ഹോം » പ്രാദേശികം » കാസര്‍കോട് » 

കാറില്‍ സഞ്ചരിച്ച കുപ്രസിദ്ധ കവര്‍ച്ചാ സംഘം അറസ്റ്റില്‍

July 31, 2011

മംഗലാപുരം: ഉഡുപ്പി നഗരത്തിലെ 4൦ ഓളം കടകളില്‍ കവര്‍ച്ച നടത്തിയ മോഷണ സംഘത്തെ കാറില്‍ സഞ്ചിരിക്കുന്നതിനിടെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചിക്ക്മംഗ്ളൂരിലെ രമേശ്‌ കുമാര്‍(35), ചിക്ക്മംഗ്ളൂറ്‍ തരിക്കതെയിലെ ഗംഗാധര (23), ബംഗ്ളൂരുമാരത്ത ഹള്ളിയിലെ നിത്യാനന്ദഷെട്ടി (53), ആര്‍.ടി.നഗറിലെ ആര്‍.പ്രസാദ്‌ (26) എന്നിവരെയാണ്‌ ഉഡുപ്പികോട്ട പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ നിന്ന്‌ 4,43,000 രൂപയുടെ സ്വര്‍ണ്ണം, വെള്ളി, രണ്ടു കാറുകള്‍ എന്നിവ പോലീസ്‌ പിടിച്ചെടുത്തു. ഉഡുപ്പിയിലെ ജ്വല്ലറികളില്‍ നിന്ന്‌ കവര്‍ച്ച ചെയ്യപ്പെട്ടതാണ്‌ സ്വര്‍ണ്ണവും വെള്ളിയുമെന്ന്‌ പോലീസ്‌ പറഞ്ഞു. കവര്‍ച്ചയ്ക്ക്‌ ഉപയോഗിക്കുന്ന ഗ്യാസ്‌ സിലിണ്ടറുകള്‍, ൨ ഇരുമ്പു വടികള്‍, ഗ്ളൌസുകള്‍ എന്നിവയും കണ്ടെടുത്തു. പ്രതികളിലൊരാള്‍ കൊലക്കേസ്‌ പ്രതിയാണെന്നും, മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയവരാണ്‌ നാലുപേരുമെന്നും പോലീസ്‌ പറഞ്ഞു. ജയിലുകളില്‍ വെച്ചാണ്‌ നാലുപേരും പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ പുറത്തിറങ്ങിയതോടെ ഒരുമിച്ച്‌ കവര്‍ച്ച തുടങ്ങുകയായിരുന്നു. ഉഡുപ്പി നഗരത്തിലെയും മറ്റും 42 ഓളം കടകളില്‍ നടന്ന കവര്‍ച്ചാ കേസുകളില്‍ പ്രതികളാണത്രെ. പോലീസ്‌ പരിശോധനക്കിടെ എത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ കാറിണ്റ്റെ നമ്പര്‍ വ്യാജമാണെന്ന്‌ പോലീസ്‌ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ്‌ മോഷ്ടാക്കളെന്ന്‌ തെളിഞ്ഞത്‌. ഉഡുപ്പിനഗരത്തിലെ കവര്‍ച്ച പരമ്പര പോലീസിന്‌ കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു.

Related News from Archive
Editor's Pick