കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിക്ക് പടിഞ്ഞാറ് അതിപുരാതനവും സംസ്കാരസമ്പന്നവുമായ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് പണ്ടാരത്തുരുത്ത്. ഇവിടെ അതിപുരാതനവും ഐതിഹ്യപ്രസിദ്ധവുമായ ശ്രീ മുക്കുംപുഴ ദേവീക്ഷേത്രം ഭക്തജനങ്ങള്‍ക്കാകെ അഭയവും ആശ്രയുമായി സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രധാന നിവേദ്യമാണ് മീനൂട്ട്. മത്സ്യാവതാരത്തില്‍ ആരംഭിക്കുന്ന ദശാവതാരം മുതല്‍ ഭഗവ്ഗീതവരെയും ഹൈന്ദവാചരങ്ങള്‍ക്കെല്ലാം നാന്ദിയാകുന്ന ശംഖുനാദം മുതല്‍ പവിത്ര ദൈവഗ്രന്ഥങ്ങളായ വേദങ്ങളെ പകുത്തുനല്‍കിയ വേദവ്യാസന്‍വരെയും എത്തുന്ന മത്സ്യസാന്നിദ്ധ്യം സ്മരിച്ചാല്‍ മീനൂട്ട് എന്ന ചടങ്ങിന്റെ പവിത്രത പ്രകടമാകും. മത്സ്യരൂപായ നമഃ, കൂര്‍മരൂപായ നമഃ, വരാഹരൂപായ നമഃ എന്നിങ്ങനെ പ്രാര്‍ത്ഥനാഭരിതമാകുന്ന [...]
Jan 15 2013 | |
Read More »
തിരുവനന്തപുരം ജില്ലയില്‍ ഒറ്റശേഖരമംഗലം പഞ്ചായത്തിലാണ് ചിരപുരാതനമായ ശ്രീമഹാദേവക്ഷേത്രം. മൂന്നുധ്വജപ്രതിഷ്ഠകളുള്ള തെക്കന്‍ കേരളത്തിലെ പ്രസിദ്ധക്ഷേത്രം കൂടിയാണിത്. റോഡരികില്‍ ചിത്രഗോപുരം. ക്ഷേത്രത്തിനടുത്തുകൂടി ചിറ്റാര്‍ പുഴയൊഴുകുന്നു. നാലമ്പലത്തിന് പുറത്ത് മൂന്ന് ധ്വജ പ്രതിഷ്ഠകളും ബലിക്കല്ലുകളുമുണ്ട്. അകത്ത് മൂന്ന് ശ്രീകോവിലുകള്‍. മൂന്നും വട്ടശ്രീകോവിലുകള്‍. അതില്‍ ആദ്യത്തെ രണ്ടിലും ശിവനും മൂന്നാമത്തേതില്‍ മഹാവിഷ്ണുവുമാണ്. നാലമ്പലത്തിനുള്ളില്‍ സപ്തമാതൃക്കളുടെ രൂപങ്ങള്‍ ശിലയില്‍ കൊത്തിയിട്ടുണ്ട്. ഖരമഹര്‍ഷിയാണ് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതെന്ന് വിശ്വാസം. അഗസ്ത്യന്റെ ഉപദേശപ്രകാരം ഖരമഹര്‍ഷി ഗണ്ഡികിനദിയില്‍ മുങ്ങിയപ്പോള്‍ കിട്ടിയത് നാല് ശിവലിംഗങ്ങള്‍. മൂന്നെണ്ണത്തിന് വേണ്ടിയായിരുന്നു മുങ്ങിയത്. എന്നാല്‍ കിട്ടിയത് [...]
Nov 26 2012 | |
Read More »
സര്‍വാഭീഷ്ട പ്രദായിനിയായ ദുര്‍ഗാ ഭഗവതിയെ ഇവിടെ കന്യകാസങ്കല്‍പ്പത്തിലാണ് ആരാധിക്കുന്നത്. ദേവിക്ക് അഞ്ചുഭാവങ്ങള്‍. വെളുപ്പിന് സരസ്വതി, രാവിലെ മഹാലക്ഷ്മി, പന്തീരടിപൂജയ്ക്ക് പാര്‍വതി, ഉച്ചപൂജയ്ക്ക് ദുര്‍ഗ, വൈകിട്ട് വനദുര്‍ഗ. അഞ്ജനശിലയിലാണ് വിഗ്രഹം. ആരുടെ മനസിലും ഭക്തിയുടെ നിറച്ചാര്‍ത്തണിയുന്ന ചതുര്‍ബാഹുക്കളുള്ള ശ്രീ കാര്‍ത്ത്യായനി. ഉപദേവപ്രതിഷ്ഠകളില്‍ വൃത്താകാരത്തിലുള്ള ശ്രീകോവിലില്‍ ശിവനും ഭദ്രകാളിയും മണ്ഡപത്തൂണില്‍ മണിഭൂഷണുമാണ്. മണിഭൂഷണ്‍ ശാസ്താവെന്ന് സങ്കല്‍പം. പണ്ട് പ്രാധാന്യം ശിവനായിരുന്നു. പിന്നീട് ശിവന്‍ ഉപദേവനായി. പുറപ്പെടാ ശാന്തിയാണ് അഞ്ചുപൂജയും മൂന്നുശീവേലിയുമുള്ള ഇവിടം തന്ത്രം കടിയക്കോല്‍ ആണ്. ഇരുപത്തിനാല് തിരിയിട്ട് തൊളുത്തുന്ന [...]
Nov 19 2012 | |
Read More »
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലാണ് പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം. പഴയകാലത്തെ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ് തളിപ്പറമ്പ്. ശംബര മഹര്‍ഷി ഏറെക്കാലം തപസ് ചെയ്തതിലാണെത്രെ ഈ വനപ്രദേശത്തിന് ശംബരവനമെന്നും ഒടുവില്‍ ശ്രീ ശംബരപുരമെന്നും പേരുലഭിച്ചത്. കാലാന്തരത്തില്‍ ശ്രീ ശംബരം ലോപിച്ച് തൃച്ചംബരം എന്നായി. ക്ഷേത്രത്തിന്റെ നാലമ്പലവും ശ്രീകോവിലുമെല്ലാം പുരാതന വാസ്തുശില്‍പ്പമാതൃക വെളിവാക്കുന്നവയാണ്. പ്രധാന ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ജലദുര്‍ഗക്ഷേത്രം. ആദ്യമുണ്ടായ ക്ഷേത്രമിതാണെന്ന് വിശ്വാസം. മണ്ഡപമുണ്ട്. മൂന്നുനില ശ്രീകോവില്‍. അവയ്ക്ക് ചുറ്റും കൊത്തുപണികള്‍. കൂട്ടത്തില്‍ ശ്രീകൃഷ്ണന്റെ മാതാവ് ദേവകിയുടെ കല്യാണം മുതല്‍ ഹംസവധം [...]
Nov 17 2012 | |
Read More »
വയനാട് ജില്ലയില്‍ കല്‍പ്പറ്റ പട്ടണാതിര്‍ത്തിക്കുള്ളിലാണ് പുരാതനമായ മടിയൂര്‍ മഹാവിഷ്ണു ക്ഷേത്രം. റോഡരികില്‍ ക്ഷേത്രകമാനം. അവിടെ നിന്നാല്‍ ക്ഷേത്രം കാണാം. ക്ഷേത്രത്തിനടുത്തുകൂടി പുഴയൊഴുകുന്നു. ക്ഷേത്രമുറ്റത്ത് പ്രായം ചെന്ന ചെമ്പകമരം. ശ്രീകോവിലില്‍ മഹാവിഷ്ണു. ദേവന് ശാന്തഭാവം. സമചതുര ശ്രീകോവിലിനു ചുറ്റും ധാരാളം കൊത്തുപണികള്‍. മുന്നില്‍ മണ്ഡപം. നാലമ്പലത്തിന്റെ ഭിത്തിമേലും ചിത്രങ്ങള്‍. ഭഗവാന്‍ ഗീതോപദേശം ചെയ്യുന്ന ചിത്രം ശ്രദ്ധേയമാണ്. അകത്ത് കന്നിമൂലയില്‍ ഗണപതി തെക്കോട്ട് ദര്‍ശനം. നാലമ്പലത്തിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി മുല്ലയ്ക്കല്‍ ഭവഗതിയുമുണ്ട്. പുറത്ത് അയ്യപ്പന്റെ കോവില്‍. അയ്യപ്പന്റെ കോവിലിന് മേല്‍ക്കൂരയില്ല. [...]
Nov 16 2012 | |
Read More »
കേരളത്തിലെ അത്യപൂര്‍വമായ ഗന്ധര്‍വക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ് മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം. വൈഷ്ണവവംശജനായ ഗന്ധര്‍വന്‍ പ്രധാന ദേവനായികുടികൊള്ളുന്ന ക്ഷേത്രം, പ്രസിദ്ധമായ വൈക്കത്തപ്പന്‍ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണ് സ്ഥിതിചെയ്യുന്നത്. വൈക്കത്ത് ചെമ്പ് ടോള്‍ ജംഗ്ഷനില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ട് പോകുമ്പോള്‍ ചിരപുരാതനമായ ഈ ക്ഷേത്രം കാണാം. തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപിള്ള സര്‍വാധികാര്യക്കാരുടെ തറവാടാണ് ‘സ്വാമി’ എന്ന് ഭക്തജനലക്ഷങ്ങളും കുടുംബങ്ങളും വിളിച്ചുപോരുന്ന ആ ശക്തിസ്വരൂപന്റെ [...]
Nov 16 2012 | |
Read More »
ഉത്സവം എന്നുകേട്ടാല്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തെക്കുറിച്ച് ഓര്‍ത്തുപോകും. ഇവിടെ നാല് ഉത്സവങ്ങളാണുള്ളത്. ചിങ്ങത്തില്‍ ആദ്യത്തേത്, എട്ടുദിവസത്തെ ഉത്സവം. തിരുവോണം ആറാട്ടോടെ സമാപിക്കുന്ന ഇത് മൂശാരി ഉത്സവം എന്നറിയപ്പെടുന്നു. പണ്ട് പുതിയ പഞ്ചലോഹവിഗ്രഹം തീര്‍ക്കാന്‍ പണ്ടാരപ്പിള്ളി മൂശാരിയെ ഏല്‍പ്പിച്ചു. മൂശാരി എത്ര ശ്രമിച്ചിട്ടും മൂശയില്‍ വിഗ്രഹം രൂപം കൊള്ളുന്നില്ല. ഒടുവില്‍ എല്ലാവരും കാണ്‍കെ മൂശയെ കെട്ടിപ്പിടിച്ച് അയാള്‍ ദൈവത്തെവിളിച്ച് കരഞ്ഞു. പിന്നെ മൂശാരിയെ കണ്ടവര്‍ ആരുംതന്നെ ഇല്ല. ഭക്തനായ മൂശാരി വിഗ്രഹത്തില്‍ ലയിച്ചുവെന്ന് കരുതുന്നു. മൂശാരിക്ക് ലഭിച്ച [...]
Nov 14 2012 | |
Read More »
തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം പഞ്ചായത്തിലാണ് ചരിത്രപ്രസിദ്ധമായ അണിയൂര്‍ ശ്രീ ദുര്‍ഗാ ഭഗവതിക്ഷേത്രം. ചെങ്കാല്‍തൊഴല്‍ എന്ന അപൂര്‍വ ചടങ്ങിലൂടെ പ്രശസ്തിയാര്‍ജിച്ച ക്ഷേത്രം. വിദ്യാദിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ആദ്യ സംഗമംകൊണ്ട് ധന്യമായ അണിയൂര്‍ ക്ഷേത്രം. അണികുശവൂര്‍ എന്നതില്‍നിന്നാണ് അണിയൂര്‍ എന്ന് ഈ സ്ഥലത്തിന് പേരുണ്ടായതെന്നും കുശം എന്നാല്‍ ദര്‍ഭ എന്നും അത് അണിയായി കാണപ്പെടുന്ന ഊര് എന്നര്‍ത്ഥത്തിലാണ് ഈ പേരുണ്ടായതെന്ന് പഴമ. ഗുരുദേവന്റെ ജന്മസ്ഥലവും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഗുരുകുലവും സ്ഥിതിചെയ്യുന്നിടത്തുനിന്നും കുറച്ചുദൂരം മുന്നോട്ടുപോയാല്‍ ക്ഷേത്ര കമാനം [...]
Nov 12 2012 | |
Read More »
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍. ഇല്ലത്ത് നിലവറ അവിടെ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സര്‍പ്പമുത്തച്ഛന്‍. ധര്‍മശാസ്താവിന്റെയും ഭദ്രയുടെയും ശ്രീകോവിലുകള്‍ , ക്ഷേത്രപരിസരത്തുതന്നെ കുടുംബാംഗങ്ങളും എല്ലാറ്റിനേയും കാവ് പൊതിഞ്ഞുനില്‍ക്കുന്നു. ഭക്തര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും മണ്ണാറശ്ശാല എന്നും വിസ്മയമാണ്. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണ് ക്ഷേത്രമെന്ന വിശ്വാസം. അവിടത്തെ മൂത്തകാരണവര്‍തന്നെ ആദ്യനാളുകളില്‍ പൂജ കഴിച്ചുപോരുന്നു. ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും സന്താനമില്ലാത്തതിന്റെ ദുഃഖം. ഇവര്‍ സകലതും ഈശ്വരനില്‍ സമര്‍പ്പിച്ച് ഭഗവാനായ സര്‍പ്പരാജാവിനെ പൂജിച്ചു [...]
Nov 6 2012 | |
Read More »
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിലാണ് ചിരപുരാതനമായ അന്നപൂര്‍ണേശ്വരി ക്ഷേത്രം. പ്രസിദ്ധമായ നൂറ്റിയെട്ട് ദുര്‍ഗാലയങ്ങളില്‍ ഒന്നാണിത്. വെട്ടുകല്ലുകൊണ്ടുള്ള ക്ഷേത്രനിര്‍മാണവും ദാരുശില്‍പ്പങ്ങളും ആരെയും ആകര്‍ഷിക്കും. നാലമ്പലത്തിനകത്ത് ചുറ്റമ്പലം. അതിനുപുറമെ മറ്റൊരു ചുറ്റമ്പലം- അനാദൃശമായ കാഴ്ചയാണിത്. അഗ്രശാലയോട് ചേര്‍ന്ന് വലിയ അടുക്കള. ഒറ്റ നാലമ്പലത്തിനകത്ത് രണ്ടു ക്ഷേത്രങ്ങള്‍. ആദ്യം ശ്രീകൃഷ്ണന്റേത്. അതേദിശയില്‍ അന്നപൂര്‍ണേശ്വരിയുടേതും. കിഴക്കോട്ട് ദര്‍ശനം അമ്മയ്ക്ക് കൂടുതല്‍ പ്രാധാന്യം. ഉപദേവന്മാരില്ലെങ്കിലും ശിവസാന്നിധ്യമുണ്ട്. നാലുപൂജ. അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ നെയ്യമൃത് സമര്‍പ്പണം പ്രസിദ്ധമാണ്. അത്താഴപൂജ കഴിഞ്ഞാണിത്. നെയ്യമൃത് എന്നാല്‍ ഇവിടെ രണ്ടുപാത്രമാണ്. ശിവപാര്‍വ്വതീ [...]
Nov 5 2012 | |
Read More »