ഹോം » പ്രാദേശികം » കണ്ണൂര്‍ » 

മാഹിയിലെ മണ്ണിണ്റ്റെ മക്കള്‍ വാദം: പ്രതിഷേധ യോഗം നടത്തി

July 28, 2011

തലശ്ശേരി: മാഹിയില്‍ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ മണ്ണിണ്റ്റെ മക്കള്‍ വാദത്തിനെതിരെ സംയുക്ത ട്രേഡ്‌ യൂണിയണ്റ്റെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷനും പൊതുയോഗവും നടത്തി. മാഹിയിലുള്ളവര്‍ക്ക്‌ മാത്രമേ മാഹി പ്രദേശത്ത്‌ ഓട്ടോറിക്ഷ ഓടിക്കാന്‍ പാടുള്ളൂ എന്ന വാദം അംഗീകരിക്കാനാവില്ലെന്ന്‌ ബിഎംഎസ്‌, സിഐടിയു, ഐഎന്‍ടിയുസി, എസ്‌.ടി.യു എന്നീ സംഘടനാ നേതാക്കള്‍ പറഞ്ഞു. ഓട്ടോറിക്ഷാ തൊഴിലാളികളുടെ കണ്‍വെന്‍ഷനില്‍ കെ.പി.ജ്യോതിര്‍മനോജ്‌(ബിഎംഎസ്‌) അധ്യക്ഷത വഹിച്ചു. ഐ.അരവിന്ദന്‍(കോണ്‍ഗ്രസ്സ്‌), ടി.പി.ശ്രീധരന്‍, വടക്കന്‍ ജനാര്‍ദ്ദനന്‍(സിഐടിയു), കെ.മോഹനന്‍(ഐഎന്‍ടിയുസി), പി.പി.വിനോദ്‌(മാഹി മുനിസിപ്പല്‍ മുന്‍ വൈസ്‌ ചെയര്‍മാന്‍), യൂസഫ്‌(എസ്ടിയു) എന്നിവര്‍ സംസാരിച്ചു. തടുര്‍ന്ന്‌ മുനിസിപ്പല്‍ പൊതുമൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കെ.പി.ജ്യോതിര്‍മനോജ്‌ അധ്യക്ഷത വഹിച്ചു. ടി.പിശ്രീധരന്‍, വടക്കന്‍ ജനാര്‍ദ്ദനന്‍, കെ.മോഹനന്‍, യൂസഫ്‌ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick