ഹോം » കേരളം » 

ജയരാജനെതിരെ പുതിയ കുറ്റപത്രം

August 1, 2011

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി. ജയരാജന് ഹൈക്കോടതി പുതിയ കുറ്റപത്രം നല്‍കി. പഴയ കുറ്റപത്രത്തില്‍ അവ്യക്തതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്‌.

അതേസമയം കോടതിയില്‍ ജയരാജന്‍ കുറ്റം നിഷേധിച്ചു. കേസില്‍ വിചാരണ 16നു തുടങ്ങും. പുതിയ കുറ്റപത്രത്തില്‍ സമയം, സ്ഥലം എന്നിവ പരാമര്‍ശിക്കണമെന്നും ജയരാജന്‍ നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പാതയോരത്തു പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ ജയരാജന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

നേരത്തേ ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എം.വി ജയരാജന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick