ന്യൂദല്‍ഹി: നീലപ്പടയുടെ ഓള്‍റൗണ്ട് മികവിന് മുകളിലൂടെ മൂളിപ്പാട്ടും പാടിയാണ് മഞ്ഞക്കിളികള്‍ ഫൈനലിലേക്ക് പറന്നെത്തിയത്. ഐപിഎല്‍ ന്റെ ചരിത്രത്തിലെ ആറ് ഫൈനലുകളില്‍ അഞ്ചിലും ചെന്നൈക്ക് ഇടം നേടാനായി എന്നത് എതിരാളികളെപ്പോലും വിസ്മയിപ്പിക്കുന്നു. ടോസ് നേടിയ മഹാരാജാക്കന്മാര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ചെന്നൈ അടിച്ചൂകൂട്ടിയപ്പോള്‍ തന്നെ മത്സരം പകുതി നീലപ്പടയുടെ കൈകളില്‍ നിന്നും വഴുതിയിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച രോഹിത് ശര്‍മയും കൂട്ടരും 18.4 ഓവറില്‍ 144 ന് എല്ലാവരും പുറത്തായി. 48 റണ്‍സിന്റെ [...]
May 22 2013 | |
Read More »
ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കുന്നതിനായി താരങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. വാതുവെപ്പുകാര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഇവരുടെ വലയില്‍ വീണതിനെത്തുടര്‍ന്നാണ് ഐപിഎല്ലിന് നാണക്കേടുണ്ടാക്കിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതിനിടെ ശ്രീശാന്തിന്റെ വിവാദ ഓവറില്‍ വാതുവെപ്പുകാര്‍ രണ്ടരക്കോടി രൂപ നേടിയതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. മഹാരാഷ്ട്ര സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് ഒരോവറിനുള്ളില്‍ കോടികള്‍ കൊയ്തെടുത്തത്. ഇയാള്‍ മഹാരാഷ്ട്രയിലെ നിരവധി പദ്ധതികളില്‍ പണം മുടക്കിയിട്ടുള്ള വ്യക്തിയാണ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കോടികളാണ് അദ്ദേഹം നേടിയതെന്ന് [...]
May 21 2013 | |
Read More »
ന്യൂദല്‍ഹി: ഐപിഎല്‍ ലെ എലിമിനേഷന്‍ മത്സരത്തില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സും ഏറ്റുമുട്ടും. ഒത്തുകളികള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിടപറഞ്ഞ രാഹുല്‍ ദ്രാവിഡും കൂട്ടരും ഒരു പുതിയ തുടക്കത്തിനാവും ദല്‍ഹിയില്‍ ശ്രമിക്കുക. ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുതാരങ്ങളും രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് കളിച്ചിരുന്നത് എന്നതാണ് കാരണം. അതിനാല്‍ ഇന്ന് എന്തുവില കൊടുത്തും ജയം സ്വന്തമാക്കിയില്ലെങ്കില്‍ അത് രാജകീയ ടീമിനെ ബാധിക്കും. പതിനാറ് മത്സരങ്ങളില്‍നിന്നും 20 പോയിന്റുമായാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിനുള്ള യോഗ്യത നേടിയത്. പത്ത് മത്സരങ്ങളില്‍ വിജയം [...]
May 21 2013 | |
Read More »
കറാച്ചി: പരമ്പരാഗത ചിരവൈരിയായ ഇന്ത്യയുമായുള്ള ഏത് ക്രിക്കറ്റ് മത്സരവും എല്ലായ്പ്പോഴും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫി മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മൊഹമ്മദ് ഹാഫീസ്. ആതിഥേയരുമായി ഒരു ഏകദിനമത്സരം കളിക്കാന്‍ ടീം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഹാഫീസ് ഐര്‍ലെന്റില്‍ പാക് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാക് കളിക്കാര്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നും ഈ മത്സരത്തിന്റെ ഫലം ടൂര്‍ണമെന്റിലെ തങ്ങളുടെ പുറത്താകലിന്റെ സാധ്യത നിശ്ചയിക്കുന്നതാണെന്നും ഹാഫീസ് പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യയും ജൂണ്‍ 15ന് എഡ്ജ്ബാസ്റ്റണിലാണ് ഏറ്റുമുട്ടുക. ഐസിസി [...]
May 21 2013 | |
Read More »
ന്യൂദല്‍ഹി: ഐപിഎല്‍ മാമാങ്കം അവസാനഘട്ടത്തിലേക്ക് കടന്നു. ഇനി പ്ലേ ഓഫിലെ കന്നിയങ്കത്തിന്റെ മണികിലുക്കം. ഇന്ന് ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യമത്സരം. പ്ലേഓഫിലെ ആദ്യമത്സരം തുല്യരുടെ പോരാട്ടമായി വിലയിരുത്തപ്പെടുമ്പോള്‍ അത് പ്രവചനസാധ്യതക്കതീതമാവും. ഇരുടീമുകളും ലീഗില്‍ 22 പോയിന്റുകള്‍ നേടിയാണ് പ്ലേ ഓഫിലെത്തിയത്. മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മഹാരാജാക്കന്മാര്‍ ഒന്നാമതെത്തിയപ്പോള്‍ തൊട്ടടുത്തുതന്നെ മുംബൈയും നിലയുറപ്പിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് വീണ്ടും ഒരു മത്സരം കൂടിയുണ്ടെന്നതിനാല്‍ പരാജിതരുടെ സാധ്യത അവസാനിക്കുന്നില്ല. [...]
