വാഷിംഗ്ടണ്‍: ജനിതക ഭീമന്‍ മോണ്‍സാന്റോക്കെതിരായി ലോകമെങ്ങുമുള്ള പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശനിയാഴ്ചയാണ് ലോകമെങ്ങുമുള്ള പരിസ്ഥിതി-മനുഷ്യസ്നേഹികള്‍ ഒത്തുചേര്‍ന്ന് ജനിതക രംഗത്തെ ബഹുരാഷ്ട്ര കുത്തകയായ ഭീമന്‍ മോണ്‍സാന്റോക്കെതിരെ പ്രതിഷേധം നടത്താന്‍ നിശ്ചയിച്ചത്. നിര്‍ജീവവും ശക്തികുറഞ്ഞതുമായ വിത്തുകള്‍ വികസിപ്പിച്ച് ആഗോളവ്യാപകമായി ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് നേരെ ഭരണകൂടങ്ങള്‍ കണ്ണടയ്ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ് മോണ്‍സാന്റോക്കെതിരെ അണിനിരന്നത്. സ്വാന്‍സ്റ്റണ്‍ സ്ട്രീറ്റും അതിന്റെ കൈവഴിയായ ലാ ട്രോബ് സ്ട്രീറ്റും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. അതുപോലെ മെല്‍ബണ്‍, ബ്രിസ്ബെയ്ന്‍ നഗരങ്ങളിലും [...]
May 25 2013 | |
Read More »
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സ്‌കൂള്‍ ബസ്സിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 കുട്ടികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പാകിസ്ഥാനിലെ ഗുജ്‌റത്ത് നഗരത്തിലെ പ്രാന്ത പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇസ്ലാമാബാദില്‍ നിന്നും 200 കിലോമീറ്റര്‍ കിഴക്കാണ് ഗുജ്‌റത്ത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ ബസ്സില്‍ തീപടരുകയായിരുന്നു. അപകടത്തില്‍ നിന്ന് വാഹനത്തിന്റെ െ്രെഡവര്‍ രക്ഷപ്പെട്ടു. ഡീസലിനേക്കാളും പെട്രോളിനേക്കാള്‍ വിലകുറവായതിനാല്‍ പാകിസ്ഥാനില്‍ മില്യണിലധികം വാഹനങ്ങളില്‍ ഇന്ധനമായി പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ [...]
May 25 2013 | |
Read More »
ബോസ്റ്റണ്‍: ഫെയ്‌സ്ബുക്കില്‍ പ്രകോപനപരമായ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത കേസില്‍ യുവാവിന് കോടതി ജാമ്യം നിഷേധിച്ചു. മസ്സാച്ചുസെറ്റ്‌സ് സ്വദേശി 18കാരനായ കാമറൂണ്‍ ഡി അംബ്രോസിയോയ്ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ തീവ്രവാദ കുറ്റം ചുമത്തിയാണ് കാമറൂണിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബോസ്റ്റണ്‍ മാരത്തണ്‍ മത്സരത്തിനിടെ സ്‌ഫോടന പരമ്പര നടത്തിയവരേക്കാള്‍ ഹീനമായ പ്രവര്‍ത്തി തനിക്ക് ചെയ്യാന്‍ കഴിയും. തന്റെ പ്രവര്‍ത്തിക്കായി കാത്തിരിക്കുക, എന്നാണ് കാമറൂണ്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തീവ്രവാദ ഭീഷണി മുഴക്കി എന്ന കുറ്റമാണ് പോലീസ് [...]
May 25 2013 | |
Read More »
മോസ്‌കോ: അന്താരാഷ്ട്ര സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സിറിയന്‍ സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചതായി റഷ്യ. റഷ്യയുടേയും അമേരിക്കയുടേയും നേതൃത്വത്തിലാണ് ചര്‍ച്ച. സ്വിസ്റ്റര്‍ലന്‍ഡിലെ ജനീവയിലാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സിറിയ സമ്മതിച്ചത് പ്രതീക്ഷാജനകമാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. രാജ്യത്തെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കാന്‍ സിറിയ തയ്യാറെടുക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വക്കാനുള്ള നീക്കങ്ങളെ റഷ്യ വിമര്‍ശിച്ചു. അടുത്ത മാസം 10നായിരിക്കും ചര്‍ച്ച.
May 25 2013 | |
Read More »
ധര്‍മ്മശാല: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ താമസ സ്ഥലമായ ധര്‍മ്മശാലയില്‍ പിടിയിലായ ചൈനീസ് ചാരന്റെ പദ്ധതികള്‍ ഭീകരമായ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് വെളിപ്പെടുന്നു. ഇന്ത്യന്‍ പോലീസിന്റെ പിടിയിലായ 33 കാരന്‍ പെന്‍പാ ത്സെറിംഗ് മുമ്പ് ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ അംഗമായിരുന്നു. രണ്ട് തിബറ്റന്‍ യുവാക്കളെ വിഷം തീണ്ടിച്ചുകൊല്ലാന്‍ നടത്തിയ പദ്ധതിക്കിടയിലാണ് ഇയാള്‍ പിടിയിലായത്. തിബറ്റന്‍ സമൂഹത്തിനിടയില്‍ ഭീകരതയും അരാജകത്വവും ഉണ്ടാക്കാനുള്ള പദ്ധതിയായിരുന്നു പെന്‍പാ ത്സെറിംഗിന്. സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംഭവത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്. [...]
May 24 2013 | |
Read More »
ക്വറ്റ: പാക്കിസ്ഥാനില്‍ റിക്ഷയില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 13 പേര്‍ മരിച്ചു. 11 പോലീസുകാരും രണ്ട് സാധാരണക്കാരുമാണ് സ്ഫോടനത്തില്‍ മരിച്ചത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ക്വറ്റയിലാണ് സ്ഫോടമുണ്ടായത്. റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന റിക്ഷയില്‍ നൂറ് കിലോ തൂക്കമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. റിക്ഷയുടെ ഒരു വശത്തുകൂടി പോലീസ് വാഹനം കടന്ന് പോയ ഉടനെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ പോലീസ് വാഹനം പൂര്‍ണമായി തകര്‍ന്നു. പാക്കിസ്ഥാനില്‍ പാക് സേനയുടെ ആക്രമണത്തില്‍ [...]
May 24 2013 | |
Read More »
പാരിസ്: അതിശക്തമായ സുരക്ഷയുണ്ടായിട്ടും കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ വീണ്ടും മോഷണം. 2.6 മില്യണ്‍ യൂറോയുടെ ഡയമണ്ട് നെക്ലസാണ് ഇത്തവണ മോഷണം പോയിരിക്കുന്നത്.ഡി ഗ്രിസോഗോണോ എന്ന സ്വിസ് കമ്പനിയുടെ നെക്ലസാണ് മോഷണം പോയത്. ഡൂ കാപ്പ് ഇദാന്‍ റോക്ക് എന്ന ഹോട്ടലില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങിലാണ് നെക്ലസ് മോഷണം പോയതെന്ന് അധിക്യതര്‍ പറഞ്ഞു. സുരക്ഷയ്ക്കായി 80 സുരക്ഷാ ഭടന്മാരെയും പോലീസിനെയും വേദിയില്‍ വിന്യസിച്ചിരുന്നു. ഷാരോണ്‍ സറ്റോണ്‍, ഓര്‍നെല്ലാ മുട്ടി തുടങ്ങിയ പ്രമുഖ താരങ്ങളും ചടങ്ങില്‍ അതിഥികളായിരുന്നു. 20 വര്‍ഷത്തെ [...]
May 24 2013 | |
Read More »
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജന്‍ ശ്രീകാന്ത് ശ്രീനിവാസന്‍ അമേരിക്കയിലെ രണ്ടാമത്തെ ഉയര്‍ന്ന കോടതിയുടെ ജഡ്ജിയായി ചരിത്രം കുറിച്ചു. ഇതാദ്യമായാണ് ദക്ഷിണേഷ്യയില്‍ നിന്നുള്ള ഒരാള്‍ അമേരിക്കയിലെ രണ്ടാമത്തെ ഉന്നത കോടതിയുടെ ജഡ്ജിയായി നിയമിതനാകുന്നത്. ചണ്ഡീഗഡിലാണ് 46കാരനായ ശ്രീകാന്തിന്റെ ജനനം. കൊളംബിയ സര്‍ക്യൂട്ടിലെ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സിലെ ജഡ്ജിയായി ശ്രീകാന്തിനെ സെനറ്റ് അംഗീകരിച്ചു. 97 വേട്ടുകളാണ് സെനറ്റില്‍ ശ്രീകാന്തിന് ലഭിച്ചത്. ഇതാദ്യമായാണ് ഒരു ഇന്തോ അമേരിക്കന്‍ യുഎസിലെ ഒരു ഉന്നത കോടതിയുടെ ജഡ്ജിയാകുന്നത്. പുതിയൊരു തുടക്കം എന്നാണ് ശ്രീകാന്തിന്റെ നിയമനത്തെ [...]
May 24 2013 | |
Read More »
ഇസ്ലാമബാദ്: 45ലധികം ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെള്ളിയാഴ്ച്ച കറാച്ചി ജയിലില്‍ നിന്ന് വിട്ടയച്ചു. ശനിയാഴ്ച്ച കിഴക്കന്‍ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 45ലധികം വരുന്ന മത്സ്യതൊഴിലാളികളെ മോചിപ്പിച്ചതായി അന്താരാഷ്ട്ര ട്രസ്റ്റായ അന്‍സര്‍ ബര്‍ണെയുടെ ചെയര്‍മാന്‍ അന്‍സര്‍ ബര്‍ണെ മാധ്യമങ്ങളോട് പറഞ്ഞു. വിട്ടയച്ച തടവുകാരെ ബസില്‍ ലാഹോറിലെത്തിക്കുമെന്നാണ് വിവരം. തടവുകാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ബസില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
May 24 2013 | |
Read More »
മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ കാംചത്ക ഉപദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. റഷ്യയുടെ പലഭാഗങ്ങളിലും തുടര്‍ചലനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കാംചത്ക ഉപദ്വീപിന്റെ പടിഞ്ഞാറുളള ഒഖോത്‌സ്‌കില്‍ കടലില്‍ 600 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ ഉറവിടം. സഖാലിന്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് അധികൃതര്‍ ഇത് പിന്‍വലിച്ചു.
May 24 2013 | |
Read More »