SAMSKRITI

വിഷയവേദനം

മനോവൃത്തികളെല്ലാം കണ്ടറിവാന്‍തക്ക സൂക്ഷ്മദര്‍ശനസാമര്‍ത്ഥ്യം നേടാനാണ് യോഗി പരിശ്രമിക്കുന്നത്. അവയുടെയെല്ലാം മാനസപ്രത്യക്ഷം വേണം. വിഷയവേദനം എങ്ങനെ സഞ്ചരിക്കുന്നു, മനസ്സ് അതിനെ എങ്ങനെ സ്വീകരിക്കുന്നു, അതെങ്ങനെ ബുദ്ധിയിലേക്ക് ചെല്ലുന്നു, അതിനെ ബുദ്ധി എങ്ങനെ പുരുഷന് നല്‍കുന്നു എന്നെല്ലാം കാണാന്‍ കഴിയും. ഓരോ ശാസ്ത്രത്തിനും പ്രത്യേകം ചില ഒരുക്കങ്ങള്‍ വേണ്ടതുണ്ട്. അതിന് സ്വന്തമായ സമ്പ്രദായവുമുണ്ട്. ആ മുറ അനുസരിച്ചേ ആ ശാസ്ത്രം മനസ്സിലാകൂ. അതുപോലെതന്നെയാണ് രാജയോഗത്തിലും. – സ്വാമി വിവേകാനന്ദന്‍

അന്തര്‍ദര്‍ശന ശക്തി

ഘടികാരം അടിക്കുന്നത് ഞാന്‍ വളരെ ശ്രദ്ധയോടുകൂടി കേള്‍ക്കുകയാണെങ്കില്‍ ആ സമയത്ത് എന്റെ  ദൃഷ്ടികള്‍ തുറന്നിരുന്നാലും ഞാന്‍ ഒന്നും കണ്ടില്ലെന്ന് വരാം. ആ സമയത്ത് മനസ്സ് ശ്രവണേന്ദ്രിയത്തോടു മാത്രമേ ബന്ധിച്ചിരുന്നുള്ളൂ. നയനേന്ദ്രിയത്തോടു ബന്ധിച്ചിരുന്നില്ലെന്ന് തെളിയുന്നു. എന്നാല്‍ സിദ്ധന് അന്തഃകരണത്തെ ഒരേ സമയത്ത് സര്‍വേന്ദ്രിയങ്ങളോടും ബന്ധിപ്പിക്കാന്‍ കഴിയും. അതിന് അതിന്റെ ആഴത്തിലേക്ക് തിരിഞ്ഞുനോക്കുവാനും ശക്തിയുണ്ട്. തന്നെത്താന്‍ നോക്കിക്കാണാനുള്ള ഈ അന്തര്‍ദര്‍ശനശക്തി സമ്പാദിക്കാനാണ് യോഗി ആഗ്രഹിക്കുന്നത്. മനഃശക്തികളെ ഏകാഗ്രഹവും അന്തര്‍മുഖവുമാക്കി ഉള്ളില്‍ നടക്കുന്നതറിയാന്‍ യോഗി ശ്രമിക്കുന്നു. ഇതില്‍ വെറും വിശ്വാസത്തിന്റെ കാര്യമേയില്ല. [...]

നിഷ്പന്ദ മനസ്സ്

”മഹാത്മാക്കളുടെ മനസ്സ് നിഷ്പന്ദമാണ്. ലോകത്തിന്റെ ബഹളങ്ങള്‍ക്ക് അവിടെ കടന്നുചെല്ലാന്‍ കഴിയുകയില്ല. അവര്‍ക്ക് വേണമെന്നുള്ളപ്പോള്‍ ലോകത്തിനെ ഉള്ളില്‍ കടത്താം. അങ്ങനെ ലോകം ഉള്ളില്‍ക്കടന്നാലും രാഗദ്വേഷങ്ങള്‍ അവരുടെ മനസ്സില്‍ കറ പുരട്ടുകയില്ല. അവര്‍ക്ക് വേണ്ടതുമാത്രം അവര്‍ കാണുന്നു. കേള്‍ക്കുന്നു. അനുഭവിക്കുന്നു. അത് എവിടെയുള്ളതായാലും ആരുടെ കാര്യമായാലും എന്ന് നടന്നതോ നടക്കാനുള്ളതോ ആയാലും അവര്‍ക്ക് അറിയാന്‍ വിഷമമില്ല. അവര്‍ ലോകത്തിലിരുന്നാലും ലോകം അവരിലിരുന്നാലും പരസ്പരം ബന്ധമില്ല. ആകാശം വസ്തുക്കളില്‍ വ്യാപിച്ചിരിക്കുന്നു. വസ്തുക്കള്‍ ആകാശത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. വസ്തുവുണ്ടെങ്കിലും ഇല്ലെങ്കിലും ആകാശം മലിനമാകാത്തതുപോലെയാണ് [...]

കര്‍മത്തില്‍ മുഴുകുമ്പോള്‍

നല്ല ഏകാഗ്രതയോടെ ഒരു ജോലി ചെയ്യുമ്പോള്‍ കണ്ണ്‌ തുറന്നിരുന്നാലും ചുറ്റും നടക്കുന്നത്‌ നമ്മള്‍ അറിയാറില്ലല്ലോ. ഒരു വിറകുവെട്ടുകാരന്റെ കഥ ഓര്‍ത്തുപോവുകയാണ്‌. അയാള്‍ തെരുവിന്റെ അരികില്‍ ഉള്ള മരം വെട്ടുകയാണ്‌. അപ്പോള്‍ ഒരാള്‍ അയാളെ സമീപിച്ച്‌ ചോദിച്ചു, “ഇതുവഴി ഇപ്പോഴൊരു ഘോഷയാത്ര കടന്നുപോയല്ലോ, അത്‌ ഏതുഭാഗത്തേക്കാണ്‌ പോയതെന്ന്‌ പറയാമോ?” മരംവെട്ടുകാരന്‍ തലയുയര്‍ത്തി നോക്കിയിട്ട്‌ പറഞ്ഞു, “ക്ഷമിക്കണം, ഞാന്‍ ഇതുവഴി ഒരു ഘോഷയാത്രയും കടന്നുപോയത്‌ കണ്ടില്ല.” അതും പറഞ്ഞ്‌ അയാള്‍ വീണ്ടും തന്റെ ജോലിയിലേക്ക്‌ ശ്രദ്ധതിരിച്ചു. ഒരു സാധാരണക്കാരനായ മരംവെട്ടുകാരന്‌ [...]

കണ്ണടച്ച്‌ വിശ്വസിക്കരുത്‌

എനിക്ക്‌ അല്‍പ്പം വല്ലതും അറിയാവുന്നത്‌ നിങ്ങള്‍ക്കുപറഞ്ഞുതരാം. എനിക്ക്‌ യുക്തികൊണ്ട്‌ വെളിവാക്കാവുന്നിടത്തോളം ഞാന്‍ അങ്ങനെ ചെയ്യാം. എന്നാല്‍ എനിക്ക്‌ അറിഞ്ഞുകൂടാത്തത്‌ ശാസ്ത്രത്തില്‍ പറയുന്നത്‌ അങ്ങനെതന്നെ നിങ്ങളോട്‌ പറയാം. കണ്ണടച്ചുവിശ്വസിക്കുന്നത്‌ തെറ്റാണ്‌. നിങ്ങള്‍ സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിക്കണം. നിങ്ങള്‍ അഭ്യസിക്കണം; എന്നിട്ട്‌ ഇതെല്ലാം സംഭവിക്കുന്നുവോ ഇല്ലയോ എന്ന്‌ കണ്ടുകൊള്ളുക. മറ്റേതെങ്കിലും ഒരു സയന്‍സ്‌ പഠിക്കാന്‍ എടുക്കുന്നതുപോലെ ഈ സയന്‍സും പഠിക്കാന്‍ തുടങ്ങുക. ഇതില്‍ രഹസ്യമില്ല, അപകടവുമില്ല. ഇതില്‍ സത്യമായുള്ളിടത്തോളം പെരുവഴിയില്‍വച്ച്‌ പട്ടാപ്പകല്‍ ഉപദേശിക്കേണ്ടതാണ്‌. ഇതിലെ സംഗതികള്‍ രഹസ്യമാക്കുവാന്‍ ചെയ്യുന്ന [...]

സാധനയില്‍ മുഴുക

ധ്യാനത്തിലുള്ള നിങ്ങളുടെ ശ്രമങ്ങളെല്ലാം തുടരുക; നിങ്ങളതിലേക്ക്‌ ആഴത്തിലാഴത്തില്‍ ഇറങ്ങിപ്പോകേണ്ടതുണ്ട്‌. അതാണൊരേയൊരു മാര്‍ഗം. അതിലൂടെ, തനിച്ച്‌, ഒരുവന്‌ ജീവിതത്തിന്റെ സത്യത്തിലെത്തിച്ചേരാനാകും. ഓര്‍ത്തിരിക്കുക: നിങ്ങള്‍ സാധനയില്‍ ഉരുകുകയാണെങ്കില്‍ – പൂര്‍ണ്ണശ്രദ്ധയോടെ സമര്‍പ്പണത്തോടെയും – നിങ്ങള്‍ സത്യത്തിലെത്തിയേ തീരൂ. ഇതൊരു സനാതന നിയമമാണ്‌. ദൈവത്തിലേക്ക്‌ വച്ചിട്ടുള്ള ഒറ്റപ്പദവും വെറുതെയായിട്ടില്ല. – ഓഷോ

സാംഖ്യന്റെ മനഃശാസ്ത്രം

സാംഖ്യമതപ്രകാരം പ്രത്യക്ഷജ്ഞാനം ഉണ്ടാകുന്ന ക്രമം ഇങ്ങനെയാണ്. ഇന്ദ്രിയാര്‍ത്ഥങ്ങളും ബാഹ്യകരണങ്ങളും കൂടി സമ്പര്‍ക്കത്തില്‍വരുന്നു. ഈ സ്പര്‍ശങ്ങളെ ബാഹ്യകരണങ്ങള്‍ വഹിച്ച് തലച്ചോറിലുള്ള കേന്ദ്രങ്ങളിലേക്ക്, അഥവാ ഇന്ദ്രിയങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ദ്രിയങ്ങള്‍ മനസ്സിന് എത്തിച്ചുകൊടുക്കുന്നു; മനസ്സ് ബുദ്ധിക്ക് സമര്‍പ്പിക്കുന്നു. ബുദ്ധിയില്‍നിന്ന് പുരുഷന്‍ (ആത്മാവ്) അവയെ കൈക്കൊള്ളുന്നു. അപ്പോള്‍ പ്രത്യക്ഷജ്ഞാനമുണ്ടാകുന്നു. അനന്തരം പുരുഷന്‍ കര്‍മേന്ദ്രിയങ്ങള്‍ക്ക്, വേണ്ടത് ചെയ്യാനുള്ള പ്രേരണ, ഒരാജ്ഞപോലെ നല്‍കുന്നു. ഇവയില്‍ പുരുഷനൊഴിച്ച് മറ്റെല്ലാം ജഡപദാര്‍ത്ഥമാണ്. മനസ്സ് ജഡമാണെങ്കിലും അത് ബാഹ്യകരണങ്ങളേക്കാള്‍ സൂക്ഷ്മമായ ജഡപദാര്‍ത്ഥമാണ്. മനസ്സിന് ഉപാദാനമായ പദാര്‍ത്ഥം തന്നെയാണ് തന്മാത്രകള്‍ എന്ന [...]

ജ്ഞാനിയുടെ ഭാവം

ആത്മനിഷ്ഠനായവന്‍ താനെന്തെങ്കിലും കര്‍മം ചെയ്യുന്നതായി വിചാരിക്കുന്നില്ല. കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും മണക്കുന്നതും കഴിക്കുന്നതും നടക്കുന്നതും ഉറങ്ങുന്നതും ശ്വസിക്കുന്നതും കരയുന്നതും വിസര്‍ ജ്ജിക്കുന്നതും എടുക്കുന്നതും ഇമചിമ്മുന്നതും എല്ലാം സംഭവിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ അതാത് വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി മാത്രം ജ്ഞാനി ധരിക്കുന്നു. നമ്മള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നു, മടങ്ങിവരുന്നു, അതുപോലെ ആത്മജ്ഞാനി ശരീരത്തിനുള്ളിലോ പുറത്തോ സ്വച്ഛന്ദം വിരഹിക്കുന്നു. നാനാത്വലോകത്തില്‍ ഏകത്വബോധമുണ്ടായിക്കിട്ടാന്‍ നാം പെടാപ്പാട് പെടുന്നു. അവര്‍ക്കോ, രണ്ടില്‍ ഏത് സ്വീകരിക്കാനും ഒരുപോലെ കഴിയുന്നു. എന്നാലും ആ ഏകത്വത്തില്‍ നിലകൊള്ളാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. ഈ [...]

യോഗാശാസ്ത്രം

രഹസ്യമോ ദുരൂഹമോ ആയി യോഗാദര്‍ശങ്ങളില്‍ വല്ലതുമുണ്ടെങ്കില്‍ പെട്ടന്ന്‌ പരിത്യജിക്കേണ്ടതാണ്‌. ബലമാണ്‌ ജീവിതത്തില്‍ ഉത്തമ മാര്‍ഗദര്‍ശി. മതത്തില്‍, മറ്റു സര്‍വകാര്യങ്ങളിലുമെന്നപോലെ, നിങ്ങളുടെ ബലം ക്ഷയിപ്പിക്കുന്നതെന്തും തള്ളിക്കളയുക, അവയുമായി യാതൊരിടപാടും കൂടാതിരിക്കുക. രസഹ്യാസക്തി മനുഷ്യബുദ്ധിയെ ക്ഷീണിപ്പിക്കുന്നതാണ്‌, അത്‌ അതിഗംഭീരശാസ്ത്രങ്ങളിലൊന്നായ ഈ യോഗത്തെത്തന്നെ മിക്കവാറും നശിപ്പിച്ചിരിക്കുന്നു. നാലായിരത്തിലധികം സംവത്സരത്തിന്‌ മുമ്പ്‌ ഈ ശാസ്ത്രത്തെ ദര്‍ശനം ചെയ്ത കാലംമുതല്‍ ഭാരതത്തില്‍ ഈ യോഗത്തെ പൂര്‍ണമായി വിവരിച്ച്‌ നിര്‍വചിച്ച്‌ ഉപദേശിച്ചുവന്നിരുന്നു. ഈ ശാസ്ത്രത്തിന്റെ വ്യാഖ്യാതാവ്‌ എത്ര നവീനനായിരിക്കുന്നുവോ അത്രയധികമാകുന്നു അയാള്‍ക്ക്‌ പിണയുന്ന അബദ്ധങ്ങള്‍. അതേസമയം [...]

ആത്മതത്ത്വം അറിയാന്‍

ഒരിക്കല്‍ മനസിന്റെ നിര്‍മലതയും നിശ്ചലതയുംെ‍ കെവരിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക്‌ ആത്മതത്ത്വം മാത്രമല്ല, പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ്യവും ഉള്ളില്‍ തെളിഞ്ഞുകാണാം. കുളത്തിന്റെ അടിത്തട്ട്‌ കാണുമ്പോള്‍ത്തന്നെ വെള്ളത്തില്‍ പ്രതിഫലിക്കുന്ന പ്രകൃതിയെയും നമുക്കുകാണാന്‍ കഴിയുന്നതുപോലെ, അപ്പോള്‍ മാത്രമേ നമ്മുടെ സംശയങ്ങള്‍ എന്നേക്കുമായി അവസാനിക്കുകയുള്ളൂ. ഇതുവരെ നമ്മള്‍ കണ്ടതെല്ലാം മിഥ്യയായിരുന്നുന്നെന്ന്‌ അപ്പോള്‍ മാത്രമേ ബോദ്ധ്യമാകൂ. മിഥ്യയെന്ന്‌ വച്ചാല്‍ മാറ്റമുള്ളത്‌, മാറുന്നത്‌. നിഴലിന്റെ പിന്നാലെയാണ്‌ ഇത്രനാളും താനലഞ്ഞിരുന്നതെന്ന്‌ അറിയുന്നതാണ്‌ നമ്മുടെ അജ്ഞാനത്തെക്കുറിച്ചുള്ള തിരിച്ചറിവ്‌. ഇപ്പോഴും ഒരുപക്ഷേ നമ്മള്‍ പറഞ്ഞേക്കാം, നമ്മള്‍ അജ്ഞാനികളാണെന്ന്‌. എന്നാല്‍ ആ അജ്ഞാനത്തെപ്പറ്റി [...]

Copyright @ JANMABHUMI ONLINE 2011