May 20 2013 | |
Read More »
ചെന്നൈ: രാജ്യാന്തര സൈക്ലിംഗ് യൂണിയന്റെ മാര്‍ഗം പിന്തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെ ബിസിസിഐ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അനില്‍കുംബ്ലെ. വാതുവയ്പ്പില്‍ പങ്കാളിയായതിന് ലാന്‍സ് ആംസ്ട്രോംഗിനെതിരെ എല്ലാ നേട്ടങ്ങളും അസാധുവാക്കി രാജ്യാന്തര സൈക്ലിംഗ് യൂണിയന്‍ സ്വീകരിച്ച ശിക്ഷാ നടപടി ബിസിസിഐയും പിന്തുടരണമെന്നാണ് ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത അനില്‍ കുംബ്ലെ ആവശ്യപ്പെട്ടത്. മുന്‍ നായകന്‍ കൂടിയായ കുംബ്ലെ കെഎസ്സിഎയുടെ പ്രസിഡന്റ് കൂടിയാണ്. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചെറിയ സഹനം പോലും ആവശ്യമില്ല. [...]
May 20 2013 | |
Read More »
ബംഗളൂരു: ലീഗിലെ അവസാന മത്സരം വിജയത്തോടെ പൂര്‍ത്തിയാക്കിയ റോയല്‍ ചലഞ്ചേഴ്സിന് മുമ്പില്‍ പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു ബാക്കി. സൂര്യാസ്തമയത്തിനുള്ള പ്രാര്‍ത്ഥന. 18 പോയിന്റുകളാണ് റോയല്‍ ചലഞ്ചേഴ്സിനുള്ളത്. എന്നാല്‍ 18 പോയിന്റുള്ള സണ്‍റൈസേഴ്സിന്റെ അവസാന മത്സരത്തിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാവും കോഹ്ലിയുടെയും കൂട്ടരുടെയും നോക്കൗട്ട് സാധ്യത. ഇന്നലെ നടന്ന രണ്ടാം മത്സരത്തിനായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു ബാംഗ്ലൂര്‍ ടീം. സണ്‍റൈസേഴ്സ് അസ്തമിച്ചാല്‍ മികച്ച റണ്‍റേറ്റിന്റെ മികവ് ബാംഗ്ലൂര്‍ ടീമിന് തുണയേകും. ചെന്നൈ സൂപ്പര്‍കിംഗ്സിനെ 24 റണ്‍സിന് പരാജയപ്പെടുത്തിയാണ് കോഹ്ലിയും കൂട്ടരും നോക്കൗട്ടിലേക്കുള്ള പ്രതീക്ഷകള്‍ക്ക് [...]
May 19 2013 | |
Read More »
ധര്‍മശാല: വമ്പന്‍ ജയത്തോടെ കിങ്ങ്സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ പോരാട്ടത്തിന് വിരാമമിട്ടു. പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സിനെ 50 റണ്‍സിനാണ് പഞ്ചാബി വീരന്‍മാര്‍ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിങ്ങ്സ് ഇലവന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് കുറിച്ചു. മുംബൈയുടെ ഇന്നിങ്ങ്സ് 19.1 ഓവറില്‍ 133ന് അവസാനിച്ചു. 44 പന്തില്‍ എട്ടുഫോറുകളും നാലു സിക്സറുമടക്കം 80 റണ്‍സ് കൊയ്ത അഷര്‍ മൊഹമ്മൂദും ഷോണ്‍ മാര്‍ഷു (47 പന്തില്‍ 63, 11 ഫോര്‍) മാണ് കിങ്ങ്സിന്റെ [...]
May 18 2013 | |
Read More »
ന്യൂദല്‍ഹി: വിവാദമായ ഐപിഎല്‍ കോഴക്കേസിന്റെ അന്വേഷണം കൂടുതല്‍ കളിക്കാരിലേക്ക് നീളുന്നതായി സൂചന. സ്പോട്ട് ഫിക്സിംഗിനു പുറമേ മാച്ച് ഫിക്സിംഗും നടന്നിട്ടുണ്ടെന്ന വിവരങ്ങളും പോലീസ് അന്വേഷണത്തില്‍ പുറത്തുവരുന്നുണ്ട്. മെയ് 3ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. സ്പിന്‍ പിച്ചില്‍ സ്പിന്നര്‍മാരെ കളിപ്പിക്കാതെ വലിയ തോല്‍വി ഏറ്റുവാങ്ങിയതാണ് പോലീസിനെ സംശയിപ്പിക്കുന്നത്. മല്‍സരത്തില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ഒഴികെ മറ്റാരും കാര്യമായി തിളങ്ങിയില്ല. രാജസ്ഥാന്റെ 132 [...]
May 18 2013 | |
Read More »
മൊഹാലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയരഥത്തിനു തടയില്ല. കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെ ആധികാരികമായി കീഴടക്കി രാഹുല്‍ ദ്രാവിഡും കൂട്ടരും പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു ഉയര്‍ന്നു. മൊഹാലിയില്‍ കിങ്ങ്സ് ഇലവന്റെ മൈതാനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു റോയല്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിപ്പട ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. വെറും രണ്ടു വിക്കറ്റുകള്‍മാത്രം ബലികഴിച്ച് 19 ഓവറില്‍ റോയല്‍സ് വിജയതീരമണഞ്ഞു. ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ (49 പന്തില്‍ 59 നോട്ടൗട്ട്) തുടര്‍ച്ചയായ മൂന്നാം അര്‍ധശതകവും കെവിന്‍ കൂപ്പറുടെ [...]
May 9 2013 | |
Read More »