ഓംബ്രദേര്‍സ്‌ ക്ളബ്‌ സഹായധനം നല്‍കി

Sunday 31 July 2011 11:30 pm IST

പെര്‍ള: മണിയംപാറയിലെ നിര്‍ധനയായ യുവതിയുടെ കല്ല്യാണ സഹായാര്‍ത്ഥം ഓംബ്രദേര്‍സ്‌ ഫ്രണ്ട്സ്‌ ക്ളബ്‌ പിരിച്ച സഹായധനം മണിയംപാറയിലെ യുവതിയുടെ വീട്ടില്‍വെച്ച്‌ ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ കൈമാറി. സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ഓംബ്രദേഴ്സിണ്റ്റെ ഈ പ്രവര്‍ത്തനം മറ്റുള്ളവര്‍ മാതൃകയാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കെ.സുരേന്ദ്രന്‍ പറഞ്ഞു. സമൂഹത്തില്‍ നിര്‍ധനരും നിരാംലബരേയും സഹായിക്കാന്‍ ഓംബ്രദേഴ്സ്‌ നടത്തിയിട്ടുള്ള പ്രവര്‍ത്തനം ശ്ളാഘനീയമാണെന്ന്‌ യോഗത്തില്‍ സംബന്ധിച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത്‌ അഭിപ്രായപ്പെട്ടു. ക്ളബ്‌ അദ്ധ്യക്ഷന്‍ കെ.പി.അനില്‍കുമാറിണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡണ്റ്റ്‌ സുരേഷ്‌ കുമാര്‍ ഷെട്ടി, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.വത്സരാജ്‌, വിജയകുമാര്‍ റായ്‌, ബി.പി.ഷേണായ്‌, ബാലകൃഷ്ണ നായക്‌, കൃഷ്ണരാജ്‌ പെര്‍ല എന്നിവര്‍ സംബന്ധിച്ചു. ക്ളബ്ബ്‌ സെക്രട്ടറി കിരണ്‍ പ്രകാശ്‌ നന്ദി പറഞ്ഞു.