നല്ലൊരു ജൈവ കീടനാശിനിയായി തുളസിയെ ഉപയോഗപ്പെടുത്താം. ഒരു പിടി തുളസിയില അരച്ചെടുത്ത് ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച് ഒരു നുള്ള് ഫുറഡാന്‍ തരി ചേര്‍ത്ത് ഇളക്കണം. പാവലും പടവലവും വളര്‍ത്തുന്ന പന്തലുകളില്‍ ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ മിശ്രിതം കുടിച്ചു നശിക്കും. കായീച്ചശല്യം കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് തുളസിക്കെണി. തുളസി ചതച്ച് വെള്ളം തളിക്കുന്നതും ഉണക്കിയെടുത്ത് പുകയ്ക്കുന്നതും നല്ലതാണ്. വീടിനും പരിസരപ്രദേശങ്ങളിലുമായി [...]
Sep 11 2011 | |
Read More »
തെങ്ങിന് തോപ്പില്‍ ഇടവിളകളെ ഉള്‍ക്കൊള്ളിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. തോട്ടം കളകയറി കൃഷിപ്പണികള്‍ തടസ്സത്തിലാകുന്നത് നിയന്ത്രിക്കുന്നത് തുടങ്ങി തെങ്ങില്‍നിന്നുള്ള ആദായം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള അനേകം ഗുണങ്ങളാണ് ഇടവിള കൃഷിയിലൂടെ സാധ്യമാകുന്നത്. നിര്‍ദ്ദിഷ്ടമായ 7.5ഃ7.5 മീറ്റര്‍ എന്ന ഇടയകലം കൃത്യമായി പാലിച്ചിട്ടുള്ളതും 25 വര്‍ഷത്തിനുമേല്‍ പ്രായമെത്തിയതുമായ തെങ്ങിന്‍തോപ്പുകളില്‍ ഒട്ടനവധി ഇടവിളകളെ ഉള്‍ക്കൊള്ളിക്കാനാകും. ഇത്തരത്തിലുള്ള തെങ്ങിന്‍ തോപ്പുകളില്‍ വിജകരമായി കൃഷി ചെയ്യാനാകുന്ന ഒരു വെള്ളരി വര്‍ഗ വിളയാണ് കുമ്പളം. കാര്യമായ പരിചരണം ആവശ്യപ്പെടാത്ത ഒരു വിളയാണിത്. ഒരു ഇടവിളയായി വളര്‍ത്തിയെടുക്കാമെങ്കില്‍ കുമ്പളകൃഷിയിലൂടെ തെങ്ങിന്‍തോപ്പുകളില്‍നിന്നുള്ള [...]
Jul 19 2011 | |
Read More »
ജാതിക്കുരുവില്‍നിന്ന് വളര്‍ത്തിയെടുക്കുന്ന തൈകള്‍ വര്‍ഷങ്ങളോളം പരിപാലിച്ച് വളര്‍ത്തിയശേഷം കായ്ഫലമാകുമ്പോഴാണ് ആണ്‍മരമാണെന്ന് പലപ്പോഴും തിരിച്ചറിയുന്നത്. ഒട്ടേറെ അധ്വാനവും കൃഷിയിടത്തിലെ സ്ഥലവും മെനക്കെടുത്തുന്നതാണ് ഈ പ്രശ്നം. ഈ പ്രശ്നത്തിന് പ്രകൃതിയുടെ തന്നെ പരിഹാരമാണ് കാഞ്ഞിരപ്പള്ളിയിലെ മടുക്കക്കുഴിവീട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികമായി പെണ്‍പൂക്കള്‍ക്കൊപ്പം ആണ്‍പൂക്കളും വിരിയുന്നുവെന്നതാണ് ഈ ജാതിയുടെ പ്രത്യേകത. കുലകുലകളായി പൂക്കളുണ്ടാകുകയും കായ പിടിക്കുകയും ചെയ്യുന്നു. നാലും അഞ്ചും മുതല്‍ പത്തും പന്ത്രണ്ടുംവരെ കായ്‌കള്‍ ഓരോ കുലയിലും കാണുന്നു. കായ്‌കള്‍ക്ക് വലിപ്പം കുറവാണെങ്കിലും നാടന്‍ ഇനത്തേക്കാള്‍ ഇരട്ടി വിളവുകിട്ടുന്നുണ്ട്. ഒരു ജാതിക്കുള്ളില്‍ത്തന്നെ [...]
Jul 19 2011 | |
Read More »
പൊന്നോണമാവണമെന്നില്ല ആര്യനാട്ടില്‍ പൂവിളിയുയരാന്‍. ആണ്ടൊട്ടുക്കും അന്യനാടുകളില്‍ പൂവിളയിക്കുന്നതില്‍ തിരുവനന്തപുരത്തെ ആര്യനാടെന്ന ഈ കൊച്ച് ഗ്രാമത്തിന്റെ പങ്ക് ചെറുതല്ല. പൂച്ചെടി വളര്‍ത്തല്‍ കുടില്‍വ്യവസായം പോലെയാണിവിടെ. ആയിരം കവര്‍ ചെടിയെങ്കിലും കൃഷി ചെയ്യാത്ത ഒറ്റ വീടുമില്ല. പള്ളിവേട്ട, പറങ്ങോട്, പേഴുംമൂട് തുടങ്ങിയ വാര്‍ഡുകളില്‍ 110ലധികം ചെടി നഴ്സറികള്‍ നിലവിലുണ്ട്. സ്ത്രീകളുള്‍പ്പെടെ 1250ലേറെ പേര്‍ ഇവിടെ ജോലി ചെയ്യുന്നു. മിത്രനികേതന്‍, സെയില്‍വ്യൂ, സേവാനികേതന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വരവോടെയാണ് ആര്യനാടിനെ ചെടി നഴ്സറികളുടെ നാട് എന്ന അപരനാമത്തിലറിയാന്‍ ഇടയാക്കിയത്. ഈ സ്ഥാപനങ്ങളില്‍നിന്നും നഴ്സറി [...]
Jul 5 2011 | |
Read More »
തെങ്ങിനിടയില്‍ ഏറ്റവും യോജിച്ചതും ആദായകരമായതുമായ ഇടവിളകളാണ് കിഴങ്ങുവര്‍ഗങ്ങള്‍. കുറഞ്ഞ പരിചരണത്തോട് ഏറ്റവുമധികം പ്രതികരിക്കുന്നവയാണ് കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട എല്ലാ വിളകളും. തെങ്ങിനിടയില്‍ പ്രധാന വര്‍ഗവിളകള്‍ ഇടവിളയായി കൃഷി ചെയ്യുന്ന രീതികളാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. മരച്ചീനി കിഴങ്ങുവര്‍ഗവിളകളില്‍ ഏറ്റവും പ്രധാനമായതും കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ ആദായം തരുന്നതുമായ വിളയാണ് കപ്പ. എച്ച്-165, ശ്രീവിശാഖം, എം-4 എന്നിവ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കൃഷിചെയ്യാന്‍ യോജിച്ച ഇനങ്ങളാണ്. തെങ്ങിന്‍ ചുവട്ടില്‍നിന്ന് രണ്ട് മീറ്റര്‍ മാറ്റി 90ഃ90 സെ.മീറ്റര്‍ അകലത്തില്‍ കമ്പുകള്‍ നടാം. നടുന്നതിന് [...]
Jun 16 2011 | |
Read More »
പാനീയങ്ങളില്‍ പ്രഥമസ്ഥാനീയനാണ് പാല്‍. അനാദികാലം മുതല്‍ക്കേ അതങ്ങിനെ തന്നെയാണ്. വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും എവിടെയും പരിഗണിക്കപ്പെട്ടു പോന്നു. ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ മുതല്‍ നഗരവാസികള്‍ക്കിടയില്‍ വരെ. നിറം കൊണ്ടും രുചികൊണ്ടും മാത്രമല്ല പാല്‍ എന്നും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതിലടങ്ങിയ പോഷകങ്ങളുടെ സമൃദ്ധികൊണ്ടുമായിരുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പോഷകങ്ങള്‍ എന്ന വിശേഷണം അങ്ങിനെ പാലിനെ ജനപ്രിയ പാനീയമാക്കി. കുടിലുതൊട്ട് കൊട്ടാരം വരെ. ആകെയുണ്ടായിരുന്ന എതിര്‍പ്പ് സസ്യാഹാരികളില്‍ നിന്ന് മാത്രമായിരുന്നു. മൃഗങ്ങളുടെ പാല്‍ അവയുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രം [...]
Jun 14 2011 | |
Read More »