KERALAM

മാലേത്ത് ഗോപിനാഥപിള്ള അന്തരിച്ചു

കോട്ടയം: ആദ്യ നിയമസഭയിലെ കോണ്‍ഗ്രസ് അംഗമായിരുന്ന മാലേത്ത് ഗോപിനാഥപിള്ള(84) അന്തരിച്ചു.  വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30നാണ് മരിച്ചത്. ആര്‍. ശങ്കറിനെ മന്ത്രിസഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഗോപിനാഥ പിള്ള 1957, 1960 എന്നീ വര്‍ഷങ്ങളില്‍ ആറന്മുള മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്.

തട്ടിക്കൂട്ട്‌ കമ്പനിക്ക്‌ മുഖ്യമന്ത്രി നല്‍കിയത്‌ കോടികള്‍

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട്‌ അടുപ്പമുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ കമ്പനിയ്ക്ക്‌ നല്‍കിയത്‌ കോടികള്‍. അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഇന്റഗ്രേറ്റഡ്‌ പവ്വര്‍ലൂം കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ എസ്‌. ഇന്ത്യ (കെ) 243 എന്ന സൊസൈറ്റി നടത്തുന്ന മലയാളം ടെക്സ്റ്റെയില്‍ മില്‍ എന്ന സ്ഥാപനത്തിനാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വഴിവിട്ട്‌ കോടികള്‍ നല്‍കിയത്‌. ഉമ്മന്‍ചാണ്ടിയുടെ നിയോജകമണ്ഡലത്തില്‍പ്പെട്ട അയര്‍ക്കുന്നം, കൂരോപ്പട, പള്ളിക്കത്തോട്‌, പുതുപ്പള്ളി എന്നീ പഞ്ചായത്തില്‍പ്പെട്ട ഏഴ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായാണ്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌. അംഗങ്ങളില്‍നിന്നും ഓഹരി പിരിച്ചു രൂപീകരിച്ച [...]

സോളാര്‍ തട്ടിപ്പ്‌ കേസ്‌ വഴിതിരിച്ചുവിടുന്നു

കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്‌ നേരിട്ടു ബന്ധമുണ്ടെന്ന്‌ തെളിഞ്ഞ സോളാര്‍ തട്ടിപ്പ്‌ കേസ്‌ ആസൂത്രിതമായി വഴിതിരിക്കുന്നു. അറസ്റ്റിലായിമൂന്നു ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാത്തത്‌ ഇതിന്റെ സൂചനയായി കരുതപ്പെടുന്നു. ബിജുവിന്റെ ഭാര്യ രശ്മിയുടെ കൊലപാതകം, ഒരു ചെക്കുകേസ്‌ എന്നിവയില്‍പ്പെടുത്തിയാണ്‌ ക്രൈംബ്രാഞ്ച്‌ ഇയാളെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. 2006 ല്‍ നടന്ന രശ്മിയുടെ മരണം സംബന്ധിച്ച അന്വേഷണം പാതിവഴിയില്‍ മുടങ്ങിയതിനെക്കുറിച്ചാണിപ്പോര്‍ പറയുന്നത്‌. കേസില്‍ ബിജുവിനെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍ സഹായിച്ചോ എന്നതും [...]

സൗരോര്‍ജ പദ്ധതികളുടെ മറവില്‍ കോടികള്‍ തട്ടാന്‍ ശ്രമം: വി. മുരളീധരന്‍

തൃശൂര്‍ : കേരള സര്‍ക്കാര്‍ സൗരോര്‍ജ്ജനയം പ്രഖ്യാപിക്കാനിരിക്കെ സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന്‌ രൂപയുടെ അഴിമതിക്കാണ്‌ സരിത നായരും ബിജുരാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്‌ നേതാക്കളും ചേര്‍ന്ന്‌ ആസൂത്രണം ചെയ്തതെന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍ ആരോപിച്ചു. സംസ്ഥാന വ്യാപകമായി സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ബിജെപി നടത്തിയ താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ തൃശൂരില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാപ്രസിഡണ്ട്‌ എ.നാഗേഷ്‌ അദ്ധ്യക്ഷത വഹിച്ചു. സുതാര്യതയുടെ കുത്തക അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി കൊലക്കേസ്‌ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ [...]

മരണക്കെണിയൊരുക്കി ആറന്മുള വിമാനത്താവള പ്രദേശം

പത്തനംതിട്ട: എന്റെ മുറിക്ക്‌ കതകിട്ടും തരണം…വീടിന്റെ പെയിന്‍ി‍ംഗ്‌ ജോലി നമുക്ക്‌ ഒന്നിച്ച്‌ ചെയ്യണം.. ദിവസങ്ങള്‍ക്ക്‌ മുന്‍പ്പുള്ള അശ്വിന്റെ വാക്കുകളായിരുന്നു. തീരാവേദനകളുള്ളില്‍ ഒതുക്കി അശ്വിന്റെ പിതാവ്‌ ഇടശ്ശേരി മല കോളനിയില്‍ സന്തോഷ്‌ പറഞ്ഞു തുടങ്ങി… വീട്ടുക്കാര്‍ക്കും നാട്ടുക്കാര്‍ക്കും പ്രയപ്പെട്ടവനായ അശ്വിന്റെ മരണം ഒരു കുടുംബത്തെ മാത്രമല്ലാ ഗ്രാമവാസികളെയും കണ്ണീര്‍ കയങ്ങളിലേക്ക്‌ ആഴ്ത്തിയിരിക്കുന്നു. എന്നും വൈകിട്ട്‌ കൂട്ടുക്കാര്‍ക്കോപ്പം കളിക്കാന്‍ പോകുന്ന അശ്വിന്‍ പെങ്ങളുടെ മകള്‍ ടൂഷന്‌ പോയതിനാല്‍ ഒറ്റക്കാണ്‌ സൈക്കിളില്‍പോയത്‌. പതിവില്ലാതെയാണ്‌ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശ ഭാഗത്തേക്ക്‌ എന്റെ [...]

ചാനലിന്‌ അഭിമുഖം നല്‍കിയതിനെതിരെ പരാതി

കൊച്ചി: സ്വകാര്യ ചാനലായ മാതൃഭൂമി ന്യൂസിന്‌ ജസ്റ്റിസ്‌ ബി.കമാല്‍ പാഷ ഹൈക്കോടതിയിലെ ഔദ്യോഗിക ചേമ്പറില്‍ ഇന്റര്‍വ്യൂ നല്‍കിയതിനെതിരെ പരാതി. ഇത്തരം നടപടി നിയമരംഗത്തു പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക്‌ അപമാനം വരുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.ജോസഫ്‌ റോയി ജോസ്‌ ആണ്‌ പരാതി കൊടുത്തത്‌. ഔദ്യോഗിക ചേമ്പറില്‍ ഔദ്യോഗിക വസ്ത്രത്തിലാണ്‌ ഇന്റര്‍വ്യൂ നല്‍കിയതെന്നും ഇത്‌ എത്തിക്സിനു വിരുദ്ധമാണെന്നും ഇന്ത്യന്‍ പ്രസിഡന്റ്‌, സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌, ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌, ഹൈക്കോടതി രജിസ്ട്രാര്‍, ഗവര്‍ണ്ണര്‍ എന്നിവര്‍ക്കു നല്‍കിയ [...]

വിദ്യാര്‍ഥിനിയുടെ കുടലില്‍ നിന്ന്‌ ആറ്‌ വര്‍ഷം മുമ്പ്‌ തറച്ച സൂചി പുറത്തെടുത്തു

ചേര്‍ത്തല: പ്ലസ്‌ ടു വിദ്യാര്‍ഥിനിയുടെ കുടലില്‍ ആറുവര്‍ഷം മുമ്പ്‌ തറച്ച തയ്യല്‍ സൂചി ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. കെവിഎം ആശുപത്രിയിലാണ്‌ സിആര്‍ സാങ്കേതികവിദ്യയിലൂടെ എക്സ്‌-റേ പരിശോധന നടത്തി ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്തത്‌. മാരാരിക്കുളം കാട്ടൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ആറുമാസം മുമ്പ്‌ ബൈക്ക്‌ അപകടത്തെ തുടര്‍ന്ന്‌ ഇവിടെ ചികിത്സയ്ക്കെത്തിയപ്പോഴാണ്‌ കുടലില്‍ സൂചി കണ്ടെത്തിയത്‌. എല്ലിന്റെ പൊട്ടല്‍ പരിശോധിക്കാനെടുത്ത എക്സ്‌-റേ പരിശോധനയിലാണ്‌ സൂചി ദൃശ്യമായത്‌. ആറു വര്‍ഷം മുമ്പ്‌ വസ്ത്രം തുന്നുന്നതിനിടെ സൂചിയില്‍ നൂല്‍ കോര്‍ക്കുവാന്‍ വായില്‍ കടിച്ചുപിടിച്ചപ്പോള്‍ [...]

പ്രളയതീരത്ത്‌ നിന്ന്‌ രക്ഷപ്പെട്ടത്‌ ദൈവാനുഗ്രഹത്താല്‍

കോഴിക്കോട്‌: പ്രളയതീരത്ത്‌ നിന്ന്‌ രക്ഷപ്പെട്ടത്‌ ദൈവാനുഗ്രഹത്താല്‍. ബദരീനാഥ്‌-കേദാര്‍നാഥ്‌ യാത്രകഴിഞ്ഞ്‌ മടങ്ങിയെത്തിയ കോഴിക്കോട്‌ നിന്നുള്ള തീര്‍ത്ഥാടകരുടേതാണ്‌ ഈ വാക്കുകള്‍. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലെ പ്രളയവാര്‍ത്തകള്‍ കോഴിക്കോട്‌ എത്തിയ ഈ തീര്‍ത്ഥാടക സംഘത്തില്‍പെട്ടവരെ തളര്‍ത്തുന്നില്ല. കാരണം ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തങ്ങള്‍ക്കും സംഭവിച്ചുപോകാമായിരുന്ന ദുരന്തമായിരുന്നു അത്‌. ദൈവാനുഗ്രഹംകൊണ്ട്‌ മാത്രമാണ്‌ രക്ഷപ്പെട്ടതെന്ന്‌ യാത്രസംഘത്തിലെ അംഗങ്ങളായ കക്കോടി സ്വദേശി ഒഴോത്ത്‌ രവീന്ദ്രനും മണ്ടിലേടത്ത്‌ രഘുവീറും ഭാര്യ രേഷ്മയും പറയുന്നു. തങ്ങള്‍ക്കു മുമ്പിലൂടെ കടന്നുവന്ന പാലം ഒഴുകിപ്പോകുന്നതും തലേദിവസം താമസിച്ച കെട്ടിടം പ്രളയത്തില്‍ ഒലിച്ച്‌ പോയതും കണ്ടത്‌ [...]

മോണോ റെയില്‍ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ സ്ഥാപിക്കുന്നതിനായി കരാര്‍ ഒപ്പിട്ടു. സര്‍ക്കാരും ഡി.എം.ആര്‍.സിയും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. ജനറല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് ഡി.എം.ആര്‍.സി മോണോ റെയില്‍ പദ്ധതിയില്‍ സഹകരിക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.എം മാണി, കേന്ദ്രമന്ത്രി ശശി തരൂര്‍ എന്നിവരും പങ്കെടുത്തു.

വി.എസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരാണു നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ജി. കാര്‍ത്തികേയനെതിരേ വിഎസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് നോട്ടീസ്. സ്പീക്കര്‍ ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്കു കൂട്ടു പിടിക്കുകയാണെന്നും നിയമസഭയ്ക്കുള്ളില്‍ ഭരണകക്ഷിയുടെ കൊള്ളരുതായ്മയും അഴിമതിയും ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തെ അനുവദിക്കാതെ സ്പീക്കര്‍ സര്‍ക്കാരിനു പിന്തുണ നല്‍കുകയാണെന്ന വിഎസിന്റെ പ്രസ്താവനയാണു വിവാദമായത്. തനിക്കെതിരായ ആരോപണങ്ങള്‍ ദു:ഖകരമാണെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിയമസഭയില്‍ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തിരിക്കുമ്പോള്‍ താന്‍ നിഷ്പക്ഷനായിരിക്കും. സ്പീക്കര്‍ സ്ഥാനത്ത് വരുന്നതിന് [...]

Copyright @ JANMABHUMI ONLINE 2011