JANMABHUMI DAILY

ഏഴ്‌ മെട്രോ സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഒരാഴ്ചയ്ക്കകം ഡി.എം.ആര്‍.സിക്ക്‌ കൈമാറും
കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ ഏഴ്‌ സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഒരാഴ്ചയ്ക്കകം കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖേന ഡി.എം.ര്‍.സിക്ക്‌ കൈമാറുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക്‌ പരീത്‌ അറിയിച്ചു. സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില സംബന്ധിച്ച്‌ ഉടമകളുമായി ഇന്നലെ രാത്രി കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ്‌ ഭൂമി കൈമാറ്റത്തിന്‌ വഴിയൊരുങ്ങിയത്‌. ധാരണയിലെത്തിയ വിലയുടെ 80 ശതമാനം ഉടനെ നല്‍കിയാണ്‌ ഭൂമി ഏറ്റെടുക്കുക. ബാക്കി തുക സംസ്ഥാന ഉന്നതതല സമിതിയുടെ തീരുമാനത്തിന്‌ വിധേയമായി കൈമാറും.

അമ്പാട്ടുകാവ്‌, മുട്ടം, കൊച്ചി സര്‍വകലാശാല (കുസാറ്റ്‌), ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്ക്‌, കലൂര്‍, തൈക്കൂടം, പേട്ട സ്റ്റേഷനുകളുടെ സ്ഥലമാണ്‌ ഒരാഴ്ചയ്ക്കുള്ളില്‍ ഡി.എം.ആര്‍.സിക്ക്‌ കൈമാറുന്നത്‌. ഇതില്‍ കലൂര്‍ ഒഴികെ മേറ്റ്ല്ലായിടത്തും സ്ഥലവില സംബന്ധിച്ച്‌ ഉടമകള്‍ കളക്ടറുമായി ധാരണയിലെത്തി. കൂടിയ നിരക്ക്‌ ആവശ്യപ്പെട്ട കലൂരില്‍ പൊന്നുംവില നടപടിയിലൂടെ അടിസ്ഥാനവില കോടതിയില്‍ കെട്ടിവച്ച്‌ ഭൂമി ഏറ്റെടുക്കും. ഇതിനുള്ള നടപടികള്‍ക്ക്‌ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.

ഭൂമി ഏറ്റെടുക്കലിന്‌ 4(1) വിജ്ഞാപനം പുറപ്പെടുവിച്ച പത്തിടങ്ങളില്‍ രണ്ട്‌ സ്റ്റേഷനുകളുടെയും ഒരു കോറിഡോറിന്റെയും നടപടികള്‍ മാത്രമാണ്‌ ഇനി അവശേഷിക്കുന്നത്‌. പുളിഞ്ചോട്‌, എളംകുളം സ്റ്റേഷനുകള്‍ക്കും എം.ജി റോഡ്‌ വടക്കേയറ്റത്തെ കോറിഡോറിനും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന്‌ ഡപ്യൂട്ടി കളക്ടര്‍ (മെട്രോ) കെ.പി. മോഹന്‍ദാസ്‌ പിള്ള അറിയിച്ചു. മുട്ടം യാര്‍ഡ്‌ നിര്‍മാണത്തിനായി ഡി.എം.ആര്‍.സി ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ട പതിനെട്ട്‌ ഏക്കര്‍ സ്ഥലവും ഉടനെ കൈമാറും. ഈ ഭൂമിയുടെ മുന്‍കൂര്‍ കൈവശാവകാശം ജില്ല ഭരണകൂടത്തിന്‌ കൈമാറാന്‍ ഉടമകള്‍ സന്നദ്ധരായതിനെ തുടര്‍ന്നാണിത്‌. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഭൂമി വിട്ടുനല്‍കാമെന്ന്‌ ഉടമകള്‍ കളക്ടറെ അറിയിച്ചു.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്‌ സ്റ്റേഷനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ സെന്റിന്‌ 24 ലക്ഷം രൂപയാണ്‌ വില നിര്‍ണയിച്ചിരിക്കുന്നത്‌. പൂണിത്തുറ വില്ലേജില്‍ പേട്ട, തൈക്കൂടം സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ സ്വഭാവമനുസരിച്ച്‌ 16.5 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെ ലഭിക്കും. അമ്പാട്ടുകാവിലും മുട്ടത്തും സെന്റിന്‌ 17 ലക്ഷമാണ്‌ നിരക്ക്‌. കുസാറ്റ്‌ സ്റ്റേഷനായി ഏറ്റെടുക്കുന്ന പ്ലോട്ടുകള്‍ക്ക്‌ 20 മുതല്‍ 21 ലക്ഷം വരെയാണ്‌ ധാരണയിലെത്തിയിരിക്കുന്നത്‌. ഈ നിരക്കുകള്‍ സംബന്ധിച്ച്‌ സ്ഥലമുടമകള്‍ ഇന്നലെ കളക്ടര്‍ മുമ്പാകെ സമ്മതപത്രം ഒപ്പിട്ടു.

കൊച്ചിയും കേരളവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്കായി വിട്ടുവീഴ്ച ചെയ്ത സ്ഥലം ഉടമകളെ ജില്ല കളക്ടര്‍ അഭിനന്ദിച്ചു. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ സുബ്രഹ്മണ്യ അയ്യര്‍, ഓഫീസ്‌ മാനേജര്‍ റാഫി, തഹസില്‍ദാര്‍മാരായ അനില്‍കുമാര്‍, തുളസീധരന്‍, തൃക്കാക്കര നോര്‍ത്ത്‌, പൂണിത്തുറ വില്ലേജ്‌ ഓഫീസര്‍മാര്‍ എന്നിവരും സ്ഥലമുടമകളുമായി നടത്തിയ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ :

മെട്രോ റെയില്‍ സ്റ്റേഷനുകള്‍: രണ്ടാംഘട്ട സ്ഥലമെടുപ്പിന്‌ നടപടിയായി

മെട്രോ: സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലനിര്‍ണയം തുടങ്ങി

മെട്രോ യാര്‍ഡ്‌: ഭൂമി കൈമാറ്റത്തിന്‌ തുടക്കം ആദ്യഘട്ടത്തില്‍ കൈമാറുന്നത്‌ 30 പ്ലോട്ടുകള്‍

മെട്രോ റെയില്‍: സ്ഥല പരിശോധന പൂര്‍ത്തിയായി

മെട്രോ റെയില്‍: നോര്‍ത്ത്‌ മേല്‍പ്പാലം  സ്ഥലമെടുപ്പ്‌ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമായി

മെട്രോ സര്‍വെ തടസപ്പെടുത്തരുത്‌: കളക്ടര്‍

മെട്രോ ഭൂമി ഏറ്റെടുക്കല്‍: വിലനിര്‍ണയത്തിന്‌ അംഗീകാരം

മെട്രോ റെയില്‍: സ്ഥലമെടുപ്പ്‌ യൂണിറ്റുകള്‍  ഈയാഴ്ച തുറക്കും

മെട്രോ റെയില്‍: സെന്റിന്‌ 52 ലക്ഷം

മെട്രോ റെയില്‍: ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയ സര്‍വെ നാളെ മുതല്‍

റിസര്‍വ്‌ ബാങ്ക്‌ കേബിള്‍: നോര്‍ത്ത്‌ റെയില്‍  പാലത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തില്‍

മെട്രോ റെയില്‍: ബാനര്‍ജി റോഡ്‌ വീതികൂട്ടല്‍ യോഗം അടുത്തയാഴ്ചയെന്ന്‌ കളക്ടര്‍

മെട്രോ റെയില്‍: ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയ സര്‍വെ ആരംഭിച്ചു

മെട്രോ റെയില്‍: എട്ട്‌ ഹെക്ടര്‍ഭൂമി കൂടി ഏറ്റെടുക്കും

മെട്രോ: ഒഴിയാത്തവര്‍ക്ക് വാറന്റ്

കൊച്ചി മെട്രോ: ജെയ്ക സംഘവുമായി ഇന്ന്‌ ചര്‍ച്ച

കൊച്ചി മെട്രോ ട്രാക്കിലേക്ക്‌

കൊച്ചി മെട്രോ റെയില്‍: ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക പദ്ധതി

വൈറ്റില – പേട്ട റോഡ്‌ വികസനം സര്‍വെ നാളെ പുനരാരംഭിക്കും

മുട്ടം യാര്‍ഡ്‌ നിര്‍മാണം മൂന്നു മാസത്തിനകം തീര്‍ക്കും: കേന്ദ്രമന്ത്രി

സിയാല്‍ ഗോള്‍ഫ്‌ ക്ലബിലെ മലിനജലം ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗോള്‍ഫ്‌ ക്ലബില്‍നിന്ന്‌ മാലിന്യം അടങ്ങിയ വെള്ളം പുറത്തേയ്ക്ക്‌ തള്ളുന്നത്‌ പ്രാദേശികവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതായി പരാതി.

ഗോള്‍ഫ്‌ ക്ലബിന്റെ പുറകുവശത്തോടു ചേര്‍ന്നുള്ള പൊതുതോടിലൂടെ അമിതമായി ഒഴുക്കിവിടുന്ന മാലിനജലം കയറി ഈ പ്രദേശത്തെ കൃഷി നശിക്കുന്നതോടൊപ്പം സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഈ പ്രദേശത്ത്‌ പ്രധാനമായും കൃഷി ചെയ്തിട്ടുള്ള കപ്പ തോട്ടങ്ങളിലേക്കാണ്‌ മാലിനജലം പ്രധാനമായും ഒഴുകി യെത്തുന്നത്‌. ഇത്‌ മൂലം കപ്പകൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്‌. ഗോള്‍ഫ്‌ ക്ലബ്‌ നിര്‍മ്മിച്ചപ്പോള്‍ മലിനജലം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമത്രെ. മലിനജലം പുറത്തുവിടുന്നതിനെതിരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനി അധികൃതര്‍ക്ക്‌ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌.

ഗോള്‍ഫ്‌ ക്ലബില്‍നിന്നുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളം നെടുവന്നൂര്‍-കൈതക്കോട്‌ ചിറവഴിയാണ്‌ പുറത്തേയ്ക്ക്‌ ഒഴുക്കുന്നത്‌. കാലവര്‍ഷം ശക്തമാകുകയും സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ മലിനജലം യാതൊരു മാനദമണ്ഡങ്ങളുമില്ലാതെ ജനവാസകേന്ദ്രത്തോടു ചേര്‍ന്നുള്ള തോടിലേക്ക്‌ ഒഴുക്കിവിടുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്‌. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനിയുടെ അധീനതയിലുള്ള ഗോള്‍ഫ്‌ ക്ലബിന്റെ 260 ഓളം ഏക്കര്‍ സ്ഥലത്തായി വീഴുന്ന മഴവെള്ളവും മാലിന്യങ്ങളും പുറത്തേക്ക്‌ ഒഴുക്കുന്നത്‌ ഈ തോടിലൂടെയാണ്‌. മഴവെള്ളം സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഈ സ്ഥലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനും സിയാല്‍ ആവശ്യങ്ങള്‍ക്ക്‌ യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയും. തോടിന്‌ ആഴം കൂട്ടി ഇരുവശങ്ങളിലും കരിങ്കല്‍ഭിത്തി കെട്ടി സമീപത്തെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പിലാക്കുവാന്‍ വിമാനത്താവള കമ്പനി അധികൃതരോ പഞ്ചായത്ത്‌ അധികൃതരോ തയ്യാറാവാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ :

ടെല്‍ക്കില്‍നിന്നും മലിനജലം അടിയന്തര നടപടി വേണം: എംഎല്‍എ

കുളത്തിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി

സിയാല്‍ 15 കോടിയോളം രൂപ സര്‍ക്കാരിന്‌ കൈമാറി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: ഡയറക്ടര്‍മാരുടെ യോഗം 25 ന്‌

കണ്ണൂറ്‍ നഗരത്തില്‍ മാലിന്യപ്പുഴ; ജനങ്ങള്‍ ഭീതിയില്‍

സിയാല്‍ മുന്‍ എംഡിക്കെതിരെ വിജിലന്‍സ്‌ അന്വേഷണനീക്കം

മാലിന്യകുമ്പാരം : ജനം പൊറുതിമുട്ടുന്നു

ഓടയില്‍ മാലിന്യം നിറഞ്ഞ്‌ റോഡിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഒഴുകുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കണ്‍സള്‍ട്ടന്‍സിയായി സിയാലിനെ നിയമിച്ചു

കാന മൂടിയ സംഭവം: ചോറ്റാനിക്കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍

ഓട നിര്‍മ്മാണം തുടങ്ങി;  ഗതാഗതക്കുരുക്ക് അതിരൂക്ഷം

അഷ്ടമുടിക്കായലില്‍ നിന്ന്‌ മൃഗാവശിഷ്ടങ്ങള്‍ ഒഴുക്കി

തോട്ടില്‍ മാലിന്യം തള്ളുന്നു; വാടാനപ്പിള്ളിയില്‍ പകര്‍ച്ചപ്പനി ഭീഷണി

കഷ്ടപ്പെടുന്നവര്‍ക്ക്‌ കൈത്താങ്ങായി പോലീസ്‌ മാറണം: മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

പി. ആര്‍. സോമസുന്ദരം വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ മാനേജിങ്‌ ഡയറക്ടര്‍

സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിയ ഭിത്തി പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റി

ചോറ്റാനിക്കര ‘അടിയാക്കല്‍’ പാടത്ത്‌ മാലിന്യക്കൂമ്പാരം

ദുര്‍ഗന്ധം വമിക്കുന്ന മലിനജലം റോഡിലേയ്ക്കൊഴുകി

ജലക്ഷാമം: അന്യസംസ്ഥാന തൊഴിലാളികള്‍ നാടുവിടുന്നു

ഗോള്‍ഡ്‌ കപ്പ്‌ മെക്സിക്കോയ്ക്ക്‌

ഫാക്ട്‌ ഭൂമി മറിച്ചു വില്‍ക്കാന്‍ നീക്കം
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ലിമിറ്റഡിന്‌(ഗെയില്‍) ഫാക്ട്‌ പാട്ടത്തിന്‌ നല്‍കിയ ഭൂമി മറിച്ചുവില്‍ക്കാന്‍ നീക്കം നടക്കുന്നതായി സൂചന. പാവപ്പെട്ടവരുടെ ഭൂമി ചുളുവിലക്കേറ്റെടുത്താണ്‌ വില്‍പ്പന നടത്തുന്നത്‌. ഭൂമി കിട്ടിക്കഴിഞ്ഞാല്‍ ഉടമസ്ഥാവകാശം സ്ഥാപിച്ച്‌ എന്തും ചെയ്യാമെന്ന നിലപാട്‌ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ളതായി ആരോപിക്കുന്നു.

രണ്ടേക്കറോളം വരുന്ന ഭൂമിയാണ്‌ ഗെയിലിന്‌ ഫാക്ട്‌ പാട്ടത്തിന്‌ നല്‍കിയിരിക്കുന്നത്‌. ഇതിപ്പോള്‍ വിറ്റതിന്‌ തുല്യമാണ്‌. കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ക്കൂള്‍ ഗെയിലിന്റെ ഭൂമി ആവശ്യപ്പെട്ടിരിക്കുകയാണ്‌. ദല്‍ഹിയില്‍ ചില ചരടുവലികള്‍ ഇതിനുവേണ്ടി നടക്കുന്നുണ്ടെന്നാണ്‌ സൂചന. ഫാക്ട്‌ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം രണ്ടു പ്രാവശ്യം മാറ്റിവെച്ച അജണ്ടയായിരുന്നു ഇത്‌. അടുത്ത ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിലും ഈ വിഷയം അജണ്ടയാകുമെന്നാണ്‌ ജീവനക്കാരുടെ ആരോപണം. പുതിയ നടത്തിപ്പുകാര്‍ക്കും ഈ ഭൂമിയില്‍ കണ്ണുണ്ടെന്നാണ്‌ മറ്റൊരു ആരോപണം. ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിക്കും ഭൂമിയില്‍ താല്‍പ്പര്യമുണ്ടത്രെ.

എന്തായാലും ഫാക്ടിനുവേണ്ടി കുടിയൊഴിഞ്ഞവരും ഭൂമി വിട്ട്‌ നല്‍കിയവരും ഈ നീക്കത്തിനെതിരെ സംഘടിച്ചിരിക്കുകയാണ്‌. ഫാക്ടിനുവേണ്ടി സംസ്ഥാന സര്‍ക്കാരും ഭൂമി ഏറ്റെടുത്തിട്ടുണ്ട്‌. 990 ഏക്കര്‍ ഭൂമിയാണ്‌ ഫാക്ടിനുള്ളത്‌.

കൂടുതല്‍ വാര്‍ത്തകള്‍ :

മിച്ച ഭൂമി വില്‍ക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു

സൈബര്‍ സിറ്റിക്കായുള്ള ഭൂമി വില്‍ക്കാന്‍ ശ്രമം

ഭൂമി പാട്ടത്തിന്‌ നല്‍കുന്നത്‌ വിനയായേക്കും

വയനാട്ടില്‍ വീണ്ടും ഭൂമി കയ്യേറ്റം

നോയിഡ ഭൂമി ഏറ്റെടുക്കല്‍ ഹൈക്കോടതി റദ്ദാക്കി

ടി.കെ.എ നായര്‍ ഭൂ‍മി വിവാദത്തില്‍

ക്രൈസ്തവസഭ ഇരിങ്ങാലക്കുട ദേവസ്വത്തിനെതിരെ

കേന്ദ്ര സര്‍വ്വകലാശാല: ഭൂമി കയ്യേറ്റം വ്യാപകം

മുസ്ലീംലീഗ്‌ നേതാവിന്റെ ഭൂമി കയ്യേറ്റത്തെ സംരക്ഷിക്കുന്നത്‌ ഇരുമുന്നണികളും

ശ്രേയാംസ്‌കുമാറിന്റെ ഭൂമി : 30നകം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

സിംഗൂര്‍ ഭൂനിയമം റദ്ദാക്കി

വി.എസിന്റെ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടലംഘനം – സര്‍ക്കാര്‍

ദേവസ്വം ഭൂമി കയ്യേറാനുള്ള ഭൂമാഫിയകളുടെ നീക്കം ചെറുക്കും: ബിജെപി

കര്‍ണാടകയില്‍ വന്‍ ഭൂമി അഴിമതി; വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് പങ്ക്

പുറമ്പോക്ക്‌ ഭൂമി കയ്യേറ്റം: സ്വകാര്യവ്യക്തിക്കെതിരെ പരാതി

ഭൂമി ഇടപാട് : സാന്റിയാഗോ മാര്‍ട്ടിന്‍ അറസ്റ്റില്‍

ഭൂമിദാന കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ഭൂമി കൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞില്ല – മുഖ്യമന്ത്രി

തിരുവഞ്ചൂരിന്റെ നിലപാടുമാറ്റം ഭൂമാഫിയയെ സഹായിക്കാന്‍: രാധാകൃഷ്ണന്‍

കെഎസ്‌ഇബി സബ്സ്റ്റേഷന്‍ വിവാദം: കളക്ടറുടെ നിര്‍ദേശം നടപ്പായില്ല

തട്ടിക്കൂട്ട്‌ കമ്പനിക്ക്‌ മുഖ്യമന്ത്രി നല്‍കിയത്‌ കോടികള്‍
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട്‌ അടുപ്പമുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ കമ്പനിയ്ക്ക്‌ നല്‍കിയത്‌ കോടികള്‍. അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഇന്റഗ്രേറ്റഡ്‌ പവ്വര്‍ലൂം കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ എസ്‌. ഇന്ത്യ (കെ) 243 എന്ന സൊസൈറ്റി നടത്തുന്ന മലയാളം ടെക്സ്റ്റെയില്‍ മില്‍ എന്ന സ്ഥാപനത്തിനാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വഴിവിട്ട്‌ കോടികള്‍ നല്‍കിയത്‌.

ഉമ്മന്‍ചാണ്ടിയുടെ നിയോജകമണ്ഡലത്തില്‍പ്പെട്ട അയര്‍ക്കുന്നം, കൂരോപ്പട, പള്ളിക്കത്തോട്‌, പുതുപ്പള്ളി എന്നീ പഞ്ചായത്തില്‍പ്പെട്ട ഏഴ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായാണ്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌. അംഗങ്ങളില്‍നിന്നും ഓഹരി പിരിച്ചു രൂപീകരിച്ച സൊസൈറ്റിയില്‍ ഓഹരി ഉടമകള്‍ക്ക്‌ ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം.

കേന്ദ്ര ടെക്സ്റ്റെയില്‍ മന്ത്രാലയത്തിന്റെ കോടികളുടെ സാമ്പത്തിക സഹായം സൊസൈറ്റിക്ക്‌ ലഭിക്കുന്നുണ്ട്‌. ഇതിനു പുറമെ ഉമ്മന്‍ചാണ്ടി കഴിഞ്ഞ തവണയും ഇപ്പോഴും മുഖ്യമന്ത്രിയായപ്പോഴൊക്കെ എല്ലാ സംസ്ഥാന ബജറ്റിലും രണ്ടു കോടി രൂപയുടെ ധനസഹായം വീതം പ്രഖ്യാപിക്കുന്നുണ്ട്‌. കമ്പനി വികസനത്തിന്റെ പേരിലാണ്‌ തുക അനുവദിക്കുന്നത്‌. മറ്റു സ്ഥലങ്ങളില്‍നിന്നും നൂല്‍ എത്തിച്ച്‌ തുണി നെയ്ത്‌ വിപണിയിലെത്തിക്കുകയാണ്‌ ചെയ്തുവരുന്നത്‌. ഇന്ന്‌ ഈ സൊസൈറ്റി വലിയ സാമ്പത്തിക നഷ്ടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 2010-2011 ല്‍ മാത്രം 16,86,431.71 രൂപയുടെ നഷ്ടമുണ്ടായി. തുടക്കം മുതല്‍ഓരോ വര്‍ഷവും കമ്പനി നഷ്ടത്തിലാകുന്നതല്ലാതെ ലാഭത്തിലെത്തിയിട്ടില്ല. 1996 മുതല്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയിലാണ്‌ ഈ സ്ഥാപനം. ലക്ഷങ്ങളുടെ വൈദ്യുതി കുടിശിഖയാണ്‌ നിലവില്‍ സൊസൈറ്റിക്കുള്ളത്‌. 2011 ല്‍ മാത്രം 11,52,310 രൂപാ വൈദ്യുതി കുടിശിഖയുണ്ട്‌.

വിവിധ തലങ്ങളില്‍ നിന്ന്‌ ഫണ്ട്‌ എത്തുന്നുണ്ടെങ്കിലും സ്ഥാപനത്തില്‍ യാതൊരു വികസനവും നടക്കുന്നില്ല. ജീവനക്കാര്‍ക്ക്‌ കാലാനുസൃതമായി വേതനം നല്‍കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. അനുവദിക്കുന്ന കോടികളുടെ ഫണ്ട്‌ എങ്ങോട്ട്‌ പോകുന്നുവെന്നാണ്‌ നാട്ടുകാരുടെ ചോദ്യം. മുഖ്യമന്ത്രിയോട്‌ അടുപ്പമുള്ളവര്‍ക്ക്‌ പൊതു ഖജനാവ്‌ ധൂര്‍ത്തടിക്കാന്‍ വേണ്ടിമാത്രമാണീ സൊസൈറ്റി എന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. വേതന വര്‍ദ്ധനവ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിഎംഎസ്‌ യൂണിയന്റെ നേതൃത്വത്തില്‍ കമ്പിനിയില്‍ സൂചനാ സമരം നടത്തിയിരുന്നു. മലയാളം ടെക്സ്റ്റെയില്‍ മില്‍ എന്ന സ്ഥാപനത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളായ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്‌ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്‌. കോണ്‍ഗ്രസുകാര്‍ക്കും കമ്പിനി നടത്തിപ്പില്‍ അതൃപ്തിയുണ്ട്‌. തട്ടിക്കൂട്ട്‌ കമ്പിനിക്ക്‌ വഴിവിട്ട്‌ സാമ്പത്തിക സഹായം അനുവദിച്ച മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗമാണ്‌ നടത്തിയതെന്നാണ്‌ പരക്കെയുള്ള ആക്ഷേപം. ഈ നിലയില്‍ മീനടത്ത്‌ പ്രിയദര്‍ശിനി സ്പിന്നിംഗ്‌ മില്ലും പ്രവര്‍ത്തിക്കുന്നുണ്ട്‌.

കെ. വി. ഹരിദാസ്‌

കൂടുതല്‍ വാര്‍ത്തകള്‍ :

ടെക്സ്റ്റെയില്‍ കോര്‍പറേഷന്‍ അഴിമതി: എളമരത്തിനെതിരെ വിജിലന്‍സ്‌ അന്വേഷണം

ദേശീയപാത 220 ല്‍ കേരളപ്പിറവിദിനം മുതല്‍ ഹൈറേഞ്ച് മോട്ടോര്‍ സൊസൈറ്റി  ബസ് സര്‍വീസ്

വിജിലന്‍സ്‌ അന്വേഷണത്തില്‍ നിന്ന്‌ എളമരത്തെ ഒഴിവാക്കി

യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പില്‍ ഹിന്ദു പ്രാതിനിധ്യമില്ല

മാറാട്‌ കൂട്ടക്കൊല: എ.കെ ആന്റണി പ്രഖ്യാപിച്ച അന്വേഷണം യുഡിഎഫ്‌ നടപ്പാക്കണം-കുമ്മനം

രാജ്യങ്ങള്‍ക്ക്‌  യൂറോപ്യന്‍ യൂണിയന്റെ  സാമ്പത്തിക സഹായം

വിപ്രോ ഐടി ഇതര ബിസിനസുകള്‍ വേര്‍തിരിക്കുന്നു

വന്‍കിടക്കാര്‍ കെഎസ്‌ഇബിക്ക്‌ നല്‍കാനുള്ളത്‌ കോടികള്‍; നടപടിയില്ല

മുഖ്യമന്ത്രിയുടെ പി.എ.മാരുടെ സാമ്പത്തിക സ്രോതസ്സ്  അന്വേഷിക്കണം- അഡ്വ: എന്‍.കെ. നാരായണന്‍ നമ്പൂതിരി

ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നു

എംഎല്‍എ ഫണ്ട് വിനിയോഗത്തിലെ അനാസ്ഥ; വ്യാപക പ്രതിഷേധം

കോണ്‍ഗ്രസ്‌-കേരളാ കോണ്‍ഗ്രസ്‌ പോര്‌ രൂക്ഷം

കോണ്‍ഗ്രസ്‌ ക്ഷീണിച്ചാല്‍ ഗുണം ബിജെപിക്കെന്ന്‌ മുഖ്യമന്ത്രി

സിപിഎം ഉന്നതരെ കോണ്‍ഗ്രസ്‌ നേതാവ്‌ സംരക്ഷിക്കുന്നതായി ആക്ഷേപം

ഇബ്രാഹിംകുഞ്ഞിന്റെ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍ യുദ്ധം

അനധികൃത നിയമനം: നെടുമ്പാശേരിയില്‍ 13 പേരെ പിരിച്ചു വിടും

കെ.പി. യോഹന്നാന്‌ 160കോടി വിദേശ ഫണ്ട്‌

എച്ച്‌ എം ടി 340 കോടി രൂപയുടെ വിറ്റുവരവ്‌ ലക്ഷ്യമിടുന്നു

കണ്ണൂരില്‍ കെ.സുധാകരനെതിരെ പോസ്റ്ററുകള്‍

പ്രളയക്കെടുതിയില്‍ ഉത്തരേന്ത്യ; മരണം ആയിരത്തിലധികം
ന്യൂദല്‍ഹി: ഹിമാലയന്‍ നദികളുടെ സംഹാരതാണ്ഡവത്തില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലുമായി ആയിരത്തിലേറെപ്പേര്‍ മരിച്ചതായി സൂചന. തീര്‍ത്ഥാടകരടക്കം ഒരു ലക്ഷത്തോളം ജനങ്ങളാണ്‌ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്‌. സര്‍ക്കാര്‍ കണക്കു പ്രകാരം മരണസംഖ്യ 150 ആണെങ്കിലും വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായവരുടെ എണ്ണം ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്‌ ജില്ലയില്‍ മാത്രം അഞ്ഞൂറിലേരെപ്പേരെ കാണാതായിട്ടുണ്ട്‌.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളെല്ലാം തകര്‍ന്നതോടെ പതിനായിരക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നത്‌. ബദരീനാഥില്‍ മാത്രം 12000 പേരും കേദാര്‍നാഥില്‍ പതിനായിരം പേരും കുടുങ്ങിക്കിടക്കുകയാണ്‌. ഗംഗോത്രിയിലും യമുനോത്രിയിലും ആയിരങ്ങളാണ്‌ കഴിയുന്നത്‌. ഇവിടങ്ങളിലെ എല്ലാ ആശ്രമങ്ങളും സ്ഥാപനങ്ങളും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്‌. ഭക്ഷണം ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ആശ്രമങ്ങളുടെ ആഭിമുഖ്യത്തില്‍ നല്‍കുന്നുണ്ട്‌. എന്നാല്‍ റോഡുകളുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ രക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഭക്ഷണമുള്‍പ്പെടെ ലഭിക്കാതെ കഷ്ടപ്പെടുകയാണ്‌.

ഗൗരികുണ്ട്‌ മുതല്‍ കേദാര്‍നാഥ്‌ വരെയുള്ള 14 കിലോമീറ്റര്‍ റോഡ്‌ തകര്‍ന്നതാണ്‌ തീര്‍ത്ഥാടകര്‍ക്ക്‌ വിനയായത്‌. ഗൗരീകുണ്ഡിലെ അയ്യായിരത്തോളം തീര്‍ത്ഥാടകര്‍ക്ക്‌ എന്തു സംഭവിച്ചെന്നു അറിയാന്‍പോലും ഇതുവരെ സാധിച്ചിട്ടില്ല. രുദ്രപ്രയാഗ്‌, ചമോലി ജില്ലകളില്‍നിന്നും 2700 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയിട്ടുണ്ട്‌. ഹേംകുണ്ട്‌ സാഹിബില്‍ നിന്നും 3000 സിഖ്‌ തീര്‍ഥാടകരെ സൈന്യം രക്ഷപെടുത്തി. കേദാര്‍നാഥില്‍നിന്നും 1200 പേരെ ഒഴിപ്പിച്ചിട്ടുണ്ട്‌.

ഹിമാലയത്തിലെ ചെറുപട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത നിരവധിയിടങ്ങളില്‍ ഒലിച്ചുപോയിട്ടുണ്ട്‌. കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കും പോകുന്ന പ്രധാന കേന്ദ്രമായ ഉത്തരകാശിയിലെ പാലം ഒലിച്ചുപോയി. ഗംഗാനദീതീരത്തെ കെട്ടിടങ്ങള്‍ മിക്കതും ഒഴുകിപ്പോയതും വൈദ്യുതി,വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്‌.

കര-നാവിക-വ്യോമ സേനകളുള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്‌. കരസേനയിലെ 5500പേരും ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷനിലെ 3000 പേരും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 600 പേരും രക്ഷാപ്രവര്‍ത്തനമേഖലയിലുണ്ട്‌. ദേശീയ ദുരന്ത നിവാരണ സേനയും ഇവിടെയുണ്ട്‌. വ്യോമസേനയുടെ 18 ഹെലികോപ്റ്ററുകള്‍ക്ക്‌ പുറമേ സ്വകാര്യ ഹെലകോപ്റ്ററുകളും മലനിരകളില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ട്‌.

പ്രളയക്കെടുതിയില്‍പ്പെട്ട ഉത്തരഖണ്ഡിന്‌ ആയിരം കോടി രൂപയുടെ അടിയന്തര ധനസഹായം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ പ്രഖ്യാപിച്ചു. 145 കോടി രൂപ ഉടന്‍ വിതരണം ചെയ്യും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക്‌ 50000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്‌.
വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക്‌ ഒരുലക്ഷം രൂപവീതം നല്‍കും. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങള്‍ സോണിയാഗാന്ധിക്കൊപ്പം വിമാനവീക്ഷണത്തിനു ശേഷം ദല്‍ഹിയില്‍ തിരിച്ചെത്തിയാണ്‌ പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്‌. ദല്‍ഹിയില്‍ കഴിയുന്ന ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി വിജയ്‌ ബഹുഗുണയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഭീതിജനകമായ കാഴ്ചകളാണ്‌ കണ്ടതെന്ന്‌ പ്രധാനമന്ത്രി വിശദീകരിച്ചു. എല്ലാ കേന്ദ്ര ഏജന്‍സികളോടും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പതിനായിരം സുരക്ഷാ സൈനികരും 18 ഹെലികോപ്റ്ററുകളും മേഖലയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ദുരന്തത്തില്‍ മരിച്ചവരുടെ ഔദ്യോഗിക സംഖ്യ 102 ആണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസിദ്ധമായ കേദാര്‍നാഥ്‌ ക്ഷേത്രം ഒരു വര്‍ഷത്തേക്കെങ്കിലും അടച്ചിടേണ്ട അവസ്ഥയിലാണെന്ന്‌ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി വിജയ്‌ ബഹുഗുണ. ക്ഷേത്ര ശ്രീകോവിലിനും വിഗ്രഹത്തിനും കേട്‌ സംഭവിച്ചിട്ടില്ല. എന്നാല്‍ ശ്രീകോവിലിനു ചുറ്റും വലിയ അവശിഷ്ടങ്ങള്‍ കിടക്കുകയാണ്‌. സമീപത്തെ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്‌, മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രത്തിലെ ഇരുപത്‌ ജീവനക്കാരെ ഒഴുക്കില്‍പെട്ടു കാണാതായിട്ടുണ്ടെന്ന്‌ ക്ഷേത്രപരിപാലന സമിതി അധ്യക്ഷന്‍ ഗണേഷ്‌ ഗോഡിയാല്‍ പറഞ്ഞു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അമ്പതോളം പോലീസുകാരെയും കാണാതായിട്ടുണ്ട്‌. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രശ്രീകോവിലിന്‌ യാതൊന്നും സംഭവിച്ചിട്ടില്ല.

ഹിമാലയന്‍ പര്‍വത നിരകളിലെ ചോരോബാരി ശിഖിരങ്ങളില്‍ സമുദ്രനിരപ്പില്‍നിന്നും 3584 മീറ്റര്‍ ഉയരെയാണ്‌ കേദാര്‍നാഥ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്‌ കേദാര്‍നാഥ്‌.

എസ്‌. സന്ദീപ്‌

കൂടുതല്‍ വാര്‍ത്തകള്‍ :

സേവാപ്രവര്‍ത്തനത്തിന്‌ ആര്‍എസ്‌എസ്‌ മുന്നില്‍

ഉത്തരേന്ത്യയില്‍ കാലവര്‍ഷം രൂക്ഷം: മരണം 131 കവിഞ്ഞു

അമര്‍നാഥ്‌ തീര്‍ത്ഥാടനം: ശാരീരിക ക്ഷമത പരിശോധന ശക്തമാക്കും

കേദാര്‍ നാഥ്‌ സാഹ്നി അന്തരിച്ചു

അമര്‍നാഥ്‌ യാത്രക്ക്‌ മൂന്ന്‌ ലക്ഷം തീര്‍ത്ഥാടകര്‍

അമര്‍നാഥ് തീര്‍ഥാടകരുടെ മരണസംഖ്യ കൂടുന്നതില്‍ സുപ്രീംകോടതിക്ക് ഞെട്ടല്‍

ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം രൂക്ഷം: മരണം 73 കവിഞ്ഞു

ഉത്തരാഖണ്ഡില്‍ കനത്ത മഴ;  13 പേര്‍ മരിച്ചു

സ്വാമി അയ്യപ്പന്‍ റോഡ്‌ വഴിയുള്ള യാത്രയ്ക്ക്‌ തിരക്കേറി

സൂചനാബോര്‍ഡുകളില്ല; തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

കേദാര്‍നാഥ് ക്ഷേത്രം

ഉത്തരാഖണ്ഡില്‍ പ്രളയം തുടരുന്നു; മരണം 31 ആയി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇലപ്രസാദം നല്‍കരുതെന്ന് ദേവസ്വം ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശം വിവാദമാകുന്നു

മോശം കാലാവസ്ഥ: അമര്‍നാഥ് തീര്‍ത്ഥാടനം തടസപ്പെട്ടു

തീര്‍ത്ഥാടകരെ ടാക്സി ഡ്രൈവര്‍മാര്‍ ചൂഷണം ചെയ്യുന്നതായി പരാതി

ശബരിമല തീര്‍ത്ഥാടനത്തിന്‌ ദിവസങ്ങള്‍ മാത്രം; തീര്‍ത്ഥാടനപാതകള്‍ തകര്‍ച്ചയില്‍

അമര്‍നാഥ്‌  യാത്ര തുടങ്ങി

വാഹനാപകടം: 16 അമര്‍നാഥ് തീര്‍ഥാടകര്‍ മരിച്ചു

നേപ്പാളില്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ 36 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു

അമര്‍നാഥ് തീര്‍ഥാടനത്തിന് സുരക്ഷ ശക്തമാക്കി

സോളാര്‍ തട്ടിപ്പ്‌ കേസ്‌ വഴിതിരിച്ചുവിടുന്നു
കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്‌ നേരിട്ടു ബന്ധമുണ്ടെന്ന്‌ തെളിഞ്ഞ സോളാര്‍ തട്ടിപ്പ്‌ കേസ്‌ ആസൂത്രിതമായി വഴിതിരിക്കുന്നു. അറസ്റ്റിലായിമൂന്നു ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാത്തത്‌ ഇതിന്റെ സൂചനയായി കരുതപ്പെടുന്നു.

ബിജുവിന്റെ ഭാര്യ രശ്മിയുടെ കൊലപാതകം, ഒരു ചെക്കുകേസ്‌ എന്നിവയില്‍പ്പെടുത്തിയാണ്‌ ക്രൈംബ്രാഞ്ച്‌ ഇയാളെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. 2006 ല്‍ നടന്ന രശ്മിയുടെ മരണം സംബന്ധിച്ച അന്വേഷണം പാതിവഴിയില്‍ മുടങ്ങിയതിനെക്കുറിച്ചാണിപ്പോര്‍ പറയുന്നത്‌. കേസില്‍ ബിജുവിനെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍ സഹായിച്ചോ എന്നതും അന്വേഷണ വിഷയമാക്കുമെന്ന്‌ അറിയുന്നു. ഇടതു സര്‍ക്കാരിന്റെ പങ്ക്‌ പുറത്തായാല്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭം ഇല്ലാതാകുമെന്ന കണക്കുകൂട്ടലിലാണ്‌ ഈ നീക്കം.

അതിനിടെ, രശ്മിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച്‌ അന്ന്‌ കൊട്ടാരക്കര പോലീസ്‌ രജിസ്റ്റര്‍ കേസില്‍ സ്ത്രീധന പീഡനക്കുറ്റം ചുമത്തിയെങ്കിലും 498(എ) വകുപ്പാണ്‌ ചാര്‍ജുചെയ്തിരിക്കുന്നത്‌. മരണം സംഭവിച്ച കേസില്‍ ഈ വകുപ്പ്‌ ഒരു കാരണവശാലും ചുമത്താന്‍ പാടില്ലെന്നാണ്‌ അഭിഭാഷകര്‍ പറയുന്നത്‌. 304-ബി എന്ന വകുപ്പാണ്‌ ചുമത്തേണ്ടത്‌. സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിയെ രക്ഷപെടുത്താനുള്ള നീക്കം ഉദ്യോഗസ്ഥതലത്തില്‍ ആരംഭിച്ചതിന്റെ സൂചനയായാണ്‌ ഇത്‌ വിലയിരുത്തപ്പെടുന്നത്‌. ലോക്കല്‍ പോലീസ്‌ ഈ രീതിയില്‍ എഴുതിത്തള്ളിയ കേസാണ്‌ പിന്നീട്‌ രശ്മിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്്‌ ക്രൈം ബ്രാഞ്ച്‌ എറ്റെടുത്തത്‌. എന്നാല്‍ ആ അന്വേഷണവും പകുതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സോളാര്‍ പാനല്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുടുങ്ങിയേക്കുമെന്ന ഘട്ടത്തിലെത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ രശ്മിയുടെ കൊലപാതകം പൊടിതട്ടിയെടുക്കുന്നതെന്നത്‌ ശ്രദ്ധേയമാണ്‌. 2006 ല്‍ പോസ്റ്റ്മോര്‍ട്ടത്തിന്‌ ശേഷം ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക്‌ അയച്ചതിന്റെ ഫലം എവിടെയെന്നത്‌ ദുരൂഹമാണ്‌. ഇക്കഴിഞ്ഞ ദിവസമാണ്‌ വീണ്ടും പരിശോധനാഫലം കണ്ടെത്തി രശ്മിയുടെ മരണം കൊലപാതകമാണെന്ന്‌ ക്രൈംബ്രാഞ്ച്‌ സ്ഥിരീകരിച്ചത്‌.

ഏഴ്‌ വര്‍ഷം മുമ്പ്‌ മരണം സംഭവിച്ച വീട്ടില്‍ കഴിഞ്ഞ ദിവസം ഫോറന്‍സിക്‌ പരിശോധന നടന്നതും വിചിത്രമാണ്‌. ഇപ്പോള്‍ ബിജു രാധാകൃഷ്ണനെതിരെ കൊലപാതകം കൂടി ചുമത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ക്രൈംബ്രാഞ്ച്‌ നടപടികള്‍ നീങ്ങുന്നത്‌. കേസില്‍ 302-ാ‍ം വകുപ്പ്‌ കൂടി ചേര്‍ക്കണമെന്ന അപേക്ഷയിന്മേലുള്ള നടപടി ക്രമങ്ങളാണ്‌ പുരോഗമിക്കുന്നത്‌.

സരിത.എസ്‌.നായരുടെ മൊഴിയനുസരിച്ച്‌ അമ്പലപ്പുഴയിലെ സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഇയാളെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നകുമാരന്‍നായര്‍ നല്‍കിയ അപേക്ഷമാത്രമാണ്‌ പുതിയ വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള ഏക നടപടി. അപേക്ഷ അംഗീകരിച്ച കൊട്ടാരക്കര കോടതി അറസ്റ്റ്‌ രേഖപ്പെടുത്താനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്‌.

മുഖ്യമന്ത്രിയും മുന്‍മന്ത്രി ഗണേഷ്‌ കുമാറുമടക്കമുള്ള വമ്പന്മാരെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ബിജു രാധാകൃഷ്ണന്റെ അറസ്റ്റോടെ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സംഭവങ്ങള്‍ സോളാര്‍ പാനല്‍ തട്ടിപ്പ്‌ വിട്ട്‌ ബിജുവിന്റെ ഭാര്യയുടെ മരണത്തിലൊതുങ്ങുകയാണ്‌. അതേ സമയം ഈ കേസില്‍ നിന്ന്‌ ബിജുവിനെ രക്ഷപെടുത്താന്‍ സഹായിച്ചതാരാണെന്ന കണ്ടെത്തല്‍ സിപിഎം നേതൃത്വത്തിനും തലവേദനയായേക്കും. എല്‍ഡിഎഫ്‌ ഭരണകാലത്താണ്‌ ബിജുവിനെതിരെ കേസെടുത്തതെന്ന സിപിഎം അവകാശവാദവും ഇതോടെ പൊളിയുകയാണ്‌.

എം. സതീശന്‍

കൂടുതല്‍ വാര്‍ത്തകള്‍ :

ഭാര്യയെ കൊലപ്പെടുത്തിയത് താനെന്ന് ബിജു സമ്മതിച്ചു

സോളാര്‍ തട്ടിപ്പ്‌: ബിജുവിന്റെ ജാമ്യാപേക്ഷ തള്ളി

സോളാര്‍ തട്ടിപ്പ്: ബിജുവിനെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചു

ബിജു രാധാകൃഷ്ണന്‍ കോയമ്പത്തൂരില്‍ പിടിയില്‍

സോളാര്‍ തട്ടിപ്പ്:  ബിജുവിന്റെ വീട്ടില്‍ റെയ്ഡ്

സോളാര്‍ തട്ടിപ്പ്: പ്രതിപക്ഷത്തിന് ആശങ്കയെന്ന് തിരുവഞ്ചൂര്‍

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് വയലാര്‍ രവി

സോളാര്‍ തട്ടിപ്പ്, ഫോണ്‍ ചോര്‍ത്തല്‍ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

ഗണേഷ് കുമാര്‍ കുടുംബം കലക്കിയെന്ന് ബിജു രാധാകൃഷ്ണന്‍

മൂന്നാം ദിവസവും സഭ സ്തംഭിച്ചു

സ്പീക്കര്‍ ഉമ്മന്‍‌ചാണ്ടിക്ക് കുട പിടിക്കുന്നു – വി.എസ്

സോളാര്‍ പാനല്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ പി.എ ജോപ്പനെയും ഗണ്‍‌മാനെയും മാറ്റി

മുഖ്യമന്ത്രിയുടെ ഓഫീസിന് സാമ്പത്തിക കേസിലെ പ്രതിയുമായി ബന്ധം

സരിതയുമായി ബന്ധമില്ല; തെളിഞ്ഞാല്‍ പൊതുജീവിതം ഉപേക്ഷിക്കും

പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു

സോളാര്‍ തട്ടിപ്പ്: ബിജുവിനെ കണ്ടെത്താന്‍ പ്രത്യേക സംഘം

സൂര്യനെല്ലി പെണ്‍കുട്ടി സാമ്പത്തിക തട്ടിപ്പിന്‌ അറസ്റ്റില്‍

നെല്ലിക്കുന്നം കൊലപാതകങ്ങള്‍ ആശങ്ക പിന്നെയും

സോളാര്‍ തട്ടിപ്പ്: പിസി ജോര്‍ജിന് പറയാന്‍ അവസരം നല്‍കണം

മുഖ്യമന്ത്രിക്കെതിരേ ആരോപണം: രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല

മൂന്നാം ദിവസവും സഭ സ്തംഭിച്ചു
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട്‌ ഇന്നലെയും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതോടെ സഭാനടപടികള്‍ സ്തംഭിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ്‌ സോളാര്‍ തട്ടിപ്പ്‌ സഭയെ പ്രക്ഷുബ്ധമാക്കുന്നത്‌. ചോദ്യോത്തരവേളയില്‍ത്തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ തടസപ്പെടുത്തിയില്ല. ശൂന്യവേളയില്‍ അടിയന്തിരപ്രമേയ നോട്ടീസ്‌ പരിഗണിക്കുമ്പോഴാണ്‌ ബഹളവും പ്രതിഷേധവും അരങ്ങേറിയത്‌. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷവും തയ്യാറല്ലെന്ന നിലപാടില്‍ മുഖ്യമന്ത്രിയും ഉറച്ചുനില്‍ക്കുകയാണ്‌.

സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പുറത്തുവരുന്ന പുതിയ വാര്‍ത്തകളും യുവജനപ്രതിഷേധ മാര്‍ച്ചുകള്‍ക്ക്‌ നേരെയുണ്ടായ പോലീസ്‌ മര്‍ദ്ദനവും ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷം ഇന്നലെ അടിയന്തിരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത്‌ അനര്‍ട്ടിന്റെ അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. മറുപടി പറയുന്നതിനിടെ പ്രതിപക്ഷത്തിന്റേത്‌ ഭീഷണിയുടെ സ്വരമാണെന്നും വായില്‍ തോന്നുന്നതെല്ലാം പറയുകയാണെന്നുമുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശമാണ്‌ ബഹളത്തിന്‌ ഇടയാക്കിയത്‌. പരാമര്‍ശം പിന്നീട്‌ മന്ത്രി പിന്‍വലിച്ചെങ്കിലും പ്രസംഗം തുടരാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. അടിയന്തിരപ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന്‌ മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ സ്പീക്കര്‍ മറ്റു നടപടിക്രമങ്ങളിലേക്ക്‌ കടക്കുകയായിരുന്നു. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയ ശേഷം ധനാഭ്യര്‍ഥനകള്‍ പരിഗണിച്ചു. വൈദ്യുതി, ഗതാഗതം, വാഹന നികുതി വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത്‌ ആര്‍.വി.ജി മേനോന്‍ അധ്യക്ഷനായ സൂര്യകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ്‌. ആറ്‌ വി ജി മേനോന്റെ വീട്ടിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അവര്‍ തന്നെ തീരുമാനിച്ചതാണ്‌. തട്ടിപ്പ്‌ നടത്തിയ ടീം സോളാറിന്‌ ഒരുകാലത്തും അനര്‍ട്ട്‌ അംഗീകാരം നല്‍കിയിട്ടില്ല. ഒരു രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ ഇവര്‍ക്ക്‌ നല്‍കിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക്‌ വേണ്ടി വിനീത വിധേയനായ തൊമ്മിയെ പോലെയാണ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസാരിക്കുന്നത്‌ അടിയന്തിരപ്രമേയത്തിന്‌ അവതരണാനുമതി തേടിയ വി.എസ്‌.സുനില്‍കുമാര്‍ ആരോപിച്ചു. തട്ടിപ്പ്‌ കേസിന്റെ അന്വേഷണം വഴി തിരിച്ച്‌ വിടാനാണ്‌ ശ്രമിക്കുന്നത്‌. യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്‌ പോലീസിനെ ഉപയോഗിച്ച്‌ നേരിടുകയാണ്‌. ടിയര്‍ ഗ്യാസില്‍ ഉപയോഗിച്ച രാസവസ്തു പരിശോധനക്ക്‌ വിധേയമാക്കണം. വര്‍ഗീയ കലാപസ്ഥലത്ത്‌ ഉപയോഗിക്കുന്ന ടിയര്‍ഗ്യാസ്‌ കൊണ്ടാണ്‌ സമരം നേരിട്ടത്‌.

തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിയുടെ ബന്ധം ഓരോദിവസവും പുറത്ത്‌ വരികയാണ്‌. നില്‍ക്കകള്ളിയില്ലാതെ വന്നപ്പോഴാണ്‌ രണ്ടുപേരെ പേഴ്സണല്‍സ്റ്റാഫില്‍ നിന്ന്‌ നീക്കിയത്‌. മുഖ്യമന്ത്രിക്ക്‌ വേണ്ടി തട്ടിപ്പ്‌ നടത്തിയവരെ കുരുതി കൊടുത്തിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വണ്ടിച്ചെക്ക്‌ കൊടുക്കാന്‍ വന്നപ്പോഴും സര്‍ക്കാര്‍ ഗസ്തൗസില്‍ ചര്‍ച്ച നടത്തിയപ്പോഴുമെല്ലാം ബിജുവിനെ മുഖ്യമന്ത്രി നേരിട്ട്‌ കണ്ടിട്ടുണ്ട്‌. പതിനായിരം കോടിയുടെ അഴിമതിയുണ്ടെന്ന്‌ പി സി ജോര്‍ജ്ജ്‌ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ധാര്‍മ്മികതയും സുതാര്യതയും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ :

സോളാര്‍ പാനല്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ പി.എ ജോപ്പനെയും ഗണ്‍‌മാനെയും മാറ്റി

മുഖ്യമന്ത്രി രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണം: വി.എസ്.

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് വയലാര്‍ രവി

പ്രതിപക്ഷ ബഹളം: അഞ്ച് മിനിറ്റുകൊണ്ട് സഭ പിരിഞ്ഞു

സോളാര്‍ തട്ടിപ്പ്, ഫോണ്‍ ചോര്‍ത്തല്‍ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

സോളാര്‍ തട്ടിപ്പ്: പിസി ജോര്‍ജിന് പറയാന്‍ അവസരം നല്‍കണം

സരിത മുഖ്യനെയും പറ്റിച്ചു: ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയത്‌ വണ്ടിച്ചെക്ക്‌

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

മുഖ്യമന്ത്രിക്കെതിരേ ആരോപണം: രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല

സോളാര്‍ തട്ടിപ്പ്‌: ലക്ഷ്യമിട്ടത്‌ പതിനായിരത്തോളം കോടി

ഇടത് സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തം

സോളാര്‍ തട്ടിപ്പ്‌ കേസ്‌ വഴിതിരിച്ചുവിടുന്നു

മുഖ്യമന്ത്രിയുടെ നില പരുങ്ങലില്‍

ജുഡീഷ്യല്‍ അന്വേഷണമെന്ന്‌ സര്‍ക്കാര്‍; പോരെന്ന്‌ പ്രതിപക്ഷം

സ്പീക്കര്‍ ഉമ്മന്‍‌ചാണ്ടിക്ക് കുട പിടിക്കുന്നു – വി.എസ്

സോളാര്‍ തട്ടിപ്പ്:  ബിജുവിന്റെ വീട്ടില്‍ റെയ്ഡ്

ജുഡീഷ്യല്‍ അന്വേഷണം നടത്തണം: ബിജെപി

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ഗണേഷ്-യാമിനി: ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി

സൂര്യനെല്ലി കേസ് പുനരന്വേഷിക്കില്ലെന്ന നിലപാട് ധാര്‍ഷ്ട്യം : വി.എസ്

സൗരോര്‍ജ പദ്ധതികളുടെ മറവില്‍ കോടികള്‍ തട്ടാന്‍ ശ്രമം: വി. മുരളീധരന്‍
തൃശൂര്‍ : കേരള സര്‍ക്കാര്‍ സൗരോര്‍ജ്ജനയം പ്രഖ്യാപിക്കാനിരിക്കെ സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന്‌ രൂപയുടെ അഴിമതിക്കാണ്‌ സരിത നായരും ബിജുരാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്‌ നേതാക്കളും ചേര്‍ന്ന്‌ ആസൂത്രണം ചെയ്തതെന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍ ആരോപിച്ചു. സംസ്ഥാന വ്യാപകമായി സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ബിജെപി നടത്തിയ താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ തൃശൂരില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാപ്രസിഡണ്ട്‌ എ.നാഗേഷ്‌ അദ്ധ്യക്ഷത വഹിച്ചു. സുതാര്യതയുടെ കുത്തക അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി കൊലക്കേസ്‌ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ബിജുരാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങള്‍ വെളിപ്പെടുത്താത്തത്‌ ദുരൂഹമാണ്‌. ഇവരെ പരിചയപ്പെടുത്തിക്കൊടുത്ത എം.പി.ഷാനവാസിന്റെ പങ്കും അന്വേഷണവിധേയമാക്കണമെന്ന്‌ വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
പി.എസ്‌.ശ്രീരാമന്‍, പി.എം.ഗോപിനാഥ്‌, അഡ്വ.രവികുമാര്‍ ഉപ്പത്ത്‌, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, എ.ഉണ്ണികൃഷ്ണന്‍, ഷാജുമോന്‍ വട്ടേക്കാട്‌, കെ.പി.ജോര്‍ജ്ജ്‌ എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രന്‍ ഐനിക്കുന്നത്ത്‌, ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, ജസ്റ്റിന്‍ ജേക്കബ്ബ്‌, ഷാജി, എസ്‌.ശ്രീകുമാര്‌, പത്മിനി പ്രകാശന്‍, അഡ്വ. കെ.കെ.അനീഷ്കുമാര്‍, കെ.നന്ദകുമാര്‍, പ്രസന്ന ശശി, സര്‍ജു തൊയക്കാവ്‌, പ്രമോദ്‌, ഇ.കെ.ഭാസ്കരന്‍, ഷാജന്‍ ദേവസ്വം പറമ്പില്‍, ടി.ഗോപിനാഥ്‌, സുനില്‍ജി മാക്കന്‍ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

സോളാര്‍ തട്ടി പ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ്‌ മാര്‍ച്ച്‌ നടത്തി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. കെ ജനചന്ദ്രന്‍മാസ്റ്റര്‍, പി ടി ആലിഹാജി, രവി തേലത്ത്‌, ചക്കൂത്ത്‌ രവീന്ദ്രന്‍ കെ യു ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ :

റെയ്ഡുകള്‍ വിശപ്പ്‌ മാറ്റില്ല: വി.മുരളീധരന്‍

പി.സി. ചാക്കോയുടെ വസതിയിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തൃശൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്‌: ബിജെപി താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ നടത്തി

ബിജെപി സംസ്ഥാന സമ്പൂര്‍ണ്ണ സമ്മേളനം തൃശൂരില്‍ മെയ്‌ 10 മുതല്‍

ദയ ആശുപത്രിയിലേക്ക്‌ യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തി

ജയകൃഷ്ണന്‍മാസ്റ്റര്‍ക്ക്‌ പതിനായിരങ്ങളുടെ സ്മരണാഞ്ജലി

അന്നാഹസാരെയുടെ അറസ്റ്റ്‌; ജില്ലയില്‍ വ്യാപക പ്രതിഷേധം

കോണ്‍ഗ്രസ്‌ ജനാധിപത്യത്തെ തുറുങ്കിലടക്കുന്നു; കെ.സുരേന്ദ്രന്‍

ഭക്ഷ്യവിളകളെ അവഗണിക്കുന്നതില്‍ വോട്ടുബാങ്ക്‌ രാഷ്ട്രീയം: മുരളീധരന്‍

മുഖ്യമന്ത്രിയുടെ പി.എ.മാരുടെ സാമ്പത്തിക സ്രോതസ്സ്  അന്വേഷിക്കണം- അഡ്വ: എന്‍.കെ. നാരായണന്‍ നമ്പൂതിരി

വിലക്കയറ്റം തടയാന്‍ സര്‍വകക്ഷി യോഗം വിളിക്കണം: ബിജെപി

പ്രതിഷേധം ഇരമ്പി; മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞു

യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ്‌ തല്ലിച്ചതച്ചു

ഹിന്ദുഐക്യവേദി താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ നടത്തി

ദേശീയ സ്കൂള്‍ അത്ലറ്റിക്‌ മീറ്റ്‌ ജേതാക്കള്‍ക്ക്‌ ഗംഭീര സ്വീകരണം നല്‍കി

ജുഡീഷ്യല്‍ അന്വേഷണം നടത്തണം: ബിജെപി

കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: സി.കെ.പത്മനാഭന്‍

പ്ലാന്റ്‌ ലിപ്പിഡ്സിലെ തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കണം: അഡ്വ.പി.ജെ.തോമസ്‌

കോണ്‍ഗ്രസിന്‌ താക്കീതായി കേരളത്തിലും പ്രതിഷേധം

മരണക്കെണിയൊരുക്കി ആറന്മുള വിമാനത്താവള പ്രദേശം
പത്തനംതിട്ട: എന്റെ മുറിക്ക്‌ കതകിട്ടും തരണം…വീടിന്റെ പെയിന്‍ി‍ംഗ്‌ ജോലി നമുക്ക്‌ ഒന്നിച്ച്‌ ചെയ്യണം.. ദിവസങ്ങള്‍ക്ക്‌ മുന്‍പ്പുള്ള അശ്വിന്റെ വാക്കുകളായിരുന്നു. തീരാവേദനകളുള്ളില്‍ ഒതുക്കി അശ്വിന്റെ പിതാവ്‌ ഇടശ്ശേരി മല കോളനിയില്‍ സന്തോഷ്‌ പറഞ്ഞു തുടങ്ങി… വീട്ടുക്കാര്‍ക്കും നാട്ടുക്കാര്‍ക്കും പ്രയപ്പെട്ടവനായ അശ്വിന്റെ മരണം ഒരു കുടുംബത്തെ മാത്രമല്ലാ ഗ്രാമവാസികളെയും കണ്ണീര്‍ കയങ്ങളിലേക്ക്‌ ആഴ്ത്തിയിരിക്കുന്നു.

എന്നും വൈകിട്ട്‌ കൂട്ടുക്കാര്‍ക്കോപ്പം കളിക്കാന്‍ പോകുന്ന അശ്വിന്‍ പെങ്ങളുടെ മകള്‍ ടൂഷന്‌ പോയതിനാല്‍ ഒറ്റക്കാണ്‌ സൈക്കിളില്‍പോയത്‌. പതിവില്ലാതെയാണ്‌ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശ ഭാഗത്തേക്ക്‌ എന്റെ മകന്‍ പോയത്‌. ഇനിയും ഒരിക്കിലും തിരിച്ചുവരാത്ത യാത്രയായിരുന്നോ അത്‌… ഇല്ലാ..ഇല്ലാ.. നിറഞ്ഞ കണ്ണുകളോടെ സന്തോഷ്‌ കുമാറിന്റെ ശബ്ദം ഇടറി അശ്വിന്‍ എവിടെ പോയാലും കൂട്ടിനായി പോകുന്ന സൈക്കിള്‍ അവനോടൊപ്പം അവന്റെ അവസാന യാത്രാ വേര്‍പ്പാടിലും അവനെ വിടാതെ … വീടിന്റെ ഉമ്മറത്തിരിക്കുന്ന സൈക്കളില്‍ കണ്ണോടിച്ച സന്തോഷിന്റെ നാവുകള്‍ കുഴഞ്ഞു.

പഠനത്തില്‍ മികവ്‌ കുറവായിരുന്നുവെങ്കിലും മേറ്റ്ല്ലാകാര്യങ്ങളിലും ഏറെ മുന്‍പ്പന്തിയിലായിരുന്നു. കഴിഞ്ഞ ദിവസം അശ്വിന്റെ അധ്യാപിക പറഞ്ഞത്‌ മകന്‍ ഇപ്പോള്‍ പഠിത്തത്തില്‍ മികവ്‌ കാണിക്കുന്നുവെന്നത്‌ സുരേഷിന്റെ മനസ്സിന്‌ ഒത്തിരി സന്തോഷം നല്‍കിയിരുന്നു. മകനെ കുറിച്ച്‌ ഏറെ സ്വപ്നങ്ങള്‍ കണ്ട്‌ സുരേഷും കുടുംബത്തിനും അശ്വിന്റെ വേര്‍പ്പാട്‌ തീരാ ദു:ഖത്തിലാഴുത്തുകയാണ്‌. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത്‌ കോഴിത്തോട്‌ നികത്തിയപ്പോള്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണു മരിച്ച ഇടശേരി മല പാട്ടുകളത്തില്‍ അശ്വിന്റെ സംസ്ക്കാരത്തിന്‌ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു. എല്ലാവരും വേദനകളുള്ളില്‍ ഒതുക്കിയെക്കിലും പദ്ധതി പ്രദേശത്തെ ഇപ്പോഴും കെട്ടികിടക്കുന്ന വെള്ളക്കെട്ട്‌ ഗ്രാമവാസികളെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്‌.

വിമാനത്താവളത്തിനായി അനധികൃതമായി നികത്തിയ കോഴിത്തോട്‌ കരകവിഞ്ഞത്തോടെ പദ്ധതി പ്രദേശത്തിന്റെ പല ഭാഗങ്ങളിലും അഗാധമായ കുഴികളാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌. മഴ ശക്തമായത്തോടെ വെള്ളം കെട്ടിനില്‍ക്കുകയാണ്‌ ഇവിടെ. ഇവിടെയുള്ള പുഞ്ചയുടെ പകുതി ഭാഗങ്ങളും വിമാനത്താവള കമ്പനിക്കാര്‍ മണ്ണിട്ട്‌ നികത്തിയിരിക്കുകയാണ്‌. മണ്ണിട്ട തിട്ടയോട്‌ ചേര്‍ന്ന്‌ നോക്കിയാല്‍ ആഴമില്ലന്ന്‌ തോന്നുമങ്കിലും രണ്ടാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്‌. ചില ഭാഗങ്ങളില്‍ പായലും പാഴ്‌ ചെടികളും നിറഞ്ഞ്‌ നില്‍ക്കുന്നതിനാല്‍ ആഴം അറിയാനും കഴിയുകയില്ല. മണ്ണിട്ട്‌ നികത്തിയ ഭാഗങ്ങള്‍ ഉറയ്ക്കാതെ കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ കാല്‍ ചവിട്ടിയാല്‍ താഴ്‌ന്നപോകുന്ന അവസ്ഥയാണ്‌. കാലവര്‍ഷം ശക്തമായത്തോടെ ഇത്‌ ഗ്രാമവാസികളെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്‌. എന്നാല്‍ ഇവിടെ ദാരുണമായ ഒരു മരണമുണ്ടായിട്ടും ഇതുവരെ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടയിട്ടില്ല. കാലവര്‍ഷ കെടുതികളുടെ പട്ടികയില്‍ അശ്വിന്റെ മരണവും എഴുതിച്ചേര്‍ത്ത്‌ തടി ഊരാനാണ്‌ അധികൃതരുടെ ശ്രമം.

രൂപേഷ്‌ അടൂര്‍

കൂടുതല്‍ വാര്‍ത്തകള്‍ :

ആറന്മുള വിമാനത്താവള പ്രദേശത്തെ വെള്ളക്കെട്ടില്‍ ബാലന്‍ മരിച്ചു

ആറന്മുള വിമാനത്താവളം: നയപ്രഖ്യാപനത്തില്‍ നിന്ന്‌ ഒഴിവാക്കണം-വി.എസ്‌

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവും പമ്പാനദിയും വിമാനത്താവള പദ്ധതിക്കുള്ളിലെന്ന്‌ വ്യക്തമായി

യുഡിഎഫില്‍ ഭിന്നത രൂക്ഷം

ആറന്മുള വിമാനത്താവളം: ഓഹരിയെടുക്കാനുള്ള തീരുമാനം നിയമവകുപ്പിനെ മറികടന്ന്‌

ആറന്മുള വിമാനത്താവളം: സമരസമിതി നേതാക്കളെ വെല്ലുവിളിച്ച്‌ ശിവദാസന്‍നായര്‍ എംഎല്‍എ

താരോദയം

ആറന്മുള: മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനം അട്ടിമറിക്കുന്നു

ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണം: പാര്‍ത്ഥസാരഥി ക്ഷേത്രോപദേശകസമിതി

പത്തനംതിട്ടയില്‍ 12-ന് ഹര്‍ത്താല്‍

ആറന്മുള: മുഖ്യമന്ത്രിയുടെ നിലപാട്‌ ജനവഞ്ചന – കുമ്മനം

ആറന്മുള വിമാനത്താവളം : പ്രതിഷേധം ശക്തമായിട്ടും സര്‍ക്കാര്‍ മുന്നോട്ട്‌

ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ എ ബി വി പി പ്രക്ഷോഭത്തിലേക്ക്‌

ആറന്മുള വിമാനത്താവളം : ഭൂമി ലാന്റ്ബോര്‍ഡ്‌ ഏറ്റെടുക്കുന്നു

ആറന്മുള വിമാനത്താവളം: സര്‍ക്കാരിനും ഓഹരി

ആര്‍ഡിഒയും കെജിഎസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍മാരും പ്രതികള്‍

ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ല: സുഗതകുമാരി

നെല്‍വയല്‍ സംരക്ഷണ നിയമം യുഡിഎഫ്‌ സര്‍ക്കാര്‍ അട്ടിമറിക്കുന്നു : വി.എസ്‌

ഗൂഗിള്‍ മാപ്പില്‍ ആറന്മുള കാണാനില്ല

ആറന്മുള വിമാനത്താവളം: നിര്‍മ്മാണത്തിന്‌ സ്റ്റേ

ചാനലിന്‌ അഭിമുഖം നല്‍കിയതിനെതിരെ പരാതി
കൊച്ചി: സ്വകാര്യ ചാനലായ മാതൃഭൂമി ന്യൂസിന്‌ ജസ്റ്റിസ്‌ ബി.കമാല്‍ പാഷ ഹൈക്കോടതിയിലെ ഔദ്യോഗിക ചേമ്പറില്‍ ഇന്റര്‍വ്യൂ നല്‍കിയതിനെതിരെ പരാതി. ഇത്തരം നടപടി നിയമരംഗത്തു പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക്‌ അപമാനം വരുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.ജോസഫ്‌ റോയി ജോസ്‌ ആണ്‌ പരാതി കൊടുത്തത്‌.

ഔദ്യോഗിക ചേമ്പറില്‍ ഔദ്യോഗിക വസ്ത്രത്തിലാണ്‌ ഇന്റര്‍വ്യൂ നല്‍കിയതെന്നും ഇത്‌ എത്തിക്സിനു വിരുദ്ധമാണെന്നും ഇന്ത്യന്‍ പ്രസിഡന്റ്‌, സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌, ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌, ഹൈക്കോടതി രജിസ്ട്രാര്‍, ഗവര്‍ണ്ണര്‍ എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ ബോധിപ്പിക്കുന്നു. ഭാവിയില്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി എടുക്കണമെന്നും അപേക്ഷിക്കുന്നുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ :

ജോര്‍ജിന്റെ നടപടി ഭരണഘടനാവിരുദ്ധം: വി.ഡി.സതീശന്‍

കെ. ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസ്‌: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന എം എല്‍എമാര്‍ക്കെതിരെ പരാതി

തര്‍ക്കങ്ങള്‍ കോടതിയില്‍ എത്തും മുന്‍പ്‌ പരിഹരിക്കാന്‍  സംവിധാനമുണ്ടാകണം: ജ. കെ.എസ്‌.രാധാകൃഷ്ണന്‍

ലീഗിന്‌ തിരിച്ചടി: ഓപ്പണ്‍ സ്കൂളിലെ ഇന്റര്‍വ്യൂവും നിയമനവും തടഞ്ഞു

ഹൈക്കോടതിയില്‍ നാല് ജഡ്‌ജിമാര്‍ കൂടി

അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന് എതിരെ നല്‍കിയ പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറി

ആസിഫ് അലിയുടെ നിയമനം ഹൈക്കോടതി ശരിവച്ചു

മുല്ലപ്പെരിയാര്‍: ഹൈക്കോടതി വിശദീകരണം തേടി

ലോകായുക്ത: ഗുജറാത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

ഭൂമിദാനക്കേസ്: അപ്പീല്‍ പരിഗണിച്ചതിനെതിരേ പരാതി

കെഎസ്‌യുവിന്റെ അനിശ്ചിതകാല പഠിപ്പുമുടക്കിനെതിരെ പൊതുതാത്പര്യ ഹര്‍ജി

ജീവനക്കാരെ പുറത്താക്കി: സര്‍ക്കാരിന്‌ രൂക്ഷ വിമര്‍ശനം

ജസ്റ്റിസുമാരായ ചലമേശ്വറും മിശ്രയും സ്ഥാനമേറ്റു

ബാറുകളുടെ പ്രവര്‍ത്തനം വൈകുന്നേരമാക്കുന്ന കാര്യം പരിഗണിക്കണം – ഹൈക്കോടതി

ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

വായ്പയുടെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി  അനീതി: ജസ്റ്റിസ്‌. സി.എന്‍.രാമചന്ദ്രന്‍

മോഡിക്കെതിരായ ഹര്‍ജി ഗുജറാത്ത്‌  ഹൈക്കോടതി തള്ളി

ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു

നിലംനികത്തല്‍: അരുണ്‍കുമാറിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

സുഖ്‌റാം കോടതിയില്‍ കീഴടങ്ങണം