ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ഗതാഗതക്കുരുക്ക്‌; ബസ്‌ തൊഴിലാളികള്‍ കലക്ട്രേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തി

July 28, 2011

കണ്ണൂറ്‍: ജില്ലയിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ ശാസ്ത്രീയമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന്‌ മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി മുന്നറിയിപ്പ്‌ നല്‍കി. ഇത്‌ സംബന്ധിച്ച്‌ കലക്ട്രേറ്റ്‌ ഗേറ്റില്‍ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കെ.കെ.നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാഹിപാലം മുതല്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്ക്‌ താഴെ ചൊവ്വ, പുതിയതെരു ഭാഗത്തെത്തുമ്പോള്‍ രൂക്ഷമാവുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരപകടം സംഭവിച്ചാല്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയാണ്‌. റോഡുകള്‍ പൊട്ടിത്തകര്‍ന്നതോടെ തൊഴിലാളികളുടെ ജോലി അപകടഭീതിയുയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച്‌ മാസം മുതല്‍ നല്‍കേണ്ട ഡിഎ ജൂലൈ ൩൧ന്‌ മുമ്പ്‌ നല്‍കിയില്ലെങ്കില്‍ തൊഴിലാളികള്‍ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന്‌ ധര്‍ണയെ അഭിസംബോധന ചെയ്ത വിവിധ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പഴയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നിന്നും ബിഎംഎസ്‌, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സംയുക്തസമരസമിതി പ്രകടനം കാല്‍ടെക്സ്‌ ജംഗ്ഷന്‍ വഴി കലക്ട്രേറ്റിന്‌ മുന്നിലെത്തി ധര്‍ണ നടത്തി. കണ്‍വീനര്‍ കെ.ജയരാജന്‍ സ്വാഗതം പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീജിത്ത്‌ (ബിഎംഎസ്‌), പി.വി.കൃഷ്ണന്‍ (സിഐടിയു), താവം ബാലകൃഷ്ണന്‍ (എഐടിയുസി), പി.സൂര്യദാസ്‌ (ഐഎന്‍ടിയുസി), എം.എ.കരീം (എസ്ടിയു) എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന്‌ എന്‍.മോഹനന്‍, പി.ചന്ദ്രന്‍, യു.നാരായണന്‍, സി.എച്ച്‌.ലക്ഷ്മണന്‍, കെ.വി.പ്രഭാകരന്‍, സി.സുബ്രഹ്മണ്യന്‍, സി.പി.സന്തോഷ്‌, എന്‍.പ്രസാദ്‌, എം.വി.പവിത്രന്‍, മുസമ്മില്‍ കോറോത്ത്‌, കെ.ഒ.ധനരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick