ഹോം » പ്രാദേശികം » കാസര്‍കോട് » 

അന്വേഷണ കമ്മീഷനെ പിന്‍വലിച്ചത്‌ പാപ്പരത്തം: ബിജെപി

July 28, 2011

കാസര്‍കോട്‌: കാ സര്‍കോട്‌ കലാപം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ്‌ നിസാര്‍ കമ്മീഷനെ പിന്‍വലിച്ചത്‌ യുഡിഎഫിണ്റ്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന്‌ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.എം.നാരായണഭട്ടും ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.ബാലകൃഷ്ണഷെട്ടിയും ആരോപിച്ചു. 2009 ഡിസംബര്‍ 15ന്‌ കാസര്‍കോട്‌ മുസ്ളീംലീഗ്‌ ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക്‌ നല്‍കിയ സ്വീകരണ യോഗത്തിണ്റ്റെ വേദിയില്‍ വെച്ച്‌ മുസ്ളീംലീഗ്‌ നേതാക്കള്‍ പ്രകോപനപരമായി പ്രസംഗിച്ചപ്പോള്‍ ആവേശഭരിതരായ ൨൦൦ ഓളം വരുന്ന ലീഗ്‌ പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത്‌ നിന്ന്‌ മുദ്രാവാക്യം വിളിച്ച്‌ കൊണ്ട്‌ തൊട്ടടുത്തുള്ള ആരാധനാലയങ്ങള്‍ക്കും ഹിന്ദുവ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തി വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. കാസര്‍കോട്ടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയും മുസ്ളീംലീഗിണ്റ്റെ രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടിയും ലീഗ്‌ ആസൂത്രിതമായി നടത്തിയതായിരുന്നു ഈ കലാപം. അന്വേഷണം പൂര്‍ണ്ണമായാല്‍ ലീഗിണ്റ്റെ സംസ്ഥാന നേതാക്കളും ഇപ്പോള്‍ മന്ത്രിസഭയിലിരിക്കുന്നവരും കേസില്‍ കുടുങ്ങുമെന്ന ഭയത്താലാണ്‌ ലീഗിണ്റ്റെ സമ്മര്‍ദ്ധത്തിന്‌ വഴങ്ങി സര്‍ക്കാര്‍ ജസ്റ്റീസ്‌ നിസാര്‍ കമ്മീഷനെ പിന്‍വലിക്കാന്‍ കാരണമെന്ന്‌ ബിജെപി നേതാക്കള്‍ ആരോപിച്ചു. മുസ്ളീം ലീഗിണ്റ്റെ ആവശ്യപ്രകാരമാണ്‌ അന്നത്തെ ഇടതു സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്‌. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ജസ്റ്റീസ്‌ നിസാര്‍ എല്‍ഡിഎഫ്‌ അനുഭാവിയാണെന്ന്‌ പറഞ്ഞ്‌ കമ്മീഷന്‍ സ്ഥനത്തുനിന്ന്‌ പിന്‍വലിച്ചത്‌ ജനാധിപത്യത്തോടും കാസര്‍കോട്ടെ ജനങ്ങളോടും കാണിച്ച വഞ്ചനയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Related News from Archive
Editor's Pick