തിരുവനന്തപുരം: സ്വകാര്യ മൂലധന നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കേരളത്തിലെ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്, എം.എ.ബേബി എന്നിവരുമായി യുഎസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ കാഴ്ചപ്പാടാണ് ചര്‍ച്ചയില്‍ പറഞ്ഞത്. പലരുടേയും തെറ്റിദ്ധാരണ സിപിഎം വിദേശ മൂലധനത്തെ എതിര്‍ക്കുന്നുവെന്നാണ്. എന്നാല്‍ ഇത് തെറ്റാണെന്നും പുതുക്കിയ പാര്‍ട്ടി [...]
Aug 30 2011 | |
Read More »
ന്യൂദല്‍ഹി: പുതിയ കായിക ബില്‍ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും. ബിസിസിഐയെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരും എന്നതാണ് ബില്ലിന്റെ പ്രത്യേകത. ബിസിസിഐ ഉള്‍പ്പെടെ എല്ലാ ക്രിക്കറ്റ് സംഘടനകളും മറ്റ് കായിക ഇനങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ പാലിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ പാസായാല്‍ ക്രിക്കറ്റ് താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഒരാള്‍ക്ക് മൂന്ന് തവണയില്‍ കൂടുതല്‍ കായിക സംഘടനകളുടെ തലവനാകാന്‍ പറ്റില്ലായെന്നും പുതിയ ബില്‍ പറയുന്നു.
Aug 30 2011 | |
Read More »
ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ ഖാമിസിനെ വധിച്ചതായി വിമത സൈന്യം അവകാശപ്പെട്ടു. ശനിയാഴ്ച നടന്ന പോരാട്ടത്തിലാണ് ഖാമിസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഖാമിസിന്റെ മൃതദേഹം സംസ്കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗദ്ദാഫി അനുകൂല ഇന്റലിജന്‍സ് മേധാവികളും കൊല്ലപ്പെട്ടുവെന്ന് വിമത സൈനിക നേതൃത്വം അറിയിച്ചു. അതേസമയം ഗദ്ദാഫിയുടെ കുടുംബാംഗങ്ങള്‍ അള്‍ജീരിയയിലേക്ക് പാലായനം ചെയ്തു. ഗദ്ദാഫിയുടെ രണ്ടാം ഭാര്യ സഫിയ, മക്കളായ അയിഷ, ഹനിബാല്‍, മുഹമ്മദ് എന്നിവര്‍ അള്‍ജീരിയയില്‍ എത്തിയതായി അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഗദ്ദാഫിയെക്കുറിച്ച് വിവരമൊന്നുമില്ല. അള്‍ജീരിയന്‍ [...]
Aug 30 2011 | |
Read More »
കൊച്ചി: ഡെസ്മണ്ട് നെറ്റോയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ വേണ്ടി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുന്ന ആളായിരുന്നു ഡെസ്മണ്ട് നെറ്റോ. ഉമ്മന്‍ ചാണ്ടി പാമോലിന്‍ കേസിലെ പ്രതിയല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്നും വി.എസ് കൊച്ചിയില്‍ പറഞ്ഞു.
Aug 30 2011 | |
Read More »
കാസര്‍കോട്: പ്രശസ്ത നാടക നടന്‍ ശ്രീധരന്‍ നീലേശ്വരം അന്തരിച്ചു. 65 വയസായിരുന്നു. കാസര്‍കോട് പടന്നക്കാടുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. മികച്ച നാടക നടനുള്ള സംസഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. വിശപ്പിന്റെ പുത്രന്‍ എന്ന നാടകത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് മികച്ച നടനുള്ള സംസഥാന അവാര്‍ഡ് ലഭിച്ചത്. സമഗ്ര സംഭാവനക്കുള്ള സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. നാടകനടിയായി രുന്ന സാവിത്രിയാണ് ഭാര്യ. രൂപന്‍, നീതി എന്നിവര്‍ മക്കള്‍.
Aug 30 2011 | |
Read More »
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ദേശീയ പാതയില്‍ തിരുവങ്ങൂര്‍ വെറ്റിലപ്പാറക്ക് സമീപം സ്വകാര്യ ബസും സിലിണ്ടര്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോകുകയായിരുന്ന കെകെ. സണ്‍സ് എന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി അമിത വേഗതയില്‍ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമിത്തിനിടെ ലോറിയുമായി കൂട്ടുയിടിക്കുകയായി രുന്നു. അപകടം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ [...]
Aug 30 2011 | |
Read More »
മുബൈ: കോംഗ്കണ്‍ പാതയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ പൊമേന്‍ഡിക്ക് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രാവിലെ 8.45 ഓടെയാണ് സംഭവം. 20 മീറ്ററോളം നീളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കോംഗ്കണ്‍ വഴിയുള്ള കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Aug 30 2011 | |
Read More »
കോട്ടയം: യുവാക്കളില്‍ ഉത്തരവാദിത്വബോധം ഉണ്ടാകണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോട്ടയം ബിസിഎം കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഉച്ചയ്‌ക്ക് 12ന് കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതി സാല്‍വത്തോറെ പെനാക്യോ , ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട്, മന്ത്രിമാരായ [...]
Aug 30 2011 | |
Read More »
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ മൂലം എയര്‍ഇന്ത്യ 507 വിമാനം അടിയന്തര ലാന്‍ഡിഗ് നടത്തി. എയര്‍ ഇന്ത്യയുടെ ചെന്നൈ തിരുവനന്തപുരം ബാംഗ്ലൂര്‍ വിമാനമാണ് അടിയന്തര ലാന്‍ഡിഗ് നടത്തിയത്.
Aug 30 2011 | |
Read More »
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ മൂന്നു പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് എട്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ദയാ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. അഭിഭാഷകന്‍ രാംജെത് മലാനിയാണ് പ്രികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാല താമസം വരുതിതുയ കേന്ദ്രസര്‍ക്കാര്‍ എട്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 20 വര്‍ഷത്തോളമായി തടവ് അനുഭവിക്കുകയാണെന്നും [...]
Aug 30 2011 | |
Read More »