ഹോം » ഭാരതം » 

മുംബൈ സ്ഫോടനം: ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നു

July 29, 2011

മുംബൈ: മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ ജൂലൈ 13 ലെ ഭീകരാക്രമണത്തിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. പക്ഷെ ആക്രമണത്തിന്‌ ഇരയായവരുടെ സംരക്ഷണം അതിലും പ്രാധാന്യമേറിയ താണെന്ന്‌ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരാക്രമണത്തിന്‌ ഇരയായവരെക്കുറിച്ച്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ കൂടുതല്‍ അന്വേക്ഷിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭീകരാക്രമണത്തിനുശേഷം 66 വയസുള്ള ആനന്ദ്‌റായ്‌ ഗാന്ധി എന്നയാളുടെ ജീവിതം തകര്‍ന്നു. അദ്ദേഹത്തിന്റെ ഇടതുഭാഗം ചലനരഹിതമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴുള്ള ആഘാതം വളരെ വലുതാണെന്നും എന്നാല്‍ പരിക്കുകള്‍ ചികിത്സിച്ച്‌ ഭേദമാക്കുമെന്നാണ്‌ ഗാന്ധിയുടെ ഭാര്യ ആശ്വസിപ്പിക്കുന്നത്‌. സ്ഫോടനത്തില്‍ പരുക്കേറ്റവരുടെ വാര്‍ഡില്‍ മറ്റ്‌ അസുഖം ബാധിച്ചവരുമുണ്ടായിരുന്നു. രണ്ടോമൂന്നോ ഡോക്ടര്‍മാരും നഴ്സുമാരുമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. ഓരോരുത്തരേയും അവര്‍ നന്നായി ശുശ്രുഷിക്കുന്നുണ്ടായിരുന്നു. എത്രത്തോളം അവര്‍ക്ക്‌ അങ്ങനെ ചെയ്യാന്‍ സാധിക്കുമെന്നും ഗാന്ധിയുടെ ഭാര്യ ചോദിച്ചു. ആശുപത്രിയില്‍ നിന്നും പോകുന്നതുവരെ ഭരണതലത്തില്‍ നിന്നും ആരും തന്നെ സഹായിച്ചിട്ടില്ലെന്ന്‌ ഗാന്ധി പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിലേക്കാണ്‌ ടിഐഎസ്‌എസിന്റെ റിപ്പോര്‍ട്ട്‌ വെളിച്ചം വീശുന്നത്‌. സ്ഫോടനത്തിന്‌ ഇരയായവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ മനഃശാസ്ത്രപരമായി ഇടപെടുകയും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുമാണെന്ന്‌ റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു.
ഒരോവര്‍ഷവും ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related News from Archive
Editor's Pick