Archive for: May, 2012

കാട്ടിറച്ചിയുമായി പഞ്ചായത്ത്‌ മെമ്പറടക്കം 4 പേര്‍ അറസ്റ്റില്‍

ഉപ്പള : കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച്‌ കാറില്‍ മടങ്ങുകയായിരുന്ന നാലംഗസംഘത്തെ കുമ്പള എസ്‌ ഐ പി നാരായണനും സംഘവും അറസ്റ്റ്‌ ചെയ്തു. ഒരു മുയല്‍, മുള്ളന്‍പന്നി, നാടന്‍ തോക്ക്‌, സാന്‍ഡ്രോ കാര്‍ എന്നിവ പിടിച്ചെടുത്തു. മംഗല്‍പാടി പഞ്ചായത്ത്‌ 2൦-ാം വാര്‍ഡ്‌ മെമ്പറും മുസ്ളിം ലീഗ്‌ പ്രവര്‍ത്തകനുമായ പെരിങ്കടിയിലെ ഫാറൂഖ്‌ (34), സഹോദരന്‍മാരായ പെരിങ്കടിയിലെ അബ്ദുല്‍ ജലീല്‍(31), മുഹമ്മദ്‌ അസ്ളം (38), സുഹൃത്ത്‌ ഉപ്പള ആര്‍ എസ്‌ റോഡില്‍ മുനീര്‍ ക്വാര്‍ട്ടേഴ്സിലെ അഷ്‌റഫ്‌ മൂസ (39) എന്നിവരാണ്‌ അറസ്റ്റിലായത്‌. കാര്‍ [...]

മടിക്കൈ വേണുവധം: കൂട്ടുപ്രതിയും അറസ്റ്റില്‍

നീലേശ്വരം : മോഷണക്കുറ്റം ആരോപിച്ച്‌ മടിക്കൈ അടുക്കത്ത്‌ പറമ്പിലെ കാഞ്ഞിരം വളപ്പില്‍ കെ വി വേണു (4൦)വിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങിയതിന്‌ പിന്നാലെ കൂട്ടുപ്രതിയായ രണ്ടാമനേയും പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കേസിലെ മുഖ്യ പ്രതി ചതുരക്കിണറിലെ ഉമേശ (28)നാണ്‌ കഴിഞ്ഞ ദിവസം ഉച്ചക്ക്‌ ഹൊസ്ദുര്‍ഗ്‌ ഒന്നാംക്ളാസ്‌ മജിസ്ട്രേറ്റ്‌ (രണ്ട്‌) കോടതിയില്‍ കീഴടങ്ങിയത്‌. ജൂണ്‍ 13 വരെ ഉമേശനെ റിമാണ്റ്റ്‌ ചെയ്തു. ഇതിനു പിന്നാലെയാണ്‌ കൂട്ടുപ്രതിയായ പുതുക്കൈ ഭൂദാനം കോളനിയിലെ വര്‍ക്ക്‌ ഷോപ്പ്‌ തൊഴിലാളി സുരേഷ്‌ [...]

പിണറായി സംഘം നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: പി സി ജോര്‍ജ്‌

കോട്ടയം: സ്ത്രീപീഡനം സംബന്ധിച്ച്‌ സി പി എമ്മിന്റെ രണ്ടു ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഇരകള്‍ പാര്‍ട്ടിക്ക്‌ നല്‍കിയ പരാതി അന്വേഷിച്ച്‌ ഒതുക്കിയ പിണറായി വിജയന്‍ ടി പി വധക്കേസും അന്വേഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്‌ പരിഹാസ്യമാണെന്ന്‌ ഗവ. ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ പറഞ്ഞു. പി ശശി, ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ക്ക്‌ എതിരായി സി പി എമ്മിന്‌ ലഭിച്ച പരാതികള്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ രണ്ടു നേതാക്കളും ജയിലില്‍ ആകുമായിരുന്നു. പരാതികള്‍ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതു കൊണ്ടാണ്‌ ഇരുവര്‍ക്കും പാര്‍ട്ടി പദവികളില്‍ [...]

മയക്കുമരുന്നെത്തിക്കുന്ന പ്രധാനിയെ പിടികൂടാനാവുന്നില്ല

ആലുവ: ലക്ഷങ്ങളുടെ മയക്കുമരുന്ന്‌ കേരളത്തിലേക്ക്‌ എത്തിക്കുന്നതിന്റെ തലവനായി പ്രവര്‍ത്തിക്കുന്നത്‌ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഷാജഹാനാണെന്ന്‌ വ്യക്തമായിട്ടും ഇതുവരെ ഇയാളെ പിടികൂടുവാന്‍ ഒരു ഏജന്‍സികള്‍ക്കും കഴിയുന്നില്ലയെന്ന്‌ ആക്ഷേപം ഉയര്‍ന്നു. അണ്ണനെന്നപേരിലറിയപ്പെടുന്ന ഇയാളുടെ സാന്നിധ്യത്തിലാണ്‌ മയക്കുമരുന്ന്‌ മൊത്തമായി പല ഏജന്റുമാര്‍ക്കും നല്‍കുന്നത്‌. പിന്നീട്‌ ഇവര്‍ പല ഏജന്റുമാര്‍ക്കായിനല്‍കുകയാണ്‌ ചെയ്യുന്നത്‌. മയക്കുമരുന്ന്‌ പതിവായി ഉപയോഗിക്കുന്നവരെതന്നെയാണ്‌ മുഖ്യമായും വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നത്‌. കാന്‍സര്‍ രോഗികള്‍ക്കും മറ്റും വേദനയകറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളാണ്‌ ഇവര്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത്‌. അഞ്ച്‌ രൂപയില്‍ താഴെ മാത്രം വിലയുള്ള ഈ [...]

വ്യാപാരികള്‍ പോലീസ്സ്റ്റേഷന്‍മാര്‍ച്ച്‌ നടത്തി

നെടുമ്പാശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റ്‌ അംഗം കെ. ഐ. ബൈജുവിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ ഹര്‍ത്താലും പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചു. നെടുമ്പാശ്ശേരി പോലീസ്‌ സ്റ്റേഷനിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ പി. എ. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി. സി. ജേക്കബ്‌, വൈസ്‌ പ്രസിഡന്റ്‌ കെ. ബി. മോഹനന്‍, ജില്ലാ സെക്രട്ടറി സി. പി. [...]

കുട്ടികള്‍ക്കിടയിലെ സംഘര്‍ഷങ്ങളുമായി സീ-സോ ചലച്ചിത്ര പരിശീലന കളരി സമാപിച്ചു

കൊച്ചി: അവധിക്കാലത്ത്‌ വിനോദയാത്രകളും കളികളും മാത്രമല്ല ഇപ്പോള്‍ കുട്ടികള്‍ക്ക്‌ പ്രിയം. സ്ഥിരമായി കാണുന്ന കാര്യങ്ങളെക്കുറിച്ച്‌ പഠിക്കാനും അവ മനസിലാക്കിയെടുക്കാനും അവര്‍ അതീവ താത്പര്യം കാട്ടുന്നു. എറണാകുളം കുട്ടികളുടെ പാര്‍ക്കില്‍ ജില്ലാ ശിശുക്ഷേമ സമിതിയും ഹാര്‍ട്ട്‌ ലൈറ്റ്‌ അസോസിയേഷനും കൂടി സംഘടിപ്പിച്ച്‌ കുട്ടികളുടെ ചലച്ചിത്ര പരിശീലന കളരിയില്‍ എത്തിയ 40 കുട്ടികള്‍ ഇതിനുദാഹരണമാണ്‌. കുട്ടികള്‍ സ്വന്തമായി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത്‌ അഭിനയിച്ചുണ്ടാക്കിയ സീ-സോ എന്ന ഹ്രസ്വ ചിത്രം കുട്ടികളുടെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ [...]

ഭാരത്‌ ബന്ദ്‌ താക്കീതായി

ന്യൂദല്‍ഹി: പെട്രോള്‍വിലവര്‍ധനക്കെതിരെ എന്‍ഡിഎ ഇന്നലെ ആഹ്വാനംചെയ്ത ഭാരതബന്ദ്‌ യുപിഎ സര്‍ക്കാരിനുള്ള ശക്തമായ താക്കീതായി. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ആചരിച്ച ബന്ദില്‍ കേന്ദ്രത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ പ്രതിഷേധം അലയടിച്ചു. ബിജെപി നേരത്തെ ഹര്‍ത്താലാചരിച്ച സാഹചര്യത്തില്‍ കേരളത്തെ ബന്ദില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ ബന്ദ്‌ പൊതുവെ സമാധാനപരമായിരുന്നു. ഇടതുപാര്‍ട്ടികള്‍ ഇന്നലെ പ്രതിഷേധദിനം ആചരിച്ചു. മിക്ക സംസ്ഥാനങ്ങളിലും കടകമ്പോളങ്ങളും ഓഫീസുകളും അടഞ്ഞുകിടന്നു. ന്യൂദല്‍ഹിയില്‍ അപൂര്‍വമായി വാഹനങ്ങള്‍ നിരത്തിലിറങ്ങി. പ്രതിഷേധത്തില്‍ ഓട്ടോ-ടാക്സി യൂണിയനുകളും പങ്കുചേര്‍ന്നിരുന്നു. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ബസുകളടക്കം ചുരുക്കം വാഹനങ്ങള്‍ഓടി. [...]

ആഘോഷത്തിമിര്‍പ്പോടെ പ്രചാരണത്തിന്‌ സമാപനം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരത്തെ ഒരുമാസമായി ഇളക്കിമറിച്ച ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആഘോഷത്തിമിര്‍പ്പോടെ സമാപനം നെയ്യാറ്റിന്‍കരയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും വലിയ കൊട്ടിക്കലാശമാണ്‌ ഇന്നലെ നടന്നത്‌. താളമേളങ്ങളുടെ അകമ്പടിയോടെ മൂന്ന്‌ മണിക്കൂറുകളോളം നെയ്യാറ്റിന്‍കര ബസ്സ്റ്റാന്റ്‌ ജംഗ്ഷന്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ ആനന്ദനൃത്തത്തിന്‌ വേദിയായി. പലഘട്ടത്തിലും ആവേശം അണപൊട്ടി സംഘര്‍ഷാന്തരീക്ഷം ഉണ്ടായെങ്കിലും നേതാക്കളുടെ സമയോചിതമായ ഇടപെടല്‍മൂലം കൊട്ടിക്കലാശം സമാധാനപരമായി സമാപിച്ചു. കലാശക്കൊട്ടിന്‌ സാക്ഷ്യംവഹിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലും എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ലോറന്‍സും എത്തിയതോടെ അണികളുടെ ആവേശം അണപൊട്ടി. ബസ്സ്റ്റാന്റ്‌ ജംഗ്ഷനിലെ ഉയരംകൂടിയ കെട്ടിടങ്ങളെല്ലാം പ്രവര്‍ത്തകര്‍ [...]

സ്മിത വധം: വിശ്വരാജിന്‌ വധശിക്ഷ

മാവേലിക്കര: ജോലി കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്ന വീട്ടമ്മയെ വയലിലേക്ക്‌ തള്ളിയിട്ട്‌ ബലാല്‍സംഗശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിശ്വരാജിന്‌ വധശിക്ഷ. കൊയ്പ്പള്ളികാരാഴ്മ കപ്പകശേരില്‍ ആര്‍.കെ.നിവാസില്‍ രാമകൃഷ്ണനാചാരിയുടെ മകള്‍ സ്മിത (34)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഓച്ചറി വയനകം സന്തോഷ്‌ ഭവനില്‍ വിശ്വരാജി (22)നെയാണ്‌ കോടതി മരണം വരെ തൂക്കികൊല്ലുന്നതിനും 5 വര്‍ഷം 6 മാസം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്‌. മാവേലിക്കര അഡീഷണല്‍ ജില്ലാ ആന്റ്‌ സെഷന്‍സ്‌ കോടതി രണ്ട്‌ ജഡ്ജി എ.ബദറുദ്ദീനാണ്‌ വിധി പ്രഖ്യാപിച്ചത്‌. കൊലപാതകം, [...]

മണിക്കെതിരെ തെളിവുകളേറെ

തൊടുപുഴ: സിപിഎം ആസൂത്രിത കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന എം.എം.മണിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ്‌ രജസ്റ്റര്‍ ചെയ്ത കേസില്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി റേഞ്ച്‌ ഐ.ജി പദ്മകുമാര്‍. വിവിധ കേസുകളിലായി തുടര്‍ അന്വേഷണം നടത്തുമെന്നും ഐ.ജി വ്യക്തമാക്കിയതോടെ ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം പുനരന്വേഷണ സാധ്യത ഉടലെടുത്തു. ഇപ്പോള്‍ അന്വേഷിക്കുന്ന നാലു കേസുകള്‍ക്കു പുറമേ മണി പ്രസംഗത്തില്‍ പറഞ്ഞ ലിസ്റ്റ്‌ തയ്യാറാക്കി കൊന്നവരുടെ കേസുകളെല്ലാം പോലീസിന്‌ വ്യക്തമായിട്ടുണ്ട്‌. ഇവയുടെ കേസ്‌ ഡയറികള്‍ പോലീസ്‌ പരിശോധിച്ചുകഴിഞ്ഞിട്ടുണ്ട്‌. കേസിന്റെ വിചാരണഘട്ടത്തില്‍ സാക്ഷികള്‍ കൂറുമാറിയതിനാല്‍ [...]




Copyright @ JANMABHUMI ONLINE 2011