ഹോം » സംസ്കൃതി » 

കനകധാരാ സഹസ്രനാമസ്തോത്രം

July 31, 2011

ശാതോദരീ ശാന്തിമതീ ശരച്ചന്ദ്രനിഭാനനാ
ശാകംഭരീ ശുഭകരീ ശാരദാ ശശിശേഖരാ
ശാതോദരീ – മെലിഞ്ഞ ഉദരമുള്ളവള്‍ എന്നു പദാര്‍ത്ഥം. കൃശോഭരി. സുന്ദരി. സ്ഥൂലരൂപവര്‍ണനയില്‍പ്പെട്ട നാമം.
ശാന്തിമതീ – ശാന്തിസ്വരൂപമായവള്‍. ദേവീഭക്തര്‍ക്ക്‌ ജീവിതത്തില്‍ ശാന്തിയും സമാധാനവും നല്‍കുന്നവള്‍.
ശരച്ചന്ദ്രനിദാനനാ – ശരത്കാലചന്ദ്രനെ പോലെ തേജോമയമായ മുഖമുള്ളവര്‍. സുന്ദരി. സ്തൂലരൂപവര്‍ണ്ണനയില്‍പ്പെട്ട നാമം. ഒരിക്കല്‍ വളരെക്കാലം മഴയില്ലാത്തതുകൊണ്ട്‌ സസ്യങ്ങളെല്ലാം നശിച്ച്‌ എല്ലാജീവികളും ആഹാരമില്ലാതെ വലഞ്ഞു. അപ്പോള്‍ ജീവികളുടെ പാരവശ്യം കണ്ട്‌ ഉള്ളലിഞ്ഞ ദേവി തന്റെ ശരീരത്തില്‍ നിന്ന്‌ പലവിധത്തിലുള്ള ശാകങ്ങള്‍ (ഭക്ഷ്യമായ പച്ചിലകളും സസ്യങ്ങളും) ഉണ്ടാക്കി ജനങ്ങള്‍ക്ക്‌ ആഹാരം നല്‍കിയെന്നും മഴ പെയ്യിച്ച്‌ ഭൂമിയെ പഴയതുപോലെയാക്കിയെന്നും പുരാണങ്ങള്‍. ശാകം ഭരി എന്ന പേര്‌ ഈ സംഭവം മൂലം ഉണ്ടായി.
ശുഭകരീ – മംഗളം വരുത്തുന്നവള്‍. ശുഭമായ കാര്യങ്ങള്‍ ചെയ്യുന്നവള്‍. ഭക്തര്‍ക്ക്‌ നന്മവരുത്തുന്നവള്‍.
ശാരദാ – സരസ്വതീദേവി വിദ്യയ്ക്കും കലകള്‍ക്കും അനുഷ്ഠാന ദേവതയായ ദേവീമൂര്‍ത്തി.
ശശിശേഖരാ – ചന്ദ്രക്കല ശിരസ്സിലണിഞ്ഞവള്‍. ചന്ദ്ര ശേഖരനായ ശ്രീപരമേശ്വരന്റെ പത്നി എന്നും.

– ഡോ. ബി.സി.ബാലകൃഷ്ണന്‍

Related News from Archive
Editor's Pick