Archive for: November, 2011

റവന്യൂ ജില്ലാ സ്കൂള്‍ കായികമേള: കോതമംഗലം വീണ്ടും ചാമ്പ്യന്മാര്‍

കൊച്ചി: പത്താമത്‌ എഹറണാകുളം റവന്യൂ ജില്ലാ കായികമേളയില്‍ കോതമംഗലത്തിനു ചാംപ്യന്‍ഷിപ്പ്‌. അങ്കമാലി രണ്ടാം സ്ഥാനത്തും എറണാകുളം മൂന്നാം സ്ഥാനത്തുമാണ്‌. സംസ്ഥാനത്തെ ചാമ്പ്യന്‍സ്കൂളുകളായ മാര്‍ ബേസിലിന്റേയും സെന്റ്‌ ജോര്‍ജിന്റേയും പിന്തുണയോടെയാണ്‌ കോതമംഗലം ഒരു വട്ടം കൂടി വെല്ലുവിളികളില്ലാതെ കിരീടം ചൂടിയത്‌. മാര്‍ ബേസിലിന്റേയും സെന്റ്‌ ജോര്‍ജിന്റേയും ബല പരീക്ഷണത്തിനു വേദിയായ കായികമേളയില്‍ നിലവിലെ ജേതാക്കളായിരുന്ന സെന്റ്‌ ജോര്‍ജിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി മാര്‍ ബേസില്‍ ഒന്നാമതെത്തി. കോതമംഗലത്തിന്‌ 648.5 പോയിന്റാണുള്ളത്‌. 75 സ്വര്‍ണവും 67 വെള്ളിയും 57 വെങ്കലവുമാണ്‌ [...]

ഇന്റര്‍ മെഡിക്കല്‍ കലോത്സവത്തിന്‌ ഇന്ന്‌ തുടക്കം

കൊച്ചി: ഇന്റര്‍ മെഡിക്കല്‍ കലോത്സവത്തിന്‌ ഇന്ന്‌ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ തുടക്കം. ഡിസംബര്‍ നാല്‌ വരെ നീണ്ടുനില്‍ക്കുന്ന കലോത്സവം സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷതയില്‍ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന്‌ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജ്‌ ഡയറക്ടര്‍ ഡോ മോഹന്‍ പി. സാം പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്‌, എക്സൈസ്‌ മന്ത്രി കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഡിസംബര്‍ നാലിന്‌ വൈകിട്ട്‌ [...]

ജില്ലയില്‍ കന്നി വോട്ടിനായി 64276 അപേക്ഷകള്‍

കൊച്ചി: 2012 ജനുവരി ഒന്നിനെ ആധാരമാക്കി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ ജില്ലയില്‍ 64276 അപേക്ഷകളാണ്‌ ലഭിച്ചത്‌. വിവിധ താലൂക്ക്‌ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ അപേക്ഷകളുടെ പരിശോധന നടന്നു വരികയാണ്‌. ജനുവരി അഞ്ചിന്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഏറ്റവും കൂടുതല്‍ അപേക്ഷ പിറവം നിയോജക മണ്ഡലത്തിലാണ്‌. 6496 അപേക്ഷകളാണ്‌ മണ്ഡലത്തിലെ 14 വില്ലേജുകളില്‍ നിന്നായി ലഭിച്ചത്‌. കളമശേരിയാണ്‌ തൊട്ടടുത്ത്‌. മൊത്തം 5562 അപേക്ഷകള്‍. ആലുവയില്‍ കന്നിവോട്ടിനായി 5449 പേരാണ്‌ രംഗത്തുളളത്‌. മറ്റു നിയോജക മണ്ഡലങ്ങളിലെ എണ്ണം ഇപ്രകാരമാണ്‌. പെരുമ്പാവൂര്‍-4614, [...]

ജയരാജിനും കമലിനും വിതരണക്കാരുടെ വിലക്ക്‌

കൊച്ചി: സംവിധായകരായ ജയരാജിനും കമലിനും വിലക്ക്‌. എതിര്‍പ്പ്‌ മറികടന്ന്‌ സിനിമാ റിലീസ്‌ ചെയ്തതിനാണ്‌ വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ അസോസിയേഷന്‍വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. ഇവരുടെ സിനിമകള്‍ ഇനി വിതരണത്തിനെടുക്കില്ലെന്ന്‌ സംഘടനാനേതാക്കള്‍ വ്യക്തമാക്കി. കമലിന്റെ സ്വപ്നസഞ്ചാരി, ജയരാജിന്റെ നായിക എന്നീ സിനിമകളാണ്‌ എതിര്‍പ്പ്‌ അവഗണിച്ച്‌ റിലീസ്‌ ചെയ്തത്‌. കേരള ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്‌ കീഴിലുള്ള 70 തിയേറ്ററുകളിലാണ്‌ ഈ സിനിമകള്‍ റിലീസ്‌ ചെയ്തത്‌. തിയേറ്ററുകളില്‍ ഈടാക്കുന്ന സര്‍വീസ്‌ ചാര്‍ജ്‌ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ നവംബര്‍ ഒന്നു മുതല്‍ എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്‍ [...]

മുല്ലപ്പെരിയാര്‍: കോണ്‍ഗ്രസ്‌ നിലപാട്‌ സംശയകരം, ബിജെപി ജനകീയ സത്യഗ്രഹം 10ന്‌

കൊച്ചി: മുല്ലപ്പെരിയാറിനെ രക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന്‌ കൊച്ചിയില്‍ ജനകീയ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ 5 വരെയാണ്‌ പരിപാടി. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒപ്പുശേഖരണം നടത്തുന്നുണ്ട്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ സംശയകരമാണ്‌. ഇക്കാര്യത്തില്‍ അവര്‍ ഇരട്ടത്താപ്പ്‌ [...]

പ്രക്ഷോഭവും പ്രാര്‍ത്ഥനയുമായി ഇടുക്കിക്കാര്‍

കുമളി : ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും മുല്ലപ്പെരിയാറിന്‌ പകരം പുതിയ അണക്കെട്ട്‌ നിര്‍മിക്കണമെന്നുംആവശ്യപ്പെട്ട്‌ നടന്നുവരുന്ന പ്രതിഷേധസമരം ശക്തിപ്രാപിക്കുന്നു. ഇന്നലെയും രാവിലെ മുതല്‍ സ്കൂള്‍ കുട്ടികളും പൗരസമിതിയുമൊക്കെ പ്രതിഷേധ റാലിയുമായി കുമളി നിറഞ്ഞു നിന്നു. ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനമായിരുന്നു കുമളി സെന്റ്‌ തോമസ്‌ സ്കൂളില്‍ നിന്നും കുമളി വഴി കടന്നുപോയത്‌. ചൊവ്വാഴ്ച രാത്രിയില്‍ ഇടമുറിയാതെ ശക്തിയായി മഴ പെയ്തതോടെ തീരവാസികളും കുമളി വാസികളും മുല്ലപ്പെരിയാര്‍ ഡാമിന്‌ വേണ്ടി പ്രാര്‍ത്ഥിച്ചു. ഏതൊക്കെ തരത്തില്‍ സമരം ചെയ്താലാണ്‌ [...]

ഒരു കുഞ്ഞാറ്റയെക്കുറിച്ച്‌

ഇന്ദിര എന്നും ഇന്ദു എന്നും ഇന്ത്യയില്‍ ഏറെ പെണ്‍കുട്ടികള്‍ക്ക്‌ അച്ഛനമ്മമാര്‍ ഒരു കാലത്ത്‌ പേരിട്ടിരുന്നത്‌, ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഇന്ത്യന്‍ ജനാധിപത്യത്തോടും ഉളള ആദരവ്‌ കാരണമാണ്‌. നെഹ്‌റുവിന്റെ മകള്‍ ഇന്ദിര തന്നെയാണ്‌ പില്‍ക്കാലത്ത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കാന്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ ശ്രമിച്ചതെന്നത്‌ വേറെ കാര്യം. ‘എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിപ്പൂ’ എന്ന്‌ അക്കാലത്ത്‌ സുഗതകുമാരിയെ പോലുള്ളവര്‍ കവിതയെഴുതി. ഇന്ത്യാക്കാര്‍ പെണ്‍കുട്ടികള്‍ക്കിടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇന്ദിരയെന്ന പേര്‌ പോലെ ആയിരുന്നു ഒരു കാലത്ത്‌ ഇന്ത്യയ്ക്ക്‌ പുറത്ത്‌, പ്രത്യേകിച്ചും അമേരിക്കയില്‍, കമ്മ്യൂണിസ്റ്റ്‌ [...]

അഴിമതിക്കെതിരെ യുവശക്തി

ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ മാര്‍ക്സിസ്റ്റ്‌ കാപാലികരാല്‍ കൊല ചെയ്യപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പന്ത്രണ്ട്‌ വര്‍ഷം തികയുകയാണ്‌. കണ്ണൂരിലെ മാര്‍ക്സിസ്റ്റ്‌ സര്‍വ്വാധിപത്യത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ ധീരമായ ചെറുത്തു നില്‍പ്പ്‌ നടത്തുകയും യുവാക്കളെയും പൊതു സമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ട്‌ സിപിഎമ്മിന്റെ ദുഷ്ചെയ്തികളെ തുറന്നു കാണിക്കുകയും ചെയ്ത ജയകൃഷ്ണന്‍ മാസ്റ്റര്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ കരടായിരുന്നു. കേരളത്തിന്റെ പൊതു മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരവും നിന്ദ്യവുമായ സംഭവമായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം. ക്ലാസ്‌ മുറിയില്‍ തന്റെ ശിഷ്യരുടെ മുന്നില്‍ വച്ച്‌ ജയകൃഷ്ണന്‍ [...]

പിന്നോട്ടില്ലെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുക, നിലവിലുള്ള ജലനിരപ്പ്‌ 120 അടിയായി കുറയ്ക്കുക എന്നീ ആവശ്യങ്ങളില്‍ നിന്ന്‌ പുറകോട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു. അപകടഘട്ടമുണ്ടായാല്‍ മുല്ലപ്പെരിയാറിലെ ജലം കൂടി താങ്ങാന്‍ കഴിയുന്ന വിധത്തില്‍ ഇടുക്കിയിലെ ജലനിരപ്പ്‌ താഴ്ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏത്‌ സാഹചര്യത്തെയും നേരിടാന്‍ തയ്യാറാവുന്നതിന്റെ ഭാഗമായി ഇടുക്കിയിലെ ജലനിരപ്പ്‌ താഴ്ത്തും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി ഇന്ന്‌ പ്രധാനമന്ത്രിയെ [...]

വിദേശനിക്ഷേപം: പാര്‍ലമെന്റ്‌ സ്തംഭനം തുടരുന്നു

ന്യൂദല്‍ഹി: ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപ പ്രശ്നത്തില്‍ പാര്‍ലമെന്റ്‌ സ്തംഭനം തുടരുന്നു. വിവാദ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഒറ്റക്കെട്ടായി അണിനിരന്ന പ്രതിപക്ഷത്തിനൊപ്പം പ്രമുഖ യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്‌, ഡിഎംകെ അംഗങ്ങളും ചേര്‍ന്നു. ഇന്നലെ പാര്‍ലമെന്റ്‌ സമ്മേളിച്ചയുടന്‍ ആരംഭിച്ച പ്രതിഷേധം തണുപ്പിക്കാന്‍ പ്രതിപക്ഷ നേതാക്കളുമായി സര്‍ക്കാര്‍ നേതൃത്വം നടത്തിയ ഔദ്യോഗിക, അനൗദ്യോഗിക സംഭാഷണങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ മിനിറ്റുകള്‍ക്കുള്ളില്‍ ഇരുസഭകളും നിര്‍ത്തിവെക്കുകയും പിന്നീട്‌ പിരിയുകയുമായിരുന്നു. വിവാദതീരുമാനം പിന്‍വലിക്കുകയോ പ്രശ്നത്തില്‍ വോട്ടെടുപ്പ്‌ ആവശ്യമുള്ള അടിയന്തര പ്രമേയത്തിന്‌ അനുമതി നല്‍കുകയോ ചെയ്യാതെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം [...]

Recent Entries




Copyright @ JANMABHUMI ONLINE 2011