ഹോം » പ്രാദേശികം » എറണാകുളം » 

മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണം: ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍

June 19, 2011

കൊച്ചി: മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍ പറഞ്ഞു. ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല്യത്തില്‍ നല്ല മാതൃകകള്‍ കണ്ട്‌ വളരണം. സാംസ്കാരിക പഠനത്തിന്റെ അഭാവവും അനിയന്ത്രിത സ്വാതന്ത്ര്യവും കുട്ടികളെ വഴിതെറ്റിക്കുമെന്നും ജസ്റ്റിസ്‌ പറഞ്ഞു.
ബാഹ്യമായ വികസനത്തോടൊപ്പം ആന്തരികവികസനവും സാധ്യമാക്കണമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ ബാലഗോകുലം രക്ഷാധികാരി സി. ശ്രീധരന്‍മാസ്റ്റര്‍ പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ ജി. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള പ്രാഥമികതലം മുതലുള്ള വിദ്യാലയ പാഠ്യപദ്ധതിയില്‍ മലയാളം ഒന്നാം ഭാഷയെന്ന പേരില്‍ത്തന്നെ പ്രഖ്യാപിക്കുക, മാതൃ ഭാഷാ പഠനത്തിനും വികാസത്തിനും പ്രത്യേക സര്‍വകലാശാല രൂപീകരണം, വിദ്യാഭ്യാസത്തില്‍ തുടര്‍ന്നുവരുന്ന കച്ചവടവല്‍ക്കരണ പ്രവണത അവസാനിപ്പിക്കുക, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യാത്രാക്ലേശമുള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ സര്‍ക്കാര്‍പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ക്ക്‌ സമ്മേളനം അംഗീകാരം നല്‍കി.
ജില്ലാ പൊതുകാര്യദര്‍ശി എസ്‌.വി. ഗോപകുമാര്‍ വൃത്തനിവേദന സമര്‍പ്പണം നടത്തി. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ സന്നിഹിതനായിരുന്നു. ജില്ലാ രക്ഷാധികാരി എ.പി. ഭരത്കുമാര്‍ പുതിയ ഗോകുലവര്‍ഷത്തിന്റെ സന്ദേശം നല്‍കി. ബിന്ദു മുരളീധരന്‍, കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ. വിജയരാഘവന്‍ പുതിയ ഗോകുലവര്‍ഷത്തിലെ ജില്ലാ സമിതി ചുമതലകള്‍ പ്രഖ്യാപിച്ചു.
എ.പി. ഭരത്കുമാര്‍ (രക്ഷാധികാരി), ജി. സതീഷ്കുമാര്‍ (അധ്യക്ഷന്‍), മേലേത്ത്‌ രാധാകൃഷ്ണന്‍, ബി. വിദ്യസാഗര്‍, ഹരിനാഥ്‌ (ഉപാധ്യക്ഷന്മാര്‍), വിപിന്‍. എം (പൊതുകാര്യദര്‍ശി), രജിത്ത്‌ പി.എം. (സംഘടനാ കാര്യദര്‍ശി), കെ.ജി. ശ്രീകുമാര്‍, എസ്‌.വി. ഗോപകുമാര്‍ (സഹ. കണ്‍വീനര്‍മാര്‍), കെ. വേണുഗോപാല്‍ (സഹസംഘടനാ കാര്യദര്‍ശി), കൈലാസ്‌. കെ (ഖജാന്‍ജി), അശോക്‌. പി.ബി (സഹ ഖജാന്‍ജി), സുധ ടീച്ചര്‍ (ഭഗിനി പ്രമുഖ്‌).

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick