ഹോം » പ്രാദേശികം » കണ്ണൂര്‍ » 

വെറുക്കപ്പെട്ടവരുമായി വേദി പങ്കിടാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക്‌ കഴിയില്ല: വി. എസ്

July 29, 2011


കണ്ണൂറ്‍: ആത്മാഭിനമാനമുള്ളവര്‍ക്ക്‌ വെറുക്കപ്പെട്ടവരുമായി വേദി പങ്കിടാന്‍ കഴിയില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്ചുതാനന്ദന്‍ പറഞ്ഞു. ചെന്നൈയില്‍ വിവാദനായകന്‍ ഫാരിസ്‌ അബൂബക്കറുമായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സിപിഎം നേതാവ്‌ ടി.കെ.ഹംസ, കോണ്‍ഗ്രസ്സ്‌ നേതാവ്‌ എം.എം.ഹസന്‍ എന്നിവര്‍ വേദി പങ്കിട്ടതിനെ പരാമര്‍ശിച്ചാണ്‌ കണ്ണൂരില്‍ വി.എസ്‌ ഇങ്ങനെ പറഞ്ഞത്‌. മന്ത്രിമാരായാലും ആത്മാഭിമാനുള്ളവര്‍ക്ക്‌ വെറുക്കപ്പെട്ടവരുമായി വേദി പങ്കിടാനോ അവരെ സന്ദര്‍ശിക്കാനോ കഴിയില്ല. ഇതിനവര്‍ക്ക്‌ എണ്റ്റെ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല. എന്നാല്‍ ആരൊക്കെയാണ്‌ വെറുക്കപ്പെടേണ്ടവരെന്ന്‌ ജനങ്ങള്‍ക്ക്‌ നല്ലപോലെ അറിയാമെന്നും വി.എസ്‌ കൂട്ടിച്ചേര്‍ത്തു. ചെന്നൈ എഗ്മോറില്‍ മുസ്ളീം അസോസിയേഷണ്റ്റെ ആസ്ഥാനമന്ദിരത്തിണ്റ്റെ ഫാരിസ്‌ അബൂബക്കറിണ്റ്റെ അധ്യക്ഷതയില്‍ നടന്ന ശിലാസ്ഥാപനച്ചടങ്ങിലാണ്‌ പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസന്‍, ടി.കെ.ഹംസ എന്നിവര്‍ പങ്കെടുത്തത്‌. വിവാദങ്ങളുടെ നായകനും കെട്ടിട നിര്‍മ്മാണത്തിണ്റ്റെ മുഖ്യചുമതലക്കാരന്‍ കൂടിയായ ഫാരിസ്‌ ഇതാദ്യമായിട്ടാണ്‌ ഒരു പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്‌. കെട്ടിടത്തിണ്റ്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളായിരുന്നു. ഫാരിസുമൊത്ത്‌ വേദി പങ്കിടുന്നതില്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞതിണ്റ്റെ പ്രതികരണമായിരുന്നു കണ്ണൂരില്‍ വി.എസ്‌ ഇന്നലെ നടത്തിയത്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick