ഓസ്ലോ: നോര്‍വെ ചെസ് 2013 സൂപ്പര്‍ ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ ശക്തമായ തിരിച്ചുവരവ്. എട്ടാം റൗണ്ടില്‍ ആതിഥേയ താരം ജോന്‍ ലുഡ്‌വിങ് ഹാമ്മറിനെ തോല്‍പ്പിച്ച ആനന്ദ് (5 പോയിന്റ്) രണ്ടാം സ്ഥാനത്തെത്തി. അവസാന റൗണ്ടില്‍ ചൈനയുടെ വാങ്ങ് ഹ്വായെ കീഴടക്കിയാല്‍ ആനന്ദിന് കിരീട സാധ്യതയുണ്ട്. അതേസമയം, നോര്‍വയുടെ ടീനേജ് പ്രതിഭ മാഗ്നസ് കാള്‍സനെ വാങ്ങ് ഹ്വാ അട്ടിമറിച്ചു. റഷ്യയുടെ പീറ്റര്‍ സിഡ്ലര്‍ പോയിന്റ് പട്ടികയിലെ ഒന്നാമനായ റഷ്യന്‍ പ്രതിനിധി സെര്‍ജി കര്‍ജാക്കിനെ പരാജയപ്പെടുത്തി. [...]
May 18 2013 | |
Read More »
മാഡ്രിഡ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന് ഞെട്ടിക്കുന്ന തോല്‍വി. മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ ബള്‍ഗേറിയയുടെ ടീനേജ് താരം ഗ്രിഗോര്‍ ദിമിത്രോവ് ദ്യോക്കോയെ അട്ടിമറിച്ചു, സ്കോര്‍: 7-6, 6-7, 6-3. മുന്‍പ് രണ്ടു മുഖാമുഖങ്ങളിലും ഒരു സെറ്റുപോലും സ്വന്തമാക്കാനാവാത്ത ദിമിത്രോവ് നെഞ്ചുറപ്പുള്ള കളിയിലൂടെ സെര്‍ബ് സ്റ്റാറിനെ മറിച്ചിടുകയായിരുന്നു. ആദ്യ സെറ്റില്‍ സ്കോര്‍ 5-4ല്‍ നില്‍ക്കെ ദിമിത്രോവിനെ ബ്രേക്ക് ചെയ്യാന്‍ ദ്യോക്കോയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധി മറികടന്ന ലോക 28-ാം നമ്പര്‍ ടൈബ്രേക്കറില്‍ [...]
May 8 2013 | |
Read More »
മലപ്പുറം: തിരുപ്പൂരില്‍ വച്ച് നടന്ന സൗത്ത് സോണ്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരള വനിതകള്‍ക്ക് രണ്ടാം സ്ഥാനവും പുരുഷ ടീമിന് മൂന്നാംസ്ഥാനവും. ആവേശകരമായ വനിതാ ഫൈനല്‍ മത്സരത്തില്‍ കേരള വനിതകള്‍ തമിഴ്‌നാടിനോട് 32- 30, 25 -23, 19 -25, 25-22 എന്ന ക്രമത്തില്‍ പൊരുതിതോറ്റു. ടൂര്‍ണമെന്റിലെ മികച്ച ടീമായി കേരള വനിതാ ടീം തെരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റന്‍ രേഷ്മ ടൂര്‍ണമെന്റില്‍ മികച്ച പ്ലേയറായി. റീമ മികച്ച ലിബറോ ആയും ശില്‍പ മികച്ച ബ്ലോക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷന്‍മാരുടെ മത്സരത്തില്‍ ഏക [...]
May 7 2013 | |
Read More »
ന്യൂയോര്‍ക്ക്: ഒരുകാലത്ത് ലോക ടെന്നീസിലെ ഗ്ലാമര്‍ താരമായിരുന്ന റഷ്യന്‍ സുന്ദരി അന്ന കുര്‍ണിക്കോവ വിവാഹിതയാകുന്നു. കാമുകനും സ്പാനിഷ് പോപ്പ് ഗായകനുമായ എന്‍റിക് ഇഗ്ലേസിയസ് കുര്‍ണിക്കോവയെ അടുത്തയാഴ്ച്ച മിന്നുകെട്ടുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ മിയാമിയില്‍ ഇരുവരുടെയും പേരിലുള്ള വസതിയിലായിരിക്കും വിവാഹ ചടങ്ങ്. ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍, ജെന്നിഫര്‍ ലോപ്പസ് തുടങ്ങിയ വിവിഐപികളെ വിവാഹത്തിനു ക്ഷണിച്ചതായും വിവരമുണ്ട്. 31കാരിയായ കുര്‍ണിക്കോവയും ഇഗ്ലേസിയസും ഒരു വ്യാഴവട്ടമായി ഒരുമിച്ചാണ് താമസം. [...]
May 7 2013 | |
Read More »
ക്വാലാലംപൂര്‍: മലേഷ്യന്‍ ഗ്രാന്റ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ കിരീടം ഒന്നാം സീഡ് ലോക പതിമൂന്നാം നമ്പര്‍ താരവുമായ ഇന്ത്യയുടെ പി.വി. സിന്ധുവിന്. ഇന്നലെ നടന്ന വാശിയേറിയ ഫൈനലില്‍ അഞ്ചാം സീഡ് സിംഗപ്പൂരിന്റെ ജുവാന്‍ ഗുവിനെ പരാജയപ്പെടുത്തിയാണ് സിന്ധു കരിയറിലെ ആദ്യ ഗ്രാന്റ്പ്രീ കിരീടത്തില്‍ മുത്തമിട്ടത്. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം പിടിച്ചെടുത്തത്. സ്കോര്‍: 21-17, 17-21 21-19. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം മലേഷ്യന്‍ ഗ്രാന്റ്പ്രീ ഗോള്‍ ബാഡ്മിന്റണില്‍ കിരീടം [...]
May 5 2013 | |
Read More »
ക്വലാലംപൂര്‍: ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി. സിന്ധു മലേഷ്യന്‍ ഗ്രാന്റ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ഒന്നാം സീഡായ സിന്ധു മൂന്നാം സീഡ് തായ്‌ലന്റിന്റെ സാപ്സിരീ ടെറാറ്റാനചായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍ 21-17, 21-11. 34 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ഒരിക്കല്‍ പോലും തായ്‌ലന്റ് എതിരാളിക്ക് സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മികച്ച ഫോമിലായിരുന്ന സിന്ധു നീണ്ട റാലികളും സ്മാഷുകളും കൊണ്ട് കളം നിറഞ്ഞത് എതിരാളിക്ക് കനത്ത തിരിച്ചടിയായി. [...]
May 3 2013 | |
Read More »
ന്യൂദല്‍ഹി: എട്ടാം സീഡ് ഇന്ത്യയുടെ പി.വി. സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഒന്നാം സീഡ് സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയ ജപ്പാന്റെ യൂ ഹഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ യുവ സൂപ്പര്‍താരം പി.വി. സിന്ധു അവസാന നാലില്‍ എത്തിയത്. സ്കോര്‍: 21-16, 21-16. 47 മിനിറ്റ് മാത്രം നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധു ജപ്പാന്‍ താരത്തിനെതിരെ വിജയം സ്വന്തമാക്കിയത്. മൂന്നാം സീഡ് തായ്‌ലന്റിന്റെ രചനോക് ഇന്റാനനാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. ഇന്ത്യയുടെ തന്നെ [...]
Apr 27 2013 | |
Read More »
കൊച്ചി: മൂന്നാമത് ഒളിമ്പ്യന്‍ സുരേഷ്ബാബു മെമ്മോറിയല്‍ യൂത്ത് അത്ലറ്റിക് മീറ്റില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി. ഓവറോള്‍ വിഭാഗത്തില്‍ 188 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് 93 പോയിന്റും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തിന് 85 പോയിന്റും മാത്രമാണുള്ളത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് 84.5 പോയിന്റുമായും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 103.5 പോയിന്റ് നേടിയുമാണ് പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 71 പോയിന്റ് നേടി കോട്ടയം രണ്ടാം സ്ഥാനം സ്വന്തമാക്കി. 27 പോയിന്റുള്ള കോഴിക്കോടിനാണ് [...]
Apr 14 2013 | |
Read More »
കൊച്ചി: 57-ാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ എറണാകുളം കിരീടം തിരിച്ചുപിടിച്ചു. കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ കോട്ടയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. ഓവറോള്‍ വിഭാഗത്തില്‍ 183 പോയിന്റുമായാണ് എറണാകുളം മീറ്റിലെ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള കോട്ടയത്തിന് 135 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 113 പോയിന്റുമാണുള്ളത്. പുരുഷ-വനിതാ വിഭാഗങ്ങളിലും എറണാകുളത്തിന് തന്നെയാണ് കിരീടം. പുരുഷ വിഭാഗത്തില്‍ 88 പോയിന്റ് നേടിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. 82 പോയിന്റുമായി പാലക്കാട് രണ്ടാമതും 61 പോയിന്റുമായി കോട്ടയം [...]
Apr 14 2013 | |
Read More »
കൊച്ചി: 57-ാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം നിലവിലെ ചാമ്പ്യന്മാരായ കോട്ടയത്തെ പിന്തള്ളി എറണാകുളം കുതിപ്പ് തുടങ്ങി. ആദ്യദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 92 പോയിന്റുമായാണ് എറണാകുളം കിരീടം തിരിച്ചുപിടിക്കാനായി കുതിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കോട്ടയം 76 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 41 പോയിന്റുള്ള പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. മീറ്റിന്റെ ആദ്യദിവസമായ ഇന്നലെ രണ്ട് റെക്കോര്‍ഡുകളാണ് മീറ്റില്‍ പിറന്നത്. വനിതകളുടെ 10000 മീറ്ററിലും പോള്‍വോള്‍ട്ടിലുമാണ് ഇന്നലെ റെക്കോര്‍ഡുകള്‍ പിറന്നത്. വനിതകളുടെ 10000 മീറ്ററില്‍ 23 വര്‍ഷം [...]
Apr 13 2013 | |
Read More »