ഹോം » പ്രാദേശികം » കാസര്‍കോട് » 

വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച

August 1, 2011

കാസര്‍കോട്‌: നുള്ളിപ്പാടിയിലെ സുറുമ ബസാറിലും നമാന്‍സ്‌ ബൈക്ക്‌ ഷോറൂമിലും നടന്ന കവര്‍ച്ചയില്‍ രണ്ട്‌ സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ എട്ടര മണിയോടെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയ ജീവനക്കാരാണ്‌ കവര്‍ച്ച നടന്ന വിവരം അറിയുന്നത്‌. സുറുമ ബസാറില്‍ നിന്നും മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ൨൮,൦൦൦ രൂപയും നമാന്‍സില്‍ ൮൦൦൦ രൂപയും ഡിജിറ്റല്‍ ക്യാമറയുമാണ്‌ കവര്‍ന്നത്‌. പാസ്ബുക്ക്‌, ചെക്ക്‌ എന്നിവ വാരിവലിച്ചിട്ടുണ്ട്‌ ഈ രണ്ട്‌ സ്ഥാപനങ്ങളുടെയും ഒന്നാം നിലയിലൂടെ ടെറസ്സ്‌ തുരന്ന വിടവില്‍ കൂടിയാണ്‌ അകത്ത്‌ കടന്നതെന്ന്‌ സംശയിക്കുന്നു. സുറുമ ബസാറില്‍ രഹസ്യ ക്യാമറ പ്ളാസ്റ്റിക്ക്‌ കെട്ടി മറച്ചാണ്‌ കവര്‍ച്ച നടത്തിയത്‌. മോഷ്ടാക്കള്‍ വന്ന വഴിയെ തന്നെ തിരിച്ചുപോയിരിക്കാമെന്ന്‌ സംശയിക്കുന്നു. സന്തോഷ്‌ നഗറിലെ ഷംസുദ്ദീന്‍ ചെങ്കളയിലെ മുഹമ്മദ്‌, കളനാട്ടില്‍ ബഷീര്‍, എന്നിവരാണ്‌ സുറുമ ബസാറിണ്റ്റെ ഉടമസ്ഥര്‍. കൊട്ടോടി സ്വദേശി സി.കെ.സുരേഷാണ്‌ നമാന്‍സ്‌ ഫോട്ടോസിണ്റ്റെ ഉടമസ്ഥന്‍. സംഭവമറിഞ്ഞ്‌ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Related News from Archive
Editor's Pick