തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം പഞ്ചായത്തിലാണ് ചരിത്രപ്രസിദ്ധമായ അണിയൂര്‍ ശ്രീ ദുര്‍ഗാ ഭഗവതിക്ഷേത്രം. ചെങ്കാല്‍തൊഴല്‍ എന്ന അപൂര്‍വ ചടങ്ങിലൂടെ പ്രശസ്തിയാര്‍ജിച്ച ക്ഷേത്രം. വിദ്യാദിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ആദ്യ സംഗമംകൊണ്ട് ധന്യമായ അണിയൂര്‍ ക്ഷേത്രം. അണികുശവൂര്‍ എന്നതില്‍നിന്നാണ് അണിയൂര്‍ എന്ന് ഈ സ്ഥലത്തിന് പേരുണ്ടായതെന്നും കുശം എന്നാല്‍ ദര്‍ഭ എന്നും അത് അണിയായി കാണപ്പെടുന്ന ഊര് എന്നര്‍ത്ഥത്തിലാണ് ഈ പേരുണ്ടായതെന്ന് പഴമ. ഗുരുദേവന്റെ ജന്മസ്ഥലവും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഗുരുകുലവും സ്ഥിതിചെയ്യുന്നിടത്തുനിന്നും കുറച്ചുദൂരം മുന്നോട്ടുപോയാല്‍ ക്ഷേത്ര കമാനം [...]
Nov 12 2012 | |
Read More »
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍. ഇല്ലത്ത് നിലവറ അവിടെ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സര്‍പ്പമുത്തച്ഛന്‍. ധര്‍മശാസ്താവിന്റെയും ഭദ്രയുടെയും ശ്രീകോവിലുകള്‍ , ക്ഷേത്രപരിസരത്തുതന്നെ കുടുംബാംഗങ്ങളും എല്ലാറ്റിനേയും കാവ് പൊതിഞ്ഞുനില്‍ക്കുന്നു. ഭക്തര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും മണ്ണാറശ്ശാല എന്നും വിസ്മയമാണ്. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണ് ക്ഷേത്രമെന്ന വിശ്വാസം. അവിടത്തെ മൂത്തകാരണവര്‍തന്നെ ആദ്യനാളുകളില്‍ പൂജ കഴിച്ചുപോരുന്നു. ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും സന്താനമില്ലാത്തതിന്റെ ദുഃഖം. ഇവര്‍ സകലതും ഈശ്വരനില്‍ സമര്‍പ്പിച്ച് ഭഗവാനായ സര്‍പ്പരാജാവിനെ പൂജിച്ചു [...]
Nov 6 2012 | |
Read More »
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിലാണ് ചിരപുരാതനമായ അന്നപൂര്‍ണേശ്വരി ക്ഷേത്രം. പ്രസിദ്ധമായ നൂറ്റിയെട്ട് ദുര്‍ഗാലയങ്ങളില്‍ ഒന്നാണിത്. വെട്ടുകല്ലുകൊണ്ടുള്ള ക്ഷേത്രനിര്‍മാണവും ദാരുശില്‍പ്പങ്ങളും ആരെയും ആകര്‍ഷിക്കും. നാലമ്പലത്തിനകത്ത് ചുറ്റമ്പലം. അതിനുപുറമെ മറ്റൊരു ചുറ്റമ്പലം- അനാദൃശമായ കാഴ്ചയാണിത്. അഗ്രശാലയോട് ചേര്‍ന്ന് വലിയ അടുക്കള. ഒറ്റ നാലമ്പലത്തിനകത്ത് രണ്ടു ക്ഷേത്രങ്ങള്‍. ആദ്യം ശ്രീകൃഷ്ണന്റേത്. അതേദിശയില്‍ അന്നപൂര്‍ണേശ്വരിയുടേതും. കിഴക്കോട്ട് ദര്‍ശനം അമ്മയ്ക്ക് കൂടുതല്‍ പ്രാധാന്യം. ഉപദേവന്മാരില്ലെങ്കിലും ശിവസാന്നിധ്യമുണ്ട്. നാലുപൂജ. അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ നെയ്യമൃത് സമര്‍പ്പണം പ്രസിദ്ധമാണ്. അത്താഴപൂജ കഴിഞ്ഞാണിത്. നെയ്യമൃത് എന്നാല്‍ ഇവിടെ രണ്ടുപാത്രമാണ്. ശിവപാര്‍വ്വതീ [...]
Nov 5 2012 | |
Read More »
പാലക്കാട് ജില്ലയില്‍ പുതുശ്ശേരി പഞ്ചായത്തിലാണ് പുരാതനമായ ശ്രീ കുറുംബ ഭഗവതിക്ഷേത്രം. വെടിയുത്സവം കൊണ്ട് പ്രസിദ്ധമായ ക്ഷേത്രം. വള്ളുവനാടന്‍ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പുതുശ്ശേരി ഉത്സവം. തമിഴ്‌നാട്ടില്‍നിന്നും പാലക്കാട് ചുരം കടന്ന് കേരളത്തിലേക്കുള്ള വഴിയില്‍ ആദ്യത്തെ പ്രധാന ക്ഷേത്രവുമാണ്. റോഡരുകില്‍ ക്ഷേത്രം. കിഴക്കുഭാഗത്തുകൂടി കടക്കാന്‍ രണ്ടു വാതില്‍. പ്രധാന ഗേറ്റില്‍ വലിയ ഗോപുരം. വിസ്തൃതമായ മുറ്റത്ത് ആലുകളും ഉയര്‍ന്നു നില്‍ക്കുന്ന കമ്പക്കാലുകളും കാണാം. തെക്കുഭാഗത്ത് ശിവക്ഷേത്രം. അവിടത്തെ പൂജയും ഇവിടെയാണ് നടത്തുക. ബലിക്കല്‍പ്പുരയുടെ മുന്നില്‍ ദീപസ്തംഭം. ക്ഷേത്രത്തിനു മുന്നിലും [...]
Nov 4 2012 | |
Read More »
കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം പഞ്ചായത്തിലാണ് അതിപുരാതനമായ കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം. കളരി വാതുക്കല്‍ ഭഗവതിയുടെ തിരുമുടി ഉയരുന്നതോടെ ഉത്തരകേരളത്തിലെ ഒരു വര്‍ഷത്തെ കളിയാട്ടങ്ങള്‍ക്ക് തിരശ്ശീല വീഴുമെന്ന് പഴമ. ഇതൊരു അപൂര്‍വക്ഷേത്രമാണ്. ഇവിടെ കൊടിമരമില്ല. ശിവന്‍ കിഴക്കോട്ടും ഭദ്രകാളി പടിഞ്ഞാറോട്ടുമായി ശ്രീകോവിലില്‍ ദര്‍ശനമേകുന്നു. ഭഗവതിക്ക് വലിയ ദാരുശില്‍പ്പമാണ്. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്ന് ഐതിഹ്യം. കൂടാതെ സപ്തമാതൃക്കളുടേയും വേതാളത്തിന്റേയും പ്രതിഷ്ഠകള്‍. അഞ്ച് പൂജ. മധുമാംസ നേദ്യമുള്ള പിടാരപൂജയാണ് ഇവിടെ. കോഴിക്കലശ്ശം പ്രധാന വഴിപാടാണ്. ക്ഷേത്രത്തിന് വടക്ക് വശത്തുകൂടി പ്രദക്ഷിണം പാടില്ലാഎന്നൊരു പ്രത്യേകതയും ഇവിടെ [...]
Oct 30 2012 | |
Read More »
തിരുവനന്തപുരം ജില്ലയില്‍ നാവായിക്കുളം പഞ്ചായത്തിലാണ് കടമ്പാട്ടുകോണം ഇലങ്കത്തിന്‍ ഭഗവതിക്ഷേത്രം. മനോഹരമായ ശില്‍പ്പഭംഗിയില്‍ തീര്‍ത്ത ശ്രീകോവിലില്‍ ഭഗവതി. കന്നിമൂലയില്‍ ഗണപതി. ദേവിയെ ഇലങ്കത്തില്‍ ഭഗവതി എന്നറിയപ്പെടുന്നു. രാജസേവകരായ കളരി അഭ്യാസികള്‍ അഭ്യാസമുറകള്‍ നടത്തിയിരുന്ന കളരിത്തറകളാണ് ഇലങ്കമായി അറിയപ്പെട്ടിരുന്നത്. കളരിദേവത എന്നര്‍ത്ഥത്തിലാണ് ദേവിക്ക് ഇലങ്കത്തില്‍ ഭഗവതി എന്ന് പേരുണ്ടായത്. ഭദ്രകാളിയാണ് പ്രതിഷ്ഠ. വെളുപ്പിന് അഞ്ച് മണിക്ക് നിര്‍മാല്യം. മൂന്ന് പൂജ. ഇലങ്കത്തിലമ്മയുടെ ഇഷ്ട നിവേദ്യം കടുംപായസമാണ്. പാല്‍പ്പായസവും തെരളിയും ഉണ്ണിയപ്പം തുടങ്ങിയ വഴിപാടുകളും സ്വയംവരാര്‍ച്ചന, ത്രിശക്തി അര്‍ച്ചന, സഹസ്രനാമാര്‍ച്ചന എന്നിവയും [...]
Oct 29 2012 | |
Read More »
കൊല്ലം ജില്ലയില്‍ കൊറ്റങ്കര പഞ്ചായത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാമ്പുഴ ഇണ്ടിളയപ്പന്‍ ക്ഷേത്രം. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള നൂറ്റിയെട്ട് മഹാശിവാലയങ്ങളില്‍ ഒന്നാണിത്. മുല്ലപ്പന്തലിന്റെ ആകൃതിയിലുള്ള നാലമ്പലം. ശില്‍പ്പചാരുതയാര്‍ന്ന മുഖമണ്ഡപം. കൃഷ്ണശിലയില്‍ തീര്‍ത്ത ശ്രീകോവില്‍. ഈ നാടിന് ഐശ്വര്യമായി അതിനുള്ളില്‍ ഇരുന്നരുളുന്ന ഇണ്ടിളയപ്പന്‍. ആകാശം മുട്ടെ ശരീര ചൈതന്യമുള്ള ഭഗവാന്റെ സവിശേഷതയോടുകൂടിയ മഹാക്ഷേത്രം. കുടുംബദുരിതങ്ങളും കാര്യവിഘ്നങ്ങളും മംഗല്യതടസങ്ങളും മൂലം അസ്വസ്ഥമാകുന്ന ഭക്തമനസ്സുകള്‍ക്ക് അഭയമേകി ഇണ്ടലകറ്റുന്ന അപ്പനായ സാക്ഷാല്‍ പരമേശ്വരമൂര്‍ത്തി ഇണ്ടിളയപ്പന്‍ ഭക്തരെ അനുഗ്രഹിക്കുന്നു. ശബരിമല ധര്‍മശാസ്താവിന്റെ ഭാവത്തില്‍ പ്രതിഷ്ഠയോടുകൂടിയ അയ്യപ്പക്ഷേത്രവും മഠത്തിലെ [...]
Oct 28 2012 | |
Read More »
കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിലാണ് പ്രസിദ്ധമായ മഹാദേവക്ഷേത്രം. പൗരാണികത്വം ദര്‍ശിക്കാവുന്ന നാലമ്പലവും ശ്രീകോവിലും .പ്രധാനദേവന്‍ ശിവന്‍. തപസ്വീഭാവത്തിലാണ് ദേവന്‍. പടിഞ്ഞാറോട്ട് ദര്‍ശനമേകുന്നു. ദേവീപ്രതിഷ്ഠ അകത്തില്ല. സാന്നിധ്യം മാത്രം. നാലമ്പലത്തിന് പുറത്ത് ഭൂതത്താര്‍. വട്ടശ്രീകോവിലില്‍ മഹാവിഷ്ണു. പ്രധാനദേവനോളം പ്രാധാന്യമുണ്ട് മഹാവിഷ്ണുവിന്. മൂന്ന് നേരം പൂജ. ശിവന് ജലധാരയും വിഷ്ണുവിന് പാല്‍പ്പായസവും അയ്യപ്പന് അവിലുമാണ്. ശിവരാത്രി ആഘോഷമായി കൊണ്ടാടുന്നു. സമൂഹാര്‍ച്ചനയും പുരാണ പാരായണവും നാമജപവും നടക്കാറുണ്ട്. കുംഭമാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. പതിനഞ്ചിന് കൊടിയേറി ഇരുപത്തിരണ്ടിന് കൊടിയിറങ്ങും. ഉത്സദിവസങ്ങളില്ലെല്ലാം വാദ്യഘോഷത്തോടെ രഥത്തില്‍ ഭഗവാനെ [...]
Oct 22 2012 | |
Read More »
വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലാണ് പുരതാനമായ ശ്രീരാമ-സീതാ ക്ഷേത്രം. രണ്ടുനില ശ്രീകോവില്‍. അതില്‍ ഒറ്റപീഠത്തില്‍ നാല് വിഗ്രഹം. ശ്രീരാമന്‍,സീത,ലക്ഷ്ണമന്‍, ഭക്തഹനുമാന്‍. കൂടാതെ ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠയും ഉണ്ട്. ഗണപതിയും സുബ്രഹ്മണ്യനും ദുര്‍ഗയും അയ്യപ്പനും ഗോശാലകൃഷ്ണനും മലദൈവങ്ങളുമുണ്ട്. സീതാക്ഷേത്രത്തിന് പിന്നില്‍ കുളം. ദേവിയുടെ കണ്ണീര്‍ വീണുണ്ടായ കുളമാണിതെന്ന് ഐതിഹ്യം. ക്ഷേത്രത്തിന്റെ ഇടതുവശത്ത് ഉള്ള ഗോശാലയില്‍ ക്ഷേത്രത്തില്‍ നേര്‍ച്ചയായി കിട്ടിയ പശുക്കള്‍ ധാരാളം. ശ്രീരാമന് വെണ്ണനിവേദ്യവും സീതാദേവിക്ക് രക്തപുഷ്ജ്ഞലിയും പ്രധാന വഴിപാടുകള്‍ ആണ്. ഗണപതിക്ക് കറുകമാല, സുബ്രഹ്മണ്യന് പഞ്ചാമൃതം ദുര്‍ഗാദേവിക്ക് പട്ടുചാര്‍ത്തല്‍, [...]
Oct 16 2012 | |
Read More »
കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരി പഞ്ചായത്തിലാണ് പ്രസിദ്ധമായ ശിവക്ഷേത്രം. ഉത്സവകാലത്ത് ഒരു മാസത്തോളം കൂത്തുനടക്കുന്ന അപൂര്‍വ്വക്ഷേത്രം. നേപ്പാളിലെ പശുപതിനാഥക്ഷേത്രവുമായി സാദൃശ്യമുള്ള ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്. ഋഷിവര്യനായ കശ്യപ മഹര്‍ഷി ഒരേദിവസം കാശി, കാഞ്ചിപുരം, കാഞ്ഞിരങ്ങാട്, കാഞ്ഞിലശേരി എന്നീ നാലുക്ഷേത്രങ്ങളുടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചുവെന്നും അതില്‍ ഒടുവിലത്തേത് കാഞ്ഞിലശ്ശേരിയിലായിരുന്നുവെന്നും പ്രതിഷ്ഠാകര്‍മം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുഹൂര്‍ത്തം കഴിഞ്ഞോ എന്ന് മഹര്‍ഷിക്ക് സംശയമുണ്ടായി എന്നും അപ്പോള്‍ “കഴിഞ്ഞിട്ടില്ല, ശരി, പ്രതിഷ്ഠിച്ചോളൂ” എന്നൊരു അശരീരി കേള്‍ക്കുകയുണ്ടായി. എന്നും അങ്ങനെ കഴിഞ്ഞില്ല. ശെരി എന്നത് പിന്നീട് കാഞ്ഞിലശേരി എന്നായി മാറിയെന്ന് [...]
Oct 15 2012 | |
Read More »