ബാലസോര്‍: ആണവ പോര്‍മുന വഹിക്കാന്‍ കഴിവുള്ള മധ്യദൂര ഭൂതല ബാലസ്റ്റിക് മിസൈല്‍ അഗ്നി 2 വിക്ഷേപണം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തിനടുത്ത വീലര്‍ ഐലന്‍ഡിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് രാവിലെ 10.20നാണ് പരീക്ഷണം നടന്നത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസെയിലാണ് ‘അഗ്നി2’.
ബാലസോറില്‍ നിന്നു വിക്ഷേപിച്ച മിസൈല്‍ 2,000 കിലോമീറ്റര്‍ അകലെ വീലര്‍ ദ്വീപിലെ ലക്ഷ്യത്തില്‍ കൃത്യമായി പതിച്ചു. പല തവണ പരീക്ഷിച്ചു വിജയിച്ച അഗ്നി 2 ഇപ്പോള്‍ തന്നെ സൈന്യത്തിന്റെ ഭാഗമാണ്. സൈനിക തല പരിശീലനത്തിന്റെ ഭാഗമായാണ് ഇന്നു നടത്തിയ പരീക്ഷണം.
രണ്ടു ഘട്ടമായി പ്രവര്‍ത്തിക്കുന്ന അഗ്നി 2 മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. 1,000 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന മിസൈലിന് 2000 കിലോമീറ്ററാണ് ദൂരപരിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: