 2013 | |
Read More »
അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ 2008 ല്‍ ഒരു നിയമം വന്നു. ‘വാഷിംഗ്ടണ്‍ സ്റ്റേറ്റ്സ് അപായരഹിതമായ കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ ചട്ടം’ എന്നാണതിന്റെ പേര്. ഈ നിയമപ്രകാരം ഏതൊരു കമ്പനിയും തങ്ങളുടെ ഉല്‍പ്പന്നത്തില്‍ അടങ്ങിയിരിക്കുന്ന മാരകവിഷമയമായ രാസപദാര്‍ത്ഥങ്ങളുടെ പേര് സ്വയം വെളിപ്പെടുത്തേണ്ടതുണ്ട്. ഈ സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തണമെങ്കില്‍ ഈ നിയമം കര്‍ശനമായി വിദേശ കമ്പനികള്‍ പാലിക്കണം. അതിന്‍പ്രകാരം ജൂണ്‍ ഒന്ന് 2012 മുതല്‍ 2013 മാര്‍ച്ച് ഒന്നുവരെ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ വിറ്റഴിച്ച കുട്ടികളുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് താഴെ പറയും [...]
May 12 2013 | |
Read More »
ലോകത്ത് മനുഷ്യനുള്ള എല്ലായിടത്തും കുറ്റവാളികളുമുണ്ട്. കുറ്റകൃത്യങ്ങളെ നിരുത്സാഹപ്പെടുത്തുകയും പ്രായേണ കുറച്ചുകൊണ്ടുവരികയും ചെയ്യുമ്പോഴാണ് ഒരു നാട്ടിലെ നിയമവാഴ്ച വിജയിച്ചുവെന്ന് അവകാശപ്പെടാനാവുന്നത്. മനുഷ്യജീവനും വസ്തുവഹകളും മാന്യതയുമൊക്കെ കടന്നാക്രമിക്കപ്പെടാതെയും അതിരുകള്‍ ഉല്ലംഘിക്കപ്പെടാതെയും കാത്തുസൂക്ഷിക്കപ്പെടുന്ന അവസ്ഥ മഹത്തരമാണ്. ഈയൊരു മൂല്യവത്തായ അവസ്ഥയുള്ള സമൂഹത്തെയാണ് സംസ്കാര സമ്പന്ന സമൂഹമെന്ന് വിവക്ഷിക്കപ്പെടുന്നത്. ആശയങ്ങളോടോ എതിര്‍ചേരിയില്‍ നില്‍ക്കുന്നവരോടോ വിയോജിപ്പുണ്ടെന്ന കാരണത്താല്‍ അവരെ വെട്ടിനുറുക്കുകയോ വെച്ചുപൊറുപ്പിക്കാതിരിക്കുകയോ ചെയ്യുന്നവരെ സംസ്കാരചിത്തരെന്ന് പറയാന്‍ സാധിക്കില്ല. മനുഷ്യന്‍ അടിസ്ഥാനപരമായി അക്രമത്തിന്റെ ബീജങ്ങള്‍ ഒളിപ്പിച്ചുവച്ചവരും അവസരം വരുമ്പോള്‍ വളര്‍ന്ന് മൃഗീയതയായി പുറത്തുവരുന്നവരുമാണെന്നത് പാശ്ചാത്യക്രിമിനോളജിയുടെ അടിസ്ഥാനപ്രമാണമാണ്. [...]
May 11 2013 | |
Read More »
മുസ്ലിം പെണ്‍കുട്ടികള്‍ 16ല്‍ വിവാഹിതരായാലും രജിസ്ട്രേഷന് നിയമതടസ്സമില്ലെന്ന വാര്‍ത്തയാണ് ഈ ലേഖനത്തിനാധാരം. മുസ്ലിം സമുദായത്തില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയും 21 തികയാത്ത പുരുഷനും വിവാഹിതരായാല്‍ അത് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമതടസ്സമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ഡയറക്ടര്‍ക്ക് 6.4.2013ന് സര്‍ക്കുലര്‍ അയച്ചിരിക്കുന്നു. 1957ലെ മുസ്ലിം വിവാഹ നിയമത്തില്‍ വിവാഹ സമയം പുരുഷന്‍മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സും തികഞ്ഞിരിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നില്ലെന്നും കേരള ഹൈക്കോടതി, അബൂബേക്കര്‍ എതിര് മരിക്കാര്‍ (അകഞ്ഞ [...]
May 11 2013 | |
Read More »
രഘുവംശത്തിലെ ഒടുക്കത്തെ രാജാവായിരുന്ന അഗ്നിവര്‍ണന്‍ തികഞ്ഞ സാമൂഹ്യദ്രോഹിയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കാരണവന്മാര്‍ ഉണ്ടാക്കിവച്ച സമ്പത്തും സല്‍പ്പേരുമെല്ലാം കുടിച്ചു കൂത്താടി കുമ്മിയടിച്ചുകളഞ്ഞു അയാള്‍. അന്തപ്പുരത്തില്‍ വാരനാരിമാരുടെ മടിത്തടത്തില്‍ കിടന്ന് കാലുകള്‍ കിളിവാതില്‍ വഴി പുറത്തേക്കിടുമായിരുന്നത്രെ ഇദ്ദേഹം. പരാതിയുമായി എത്തുന്ന പ്രജകളെ മുഖം കാണിക്കാന്‍ മനസ്സില്ല, വേണമെങ്കില്‍ പരിഷകള്‍ പാദംകണ്ട് വണങ്ങട്ടെയെന്നായിരുന്നു ധാര്‍ഷ്ട്യം. ദിലീപന്‍ മുതല്‍ രഘുവും രഘുരാമനും വരെ വാണരുളിയ ഒരു വംശത്തിന്റെ ഗതികേട്. നമ്മുടെ കേന്ദ്രഭരണകൂടം ഏതാണ്ട് ഈ പരുവത്തിലാണ് ഇപ്പോള്‍. കള്ളന്മാരുടെ ഒരു കൂടാരം. നേരും വിവരവും [...]
May 11 2013 | |
Read More »