Archive for: April, 2012

ബിജെപി മെമ്പര്‍മാര്‍ മെയ്‌ ൨ന്‌ ഉപവസിക്കുന്നു

പള്ളിക്കത്തോട്‌: ബിജെപി പള്ളിക്കത്തോട്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ മെയ്‌ ൨ന്‌ പഞ്ചായത്ത്‌ പടിക്കല്‍ ഉപവസിക്കുന്നു. രണ്ടരവര്‍ഷക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഇഎംഎസ്‌ ഭൂരഹിത, ഭവനരഹിത പദ്ധതി ഇനിയും നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ചാണ്‌ ഉപവാസം. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി കിടപ്പാടമില്ലാത്ത നൂറുകണക്കിനാളുകളെ വിളിച്ചുവരുത്തി രേഖകളുള്ള ൪൮ കുടുംബങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു സ്വകാര്യ വ്യക്തി നാലര ഏക്കര്‍ സ്ഥലം നല്‍കാമെന്നും പഞ്ചായത്ത്‌ പദ്ധതിയില്‍പ്പെടുത്തി വീട്‌ നിര്‍മ്മിച്ചു നല്‍കുമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ പഞ്ചായത്ത്‌ സ്ഥലം ഏറ്റെടുത്തില്ല. മാര്‍ച്ച്‌ ൩൧ന്‌ പദ്ധതി കാലാവധി അവസാനിച്ചിരിക്കുകയാണ്‌. ആധാരം ലഭിച്ച്‌ പോക്കുവരവ്‌ [...]

കോട്ടയം പ്രസ്‌ ക്ളബിനു നാല്‍പത്‌: പിറന്നാള്‍ സമ്മാനമായി പട്ടയം

കോട്ടയം: കോട്ടയം ജില്ലയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമായി കോട്ടയം പ്രസ്‌ ക്ളബ്‌ ഇന്നലെ നാല്‍പതാണ്ട്‌ പൂര്‍ത്തിയാക്കി. കെ.യു.ഡബ്ള്യു.ജെ. ജില്ലാ ആസ്ഥാനമായ പ്രസ്‌ ക്ളബിനു പുതിയ മന്ദിരം നിര്‍മിക്കാനായി സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസി സ്റ്റേഷനു സമീപം അനുവദിച്ച സ്ഥലത്തിണ്റ്റെ പട്ടയം പ്രസ്‌ ക്ളബ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ സെക്രട്ടറി ആര്‍.രാജീവിനു കൈമാറി. പ്രസിഡണ്റ്റ്‌ ജോസഫ്‌ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ എല്ലാ ആധുനിക സൌകര്യങ്ങളോടും കൂടിയ [...]

നാളികേരകര്‍ഷകര്‍ പ്രതിസന്ധിയില്‍; നാളികേരത്തിണ്റ്റെ വില ക്രമാതീതമായി താഴ്ന്നു

കറുകച്ചാല്‍: നാളികേരത്തിണ്റ്റെ വില ക്രമാതീതമായി താണതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. വീട്ടാവശ്യത്തിനായി തേങ്ങാ വാങ്ങാന്‍ ചെന്നാല്‍ ൧൨രൂപ മുതല്‍ ൧൫ രൂപ വരെ കച്ചവടക്കാര്‍ വാങ്ങും. എന്നാല്‍ കര്‍ഷകരില്‍ നിന്നും കച്ചവടക്കാര്‍ വാങ്ങുന്നത്‌. ൭ രൂപയ്ക്കും ൮ രൂപയുമാണ്‌. തേങ്ങ കൊപ്രയാക്കി വില്‍ക്കാല്‍ ചെന്നാല്‍ കടമ്പകള്‍ ഏറെയാണ്‌. വെളിച്ചെണ്ണയാക്കാമെന്നു വിചാരിച്ചാല്‍ കാലാവസ്ഥയും അനുവദിക്കുന്നില്ല. സര്‍ക്കാര്‍ നാളികേരകര്‍ഷകരേ സഹായിക്കാന്‍ കൊപ്രായിക്ക്‌ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കൊപ്രായുടെ ഗുണനിലവാരം പരിശോധിച്ച്‌ വെയര്‍ഹൌസ്‌ കണ്ടീഷന്‍ കൊപ്രയല്ലായെന്നു പറഞ്ഞ്‌ തിരിച്ചയക്കുകയാണ്‌ ഗന്ധകം ഇട്ടുപുകച്ചതും ൪ ശതമാനത്തില്‍ [...]

തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം നാളെമുതല്‍

ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോ ഷം നാളെ മുതല്‍ ൧൧ വരെ നടക്കും. വളരെയേറെ പ്രസിദ്ധമായ ദശാവതാരച്ചാര്‍ത്തും നാളെ മുതലാരംഭിക്കും. മെയ്‌ ൫നാണ്‌ നരസിംഹജയന്തി. മുംബൈ ചന്ദ്രശേഖര ശര്‍മ്മയും മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിയും യജ്ഞാചാര്യന്‍മാരായിട്ടുള്ള ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞവും മെയ്‌ ൫ന്‌ ആരംഭിക്കും. ദശാവതാരച്ചാര്‍ത്തിണ്റ്റെ ഒന്നാം ദിവസമായ മെയ്‌ ൨ന്‌ മത്സ്യാവതാരദര്‍ശനം, വൈകിട്ട്‌ ൫മുതല്‍ ൮വരെ, വൈകിട്ട്‌ ൫ന്‌ നാമാര്‍ച്ചന, ൭ന്‌ നൃത്തസന്ധ്യ, മെയ്‌ ൩ന്‌ കൂര്‍മ്മാവതാരം വൈകിട്ട്‌ ൬ന്‌ സ്വരലയം, മെയ്‌ ൪ന്‌ ശ്രീവരാഹാവതാരം, [...]

നേഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കൊലക്കുറ്റത്തിന്‌ കേസെടുക്കണം- ഹിന്ദു ഐക്യവദി

കോട്ടയം: അര്‍ഹതയുണ്ടായിട്ടും ബാങ്ക്‌ അധികൃതര്‍ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ നേഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനുത്തരവാദികളായ കുടമാളൂറ്‍ പുളിഞ്ചുവട്‌ എച്ച്ഡിഎഫ്സി ബാങ്ക്‌ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ ൧൭നാണ്‌ കുടമാളൂറ്‍ ഗോപികയില്‍ ശ്രീകാന്തിണ്റ്റെയും ബിന്ദുവിണ്റ്റെയും മകള്‍ ശ്രുതി എന്ന വിദ്യാര്‍ത്ഥിനി ബാങ്ക്‌ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചത്‌. ഇന്നലെ വിദ്യാര്‍ത്ഥിനി കോട്ടയം മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. മരിച്ച വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ക്ക്‌ അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കേരളത്തിലെ എല്ലാ എച്ച്ഡിഎഫ്സി ബാങ്കുകളും ഹിന്ദു ഐക്യവേദി ഉപരോധിക്കുന്നതാണ്‌. [...]

ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളിയിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: വേനല്‍ക്കാല മഴയെ തുടര്‍ന്ന്‌ ചങ്ങനാശേരി താലൂക്കിണ്റ്റെ വിവിധ പ്രദേശങ്ങളില്‍ ജലജന്യ രോഗങ്ങള്‍ കണ്ടുതുടങ്ങി. വാഴപ്പള്ളി പഞ്ചായത്തിലെ തുരുത്തിയില്‍ ഒരാള്‍ക്ക്‌ ഡെങ്കിപ്പനി രോഗം സ്ഥിരീകരിച്ചു. ചെത്തിപ്പുഴ ആറ്റുവാക്കേരിയില്‍ ഒരു വീട്ടിലെ നാലുപേര്‍ക്ക്‌ ഡെങ്കിപ്പനി രോഗ ലക്ഷണമുള്ളതിനാല്‍ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്‌. നഗരസഭയുടെ നേര്‍ച്ചപ്പാറ ഭാഗത്തുള്ള കോളനിയില്‍ നിരവധിപ്പര്‍ക്ക്‌ മഞ്ഞപ്പിത്തം ബാധിച്ചിച്ചിട്ടുണ്ട്‌. അമ്പതിലേറെപ്പേര്‍ക്ക്‌ മഞ്ഞപ്പിത്തം സ്ഥിരികരിച്ചതായാണ്‌ ആരോഗ്യവകുപ്പിണ്റ്റെ വിശദീകരണം. കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട്ടിലാണ്‌ പനിബാധിതരേറെയും. പഞ്ചായത്തിലെ ഒരാള്‍ ഡെങ്കിപനി ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ [...]

ചെറുവള്ളി ഭൂമി കയ്യേറ്റം തടയാന്‍ പോലീസും മാനേജ്മെണ്റ്റും വാന്‍ സന്നാഹം ഒരുക്കി

എരുമേലി: ബിലിവിയേഴ്സ്‌ ചര്‍ച്ചിണ്റ്റെ കൈവശമിരിക്കുന്ന മിച്ചഭൂമി കയ്യേറ്റശ്രമമെന്ന നിലയില്‍ നടക്കുന്ന ഭൂമി കയ്യേറ്റ സമരങ്ങളെ തടയാന്‍ പോലീസും തോട്ടം മാനേജ്മെണ്റ്റും വാന്‍ സന്നാഹങ്ങള്‍ ഒരുക്കുന്നു. ചെറുവള്ളി തോട്ടത്തിലേക്ക്‌ വാഹനത്തില്‍ തയറാനുള്ള പ്രധാനപ്പെട്ട വഴികളില്‍ പോലീസിനെ നിയോഗിച്ചിരിക്കുന്നതിനുപുറമേ തോട്ടം തൊഴിലാളികളെക്കൂടി മാനേജ്മെണ്റ്റ്‌ ശമ്പളം നല്‍കി നിയമിച്ചിട്ടുണ്ട്‌. അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വാഹനം, ഫോണുകള്‍, വെളിച്ചം സഹിതം നല്‍കി തൊഴിലാളികളെ രംഗത്തിറക്കിയത്‌ പോലീസിണ്റ്റെ പൂര്‍ണ പിന്തുണയോടുകൂടിയാണ്‌. മുക്കട, ചേനപ്പാടി എന്നീ പ്രധാന വഴികളില്‍ രണ്ടു കൂട്ടരുടെയും ശക്തമായ കാവലാണ്‌ [...]

ശാസ്താപുരം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം

പാലാ: മേലുകാവ്‌ ശാസ്താപുരം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി. പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യജ്ഞവേദിയില്‍ സ്വാമി ധര്‍മ്മചൈതന്യ ദീപം തെളിയിച്ചു. നിറപറ സമര്‍പ്പണം എസ്‌എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ പ്രസിഡണ്റ്റ്‌ എ.കെ.ഗോപി ശാസ്താപുരം നിര്‍വ്വഹിച്ചു. ആചാര്യ വരണം, ഗ്രന്ഥ സമര്‍പ്പണം, ധ്വജാവരോഹണം, ഭാഗവത മാഹാത്മ്യ പ്രഭാഷണം എന്നിവയും നടന്നു. കെ.എസ്‌.മണിയപ്പന്‍ പള്ളിപ്പുറം ആണ്‌ യജ്ഞാചാര്യന്‍. ഇന്ന്‌ മുതല്‍ രാവിലെ ൬ മുതല്‍ വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥനമസ്കാരം, സമൂഹപ്രാര്‍ത്ഥന, ഭാഗവത കീര്‍ത്തനം, പാരായണം, പ്രഭാഷണം, പ്രസാദമൂട്ട്‌, [...]

ബാലഗോകുലം ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു

പാമ്പാടി: കോത്തല ശ്രീപാര്‍വ്വതി ബാലഗോകുലത്തിണ്റ്റെ ൨൨-ാം വാര്‍ഷിത്തോടനുബന്ധിച്ച്‌ ശ്രീപാര്‍വ്വതി സാംസ്കാരിക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. ബാലഗോകുലം കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ ഡോ.കൃഷ്ണന്‍ നമ്പൂതിരി ആദ്യ പുസ്തകം കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാഷ്ട്രത്തിണ്റ്റെയും സമൂഹത്തിണ്റ്റെയും ഉള്‍ക്കരുത്തും ലക്ഷ്യവും തിരിച്ചറിയുവാന്‍ യഥാര്‍ത്ഥ അറിവുകള്‍ ലഭിക്കുന്ന ഗ്രന്ഥശാലകള്‍ ഉണ്ടാവണമെന്നും ഇതൊരു നല്ല സംസ്കാരത്തെ ഉണര്‍ത്തുമെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഗോകുലവാര്‍ഷികം കൂരോപ്പട ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ശ്രീലതാ പ്രകാശ്‌ ഉദ്ഘാടനം ചെയ്തു. ഗോകുല വാര്‍ഷികത്തില്‍ ജില്ലാ [...]

റോയല്‍സിനെതിരെ ഡെവിള്‍സ്‌

ജയ്പൂര്‍: ഐപിഎലിലെ മുന്‍നിരക്കാരായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്‌ ഇന്ന്‌ രാജസ്ഥാന്‍ റോയല്‍സുമായി മാറ്റുരയ്ക്കും. ഒന്‍പതുകളികളില്‍ നിന്നും 14 പോയിന്റുമായി ചുവന്ന ചെകുത്താന്മാര്‍ തന്നെയാണ്‌ ലീഗില്‍ ഒന്നാമത്‌. എട്ടു പോയിന്റുകള്‍ നേടിയ രാജസ്ഥാന്‍ റോയല്‍സ്‌ ആറാം സ്ഥാനത്താണ്‌. തുടക്കത്തില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്ന റോയല്‍സിന്‌ ഇപ്പോള്‍ എതിര്‍ടീമുകള്‍ മികച്ച വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. വിജയവഴിയിലേക്കു തിരിച്ചെത്താന്‍ റോയല്‍സ്‌ നടത്തുന്ന പോരാട്ടമാവും ഇന്ന്‌ ജയ്പൂരിലരങ്ങേറുക. രാഹുല്‍ ദ്രാവിഡും അജിങ്ക്യാ രഹാനെയും മികച്ച ഫോമില്‍ തുടരുന്നത്‌ രാജസ്ഥാന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ബ്രാഢോഡ്ജും ഒവൈസ്ഷായും മധ്യനിരയില്‍ [...]




Copyright @ JANMABHUMI ONLINE 2011