ഹോം » പ്രാദേശികം » കാസര്‍കോട് » 

ബസ്സ്‌ ജീവനക്കാര്‍ക്ക്‌ എതിരായ അക്രമം; കര്‍ശന നടപടി സ്വീകരിക്കണം

July 31, 2011

കാസര്‍കോട്‌: ബസ്‌ ജീവനക്കാര്‍ക്ക്‌ നേരെയുണ്ടാകുന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തിനാലാണ്‌ തൊഴിലാളികള്‍ക്ക്‌ നേരെ നിരന്തരം അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അതിനാല്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിഎംഎസ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക്‌ ജോലി ചെയ്യാന്‍ സുരക്ഷയില്ലെങ്കില്‍ ജില്ലയില്‍ ബസ്‌ തൊഴിലാളികള്‍ക്ക്‌ അനിശ്ചിതകാല പണി മുടക്കടക്കമുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന്‌ യോ വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട്‌ പി.മുരളീധരന്‍ ആധ്യക്ഷം വഹിച്ചു. വി.വി.ബാലകൃഷ്ണന്‍, കൊട്ടോടി നാരായണന്‍, ടി.കൃഷ്ണന്‍, എം.ബാബു, കെ.നാരായണന്‍, പി.കമലാക്ഷി, രാധാകൃഷ്ണന്‍, പി.അച്ചുതന്‍, കെ.എ.ശ്രീനിവാസന്‍, കെ.ദിനേശ്‌ സംസാരിച്ചു.

Related News from Archive
Editor's Pick