FOOTBALL

അത്ലറ്റിക്കോ മാജിക്‌

മാഡ്രിഡ്‌: സ്പാനിഷ്‌ ഫുട്ബോളിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്‌ ഹൃദയഭേദകമായ മറ്റൊരു തോല്‍വികൂടി. എക്സ്ട്രാ ടൈംവരെ നീണ്ട ഫൈനലില്‍ റയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്‌ മുട്ടുകുത്തിച്ച അത്ലറ്റിക്കോ മാഡ്രിഡ്‌ കിങ്ങ്സ്‌ കപ്പ്‌ ജേതാക്കളായി. 1999നുശേഷം റയലിനെ അത്ലറ്റിക്കോ തോല്‍പ്പിക്കുന്നത്‌ ഇതാദ്യം. അത്ലറ്റിക്കോയുടെ പത്താം കിങ്ങ്സ്‌ കപ്പ്‌ നേട്ടം കൂടിയാണിത്‌. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിലെത്തിയ അയല്‍ക്കാരെ ഡിഗോ കോസ്റ്റയുടെ സ്ട്രൈക്കിന്റെ സഹായത്താല്‍ അത്ലറ്റിക്കോ ഒപ്പം പിടിച്ചു. അധിക സമയത്തിന്റെ എട്ടാം മിനിറ്റില്‍ മിരാന്‍ഡയും റയലിന്റെ വലയില്‍ [...]

ചെല്‍സി- ടോട്ടനം സമാസമം

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ മാഞ്ചെസ്റ്റര്‍ ക്ലബ്ബുകള്‍ ഉറപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടൊന്നും ലീഗിലെ ആവേശക്കാഴ്ച്ചകള്‍ അവസാനിക്കുന്നില്ല. മൂന്നും നാലും സ്ഥാനങ്ങള്‍ക്കായി ഒരു ത്രികോണ മത്സരം പൊടിപൊടിക്കുകയാണ്‌; ചെല്‍സിയും ആഴ്സനലും ടോട്ടനവും തമ്മില്‍. കഴിഞ്ഞ ദിവസം ചെല്‍സിയും ടോട്ടനവും തമ്മിലുള്ള അങ്കം 2-2നു സമനിലയില്‍ പിരിഞ്ഞതോടെ ആരാധകരുടെ പിരിമുറുക്കമേറി. രണ്ടു തവണ പിന്നിട്ടു നിന്നശേഷമായിരുന്നു ടോട്ടനത്തിന്റെ തിരിച്ചുവരവ്‌. ഓസ്കറിലൂടെ ചെല്‍സി ആദ്യ മുന്നിലെത്തിയപ്പോള്‍ ഇമ്മാനുവേല്‍ അഡബയോര്‍ ടോട്ടനത്തിനുവേണ്ടി മറുപടി പറഞ്ഞു. റാമിറസ്‌ ഒരിക്കല്‍ക്കൂടെ നീലപ്പടയ്ക്കു മുന്‍തൂക്കം [...]

ബാഴ്സയുടെ വാഴ്ച്ച

മാഡ്രിഡ്‌:ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളില്‍ ജര്‍മന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ തോല്‍വിയുടെ നൊമ്പരം അകറ്റാന്‍ കൊതിക്കുന്ന സ്പാനിഷ്‌ ടീം ബാഴ്സലോണയ്ക്ക്‌ വിജയത്തിന്റെ തൂവല്‍ സ്പര്‍ശം. ലാ ലീഗയില്‍ റയല്‍ ബെറ്റീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു മുക്കി അവര്‍ കിരീടത്തിലേക്ക്‌ ഒരു പടികൂടെ അടുത്തു. 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സ (88) നിതാന്ത വൈരികളായ റയലിനെക്കാള്‍ (77) 11 പോയിന്റിന്റെ ലീഡില്‍ തിരിച്ചെത്തി. ലീഗില്‍ ഇനി നാലു മത്സരങ്ങള്‍കൂടി അവശേഷിക്കുന്നുണ്ട്‌. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഡബിള്‍ സ്ട്രൈക്കാണ്‌ [...]

റയലിനു ജയം; ബാഴ്സയ്ക്ക്‌ കാത്തിരിപ്പ്‌

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക്‌ വയാഡോലിദിനെ കീഴടക്കിയ റയല്‍ മാഡ്രിഡ്‌ കിരീടത്തിനായുള്ള ബദ്ധവൈരി ബാഴ്സലോണയുടെ കാത്തിരിപ്പ്‌ നീട്ടി. 34 മത്സരങ്ങള്‍ കളിച്ച റയലിനിപ്പോള്‍ 77 പോയിന്റുണ്ട്‌. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സയെക്കാള്‍ (85) എട്ട്‌ പോയിന്റിനു പിന്നില്‍. ബെറ്റീസിനെ കീഴടക്കിയാലും ലീഗില്‍ നാലു മത്സരങ്ങള്‍ അവശേഷിക്കെ ബാഴ്സയ്ക്ക്‌ ജേതാക്കളുടെ പട്ടം ഉറപ്പിക്കാനാവില്ല. സാന്റിയാഗോ ബര്‍ണബ്യൂവിലെ സ്വന്തം തട്ടകത്തില്‍ ഹോസെ മൗറീഞ്ഞോയുടെ താരക്കൂട്ടത്തെ വയാഡോലിദ്‌ ശരിക്കു വിറപ്പിച്ചുകളഞ്ഞു. തുറുപ്പുചീട്ട്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളില്ലാതിരുന്നെങ്കില്‍ റയല്‍ നാണംകെട്ടേനെ. കളിയുടെ [...]

ചെല്‍സി-ബെനഫിക്ക ഫൈനല്‍

ലണ്ടന്‍: യൂറോപ്പ ലീഗിന്റെ ഫൈനലില്‍ പ്രീമിയര്‍ ലീഗ്‌ ടീമായ ചെല്‍സിയും പോര്‍ച്ചുഗീസ്‌ ടീമായ ബെനഫിക്കയും ഏറ്റുമുട്ടും. ഇന്നലെ പുലര്‍ച്ചെ നടന്ന സെമിഫൈനലില്‍ ചെല്‍സി സ്വിസ്‌ ടീമായ എഫ്സി ബാസിലിനെയും ബെനഫിക്ക തുര്‍ക്കി ക്ലബായ ഫെനര്‍ബാഷിനെയും കീഴടക്കിയാണ്‌ കലാശക്കളിക്ക്‌ യോഗ്യത നേടിയത്‌. എഫ്സി ബാസിലിനെതിരെ സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ആധികാരിക വിജയം സ്വന്തമാക്കിയാണ്‌ ചെല്‍സി ഫൈനലിന്‌ യോഗ്യത നേടിയത്‌. ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ വിജയിച്ച ചെല്‍സി [...]

ഓള്‍ ജര്‍മ്മന്‍ ഫൈനല്‍

ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം ഇത്തവണ ജര്‍മ്മനിയിലേക്ക്‌ പോകും. സെമിഫൈനലില്‍ സ്പാനിഷ്‌ വമ്പന്മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ജര്‍മ്മന്‍ ടീമുകളായ ബയേണ്‍ മ്യൂണിക്കിനോടും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടും പരാജയപ്പെട്ടതോടെയാണ്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ ചരിത്രത്തിലാദ്യമായി ഓള്‍ ജര്‍മ്മന്‍ ഫൈനലിന്‌ കളമൊരുങ്ങിയത്‌. മെയ്‌ 25ന്‌ വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്സപ്പായ ബയേണ്‍ മ്യൂണിക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മില്‍ ഏറ്റുമുട്ടും. നേരത്തെ ജര്‍മ്മന്‍ ലീഗ്‌ കിരീടം സ്വന്തമാക്കിയ ബയേണിന്‌ ഫൈനലിലും വിജയിച്ചാല്‍ രണ്ട്‌ കിരീടമെന്ന നേട്ടവും സ്വന്തമാക്കാനാകും. ഇന്നലെ പുലര്‍ച്ചെ [...]

മാരക്കാന സ്റ്റേഡിയം ഒരുങ്ങി

റിയോ ഡി ജെയിനെറോ: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്ബോളിന്‌ മുന്നോടിയായി കാല്‍പ്പന്തുകളിയുടെ മെക്കയായ മാരക്കാന സ്റ്റേഡിയം മിഴിതുറന്നു. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലൊന്നായ മാരക്കാന സ്റ്റേഡിയം ഏകദേശം മൂന്നുവര്‍ഷത്തിനുശേഷമാണ്‌ വീണ്ടും തുറന്നത്‌. ലോകകപ്പിനായി തയ്യാറായ നാലാമത്തെ സ്റ്റേഡിയമാണ്‌ മാരക്കാന. ജൂണില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോളിനും മാരക്കാന സ്റ്റേഡിയം ആതിഥ്യം വഹിക്കും. 12 സ്റ്റേഡിയങ്ങളിലാണ്‌ ബ്രസീല്‍ ലോകകപ്പ്‌ വേദിയൊരുക്കുന്നത്‌. മുഴുവന്‍ സ്റ്റേഡിയങ്ങളും അറ്റകുറ്റപ്പണി കഴിഞ്ഞ്‌ തുറക്കാന്‍ ഫിഫ അനുവദിച്ച സമയം [...]

ജുവന്റസിന്‌ കിരീടം കയ്യെത്തും ദൂരെ

മിലാന്‍: ഇറ്റാലിയന്‍ ലീഗ്‌ സീരി എയില്‍ ജുവന്റസിന്‌ കിരീടം കയ്യെത്തും ദൂരത്ത്‌. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ടോറിനോയെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയ ജുവന്റസിന്‌ നാല്‌ മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഒരു പോയിന്റുകൂടി നേടിയാല്‍ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കാം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നാപൊളി മറുപടിയില്ലാത്ത മൂന്നുഗോളിന്‌ പെസ്കാരയെ കീഴടക്കിയതിനാലാണ്‌ ജുവന്റസിന്‌ ഇനിയും കാത്തിരിക്കേണ്ടിവന്നത്‌. ഇതോടെ 34 മത്സരങ്ങളില്‍നിന്ന്‌ ജുവന്റസിന്‌ 80ഉം നാപൊളിക്ക്‌ 69ഉം പോയിന്റായി. കറ്റാനിയയെ രണ്ടിനതിരെ നാല്‌ ഗോളുകള്‍ക്ക്‌ [...]

ബാഴ്സക്ക്‌ കാത്തിരിപ്പ്‌; റയലിന്‌ വിജയം

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ കിരീടമുറപ്പിച്ചിറങ്ങിയ ബാഴ്സലോണക്ക്‌ ഇനിയും കാത്തിരിക്കണം. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അത്ലറ്റിക്‌ ബില്‍ബാവോയുമായി സമനില പാലിച്ചതാണ്‌ ബാഴ്സയുടെ കാത്തിരിപ്പ്‌ നീട്ടിയത്‌. ഇരുടീമുകളും രണ്ട്‌ ഗോളുകള്‍ വീതം നേടി. അതേസമയം മാഡ്രിഡ്‌ ഡെര്‍ബിയില്‍ റയല്‍ മികച്ച വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ റയല്‍ മാഡ്രിഡ്‌ അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്‌. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള പോയിന്റ്‌ വ്യത്യാസം 11 ആക്കി കുറയ്ക്കാനും റയലിനായി. അഞ്ച്‌ മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ബാഴ്സക്ക്‌ 33 മത്സരങ്ങളില്‍ നിന്ന്‌ [...]

ആദ്യപാദ സെമിയില്‍ ചെല്‍സിക്ക്‌ വിജയം

ബാസില്‍: യൂറോപ്പ ലീഗിന്റെ ആദ്യപാദ സെമിഫൈനലില്‍ ചെല്‍സിക്ക്‌ വിജയം. എവേ മത്സരത്തില്‍ ഇഞ്ച്വറി സമയത്ത്‌ ഡേവിഡ്‌ ലൂയിസ്‌ നേടിയ ഗോളിന്റെ കരുത്തിലാണ്‌ പ്രീമിയര്‍ ലീഗ്‌ ടീമായ ചെല്‍സി സ്വിസ്‌ ടീമായ എഫ്സി ബാസിലിനെയാണ്‌ ചെല്‍സി പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഇതോടെ ചെല്‍സി ഫൈനലില്‍ കളിക്കാനുള്ള സാധ്യത ഏറി. രണ്ട്‌ എവേ ഗോളിന്റെ ആനുകൂല്യമുള്ള ചെല്‍സിക്ക്‌ രണ്ടാം പാദമത്സരം സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജിലാണ്‌ കളിക്കേണ്ടത്‌. ഈ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ചെല്‍സി തോല്‍ക്കാതിരുന്നാല്‍ [...]

Recent Entries




Copyright @ JANMABHUMI ONLINE 2011