ഹോം » പൊതുവാര്‍ത്ത » 

രാജ്യദ്രോഹികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: സര്‍സംഘചാലക്‌

July 30, 2011

തിരുവനന്തപുരം: രാജ്യദ്രോഹികളെ സംരക്ഷിക്കുകയും ദേശസ്നേഹികളെ പീഡിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ്‌ കേന്ദ്രസര്‍ക്കാരിന്റേതെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ പറഞ്ഞു. തിരുവനന്തപുരത്ത്‌ പാറശ്ശാലയില്‍ നടന്ന വിദ്യാര്‍ഥി സാംഘിക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ പോരാടുന്ന രാംദേവിനോടും അണ്ണാഹസാരയോടും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഇതിനുദാഹരണമാണ്‌. ഇങ്ങനെ രാഷ്ട്രത്തെ വിഘടിപ്പിക്കാനാണ്‌ ശ്രമം നടക്കുന്നത്‌.
ഒരുമിക്കുക, ഒന്നിപ്പിക്കുക എന്ന നയമാണ്‌ നമുക്കുള്ളത്‌. നാടിന്റെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുക എന്നതാണ്‌ നമ്മുടെ ലക്ഷ്യം. പാക്കിസ്ഥാനും ചൈനയും അയല്‍രാജ്യങ്ങളെ കൂട്ടുപിടിച്ച്‌ ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. മതപരിവര്‍ത്തനത്തിലൂടെ ഇവിടെ സ്വാധീനം ചെലുത്താനുള്ള പരിശ്രമവും ഉണ്ട്‌. സമൂഹത്തിലെ നല്ല കാര്യങ്ങളില്‍ സഹകരിച്ച്‌ മുന്നേറണം. തിന്മയെ പ്രതിരോധിക്കാനും കഴിയണം, സര്‍സംഘചാലക്‌ പറഞ്ഞു.
മാതൃഭൂമിക്കുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലശങ്കര്‍ മന്നത്ത്‌ അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക്‌ കെ.അരവിന്ദാക്ഷന്‍, താലൂക്ക്‌ സംഘചാലക്‌ പരമേശ്വരന്‍, അഖില ഭാരതീയ ശാരീരക്‌ ശിക്ഷണ്‍ പ്രമുഖ്‌ കെ.സി.കണ്ണന്‍, പ്രചാര്‍ പ്രമുഖ്‌ മന്‍മോഹന്‍ വൈദ്യ, ക്ഷേത്രീയ പ്രചാരക്‌ എസ്‌.സേതുമാധവന്‍, ക്ഷേത്രീയ സഹ പ്രചാരക്‌ സ്ഥാണുമലയന്‍, സഹ പ്രാന്തപ്രചാരക്‌ കെ.വേണു തുടങ്ങിയവരും പങ്കെടുത്തു.
സ്വന്തം ലേഖകന്‍

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick