YOGA

സൂക്ഷ്മതയോടെ ജീവിതത്തെ അനുഭവിക്കാന്‍ യോഗ

യോഗയ്ക്ക്‌ എട്ട്‌ അംഗങ്ങളാണുള്ളത്‌. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. യമവും നിയമവും തുടക്കക്കാര്‍ക്ക്‌, ചെയ്യാവുന്നതെന്ത്‌, ചെയ്യാന്‍ പാടില്ലാത്തതെന്ത്‌ എന്നുള്ളതാണ്‌ അവ. എന്തുചെയ്യാം, എന്തു ചെയ്തുകൂടാ എന്ന രീതിയിലുള്ള ഗുണപാഠ പാഠങ്ങള്‍. ലളിതമായ സദാചാരനിഷ്ഠകള്‍ ഉറപ്പിച്ചുകൊടുക്കുകയാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. ആസനങ്ങള്‍ ശരീരത്തെ സംബന്ധിക്കുന്നതാണ്‌. ശരീരം നിങ്ങള്‍ക്ക്‌ വലിയ ഒരു ഘടകമാണ്‌. ആളുകള്‍ അംഗീകരിച്ചാലുമില്ലെങ്കിലും ശരീരം വലിയ ഘടകം തന്നെയാണ്‌. ഭൗതികമായ പരിണാമം ഒരു വലിയ ഘടകമാണ്‌. അത്‌ നിങ്ങളെ പലതരത്തില്‍ ഭരിക്കുന്നു. നമ്മുടെ [...]

മനസ്സിന്റെ ശാക്തീകരണം ധ്യാനത്തിലൂടെ

സിംഗപ്പൂര്‍: ജീവിത വിജയം നേടുവാന്‍ പ്രശ്‌നങ്ങളെ അതിജീവിക്കുവാനുള്ള ശേഷി നേടേണ്ടിയിരിക്കുന്നുവെന്ന് ലോക പ്രശസ്ത ആത്മീയാചാര്യന്‍ ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. സിങ്കപ്പൂര്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സിങ്കപ്പൂര്‍ പായാ ലേബര്‍ ശിവക്ഷേത്രത്തില്‍ നടന്ന സത്സംഗത്തില്‍ ജീവിത മരണ രഹസ്യങ്ങള്‍ പ്രതിപാദിക്കുന്ന കഠോപനിഷത്തിനെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി. ആധുനിക ലോകത്ത് മനുഷ്യന്‍ ഭൗതിക സുഖങ്ങള്‍ക്കുവേണ്ടി അലയുമ്പോള്‍ അവന്റെ മനസ്സിന് ഒരിക്കലും ശാന്തി ലഭിക്കുന്നില്ല. ഈ വേളയിലാണ് ധ്യാനം നമ്മെ സഹായിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂല കാരണം [...]

യോഗയിലൂടെ കാഴ്ചശക്തി കൂട്ടാം

കാഴ്ചക്കുറവിനുള്ള കാരണങ്ങള്‍ പലതാണ്. കൃത്രിമവും അനാരോഗ്യകരവുമായ വെളിച്ച സംവിധാനവും നിത്യേന കൂടുതല്‍ സമയം ടെലിവിഷന്‍ നോക്കിയിരിക്കലും കണ്ണിന്റെ കാഴ്ചയെ ബാധിക്കും. പോഷകാഹാരങ്ങള്‍ കുറഞ്ഞ ആഹാരം, കണ്‍ മാംസപേശികളുടെ ബലക്ഷയം, പ്രായം എന്നിവയും കാഴ്ചക്കുറവിനുള്ള കാരണങ്ങളാണ്. ഇവയെ ശരിപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്. ഗുരുത്വമേറിയ, ദഹനത്തിന് പ്രയാസകരമായ, കൂടുതല്‍ കൊഴുപ്പും മസാലകളുമടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കുക. ജങ്ക്ഫുഡ്, ടിന്‍ഫുഡ് എന്നിവ നിശ്ശേഷം ഉപേക്ഷിക്കുക. സസ്യഭക്ഷണം ശീലമാക്കുക. മനോ വിശ്രമം, ടെന്‍ഷനുള്ളപ്പോള്‍ അല്‍പ്പസമയത്തെ വായന പോലും കണ്ണിന് കേടാണ്. [...]

ആയുസിനും ആരോഗ്യത്തിനും യോഗ

ബി.സി.300 ൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും സംസ്കൃതത്തിന്റെയും ആയുർവേദത്തിന്റെയും ഉപജ്ഞാതവുമായ പതജ്ഞലി മഹർഷി ഉപദേശിച്ചു തന്ന ഒരു അഭ്യാസമുറയാണ് യോഗ. രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനുമുളള ഏറ്റവും നല്ല ലളിത മാർഗ്ഗങ്ങളിൽ ഒന്ന്. ജാതിമതഭേദമെന്യേ എല്ലാവർക്കും മന:ശാന്തിയും ആരോഗ്യ പരിപാലനവും യോഗ പരിശീലനത്തിലൂടെ സാധ്യമാകുന്നു. അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ, വളത്തിയെടുക്കാൻ യോഗയിലൂടെ കഴിയുന്നു. യോഗാഭ്യാസത്തിലേക്ക് ഇറങ്ങും മുമ്പ് നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.അതിലൊന്നാമത്തേതാണ് ””യമനിയമം.”യോഗാശാസ്ത്രത്തിന്റെ അടിത്തറയാണ് യമനിയമങ്ങൾ. നമ്മുടെ ശാരീരിക~മാനസിക പ്രശ്നങ്ങൾ ശുദ്ധീകരിക്കുന്നതിനുവേണ്ടി(പ്യൂരിഫൈ)യുളള പത്ത് കാര്യങ്ങളാണ് ഇതിൽ ഉൾക്കൊളളുന്നത്. അതായത്. [...]

ആത്മപരിശുദ്ധിക്ക്‌ പ്രാണായാമം

‘യോഗാങ്ഗാനുഷ്ഠാനാദശുദ്ധിക്ഷയേ ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ” “പ്രാണായാമം ചെയ്യുന്ന മനുഷ്യന്റെ ശരീരത്തിലെ അശുദ്ധി ക്ഷയിക്കുകയും ജ്ഞാനം പ്രകാശിക്കുകയും ചെയ്യുന്നു.” മോക്ഷം ലഭിക്കുന്നതുവരെ അവന്റെ ആത്മജ്ഞാനം ക്രമത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സ്വര്‍ണം മുതലായ ലോഹങ്ങളെ ചുട്ടുപഴുപ്പിച്ചാല്‍ അവയിലെ മാലിന്യം നീങ്ങി ശുദ്ധമാകുന്നതുപോലെ, പ്രാണായാമം ചെയ്യുന്നവന്റെ മനസ്‌ മുതലായ ഇന്ദ്രിയങ്ങളുടെ ദോഷമെല്ലാം നശിച്ച്‌ നിര്‍മലമാകുന്നു. പ്രാണവായുവിനെ ശക്തിപൂര്‍വം പുറത്തേക്കു വിട്ട്‌ ആകാവു ന്നത്ര സമയം വെളിയില്‍ നിരോധിച്ചു നിര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ മൂലേന്ദ്രിയത്തെമുകള്‍ഭാഗത്തേക്ക്‌ തെല്ലൊന്നു ആകര്‍ഷിച്ചുനിര്‍ത്തണം. ഇങ്ങനെയായാല്‍ പ്രാണവായുവിനെകൂടുതല്‍ സമയം തടുത്തുനിര്‍ത്തുവാന്‍കഴിയും. വിഷമം അനുഭവപ്പെടുമ്പോള്‍ വായുഅല്‍പാല്‍പമായി [...]

യോഗയും ധ്യാനവും-സ്വാസ്ഥ്യത്തിനും ശാന്തിക്കും

ആധുനിക ജീവിതത്തില്‍ ആത്മീയ ആരോഗ്യത്തിന്റെ അഭാവം നിരവധി ശാരീരിക, മാനസിക അസ്വസ്ഥതകള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തോടൊ പ്പം ആത്മീയമായ ആരോഗ്യാവസ്ഥ കൂടി നേടിയാല്‍ മാത്ര മേ മനുഷ്യന്‍ സമ്പൂര്‍ണ ആ രോഗ്യവാനാകുകയുള്ളൂ. വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളുമൊ ക്കെ അനുവര്‍ത്തിക്കുമ്പോള്‍, ലളിതമായ ഭക്ഷണരീതി അനായാസം സ്വീകരിക്കുന്നതും ലഹരിയോടു ള്ള ആസക്തിയെ തികച്ചും സ്വാഭാവികമായി മറികടക്കുന്നതുമൊക്കെ ഈ ആത്മീയ ആരോഗ്യത്തിന്റെ പിന്‍ബലത്തോടെയാണ്‌. യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയ പ്രക്രിയകള്‍ മനുഷ്യന്റെ ആ ത്മീയ ആരോഗ്യത്തെ മാത്രമല്ല മെ ച്ചപ്പെടുത്തുന്നത്‌, [...]

മനസിനെ നിരോധിക്കാന്‍ പ്രാണായാമം

പ്രാണായാമാഭ്യാസം കൊണ്ട്‌ മനസ്സിനെ നിരോധിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അമൃതനാദോപനിഷത്ത്‌ പ്രാണായാമത്തെ ഇങ്ങനെ വിവരിക്കുന്നു: പ്രാണനെ സമദീര്‍ഘമാക്കിക്കൊണ്ട്‌ പ്രണവം, വ്യാഹൃതി, ശിരസ്‌ എന്നിവയുള്‍പ്പെടെയുള്ള ഗായത്രീമന്ത്രം മൂന്നുരു ജപിക്കുക. ഇതുതന്നെയാണ്‌ പ്രാണായാമം. പ്രാണായാമം രേചകം, പൂരകം, കുംഭകം എന്നിങ്ങനെ മൂന്നു വിധമുണ്ട്‌. ശരീരത്തിലുള്ള വായുവിനെ ഉയര്‍ത്തി മൂക്കുവഴി സാവധാനം അല്‍പം പോലും ബാക്കിയില്ലാതെ പുറത്തേക്ക്‌ സമമായും ക്രമമായും അല്‍പ്പനേരംകൊണ്ട്‌ ഉച്ഛ്വസിക്കണം. അങ്ങനെ ദേഹാന്തര്‍ഭാഗത്തുള്ള ആകാശത്തെ വായുരഹിതമാക്കി – ശൂന്യമാക്കി – തീര്‍ക്കണം. എന്നിട്ട്‌ അല്‍പ്പം പോലും വായു അകത്ത്‌ കടക്കാനനുവദിക്കാതെ [...]

ജ്ഞാന-കര്‍മ-ഭക്തി-യോഗ-സമന്വയം

ജീവിതം ഒരു യുദ്ധക്കളമാണ്‌. ആയുധമെടുത്ത്‌ പോരാടാന്‍ അറിയാത്തവരും അതിന്‌ മടിച്ചുനില്‍ക്കുന്നവരും അതിന്റെ സാങ്കേതിക സ്വഭാവം ഗ്രഹിക്കാത്തവരും ഇവിടെ പരാജയപ്പെടും. ഇന്ത്യ ശക്തിയാര്‍ജ്ജിക്കണമെങ്കില്‍ ജീവിതപുരോഗതി കൈവരിക്കണമെങ്കില്‍ നാം നമ്മുടെ സാംസ്കാരിക മഹിമയും ആദ്ധ്യാത്മിക പൈതൃകവും എന്തെന്നറിയുകയും അത്‌ ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധരാവുകയും വേണം. ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ സ്വാതന്ത്ര്യസമരത്തിന്റെ രണ്ടാംഘട്ടം ഇവിടെ വച്ചാണ്‌ ആരംഭിക്കുന്നത്‌. സാംസ്കാരികമായ ഉത്തേജനവും ആത്മീയമായ പ്രബുദ്ധതയും ദേശീയപാരമ്പര്യത്തെക്കുറിച്ചുള്ള അറിവും കൈവരിച്ച ഒരു ജനതക്ക്‌ മാത്രമേ ശ്രേയസ്കരമായ ജീവിതം നയിക്കാന്‍ സാധിക്കുകയുള്ളു. കര്‍ത്തവ്യനിര്‍വ്വഹണവും അതിന്നായുള്ള ത്യാഗശീലവും [...]

രാജയോഗം

ഇന്ന്‌ മിക്കവാറും ജനങ്ങള്‍ക്ക്‌ പരിചയപ്പെടാന്‍ കഴിഞ്ഞ ‘യോഗചര്യ’ രാജയോഗത്തിന്റെ ഒരംശമാണ്‌. ഇതിനം ‘ഹഠയോഗം’ എന്നും പേരുണ്ട്‌. പഞ്ചകോശാധിഷ്ഠിതമായ ശരീരം, അതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനം, അതില്‍ വരാവുന്ന ജീര്‍ണാവസ്ഥ, ഇതിന്റെ പരിഹാരങ്ങള്‍, അതില്‍ക്കൂടി എത്തിച്ചേരാവുന്ന അരോഗാവസ്ഥ, അവസാനം മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന കുണ്ഡലിനിയെ ശിരസ്സിലെ സഹസ്രാരചക്രത്തിലെത്തിക്കുന്നതോടെ കൈവരാവുന്ന മോക്ഷം ഇങ്ങനെയാണ്‌ രാജയോഗ അനുഷ്ഠാനക്രമം. ഇതില്‍ 8 പടവുകളുണ്ട്‌. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. യോഗാസനങ്ങളോ മേല്‍പറഞ്ഞ അനുഷ്ഠാനങ്ങളോ പരിഷ്കാരത്തിന്റെ പേരിലോ വെറും കൗതുകത്തിന്റെ പേരിലോ [...]

ധ്യാനത്തിന്റെ ഫലം

സങ്കല്‍പ്പത്തിലുള്ള വ്യക്തിയെയല്ല, യഥാര്‍ത്ഥത്തിലുള്ള സ്വന്തം രൂപത്തെ തിരിച്ചറിയാന്‍ ധ്യാനത്തിലൂടെ കഴിയും. നിങ്ങളില്‍ നിശബ്ദയുണ്ട്‌. നിങ്ങളുടെ സങ്കല്‍പ്പവ്യക്തി നിശബ്ദതയില്ലാത്ത ബഹളം നിറഞ്ഞയാളാണ്‌. കുറവുകളുള്ള സങ്കല്‍പവ്യക്തി നിറഞ്ഞ ഒരാളില്‍ നിന്ന്‌ വ്യത്യസ്തനാണ്‌. മനസ്സിനുള്ളിലെ നിശബ്ദത ഒരിക്കല്‍ അനുഭവിച്ചറിഞ്ഞാല്‍ നിങ്ങള്‍ ഹിമാലയകെടുമുടിയില്‍ എത്തിയെന്ന്‌ പറയാം. ഹിമാലയപര്‍വ്വതത്തിലെ നിശബ്ദതയെ മറ്റ്‌ പര്‍വ്വതങ്ങളിലെ നിശബ്ദതയുമായി താരതമ്യം ചെയ്തു നോക്കൂ. ഹിമാലയത്തിലെ നിശബ്ദത വ്യത്യസ്തമാണ്‌. കാരണം അത്‌ പരിശുദ്ധമാണ്‌. അതില്‍ സംഗീതം നിറഞ്ഞിരിക്കുന്നു. കാരണം പറയാം. മഹാന്മാരായ സന്യാസിമാര്‍ അവിടെയിരുന്ന്‌ തപസ്സുചെയ്തിട്ടുണ്ട്‌. അവരുടെ ഉള്ളിലെ ശാന്തി [...]




Copyright @ JANMABHUMI ONLINE 2011