VAARADYAM

കേരളത്തിലെ കീടം പുട്ടെനഹള്ളിക്കും മിത്രം

നാല്‍പ്പത്തി ഒന്‍പതോളം വ്യത്യസ്ത പക്ഷിവര്‍ഗ്ഗങ്ങള്‍ ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നും വിരുന്നെത്താറുണ്ടിവിടെ. അവര്‍ക്കെല്ലാം, അല്ല അവരെപ്പോലെ പതിനായിരങ്ങള്‍ക്ക്‌ ആതിഥ്യമരുളാന്‍ പോരുന്നതാണ്‌ പതിമൂന്ന്‌ ഏക്കറിലേറെ വരുന്ന പുട്ടെനഹള്ളി തടാകം. പക്ഷേ തടാകത്തിന്റെ രക്ഷക്ക്‌ ഒരു രക്ഷകന്‍ കേരളത്തില്‍നിന്ന്‌ വരേണ്ടിവന്നു. അല്ലെങ്കില്‍ ഇങ്ങനെ പറയാം, അയല്‍പക്കമായ കര്‍ണാടകയിലെ പ്രകൃതി സമ്പത്തിന്റെ കാവലാകാന്‍ കേരളത്തിനു വിധിയുണ്ടായി. വര്‍ഷങ്ങളായി ലെയ്ക്ക്‌ ഇംപ്രൂവ്മെന്റ്‌ ട്രസ്റ്റ്‌ വലിയ ഒരു യുദ്ധത്തിലായിരുന്നു, ഒരിക്കലും കീഴടക്കാന്‍ കഴിയില്ലെന്ന്‌ വിശ്വസിച്ച ഒരു ശത്രുവിനെതിരെ. രക്തബീജാസുരനെപ്പോലെ നശിപ്പിക്കും തോറും ഇരട്ടിക്കുന്ന, പ്രാണവായുവും പ്രകാശവും [...]

കമല എങ്ങനെ സുരയ്യയായി

എനിക്ക്‌ കമലാദാസ്‌ എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന്‌ കാരണം കമല എനിക്ക്‌ തന്ന ഒരു മോതിരമാണ്‌. ദിവസവും വലതുകയ്യിലെ മോതിരവിരലില്‍ ഞാനാമോതിരം ഇടുമ്പോള്‍ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും. കമലയെ ഞാന്‍ പരിചയപ്പെട്ടത്‌ കമല മതം മാറി മുസ്ലിമായതിന്‌ ശേഷമാണ്‌. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ കൂടിയും ഫെമിനയിലെയും ഈവ്സ്‌ വീക്കിലിയിലെ ഇംഗ്ലീഷ്‌ കവിതകളില്‍ കൂടിയും നീര്‍മാതളം പൂത്തപ്പോള്‍ എന്ന മനോഹരമായ പുസ്തകത്തില്‍ കൂടിയും മാധവിക്കുട്ടി എന്ന കമലാദാസ്‌ ലോകത്തിലെമ്പാടുമുള്ളവര്‍ക്കെന്ന [...]

എവറസ്റ്റ് ഓര്‍മ്മകളില്‍ ചിന്നട്ടീച്ചര്‍

ഇനിയും ഒരങ്കത്തിന്‌ ബാല്യമുണ്ട്‌ തനിക്കെന്ന്‌ ടീച്ചര്‍ക്ക്‌ ഉറപ്പുണ്ട്‌. അന്ന്‌ വയസ്സ്‌ 33, ഇന്ന്‌ 85 ആകുന്നു. പക്ഷേ ഉയരങ്ങള്‍ കീഴടക്കുന്നത്‌ ഒരു ഹരമാണെങ്കില്‍ പ്രായമൊരു തടസമാണോ? അല്ലേയല്ല. കവി പാടിയതുപോലെ, “അബ്ധിയപ്പോളെറുമ്പുചാല്‍ മാത്രം, അദ്രികൂടം ചിതല്‍പ്പുറ്റുമാത്രം ഹാ! വിദൂര ധ്രുവയുഗം മുല്ല- പ്പൂവിതളിന്റെ വക്കുകള്‍ മാത്രം” എന്നാവും മനോനില. അതുകൊണ്ടുതന്നെ ശതാഭിഷേകത്തിലും, ഒരു വട്ടം കൂടി ഹിമശൈലത്തിന്റെ നെറുകയിലേക്ക്‌ യാത്ര നടത്തണമെന്ന മോഹമാണ്‌ ചിന്നടീച്ചര്‍ക്ക്‌, മുടങ്ങിയതിനെ മുഴുമിപ്പിക്കാന്‍. ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ്‌ കീഴടക്കിയ ടെന്‍സിംഗ്‌ നോര്‍ഗെയുടെ [...]

ആര്‍എസ്‌എസ്‌ അണ്‍ലിമിറ്റഡ്‌

രാഷ്ട്രീയ സ്വയംസേവക സംഘം ഒരു പരിധിയും ഒന്നിനും ഏര്‍പ്പെടുത്താത്ത, സഹസ്ര നാമത്തില്‍ പറയുന്ന “സര്‍വോപാധി വിനിര്‍മുക്ത”മായ ഒരു പ്രസ്ഥാനമാണെന്ന്‌ പറഞ്ഞാല്‍ പലരും നെറ്റി ചുളിച്ചേക്കും. എന്തും ചെയ്യാന്‍ ലൈസന്‍സുളള അനിയന്ത്രിതമായ ഒന്നാണ്‌ അത്‌ എന്നല്ല അതിനര്‍ത്ഥം. സംഘത്തിന്‌ പ്രവര്‍ത്തിക്കാന്‍ ഇന്ന സ്ഥലം വേണമെന്നില്ല. ഹിന്ദുക്കള്‍ താമസിക്കുന്ന ഏതു സ്ഥാനത്തിലും അതിന്‌ പ്രവര്‍ത്തന സാധ്യതയുണ്ട്‌. അതുകൊണ്ടാണ്‌ ഭൂമുഖത്തെ മിക്ക രാജ്യങ്ങളിലും സംഘപ്രവര്‍ത്തനം നടക്കുന്നത്‌. ഭാരതത്തിനകത്ത്‌ രാഷ്ട്രീയ സ്വയംസേവക സംഘമെന്നാണ്‌ പേരെങ്കിലും പുറത്ത്‌ പല പേരുകളിലും പ്രവര്‍ത്തിക്കുന്നതായി നമുക്കറിയാം. ആദ്യത്തെ [...]

അമ്മപ്പുലി പഠിപ്പിച്ച പാഠം

ഈകഥയില്‍ രണ്ട്‌ പദങ്ങള്‍ക്ക്‌ വിശദീകരണം നല്‍കേണ്ടതുണ്ട്‌. പുലി എന്നാല്‍ സാക്ഷാല്‍ ഹിമപ്പുലി.ഹിമാലയത്തിന്റെ ചരുവുകളില്‍ അലഞ്ഞുതിരിഞ്ഞ്‌ ജീവിക്കുന്ന പുള്ളി കുത്തിയ ചാരനിറവും പച്ച കലര്‍ന്ന നരച്ച കണ്ണുകളും പ്രത്യേകത. കൊഴുത്തു നീണ്ട വാലും രോമക്കുപ്പായവും കൊണ്ട്‌ ശ്രദ്ധേയനായ ഈ വലിയ പൂച്ച ഇന്ന്‌ വംശനാശ ഭീഷണിയിലാണ്‌. ഇവിടെ കാള എന്നു പറഞ്ഞാല്‍ യാക്ക്‌ എന്ന്‌ മനസ്സിലാക്കണം. കറുത്ത്‌ തടിച്ച ശരീരവും മേലേക്ക്‌ വളഞ്ഞ കൊമ്പും കൂനിയ ചുമലുമൊക്കെയായി നാമറിയുന്ന ടിബറ്റിലെ മലങ്കാളയാണ്‌ യാക്ക്‌. ചിമരി പശു, പര്‍വ്വത ധേനു [...]

കെട്ടഴിച്ചുവിട്ട ശരീരം

വായുനിറച്ച ബലൂണിന്റെ കെട്ടഴിച്ചു വിട്ടാല്‍ എന്തു സംഭവിക്കും…ഏതാനും നിമിഷത്തിനുള്ളില്‍ വായു പുറത്തേക്കുപോയി ബലൂണ്‍ ചുരുങ്ങുന്നു. എന്നാല്‍ ബലൂണ്‍പോലെ വീര്‍ത്തുപോയ മനുഷ്യന്റെ ശരീരത്തെ കെട്ടഴിച്ച്‌ വിട്ട്‌ ചുരുക്കാന്‍ സാധിക്കുമോ?… എന്താ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല, അല്ലേ… ഏതാനും മാസങ്ങള്‍ കൊണ്ട്‌ പൊണ്ണത്തടി കുറയ്ക്കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ സ്റ്റീഫന്‍ ഗുഡ്‌വിന്‍. 39 വയസ്സുള്ള ഗുഡ്‌വിന്‍ ഒരു വര്‍ഷം കൊണ്ട്‌ കുറച്ചത്‌ പകുതിയോളം വണ്ണം. 54 ഇഞ്ചായിരുന്ന ഉദരമിപ്പോള്‍ 34 ഇഞ്ചിലെത്തി. അത്ഭുതം സംഭവിച്ചത്‌ ഒരു വര്‍ഷം കൊണ്ട്‌. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി [...]

എത്രകുടിച്ചിട്ടും ലഹരിപിടിക്കാത്ത നാട്‌

ഭൂമിയുടെ ഉള്ളില്‍ ചൂടാണ്‌; ഇപ്പോള്‍ പുറത്തും. ചുട്ടു പഴുത്ത്‌ ഉരുകിക്കിടക്കുന്ന ഉള്ളില്‍നിന്നും ചിലപ്പോള്‍ അതു പൊട്ടിപ്പുറത്തേക്ക്‌ ചാടും. ആ ചാടുന്നതിന്റെ ചൂടില്‍ ചുറ്റുപാടും വെന്തു വെണ്ണീറാകും.അകത്തു നിന്നൊഴുകുന്ന ചുടുള്ള ദ്രാവകമാണ്‌ ലാവ. ഈ ലാവ ധാതുക്കളാല്‍ ഏറെ സമ്പന്നമായിരിക്കും. കാലക്രമത്തില്‍ ഉറച്ച്‌ പാറയോ അല്ലെങ്കില്‍ അതിനേക്കാള്‍ കട്ടി കുറഞ്ഞതോ ആയ പദാര്‍ത്ഥമായി മാറും. കൃഷിക്കും മറ്റും അനുയോജ്യമായ മണ്ണായി മാറുകയും ചെയ്യും. എങ്കിലും ലാവ വന്‍നാശം വിതക്കും, പിന്നീട്‌ സഹായിക്കുമെങ്കിലും. അഗ്നിപര്‍വതങ്ങള്‍ ഉണ്ടായി അവ പൊട്ടിത്തെറിച്ച്‌ ലാവ [...]

ചരിത്രത്തിന്റെ നടപ്പാത

കടലിനു കുറുകേ ആദ്യം കെട്ടിയ പാലത്തിനു പഴക്കമെത്രയെന്നറിയില്ല. രാമസേതു വെറും കഥയല്ലെന്നു തെളിയിക്കാന്‍ ആധുനിക ശാസ്ത്രം തന്നെ സാക്ഷി. ആധുനിക കാലത്തെ പാലമായ പാമ്പന്‍ പാലത്തിനു പ്രായം നൂറു തികയുമ്പോള്‍ ശാസ്ത്രത്തിന്റെ ബലത്തിനു പാലംതന്നെ സാക്ഷി. നൂറ്റാണ്ടൊന്നു കഴിയാന്‍ പോകുന്നു പാമ്പന്‍ പാലമെന്ന വമ്പന്‍ പാലത്തിന്‌. അയല്‍ സംസ്ഥാനത്തെ ആ അത്ഭുതത്തിന്‌ പിന്നിലെ കരുത്തിനും കരവിരുതിനും മലയാളക്കരയുടെ പിന്‍ ബലം കൂടിയുണ്ടെന്നറിയുമ്പോള്‍ കൗതുകം കൂടും-അതെ പാമ്പന്‍ ശ്രീധരനായി, കോംഗ്കണ്‍ ശ്രീധരനായി ഇപ്പോള്‍ മെട്രോമാനായി വളര്‍ന്നു നില്‍ക്കുന്ന ഇ. [...]

സഹസ്രചന്ദ്രദര്‍ശനം കഴിഞ്ഞ ജിഎം

ഇതെഴുതാനിരിക്കുന്നത്‌ തൊടുപുഴയിലെ വീട്ടിലാണെങ്കിലും ഇന്ന്‌ മനസ്സ്‌ മുഴുവന്‍ തൃശ്ശിവപേരൂരിലായിരുന്നു. അവിടുത്തെ ഏറ്റവും പഴയ സംഘപ്രവര്‍ത്തകനായ ജി.മഹാദേവന്‍ സഹസ്ര പൂര്‍ണചന്ദ്ര ദര്‍ശനഭാഗ്യം അനുഭവിക്കുന്ന ഇന്ന്‌ അവിടെയെത്തി ചടങ്ങുകളില്‍ സംബന്ധിക്കണമെന്നും ആദരിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു. തല്‍ക്കാലത്തെ ആരോഗ്യസ്ഥിതിയില്‍ അത്‌ സാധിക്കാതെ വന്നതിന്റെ ഇച്ഛാഭംഗവുമായിട്ടാണ്‌ ഈ വരികള്‍ കുറിക്കുന്നത്‌. തൃശ്ശിവപേരൂരിലെ പ്രബുദ്ധരായ പൗരാവലിയും കേരളമെങ്ങും നിന്നെത്തിയ മുതിര്‍ന്ന സംഘപ്രവര്‍ത്തകരും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്‌ ചടങ്ങുകളെ ധന്യമാക്കുന്ന രംഗം ഞാന്‍ മനസ്സില്‍ കാണുകയാണ്‌. ജി.മഹാദേവന്‍ ജിഎം എന്നും ജി എന്നുമുള്ള ചുരുക്കപ്പേരിലാണ്‌ തൃശ്ശിവപേരൂരിലും [...]

സ്നേഹഗോപുരങ്ങള്‍

കുരുത്തംകെട്ടവന്‍; നീ നന്നാവില്ല. ഗുണം പിടിക്കാത്തവന്‍; നിന്നെക്കൊണ്ട്‌ തോറ്റൂ. എവിടെയെങ്കിലും പോയി തുലയ്‌. ഇത്യാദി ശാപവാക്കുകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കം. എളുപ്പത്തില്‍ പറയാവുന്ന ഈ വാക്കുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഋണാത്മക ഊര്‍ജം (പേടിക്കേണ്ട, നെഗേറ്റെവ്‌ എനര്‍ജി എന്ന്‌ ആംഗലേയം) കേള്‍ക്കുന്നവന്റെ വ്യക്തിത്വത്തെ ചെറുതായി ബാധിക്കും. എന്നാലും അത്‌ തുടര്‍ന്നുകൊണ്ടേയിരിക്കും. ശപിക്കാന്‍ എളുപ്പവും അനുഗ്രഹിക്കാന്‍ ബുദ്ധിമുട്ടും എന്നൊരവസ്ഥ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നുണ്ട്‌. ഇതിനെക്കുറിച്ച്‌ കൂത്തുപറമ്പിലെ പാലാപ്പറമ്പില്‍ കിനാത്തി ലക്ഷ്മണന്‍ ഏറെ ചിന്തിച്ചു. പരിഹാരം കാണാനാവുമോ എന്നു നോക്കി. ഒടുവില്‍ അതുകണ്ടുപിടിച്ചു. [...]

Copyright @ JANMABHUMI ONLINE 2011