ഹോം » പൊതുവാര്‍ത്ത » 

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു

July 31, 2011

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പ രാജിവച്ചു. ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജിന്‌ രാജിക്കത്ത്‌ നല്‍കി. വൈകീട്ട്‌ 4.30ഓടെയാണ്‌ രാജി സമര്‍പ്പിച്ചത്‌. 72 എം.എല്‍.എമാരുടേയും അനുയായികളുടേയും അകമ്പടിയോടെ നടന്നാണ്‌ അദ്ദേഹം രാജ്ഭവനിലെത്തിയത്‌. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ഇന്ന്‌ രാവിലെ യെദ്യൂരപ്പ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക്‌ രാജിക്കത്ത്‌ നല്‍കിയിരുന്നു.
മുഖ്യമന്ത്രിയല്ലെങ്കിലും ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്ന്‌ യെദ്യൂരപ്പ പറഞ്ഞു. വരും ദിവസങ്ങളില്‍ കര്‍ണാടക മുഴുവന്‍ പ്രചാരണം നടത്തും. അനധികൃത ഖാനനം നിര്‍ത്താന്‍ എല്ലാ നടപടിയും സ്വീകരിക്കും. ഇത്‌ സുപ്രീംകോടതി പോലും അംഗീകരിച്ചിട്ടുണ്ട്‌. രാജിവെക്കുന്നതിന്‌ മുമ്പായി ബാംഗ്ലൂരില്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. വരുന്ന 15 വര്‍ഷം ബിജെപി തന്നെ കര്‍ണാടക ഭരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

Related News from Archive
Editor's Pick