സ്വര്‍ണ്ണ മാല തട്ടിപ്പറിച്ചു.

Saturday 30 July 2011 11:14 pm IST

ഉപ്പള: മകനോടൊപ്പം നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നും ബൈക്കിലെത്തിയ സംഘം രണ്ടു പവണ്റ്റെ സ്വര്‍ണ്ണ മാല തട്ടിപ്പറിച്ചു. ബേക്കൂറിലെ പരേതനായ സദാനന്ദ ഷെട്ടിയുടെ ഭാര്യ സുമതി (4൦)യാണ്‌ പരാതിക്കാരി. മകന്‍ മനോജുമായി ബേക്കൂറ്‍ സ്കൂളിനു സമീപത്തുകൂടി നടന്നുപോവുമ്പോഴാണ്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ അമ്പാര്‍ ക്ഷേത്രത്തിലെയ്ക്കുള്ള വഴി ചോദിച്ചെത്തിയത്‌. വഴി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ സംഘം സുമതിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. യുവതിയുടെയും മകണ്റ്റെയും നിലവിളി കേട്ട്‌ പരിസര വാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സുമതിയുടെ ഭര്‍ത്താവിണ്റ്റെ മാതാവ്‌ ഭാഗീരഥിയുടെ മൂന്നര പവന്‍ തൂക്കമുള്ള കരിമണി മാല ഇങ്ങനെ മോഷ്ടാവ്‌ പൊട്ടിച്ചോടിയിരുന്നു. ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ ഒരാളായിരുന്നു അക്രമം നടത്തിയത്‌. ആ സംഭവത്തിനു തുമ്പൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.