ഹോം » വാര്‍ത്ത » ലോകം » 

ജപ്പാനില്‍ ശക്തമായ ഭൂചലനം

July 31, 2011

ടോക്യോ: ജപ്പാനില്‍ വീണ്ടു ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. അതേസമയം ടോക്യോവിലെ വന്‍ കെട്ടിടങ്ങള്‍ പോലും കുലുങ്ങി വിറച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.
ഹോന്‍ഷുവില്‍ നിന്നും കിഴക്കാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഫുക്കുഷിമ ആണവനിലയത്തിലെ തകരാറുകള്‍ ആശങ്കയുളവാക്കുന്നുണ്ടെങ്കിലും പുതിയ ഭൂചലനത്തിന്റെ ഭാഗമായി അപകടാവസ്ഥയില്ലെന്ന് ജപ്പാന്‍ സീസ്‌മോളജി വകുപ്പ് അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick