ഹോം » പ്രാദേശികം » കാസര്‍കോട് » 

വിസ വാഗ്ദാനം ചെയ്ത്‌ 4 ലക്ഷം തട്ടിയ യുവാവിനെതിരെ കേസ്‌

July 28, 2011

കാഞ്ഞങ്ങാട്‌: ദുബൈയിലേക്ക്‌ വിസ വാഗ്ദാനം ചെയ്ത്‌ 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്തു. നെല്ലിക്കാട്ടെ രാമണ്റ്റെ മകന്‍ സുനില്‍ കുമാറിണ്റ്റെ പരാതിയിലാണ്‌ തൃശൂറ്‍ കല്ലേറ്റിന്‍കര സ്വദേശി (39) നെതിരെ ഹൊസ്ദുര്‍ഗ്ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ളാസ്സ്‌ മജിസ്ട്രേറ്റ്‌ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ്‌ കേസെടുത്തത്‌. ഈ മാസം 4 ന്‌ രാജേഷ്‌ ദുബായിലേക്ക്‌ ജോലിക്ക്‌ വിസ വാഗ്ദാനം ചെയ്ത്‌ സുനില്‍കുമാറില്‍ നിന്ന്‌ 4 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. പത്ത്‌ ദിവസത്തിനകം വിസ ശരിയാക്കി തരാമെന്ന്‌ പറഞ്ഞാണ്‌ രാജേഷ്‌, സുനില്‍ കുമാറില്‍ നിന്നും പണം വാങ്ങിയത്‌. എന്നാല്‍ നിശ്ചിത കാലാവധി കഴിഞ്ഞിട്ടും സുനില്‍ കുമാറിന്‌ വിസ ലഭിച്ചില്ല. പണവും തിരിച്ച്‌ നല്‍കിയില്ല. ഇതേതുടര്‍ന്നാണ്‌ സുനില്‍കുമാര്‍ കോടതിയെ സമീപിച്ചത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick