ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

കൃത്യസമയത്തിന്‌ മുമ്പ്‌ തീവണ്ടി പോയി; യാത്രക്കാരന്‌ നഷ്ടപരിഹാരം നല്‍കാന്‍ വിധി

August 1, 2011

കാസര്‍കോട്‌: ടിക്കറ്റില്‍ രേഖപ്പെടുത്തിയ സമയത്തിന്‌ അരമണിക്കൂറ്‍ മുമ്പ്‌ തീവണ്ടി കടന്നുപോയതിനാല്‍ യാത്ര മുടങ്ങിയ പള്ളിക്കര സ്വദേശിക്ക്‌ ൧൦,൦൦൦ രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട്‌ ജില്ലാ ഉപഭോക്തൃഫോറം ഉത്തരവിട്ടു. പള്ളിക്കരയിലെ അബ്ദുല്‍ റഹിമാന്‌ ഇന്ത്യന്‍ റെയില്‍വെയാണ്‌ നഷ്ടപരിഹാരം നല്‍കേണ്ടത്‌. ൨൦൧൦ മാര്‍ച്ച്‌ ൩൦ന്‌ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിറ്റേന്ന്‌ രാവിലെ ഹാപ്പ എക്സ്പ്രസിന്‌ മുംബൈക്ക്‌ പോകാനുള്ള ടിക്കറ്റാണ്‌ റിസര്‍വ്വ്‌ ചെയ്തത്‌. ടിക്കറ്റില്‍ ൪.൪൫ന്‌ തീവണ്ടി എത്തിച്ചേരുമെന്നാണ്‌ എഴുതിയിരുന്നത്‌. ടാക്സി വാഹനം ഏര്‍പ്പാടാക്കി ൪.൩൦ന്‌ തന്നെ അബ്ദുല്‍ റഹിമാന്‍ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനിലെത്തി. ഒരു മണിക്കൂറ്‍ കഴിഞ്ഞിട്ടും ട്രെയിന്‍ എത്താത്തതിനാല്‍ സ്റ്റേഷന്‍ മാസ്റ്ററോട്‌ വിവരം തിരക്കിയപ്പോഴാണ്‌ വണ്ടി ൪.൧൨ന്‌ സ്റ്റേഷന്‍ വിട്ടതായി അറിയുന്നത്‌. മുംബൈയില്‍ ബിസിനസ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അബ്ദുല്‍ റഹിമാന്‍. പിന്നീട്‌ അഡ്വ.ജോര്‍ജ്ജ്‌ ജോണ്‍ പ്ളാമൂട്ടില്‍ മുഖേന ഉപഭോക്തൃഫോറത്തെ സമീപിക്കുകയായിരുന്നു. ൧൦,൦൦൦ രൂപ നഷ്ടപരിഹാരത്തിന്‌ പുറമെ ൨൦൦൦ രൂപ കോടതി ചെലവ്‌ നല്‍കാനും കോടതി വിധിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick