DESHEEYAM

ഒത്തുകളി: കോയമ്പത്തൂരില്‍ നാല് പേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ടു കോയമ്പത്തൂരില്‍ നാലു പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ പൊന്നി രാജപുരം സ്വദേശികളായ അക്ബര്‍, ബാലു, ലക്ഷ്മണ്‍, സമ്പത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പോലീസിന്റെ ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്‌പെഷ്യല്‍ ടീം ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. മത്സരം നടക്കുമ്പോള്‍ വാതുവയ്പ്പുകാര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണു ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചത്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷം രൂപ, രണ്ട് സെല്‍ഫോണ്‍, ഡേറ്റാ കാര്‍ഡുകള്‍, ലാപ് ടോപ് എന്നിവ പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം ചെന്നൈയില്‍ [...]

ശ്രീശാന്തിന് വേണ്ടി റബേക്ക ഹാജരാകും

ദില്ലി : ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്. ശ്രീശാന്തിനു വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷക റബേക്ക ജോണ്‍ ദില്ലി ഹൈക്കോടതിയില്‍ ഹാജരാകും. ശ്രീശാന്തിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റബേക്ക കേസ് ഏറ്റെടുത്തിരിക്കുന്നത്. ആരുഷി തല്‍വാര്‍ കൊലപാതക കേസടക്കം ദേശീയ ശ്രദ്ധ നേടിയ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അഭിഭാഷകയാണ് റബേക്ക ജോണ്‍. ലോധ് നഗറിലെ പ്രത്യേക ജയിലില്‍ കഴിഞ്ഞ ദിവസം റബേക്ക ജോണ്‍ ശ്രീശാന്തുമായി ചര്‍ച്ച നടത്തിയിരുന്നു. അതേ സമയം ശ്രീശാന്തിനു വേണ്ടി റബേക്ക ജോണ്‍ ഉടന്‍ [...]

ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ് ഇന്ത്യയിലെത്തി

ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ് ദല്‍ഹിയിലെത്തി. കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലീ കെച്യാംഗിന് അത്താഴവിരുന്ന് നല്‍കും. ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയില്‍ ചൈനീസ് പട്ടാളം നുഴഞ്ഞുകയറിയ ശേഷം പിന്‍മാറിയതിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക എന്നതിനായിരിക്കും ലീ കെച്യാംഗ് ഊന്നല്‍ നല്‍കുന്നത്. ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയില്‍ ചൈനീസ് പട്ടാളം നടത്തിയ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുണ്ടായ [...]

പശ്ചിമ ബംഗാള്‍ മന്ത്രിയ്ക്ക് വധഭീഷണി

ബര്‍ദ്വാന്‍: മന്ത്രിസ്ഥാനം രാജിവയ്ക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തില്ലെങ്കില്‍ തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിച്ചതായി പശ്ചിമ ബംഗാള്‍ കൃഷി മന്ത്രി മലയ് ഖടക് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ്  കത്ത് ശ്രദ്ധയില്‍പ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ എന്‍. രാമറാവുവിന്റെ പേരില്‍ വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ ഖരഗ്പുരില്‍ നിന്നും മെയ് 13 നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കത്തിനെക്കുറിച്ച്  പൊലീസിനെയും മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അറിയിച്ചതായും മന്ത്രി പറഞ്ഞു. മാവോയിസ്റ്റ് [...]

കസബിന്റെ തടവറയില്‍ നിന്നും മാറ്റണമെന്ന്‌ സഞ്ജയ്‌ ദത്ത്‌

മുംബൈ: മുംബൈ ടാഡാ കോടതി ശിക്ഷിച്ച നടന്‍ സഞ്ജയ്‌ ദത്തിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ്‌ ജയിലിലെ തടവറയില്‍ നിന്നും മാറ്റിപാര്‍പ്പിക്കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റിസ്വാന്‍ മെര്‍ച്ചന്റ്‌ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഈ തടവറയിലാണ്‌ നേരത്തെ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏകപ്രതി തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരുന്നത്‌. മൂന്നര വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ട സഞ്ജയ്‌ ദത്ത്‌ ഭീകരനല്ല. 1993ലെ മുംബൈ സ്ഫോടനപരമ്പരയെ തുടര്‍ന്ന്‌ ആയുധച്ചട്ടമനുസരിച്ച്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയതിനാലാണ്‌ ദത്തിനെ ശിക്ഷിച്ചത്‌. ഉരുക്കുപയോഗിച്ച്‌ പുനര്‍നിര്‍മിച്ച ഈ തടവറ കസബിനുവേണ്ടി പ്രത്യേകം [...]

അഴിമതിയുടെ പ്രധാന ഉറവിടം തെരഞ്ഞെടുപ്പുകളെന്ന്‌ ഖുറേഷി

ന്യൂദല്‍ഹി: ഇന്ത്യയിലെ അഴിമതിയുടെ പ്രധാന സ്രോതസ്‌ തെരഞ്ഞെടുപ്പുകളാണെന്ന്‌ മുന്‍ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ എസ്‌.വൈ.ഖുറേഷി അഭിപ്രായപ്പെട്ടു.ബ്രിട്ടീഷ്‌ കൗണ്‍സിലില്‍ നടത്തിയ പ്രഭാഷണവേളയിലാണ്‌ ഖുറേഷി ഈ അഭിപ്രായം പ്രകടിപ്പിച്ചത്‌. തെരഞ്ഞെടുപ്പ്‌ വ്യവസ്ഥയില്‍തന്നെ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയാധികാരം ശക്തമാണ്‌. അതിനായുള്ള മത്സരം തീവ്രവും ക്രിമിനലുകളുടെ കടന്നുകയറ്റവും ബൂത്തുപിടിത്തവും തെരഞ്ഞെടുപ്പ്‌ നേരിടുന്ന വെല്ലുവിളികളുമാണെന്ന്‌ ഖുറേഷി പറഞ്ഞു. നേതാവ്‌ മന്ത്രിയാകുന്നതോടെ ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‌ തുടക്കമാവുകയാണ്‌. ഒപ്പം തെരഞ്ഞെടുപ്പിനായി ചെലവഴിച്ച പണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്കും തുടക്കമാകും. മുന്‍ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ [...]

കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു

ബംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു. 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. 28 മന്ത്രിമാരില്‍ 20 പേര്‍ ക്യാബിനറ്റ് മന്ത്രിമാരാണ്. രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് മന്ത്രിമാര്‍ക്ക് സത്യവാചകം ചല്ലിക്കൊടുത്തു. 224 അംഗ നിയമസഭയില്‍ 33 പേരെ ഉള്‍പ്പെടുത്താമെന്നിരിക്കെ അഞ്ച് സ്ഥാനം ഒഴിച്ചിട്ടാണ് 28 പേര്‍ അധികാരമേറ്റത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരില്‍ രണ്ടു പേര്‍ മലയാളികളാണ്. സര്‍വജ്ഞ നഗറില്‍നിന്ന് ജയിച്ച മുന്‍ മന്ത്രി കെ.ജെ. ജോര്‍ജും മംഗലാപുരത്ത് [...]

ചാരപ്രവര്‍ത്തനം: കരസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ജയ്‌പൂര്‍: പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആര്‍മി സപ്ലൈ കോറിലെ യുഡി ക്ലര്‍ക്ക് ബി.കെ. സിന്‍ഹ (43) ആണ് അറസ്റ്റിലായത്. കാഠ്‌മണ്ഡുവില്‍ വച്ചാണ് ഇയാള്‍ ഐ.എസ്.ഐയുടെ ഏജന്റിന് വിവരം കൈമാറിയിരുന്നതെന്ന് എ.ഡി.ജി.പി ദല്‍‌പത് സിംഗ് ഡിങ്കാര്‍ അറിയിച്ചു. ജയ്പുരിലെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡില്‍ നിന്നുമാണ് സിന്‍‌ഹയെ പിടികൂടിയത്. 2010-2011 കാലയളവില്‍ സിലിഗുരിയില്‍ ജോലി ചെയ്യവേ കരസേനയൂടെ മുന്‍ ഓഫീസര്‍ വഴിയാണ് ഇയാള്‍ കാഠ്‌മണ്ഡുവിലെ ഐ.എസ്.ഐ ഏജന്റിനെ പരിജയപ്പെടുന്നത്. കഴിഞ്ഞ [...]

കൈക്കൂലി: കല്‍ക്കരിപാടം അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തു. ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ വിവേക് ദത്തിനെ അറസ്റ്റു ചെയ്തത്. സിബിഐയുടെ ആഭ്യാന്തര അന്വേഷണ സംഘമാണ് വിവേക് ദത്തിനെ അറസ്റ്റു ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തവിവരം സുപ്രിം കോടതിയെ അറിയിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭൂമി തര്‍ക്കം ഒത്തു തീര്‍ക്കുന്നതിനായി ഒരു ബിസിനസുകാരനില്‍ നിന്ന് സി.ബി.ഐ. ഹെഡ്‌ [...]

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ രക്തമൂറ്റുന്നു: ബിഎംഎസ്‌

ന്യൂദല്‍ഹി: കരാര്‍ ജോലിക്കാരുടെ രക്തമൂറ്റുന്ന ഷൈലോക്കുമാരുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ത്തിരിക്കുകയാണെന്ന്‌ ഭാരതീയ മസ്ദൂര്‍ സംഘം ദേശീയാദ്ധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാന്നിദ്ധ്യത്തില്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ തൊഴിലാളി കോണ്‍ഫ്രന്‍സിന്റെ 45-ാ‍മത്‌ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ മനേസര്‍ മാരുതി സുസുക്കി കമ്പനിയില്‍ മാനേജരെ തൊഴിലാളികള്‍ കൊലപ്പെടുത്തിയ സംഭവമുള്‍പ്പെടെ ഉണ്ടാകുന്നത്‌ തൊഴിലിടങ്ങളിലെ അസ്വസ്ഥതകള്‍ കൊണ്ടാണെന്ന്‌ ബിഎംഎസ്‌ ദേശീയാദ്ധ്യക്ഷന്‍ പറഞ്ഞു. മുന്‍ യോഗങ്ങളില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി കൈക്കൊണ്ട തീരുമാനങ്ങള്‍ പലതും ഇനിയും നടപ്പാക്കിയിട്ടില്ല. കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാരുടെ വേതനാനുകൂല്യങ്ങള്‍ [...]

Copyright @ JANMABHUMI ONLINE 2011