ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

തൃശൂരില്‍ എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

June 20, 2011

തൃശൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തിലല്ല ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു.

അമ്പതോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഇവരെ കോളേജിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് വലയം ഭേദിച്ച് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തള്ളിമാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

രൂക്ഷമായ ഭാഷയിലാണ് എം.എസ്.എഫ് ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്. സാമൂഹ്യനീതി അട്ടിമറിച്ചുകൊണ്ട് ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ കീഴിലുള്ള ഒരു സ്ഥാപനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് വ്യക്തമാക്കി.

നാല് കാശും ഇന്റര്‍ചര്‍ച്ച് കൌണ്‍സിലും ഉണ്ടെങ്കില്‍ എവിടെയും എന്തും ആകാമെന്ന ധാരണ അനുവദിക്കില്ല. എം.ഇ.എസിന്റെ സ്ഥാപനങ്ങളും സാമൂഹ്യനീതി അട്ടിമറിക്കുകയണെങ്കില്‍ അതിനെതിരെ ശക്തമായ സമരം നടത്തുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick