രമേശനെതിരെ പ്രകടനം; രണ്ടു സിപിഎം പ്രവര്‍ത്തകരെ സസ്പെണ്റ്റ്‌ ചെയ്തു

Saturday 30 July 2011 11:13 pm IST

കാഞ്ഞങ്ങാട്‌: അരക്കോടി രൂപ നല്‍കി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മകള്‍ക്ക്‌ എന്‍.ആര്‍.ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ്‌ തരപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോയിണ്റ്റ്‌ സെക്രട്ടറി വി.വി.രമേശനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ രണ്ടു സിപിഎം പ്രവര്‍ത്തകരെ സസ്പെണ്റ്റ്‌ ചെയ്തു. സിപിഎം മേക്കാട്ട്‌ ബ്രാഞ്ച്‌ അംഗങ്ങളായ കെ.ഷാജി, കുന്നുമ്മല്‍ പ്രജീഷ്‌ എന്നിവരെയാണ്‌ സസ്പെണ്റ്റ്‌ ചെയ്തത്‌. ഇതു സംബന്ധിച്ച്‌ ബ്രാഞ്ച്‌ കമ്മിറ്റികൈകൊണ്ട തീരുമാനത്തെ ലോക്കല്‍ കമ്മിറ്റിയെ കൊണ്ട്‌ അംഗീകരിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ജൂണ്‍ 19ന്‌ അന്‍പതോളം പേരാണ്‌ മടിക്കൈയില്‍ പ്രകടനം നടത്തിയത്‌.