മക്കയില്‍ വാഹനാപകടത്തില്‍ നാല്‌ മലയാളികള്‍ മരിച്ചു

Friday 29 July 2011 4:11 pm IST

റിയാദ്‌: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ നാല്‌ മലയാളികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ ബെന്നി, സെബാസ്‌ റ്റ്യന്‍, മലപ്പുറം സ്വദേശിയായ സഫ്‌ വാന്‍ എന്നിവരാണ്‌ മരിച്ചത്‌. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിക്ക്‌ പരിക്കേറ്റു. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ്‌ അപകടമുണ്ടായത്‌.