അനന്തപുരി ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച് പരിസ്ഥിതി സമ്മേളനം ശോഭീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മധുസൂദനന്‍പിള്ള, കുമ്മനം രാജശേഖരന്‍, വര്‍ഗീസ് തോട്ടുപറമ്പില്‍ സമീപം
കാനാട്ടെ കൊച്ചുമിടുക്കികള്‍ വൈകല്യങ്ങള്‍ വെല്ലുവിളിയാക്കി. ദേശീയ ബധിര – മൂക അത്ലറ്റ്ക് മീറ്റില്‍ മലയോരത്തിന്റെ അഭിമാനമായിമാറിയ ഈ കൊച്ചുമിടുക്കികള്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ചു. മട്ടന്നൂര്‍ കാനാട് ശ്രീനിലയത്തില്‍ കെ.രഘൂത്തമന്‍ – ഇന്ദിര ദമ്പതികളുടെ മക്കളായ സി.കെ.അനുശ്രീ, ശ്രീപ്രിയ,അനുപ്രിയ എന്നിവരാണ് നേട്ടക്കാര്‍. 2012 ല്‍ ജാര്‍ഖണ്ഡിലെ ടാറ്റാ നഗറിലായിരുന്നു ബധിര – മൂക ദേശീയമീറ്റ്. ജാവലിംഗ് ത്രോ, ഡിസ്കസ്ത്രോ എന്നിവയില്‍ സ്വര്‍ണ്ണവും ഷോട്ട്പുട്ടില്‍ വെങ്കലവുംനേടി മൂത്തസഹോദരി അനുശ്രീ വിജയ പീഠത്തില്‍ കയറിയപ്പോള്‍ ഈ വര്‍ഷം ബാംഗ്ലൂര്‍ ഖണ്ഡീരവ സ്റ്റേഡിയത്തില്‍ [...]
ട്രെയിനിനുള്ളില്‍ 100 ശതമാനം സ്ത്രീസുരക്ഷാ ഇപ്പോഴും ഉറപ്പ് വരുത്തിയിട്ടുണ്ടോ? ട്രെയിനുകളില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് എത്തേണ്ട സ്ഥലങ്ങളില്‍ സുരക്ഷിതരായി എത്തിച്ചേരാന്‍ കഴിയുന്നുണ്ടോ? കാമരാക്ഷസന്‍മാരുടെ കൈകളില്‍ സ്ത്രീകള്‍ അകപ്പെട്ടാല്‍ എന്താകും അവസ്ഥ? -എന്ന് പറയേണ്ടതില്ലല്ലോ? ട്രെയിനിനുള്ളില്‍ ഇപ്പോഴും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തിയിട്ടില്ലെന്ന് വേണം കരുതാന്‍. പെണ്‍മക്കളെ വിശ്വസിച്ച് ട്രെയിനില്‍ കയറ്റി വിടുമ്പോള്‍ തന്റെ മകള്‍ കുഴപ്പമൊന്നുമില്ലാതെ എത്തേണ്ട സ്ഥലത്ത് എത്തണമെന്നാണ് രക്ഷിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നത്. മിക്കട്രെയിനുകളിലും ലേഡീസ് കംപാര്‍ട്ട്മെന്റുകള്‍ വണ്ടിയുടെ അവസാന ഭാഗത്താണ്. അത് സുരക്ഷിതമാണോ? ചിന്തിക്കണം. ബസ്സിനേക്കാളും എന്ത് [...]
ഒരു കണക്കിന് പൊക്കമുള്ളത് തന്നെയാ നല്ലത്. ഒന്നുമില്ലെങ്കിലും പത്ത് പേരുടെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കാമല്ലോ! അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തിളക്കമുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. വാക്കുകള്‍ ആരുടേതാണെന്നല്ലേ…. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വനിത കവിതയുടേതാണ്. ആറടി രണ്ടിഞ്ചാണ് കവിതയുടെ ഉയരം. ഉയരം കൂടിയവരുടെ സംഘടനയില്‍ അംഗത്വം എടുക്കുന്നതുവരെ താനത്ര പ്രശസ്തയൊന്നുമായിരുന്നില്ലെന്ന് കവിത പറയുന്നു. സംഘടനയുടെ സമ്മേളനവും അംഗത്വയോഗവും കോട്ടയത്തുവെച്ച് നടക്കുന്നുവെന്ന പത്ര വാര്‍ത്തയാണ് തന്നെ എല്ലാവരും തിരിച്ചറിയാന്‍ ഇടയാക്കിയതെന്നും കവിത ഓര്‍മിക്കുന്നു. ഉയരമുള്ളവരുടെ ചിത്രം പത്രത്തില്‍ വന്നുകണ്ടപ്പോള്‍ [...]
ലാഭക്കൊതിയന്മാര്‍ നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുന്നില്ല. അമ്മമാര്‍ തങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടി എന്നും വിശ്വസ്തതയോടെ വാങ്ങി ഉപയോഗിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡറിന്റെ നിര്‍മാതാക്കള്‍ ആ വിശ്വാസ്യതയെ മുതലെടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാകുന്നത്. ഏറ്റവും മാരകമായ കാന്‍സറിനും തൊലിപ്പുറത്തെ ചൊറിയ്ക്കും കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത് അടുത്തിടെയാണ്. 2007 ല്‍ നിര്‍മിച്ച ബേബി പൗഡറുകളിലാണ് എഥിലിന്‍ [...]
ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ നിന്ന് മാത്രമല്ല ഒന്നും നേടാത്തവരില്‍ നിന്നും ഏറെ പഠിക്കാനുണ്ട്….സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 389-ാം റാങ്ക് നേടിയ മലയാളി നന്ദിനി.ആര്‍. നായരുടെ വാക്കുകളാണിത്. ജീവിതത്തില്‍ നമുക്കുണ്ടാകുന്ന ഓരോ അനുഭവങ്ങളും ബന്ധങ്ങളും കണ്ടുമുട്ടലുകളും അമൂല്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍, കാരണം എന്നെ തേടിയെത്തിയ ഓരോ വിജയത്തിനു പിന്നിലും ഈ അനുഭവങ്ങളും ബന്ധങ്ങളുമൊക്കെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്-നന്ദിനി നന്ദിപൂര്‍വ്വം സ്മരിക്കുന്നു. പതിമൂന്നാം വയസ്സില്‍ ആരംഭിച്ച നാടക പരീശീലനക്കളരിയിലെ അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണ് നന്ദിനിക്ക്. സിവില്‍ സര്‍വ്വീസ് നേടണമെന്ന [...]
എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശമില്ല. കോടീശ്വരിയായതില്‍ അമിതാഹ്ലാദമില്ല; വന്നവഴി മറക്കുന്നില്ല; ആഗ്രഹിച്ച കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി മനക്കരുത്തിന്റെ പ്രതീകമായി സനൂജ. ഏപ്രില്‍ 30ന് നിങ്ങള്‍ക്കുമാവാം കോടീശ്വരന്‍ എന്ന ഏഷ്യാനെറ്റിന്റെ പ്രോഗ്രാമിലൂടെ ആദ്യകോടിപതിയായതോടെയാണ് സനൂജ ലോകശ്രദ്ധ നേടിയത്. ഒന്നിന് പിറകെ ഒന്നായെത്തിയ ജീവിത ദുരിതങ്ങളെ പൊരുതി തോല്‍പ്പിച്ചാണ് സനൂജ ഓരോ ചുവടും മുന്നോട്ട് വച്ചത്. തിരുവനന്തപുരം കളക്ടറേറ്റില്‍ ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചിട്ട് ഒന്നര വര്‍ഷം. ഇതിനിടയിലാണ് എഷ്യാനെറ്റിന്റെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിക്കുവേണ്ടി എസ്‌എംഎസ് അയച്ചത്. അപ്പോഴും [...]
കാന്‍സര്‍ എന്ന് കേട്ടാല്‍ മരണം എന്നാണ് വ്യാഖ്യാനം. ഈ തെറ്റായ ധാരണയും ഉള്‍ബോധവും ആണ് പലരെയും മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് എന്റെ ഉത്തമ വിശ്വാസം. എന്റെ വിശ്വാസം എന്റെ അനുഭവത്തില്‍നിന്നുയരുന്നതാണ്. 1990 ല്‍ കാന്‍സര്‍ ബാധിച്ച് കാന്‍സര്‍ സെക്കന്റ് സ്റ്റേജിലായി, എന്നെ പരിശോധിച്ച ഡോക്ടര്‍ എനിക്ക് ആറ് മാസം ആയുസനുവദിച്ചത് 22 കൊല്ലം മുമ്പാണ്. ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഈ വാര്‍ധക്യത്തിലും സജീവ പത്രപ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും നടത്തുകയും ചെയ്യുന്നു. എനിക്ക് കാന്‍സര്‍ രോഗത്തിന്റെ [...]
ലോകം മുഴുവന്‍ അലോപ്പതി മരുന്നുകളുടെ പിടിയിലമരുമ്പോള്‍ പച്ചമരുന്നുകളുടെ സംരക്ഷകയാകുകയാണ് സിസ്റ്റര്‍ ഇന്നസെന്റ്. സസ്യ ജാനസുകളുടെ അക്ഷയ ഖാനികള്‍തേടി ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഈ കന്യാസ്ത്രീ. രോഗികളെ സ്വയം വൈദ്യന്മാരാക്കിമാറ്റുന്ന ചികിത്സാരീതിയാണ് ഹെര്‍ബെല്‍ മെഡിസിനില്‍ ഡിപ്ലോമ നേടിയ സിസ്റ്റര്‍ ഇന്നസെന്റിനെ ശ്രദ്ധേയമാക്കുന്നത്. മരുന്നുകൂട്ടുകളെല്ലാം ഉണ്ടാക്കാന്‍ രോഗികളെ പഠിപ്പിക്കുകയും എങ്ങനെ കഴിക്കണമെന്ന് ശീലിപ്പിക്കുകയും ചെയ്യും ഈ കന്യാസ്ത്രീ. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളുടെ 20 ശതമാനവും തിന്നുതീര്‍ക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നതിനിടയിലാണ് സിസ്റ്റര്‍ ഇന്നസെന്റ് തന്റെ പച്ചമരുന്ന് കൂട്ടങ്ങളുമായി രോഗികള്‍ക്കിടയിലേക്ക് ഇറങ്ങിപ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ [...]