ഹോം » പ്രാദേശികം » കാസര്‍കോട് » 

ഇസ്ളാമിക തീവ്രവാദ പ്രവര്‍ത്തനത്തിന്‌ തെളിവ്‌: വിശ്വഹിന്ദു പരിഷത്ത്‌

July 29, 2011

കാഞ്ഞങ്ങാട്‌: പുതിയവളപ്പ്‌ കടപ്പുറത്ത്‌ ഹിന്ദു സമൂഹത്തിന്‌ നേരെയുണ്ടായ അക്രമം ഇസ്ളാമിക തീവ്രവാദികളുടെ പ്രവര്‍ത്തനം കാഞ്ഞങ്ങാട്ടും ശക്തി പ്രാപിക്കുന്നതിണ്റ്റെ സൂചനയാണെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ സമിതി പറഞ്ഞു. കടലോര മേഖലയില്‍ അസ്വസ്ഥത സൃഷ്ടിച്ച്‌ ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യുന്നതിനും അതുവഴി വിദേശ തീവ്രവാദികളെ കേരളത്തിലെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിണ്റ്റെ ഭാഗമാണ്‌ പുതിയവളപ്പ്‌ കടപ്പുറത്ത്‌ ഹിന്ദുക്കള്‍ക്ക്‌ നേരെ കഴിഞ്ഞ ദിവസം നടന്ന അക്രമമെന്ന്‌ ജില്ല സമിതി ആരോപിച്ചു. മുസ്ളീം ഗുണ്ടകളുടെ അക്രമത്തില്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന പുതിയ വളപ്പ്‌ കടപ്പുറത്തെ സുനിലിനെ ജില്ലാ പ്രസിഡണ്ട്‌ എന്‍.ജനാര്‍ദ്ദനന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ.ലക്ഷ്മണന്‍, ധര്‍മ്മപ്രസാര്‍ പ്രമുഖ്‌ വി.പി.കൃഷ്ണന്‍, ഭജരംഗ്ദള്‍ പ്രമുഖ്‌ കെ.ടി.സുനില്‍ കുമാര്‍, സംഘടനാ സെക്രട്ടറി പി.വി.വിനോദ്‌ എന്നിവര്‍ സന്ദര്‍ശിച്ചു.

Related News from Archive
Editor's Pick