VAARADYAM

പേടിപ്പിക്കാന്‍ കുറ്റാക്കൂരിരുട്ടില്ല സന്തോഷിപ്പിക്കാന്‍ നിലാവും…

കുട്ടിക്കാല ലോകത്തില്‍ കാലം വളരെ നീണ്ടതാണ്‌. പക്ഷേ നിനച്ചിരിക്കാതെ മിനിട്ടുകള്‍ പോലെ അത്‌ കബളിപ്പിച്ച്‌ കടന്നു പോകും. അവധിക്കാലവും അങ്ങനെയാണ്‌. തുടങ്ങുമ്പോള്‍ വളരെ നീണ്ട ഒരു കാലം. എന്നാല്‍ കണ്ണടച്ചുതുറക്കും മുമ്പ്‌ അത്‌ അവസാനിക്കും. ദാ ഒരവധിക്കാലം കൂടി കടന്നു പോകുന്നു. ഈ അവധിക്കാലത്ത്‌ കുട്ടികള്‍ മരങ്ങളുടെ തണലില്‍ ഓടിക്കളിച്ചിരുന്നോ, മഴയേയും നിലാവിനെയും അവര്‍ സ്നേഹിക്കുന്നുണ്ടോ..അറിയില്ല. ശുദ്ധഭാവന നിറഞ്ഞ } പ്രകൃതി മനോഹാരിത ആസ്വദിക്കുന്ന അവധിക്കാലം അവര്‍ അറിഞ്ഞിരിക്കില്ല. രാത്രിയിലെ കുറ്റാകൂരിരിട്ടും പാല്‍നിലാവും ആരെങ്കിലും കണ്ടിരുന്നോ..വൈദ്യുതിവെളിച്ചത്തിന്റെ കൃത്രിമവെളിച്ചത്തില്‍ [...]

തൃശൂരിന്റെ ജിക്ക്‌ ശതാഭിഷേകം

രണ്ട്‌ മഹാദേവന്‍മാരുണ്ട്‌ തൃശൂരില്‍. ഒന്ന്‌ വിശ്വം കാക്കുന്ന സാക്ഷാല്‍ വടക്കുന്നാഥനായ മഹാദേവന്‍. രണ്ടാമത്തെ മഹാദേവന്‍ വിശ്വത്തിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജി.മഹാദേവനും. അഭയവും ആശ്വാസവും തേടിയെത്തുന്നവര്‍ക്കെല്ലാം ആശ്വാസത്തിന്റെ തണല്‍ നല്‍കുന്ന മഹാവൃക്ഷങ്ങളെപ്പോലെ പൂരനഗരിക്ക്‌ അഴകായ്‌, അഭിമാനമായി, ആദരവായ്‌ രണ്ട്‌ മഹാദേവന്മാര്‍. ഇതില്‍ ജി.മഹാദേവന്‍ ശതാഭിഷിക്തനാകുന്ന വേളയില്‍ നാടാകെ ആശീര്‍വാദം ചൊരിയാനെത്തുമ്പോഴും ജി എന്നറിയപ്പെടുന്ന ജി.മഹാദേവന്‍ വിനയത്തോടെ ശിരസ്സ്‌ നമിക്കുന്നു. ഒരു പുരുഷായുസ്സ്‌ മുഴുവന്‍ രാഷ്ട്രസേവനത്തിനായി സ്വയം സമര്‍പ്പിച്ച സൂര്യതേജസ്സ്‌ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും ജി യുടെ മഹത്വവും പേരും [...]

മാര്‍ജാരമാര്‍ഗം തുറന്നേ കിടപ്പൂ…

ചില മിടുക്കന്‍ (മിടുക്കിയും) പൂച്ചകളുണ്ട്‌. ടിയാന്‍മാര്‍ എലിയെ പിടിച്ചുകഴിഞ്ഞാല്‍ അത്ര പെട്ടെന്നൊന്നും കൊല്ലില്ല. അതിന്റെ ജീവന്‍ സ്വയം പോകുന്നതുവരെ തട്ടിക്കളിച്ചുകൊണ്ടിരിക്കും. ഇരയുടെ പിടച്ചിലിന്റെ സുഖാലസ്യത്തില്‍ മതിമറന്നിരിക്കുന്ന പൂച്ചയെ ശ്രദ്ധിച്ചിട്ടുണ്ടോ? ലോകത്തെ ഏറ്റവും സുഖസുന്ദരമായ അവസ്ഥ ആസ്വദിച്ചിരിക്കുന്ന മൂഡ്‌ നമുക്ക്‌ കാണാം. ഒടുവില്‍ ചത്ത്‌ മലച്ച്‌ കിടക്കുന്ന എലിയെ പതിയെ തട്ടി മാര്‍ജാരകേസരി സ്ഥലംവിടും. ഈ മാര്‍ജാരമാര്‍ഗത്തിന്റെ മനുഷ്യമാര്‍ഗവും ഏതാണ്ടൊരേതരത്തിലാണെന്ന്‌ തോന്നുന്നു പ്രതിപക്ഷ നേതാവിന്റെ സ്ഥിതികാണുമ്പോള്‍. വിശ്വസ്തരെന്ന്‌ തനിക്കുതോന്നിയ മൂന്ന്‌ പേരുടെ കരുതിവെപ്പില്‍ നിന്ന്‌ ടിയാനെ പാര്‍ട്ടി നേരത്തെ [...]

സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ!

ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തെക്കേ വാഴക്കുളത്തെ പഴയ സ്വയംസേവകന്‍ വിശ്വനാഥന്‍ വിളിച്ചിരുന്നു. മാസങ്ങള്‍ക്കുമുമ്പ്‌ നടന്ന ഒരു ഹൃദയശസ്ത്രക്രിയ അനുഭവിപ്പിച്ച പ്രയാസങ്ങള്‍ വിവരിക്കുകയുണ്ടായി. വിശ്വനാഥനുമായി ഏതാണ്ട്‌ 40 വര്‍ഷങ്ങളുടെ അടുപ്പമുണ്ട്‌. അദ്ദേഹം പയ്യനായിരുന്നപ്പോള്‍ എറണാകുളത്തെ ഭാരതീയ ജനസംഘം സംസ്ഥാന കാര്യാലയത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. താമസിച്ചിരുന്നത്‌ ടിഡി റോഡിലുണ്ടായിരുന്ന ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (അതോ ബാങ്ക്‌ വര്‍ക്കേഴ്സ്‌ ഓര്‍ഗനൈസേഷന്റെയോ) കാര്യാലയത്തിലായിരുന്നുവെന്നാണോര്‍മ. അക്കാലത്ത്‌ എറണാകുളത്തുനിന്ന്‌ രാഷ്ട്രവാര്‍ത്ത എന്ന സായാഹ്ന ദിനപത്രം പുറത്തിറങ്ങിയിരുന്നു. അതിനെ വേണമെങ്കില്‍ ജന്മഭൂമിയുടെ പൂര്‍വജന്മമെന്ന്‌ വിളിക്കാം. എറണാകുളത്തെ ഏറ്റവും [...]

ഹോട്ടല്‍ ബീജിംഗ്‌

സ്വന്തമായി ഉണ്ടായിരുന്ന പപ്പടക്കട അടച്ചുപൂട്ടി പകരം ഹോട്ടല്‍ ബീജിങ്‌ തുടങ്ങാന്‍ വാസൂദേവനും ലക്ഷ്മിക്കുട്ടിക്കും രണ്ടുണ്ട്‌ കാരണം. ഒന്നു പപ്പടത്തിന്റെ ഡിമാന്‍ഡ്‌ കുറഞ്ഞു. അധികമാര്‍ക്കും നാടന്‍ പപ്പടം വേണ്ട. വരവ്‌ പപ്പടത്തിനാണ്‌ ആളുകള്‍ക്ക്‌ താല്‍പ്പര്യം. പ്ലാസ്റ്റിക്‌ കവറില്‍ ലേബല്‍ ഒട്ടിച്ച്‌ വരുമ്പോള്‍ ആളുകള്‍ അത്‌ കൂടുതല്‍ വാങ്ങും. രണ്ടാമത്തെ കാരണം പപ്പടം ബ്ലഡ്‌ പ്രഷര്‍ കൂട്ടും. കിഴക്കെ വീട്ടിലെ രമേശന്‍ നായര്‍ പക്ഷാഘാതം വന്നു ആശുപത്രിയില്‍ അഡ്മിറ്റായത്‌ പപ്പടം ഭക്ഷിച്ചു പ്രഷര്‍ കേറിയാണ്‌. ഭാര്യ വീട്ടില്‍ പോയ തക്കം [...]

വേണം വേണ്ട വിറ്റമിന്‍ ഡി

വെയിലു കൊണ്ടാല്‍ ലഭിക്കുന്ന ഒരു വിറ്റമിന്‍ നമുക്കുണ്ട്‌-വിറ്റമിന്‍ ഡി. പക്ഷെ വെയിലില്‍ കുളിച്ചുനില്‍ക്കുന്ന ഇന്ത്യാ മഹാരാജ്യത്തിലെ പ്രജകളുടെ ശരീരത്തില്‍ വിറ്റമിന്‍ ഡി തീരെയില്ല. സൂര്യഭഗവാന്റെ പ്രസാദത്തില്‍ എരിപിരി കൊള്ളുമ്പോഴും വിറ്റമിന്‍ ഡി ഇല്ലാത്തതിന്റെ രോഗങ്ങള്‍ അവരെ വേട്ടയാടുകയാണ്‌. അതിന്റെ അഭാവം മൂലം രോഗബാധിതരായി ക്ലേശിക്കുന്നവരുടെ എണ്ണം കോടികള്‍ വരും. അതില്‍ ഗ്രാമീണരെന്നോ നഗരവാസികളെന്നോ ഭേദമില്ല. വിറ്റമിനുകളുടെ ലോകത്തിലെ അത്ഭുതപ്രവര്‍ത്തകനാണ്‌ സാക്ഷാല്‍ ‘ഡി’. മറ്റ്‌ വിറ്റാമിനുകള്‍ മരുന്നായും മന്ത്രമായും ആഹാരമായും അകത്തെത്തുമ്പോള്‍ ‘ഡി’ വിറ്റമിനെ നമ്മുടെ ശരീരം തന്നെയാണ്‌ [...]

കായലും കണ്ണീരും

                കടലിനെ കൈക്കുടന്നയിലാക്കി ഉടയതമ്പുരാന്‍ ഒരു ചിമിഴിലടച്ചു. കടലേഴുമടങ്ങിയ ആ ചിമിഴ് ദൈവം സൂക്ഷിക്കാനേല്‍പ്പിച്ചതായിരുന്നു  മലയാളിയെ. അവനാണല്ലോ അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാരന്‍. ഈശ്വരന്റെ കൈതൊട്ടപ്പോള്‍ ഉപ്പുകടല്‍ അമൃതസരസായി. ആ കടലിന് കാവലായി ഇരുപത് കുന്നുകളെ അവന്‍ സൃഷ്ടിച്ചു. ഇരുപത് കിലോമീറ്റര്‍ തീരനീളത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് കുളിക്കാനും കുടിപ്പാനും ആണ്ടോടാണ്ട് തനിക്കൊന്ന് ആറാടാനും ആരും തൊട്ടശുദ്ധമാക്കാതെ ചിമിഴ് നിറയെ കണ്ണീരുപോലെ തെളിനീര്. കടുത്ത വേനലില്‍ തൊണ്ടവരളുന്ന നാടിന് അമൃതായി [...]

പീഡനപര്‍വ്വത്തിലെ പിതൃദുഃഖം

യാത്രക്കിടയില്‍ ബസ്തിയുടെ കടയില്‍ നിന്നു വാങ്ങിയ അരിപ്പൊരി കൊറിച്ചുകൊണ്ട്‌ അച്ഛനും മകളും നിന്നു. പൊടുന്നനേ മേഘങ്ങളുടെ കറുത്ത പടര്‍പ്പിനെതിരെ ഒരു പറ്റം വെള്ളകൊറ്റികള്‍ പറന്നുപോയി. കുഞ്ഞുണ്ണി ഭജിച്ചു..ഗദാധര, ഗുരുനാഥ! നിന്റെ കൊറ്റികളിതാ പറന്നു പോകുന്നു. “അച്ഛാ നോക്കൂ…” “ഗദാധര സ്വാമികളുടെ കൊറ്റികളാണ്‌ മകളേ” “ആരുടെ അച്ഛാ ? ” ‘പരമഹംസന്റെ..’ ദൈവമേ തേടാതെ തെളിച്ചുതന്ന ഈ ഗുരുപൂര്‍ണിമയുടെ അര്‍ത്ഥമെന്ത്‌? ഈ മേഘങ്ങളില്‍ വെളുത്ത കൊറ്റികളെക്കൊണ്ട്‌ എന്താണ്‌ അവന്‍ എഴുതുന്നത്‌? കാഴ്ച്ചയുടെ ആശ്ചര്യം അച്ഛനില്‍ നിന്ന്‌ മകളിലേക്ക്‌ സംക്രമിച്ചു. [...]

കുഞ്ഞുണ്ണിരാഷ്ട്രീയം

കുഞ്ഞുണ്ണിമാഷിന്റെ ഒരു പുസ്തകമുണ്ട്‌- “രാഷ്ട്രീയം.” അതിന്റെ കവറില്‍ വലിയ അക്ഷരങ്ങളിലാണ്‌ കുഞ്ഞുണ്ണി എന്ന്‌ എഴുതിയിരിക്കുന്നത്‌. താഴെ ചുകന്ന അക്ഷരങ്ങളില്‍ ചെറുതായി “രാഷ്ട്രീയം” എന്നും. കണ്ടാല്‍ തോന്നുക, കുഞ്ഞുണ്ണി എന്നത്‌ പുസ്തകപ്പേരും ‘രാഷ്ട്രീയം’ രചയിതാവിന്റെ പേരും ആണെന്നാവും. ശരിയല്ലേ അതും? രാഷ്ട്രീയാവസ്ഥയുടെ ഉല്‍പ്പന്നമല്ലേ പുസ്തകത്തിനകത്തെ കുഞ്ഞുണ്ണി വാക്കുകള്‍? കുഞ്ഞുണ്ണിയേയും രാഷ്ട്രീയത്തേയും കൂട്ടിപ്പിടിച്ചു കുഞ്ഞുണ്ണി രാഷ്ട്രീയം എന്നുപറഞ്ഞാലും തരക്കേടൊട്ടുമില്ല. അര്‍ത്ഥവത്താണത്‌. കുഞ്ഞി എന്നു പറഞ്ഞാലും ഉണ്ണി എന്നു പറഞ്ഞാലും കുട്ടിയല്ലേ, കുട്ടികളുടെ നിഷ്കളങ്കതയല്ലേ നമ്മുടെ മനസ്സില്‍ വരിക? കുഞ്ഞുണ്ണി എന്നാകുമ്പോഴോ? [...]

നിഗൂഢതയുടെ നീലക്കല്ലുകള്‍

തികഞ്ഞ ആത്മവിശ്വാസവും നന്നായി ആശയവിനിമയം ചെയ്യാന്‍ കഴിവുമുള്ള വ്യക്തിയാണോ നിങ്ങള്‍, എല്ലാത്തിലും ഉപരിയായി ശിലകളെ പ്രണയിക്കാന്‍ നിങ്ങള്‍ക്കാകുമോ എങ്കില്‍ തയ്യാറാകൂ.. ബ്രിട്ടണില്‍ വലിയ ഒരവസരമാണ്‌ കാത്തിരിക്കുന്നത്‌. പ്രതിമാസം ഒമ്പത്‌ ലക്ഷത്തോളം രൂപ ശമ്പളമുള്ള ഏറെ പ്രത്യേകതകളുള്ള ഒരു ജോലി.. ശിലകളിലെ കവിതയെന്നോ അത്ഭുതമെന്നോ വിശേഷിപ്പിക്കാവുന്ന ലോകപ്രശസ്തമായ സ്റ്റോണ്‍ഹെഞ്ചിനെ അറിയില്ലേ.. ഇനിയും വ്യാഖ്യാനിച്ചിട്ടില്ലാത്ത ഈ ശിലകളുടെ സംരക്ഷണത്തിനായി ഒരു സീനിയര്‍ മാനേജരെ തേടുകയാണ്‌ ബ്രിട്ടണ്‍. ലോകത്താകമാനമുള്ള ചരിത്രസഞ്ചാരികളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന സ്റ്റോണ്‍ഹെഞ്ചിനെ കൂടുതല്‍ അണിയിച്ചൊരുക്കണം പുതിയ മാനേജര്‍. ജനറല്‍ [...]




Copyright @ JANMABHUMI ONLINE 2011