ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പുതിയ ലോക്പാല്‍ ബില്‍ അംഗീകരിക്കില്ല: പ്രകാശ്‌ കാരാട്ട്‌

July 29, 2011

തലശ്ശേരി: കോണ്‍ഗ്രസ്സ്‌ രൂപം കൊടുത്ത ലോക്പാല്‍ ബില്‍ അംഗീകരിക്കില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. സി.എച്ച്‌.കണാരന്‍ ജന്‍മദിനാഘോഷ പരിപാടി ഉദ്ഗാടനം ചെയ്തുകൊണ്ട്‌ തലശ്ശേരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ൧൯൮൯ മുതല്‍ ൪ തവണ ലോക്പാല്‍ ബില്‍ പാര്‍ലമെണ്റ്റില്‍ അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്‌ പ്രതിപക്ഷത്തിരുന്ന കാലത്ത്‌ പ്രണബ്‌ മുഖര്‍ജി അന്നത്തെ ബില്ലിനെ അംഗീകരിച്ചിരുന്നു. ഇന്ന്‌ അംഗീകരിക്കില്ലെന്ന്‌ പറയുന്നത്‌ മന്‍മോഹന്‍സിംഗിന്‌ നേരെ അഴിമതിയുടെ വിരല്‍ ചൂണ്ടപ്പെട്ടതു കൊണ്ടാണ്‌. രാഷ്ട്രീയക്കാരും വിവിധ മാഫിയകളും ചേര്‍ന്ന അവിശുദ്ധ ബന്ധമാണ്‌ അഴിമതിക്ക്‌ ആധാരമെന്നും കാരാട്ട്‌ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കാരായി രാജന്‍ സ്വാഗതം പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick