Archive for: July, 2011

ചീമേനിയിലെ അപൂര്‍വ്വ ചിത്രശലഭങ്ങളെ കടത്തി; സ്വകാര്യ കമ്പനിക്കെതിരെ ഷോക്കോസ്‌ നോട്ടീസ്‌

കാഞ്ഞങ്ങാട്‌: പഠനത്തിനെന്ന പേരില്‍ ചീമേനിയില്‍ നിന്ന്‌ അപൂര്‍വ ഇനം ചിത്രശലഭങ്ങളെ കടത്തിക്കൊണ്ടുപോയതായി പരാതി. 68 ഓളം അപൂര്‍വ്വ ഇനം ചിത്രശലഭങ്ങളെയാണ്‌ അധികൃതരുടെ അനുമതി ഇല്ലാതെ കടത്തിക്കൊണ്ടുപോയതെന്നാണ്‌ പരാതി. ഇതു സംബന്ധിച്ച്‌ ഹൈദരാബാദിലെ റാംകി എന്‍ബയോ എഞ്ചിനീയറിംങ്ങ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനിക്ക്‌ സംസ്ഥാന ചീഫ്‌ ലെന്‍സ്‌ ലൈഫ്‌ വാര്‍ഡന്‍ ഷോക്കോസ്‌ നോട്ടീസ്‌ അയച്ചു. വണ്‍ എര്‍ത്തവണ്‍ ലൈഫ്‌ എന്ന സംഘടനയുടെ ലീഗല്‍ സെല്‍ അംഗം നീലേശ്വരത്തെ വി.ഹരിയുടെ പരാതിയിലാണ്‌ നടപടി. ചീമേനി താപനിലയ പദ്ധതി പ്രദേശത്തുനിന്നാണ്‌ ചിത്രശലഭങ്ങളെ [...]

ബസ്സ്‌ ജീവനക്കാര്‍ക്ക്‌ എതിരായ അക്രമം; കര്‍ശന നടപടി സ്വീകരിക്കണം

കാസര്‍കോട്‌: ബസ്‌ ജീവനക്കാര്‍ക്ക്‌ നേരെയുണ്ടാകുന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തിനാലാണ്‌ തൊഴിലാളികള്‍ക്ക്‌ നേരെ നിരന്തരം അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അതിനാല്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിഎംഎസ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക്‌ ജോലി ചെയ്യാന്‍ സുരക്ഷയില്ലെങ്കില്‍ ജില്ലയില്‍ ബസ്‌ തൊഴിലാളികള്‍ക്ക്‌ അനിശ്ചിതകാല പണി മുടക്കടക്കമുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന്‌ യോ വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട്‌ പി.മുരളീധരന്‍ ആധ്യക്ഷം വഹിച്ചു. വി.വി.ബാലകൃഷ്ണന്‍, കൊട്ടോടി നാരായണന്‍, ടി.കൃഷ്ണന്‍, എം.ബാബു, കെ.നാരായണന്‍, പി.കമലാക്ഷി, രാധാകൃഷ്ണന്‍, പി.അച്ചുതന്‍, കെ.എ.ശ്രീനിവാസന്‍, കെ.ദിനേശ്‌ സംസാരിച്ചു.

കാറില്‍ സഞ്ചരിച്ച കുപ്രസിദ്ധ കവര്‍ച്ചാ സംഘം അറസ്റ്റില്‍

മംഗലാപുരം: ഉഡുപ്പി നഗരത്തിലെ 4൦ ഓളം കടകളില്‍ കവര്‍ച്ച നടത്തിയ മോഷണ സംഘത്തെ കാറില്‍ സഞ്ചിരിക്കുന്നതിനിടെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചിക്ക്മംഗ്ളൂരിലെ രമേശ്‌ കുമാര്‍(35), ചിക്ക്മംഗ്ളൂറ്‍ തരിക്കതെയിലെ ഗംഗാധര (23), ബംഗ്ളൂരുമാരത്ത ഹള്ളിയിലെ നിത്യാനന്ദഷെട്ടി (53), ആര്‍.ടി.നഗറിലെ ആര്‍.പ്രസാദ്‌ (26) എന്നിവരെയാണ്‌ ഉഡുപ്പികോട്ട പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ നിന്ന്‌ 4,43,000 രൂപയുടെ സ്വര്‍ണ്ണം, വെള്ളി, രണ്ടു കാറുകള്‍ എന്നിവ പോലീസ്‌ പിടിച്ചെടുത്തു. ഉഡുപ്പിയിലെ ജ്വല്ലറികളില്‍ നിന്ന്‌ കവര്‍ച്ച ചെയ്യപ്പെട്ടതാണ്‌ സ്വര്‍ണ്ണവും വെള്ളിയുമെന്ന്‌ പോലീസ്‌ പറഞ്ഞു. കവര്‍ച്ചയ്ക്ക്‌ [...]

എന്‍ഡോസള്‍ഫാന്‍: ഉത്തരവാദികളില്‍ നിന്നും നഷ്ടപരിഹാരം പിടിച്ചുവാങ്ങണം

കാഞ്ഞങ്ങാട്‌: കാ സര്‍കോട്‌ ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വര്‍ഷങ്ങളോളം തെളിച്ച്‌ നിരപരാധികളായ ഗ്രാമീണരെ മരണത്തിനും തലമുറകളോളം തീരാ ദുരിതത്തിനും ഇടയാക്കിയതിന്‌ ഉത്തരവാദികളായ കേരള പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ ഭരണകൂടം എന്നിവരില്‍ നിന്ന്‌ തക്കതായ നഷ്ടപരിഹാരം പിടിച്ചുവാങ്ങാന്‍ ശ്രമമുണ്ടാകണമെന്ന്‌ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഭോപ്പാല്‍ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ എന്ന സംഘടനയുടെ സാരഥിയുമായ സതീഷ്നാഥ്‌ സാരംഗി പറഞ്ഞു. കാഞ്ഞങ്ങാട്ട്‌ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ പരിസ്ഥിതിക്കും പ്രകൃതിക്കും ഉണ്ടാക്കിയ ആഘാതം [...]

ഹൊസ്ദുര്‍ഗ്ഗിലെ പോലീസ്‌ കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടി

കാഞ്ഞങ്ങാട്‌: ഹൊ സ്ദുര്‍ഗ്ഗ്‌ സബ്ഡിവിഷനു കീഴിലെ ക്രമ സമാധാന പ്രശ്നങ്ങള്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനായി ഹൊസ്ദുര്‍ഗ്ഗ്‌ പോലീസ്‌ സ്റ്റേഷനില്‍ ആരംഭിച്ച പോലീസ്‌ കണ്‍ട്രോള്‍ റൂം പൂട്ടി. ഒരു വര്‍ഷത്തിലേറെയായി ഇതിണ്റ്റെ പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. പഴയ പോലീസ്‌ സ്റ്റേഷന്‍ കെട്ടിടത്തില്‍ സി.ഐ.ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്ന മുറിയിലാണ്‌ പോലീസ്‌ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നത്‌. ഒരു ഫോണും ജീപ്പും എസ്‌.ഐ.യുടെ കീഴില്‍ പത്തോളം പോലീസുകാരുമാണ്‌ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നത്‌. എന്നാല്‍ ജനമൈത്രി പോലീസ്‌ വന്നതോടെ കണ്‍ട്രോള്‍ റൂമിണ്റ്റെ സേവനം മരവിപ്പിക്കുകയായിരുന്നു. ഒടുവില്‍ മൈത്രി [...]

ഓംബ്രദേര്‍സ്‌ ക്ളബ്‌ സഹായധനം നല്‍കി

പെര്‍ള: മണിയംപാറയിലെ നിര്‍ധനയായ യുവതിയുടെ കല്ല്യാണ സഹായാര്‍ത്ഥം ഓംബ്രദേര്‍സ്‌ ഫ്രണ്ട്സ്‌ ക്ളബ്‌ പിരിച്ച സഹായധനം മണിയംപാറയിലെ യുവതിയുടെ വീട്ടില്‍വെച്ച്‌ ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ കൈമാറി. സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ഓംബ്രദേഴ്സിണ്റ്റെ ഈ പ്രവര്‍ത്തനം മറ്റുള്ളവര്‍ മാതൃകയാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കെ.സുരേന്ദ്രന്‍ പറഞ്ഞു. സമൂഹത്തില്‍ നിര്‍ധനരും നിരാംലബരേയും സഹായിക്കാന്‍ ഓംബ്രദേഴ്സ്‌ നടത്തിയിട്ടുള്ള പ്രവര്‍ത്തനം ശ്ളാഘനീയമാണെന്ന്‌ യോഗത്തില്‍ സംബന്ധിച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത്‌ അഭിപ്രായപ്പെട്ടു. ക്ളബ്‌ അദ്ധ്യക്ഷന്‍ കെ.പി.അനില്‍കുമാറിണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ [...]

‘ബെല്‍’ അടിച്ചു; ഇന്ത്യ വിരണ്ടു

നോട്ടിങ്‌ ഹാം: ഇയാന്‍ ബെല്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ലണ്ട്‌ കൂറ്റന്‍ സ്കോറിലേക്ക്‌ കുതിക്കുന്നു. കളിയുടെ മൂന്നാം ദിവസം 159 റണ്‍സെടുത്ത്‌ ബെല്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന്‌ 257 റണ്‍സിന്റെ ലീഡായി. ഇന്ത്യന്‍ ബൗളിംഗ്‌ നിര അമ്പേ പരാജയപ്പെട്ട മൂന്നാം ദിവസം ബെല്ലും കെവിന്‍ പീറ്റേഴ്സണും ചേര്‍ന്നാണ്‌ ഇന്ത്യക്ക്‌ മണികെട്ടിയത്‌. ഇരുവരും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌. രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 57 റണ്‍സ്‌ എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ഇരുവരും ചേര്‍ന്ന്‌ മത്സരത്തിലേക്ക്‌ [...]

ലക്ഷ്മണ്‍ ബാറ്റില്‍ ക്രീം പുരട്ടിയെന്ന്‌

നോട്ടിങ്‌ ഹാം: പരമ്പരയിലെ രണ്ടാം ടെസ്റ്റ്‌ മത്സരത്തിനിടെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിവിഎസ്‌ ലക്ഷ്മണ്‍ ബാറ്റില്‍ വാസ്ലിന്‍ ക്രീം പുരട്ടിയതായി ആരോപണം. മുന്‍ ഇംഗ്ലണ്ട്‌ ക്യാപ്റ്റന്‍ മൈക്കിള്‍ വോണാണ്‌ ആരോപണവുമായി രംഗത്തെത്തിയത്‌. മത്സരത്തിനിടെ ലക്ഷ്മണിനെതിരായ ക്യാച്ച്‌ അപ്പീല്‍ അംപയര്‍ നിരസിച്ചിരുന്നു. റിവ്യൂവിലും ഹോട്ട്‌ സ്പോട്ടിലും പന്ത്‌ ബാറ്റില്‍ ഉരസിയില്ലെന്ന്‌ വ്യക്തമായതിനെ തുടര്‍ന്നാണ്‌ അപ്പീല്‍ നിരസച്ചിത്‌. എന്നാല്‍ ബാറ്റില്‍ ക്രീം പുരട്ടിയതു കൊണ്ടു ഹോട്ട്‌ സ്പോട്ട്‌ സംവിധാനത്തിനു പിഴവു പറ്റിയതെന്നാണ്‌ മൈക്കിള്‍ വോണിന്റെ ആരോപണം. അതേ സമയം തങ്ങള്‍ ലക്ഷ്മണിന്റെ [...]

ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര സ്വത്ത്‌: മൂല്യനിര്‍ണയം ഇന്ന്‌ തുടങ്ങും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ മൂല്യനിര്‍ണയം ഇന്ന്‌ തുടങ്ങും. വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ്‌ മൂല്യനിര്‍ണയം നടക്കുക. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ ദേശീയ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട്‌ വൈസ്‌ ചാന്‍സലര്‍ സി.വി.ആനന്ദബോസ്‌ നേതൃത്വം നല്‍കും. വിദഗ്ധ സമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്ത യോഗം ഇന്ന്‌ രാവിലെ 11 ന്‌ ചേരും. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. ബി നിലവറ തുറക്കുന്നതിനെ സംബന്ധിച്ച്‌ വിദഗ്ധ സമിതി ചര്‍ച്ചചെയ്ത ശേഷം തീരുമാനമെടുക്കണമെന്നുള്ള സുപ്രീം കോടതിയുടെ [...]

കണക്കില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിച്ച്‌ കുരുന്നുകള്‍ വിസ്മയം തീര്‍ത്തു

കൊച്ചി: കണക്കില്‍ കമ്പ്യൂട്ടറിനെ വെല്ലുവിളിച്ച്‌ കുരുന്നുകള്‍ വിസ്മയം തീര്‍ത്തു. ബ്രെയിനോ ബ്രെയിന്‍ കിഡ്സ്‌ അക്കാദമി സംഘടിപ്പിച്ച 26-ാ‍മത്‌ റീജനല്‍ അബാക്കസ്‌ കോമ്പേറ്റെഷന്‍ ഫെസ്റ്റിവലിലാണ്‌ കുട്ടികള്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ കമ്പ്യൂട്ടറിനെ പരാജയപ്പെടുത്തിയത്‌. അഞ്ചു മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടത്തിയ അബാക്കസ്‌ മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും യു എ ഇ യില്‍ നിന്നും നാഗര്‍കോവിലില്‍ നിന്നുമായി 1500-ഓളം കുരുന്നു പ്രതിഭകള്‍ മാറ്റുരച്ചു. വിവിധ പ്രായ വിഭാഗങ്ങളിലായി 10 ലെവല്‍ മത്സരങ്ങളാണ്‌ സംഘടിപ്പിച്ചത്‌. മൂന്ന്‌ മിനിറ്റുകള്‍ക്കുള്ളില്‍ [...]

Copyright @ JANMABHUMI ONLINE 2011