ഹോം » കേരളം » 

വി.എസിനെതിരെ അവകാശലംഘനത്തിന്‌ നോട്ടീസ്‌

August 2, 2011

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ്‌ അവകാശ ലംഘനത്തിന്‌ സ്‌പീക്കര്‍ക്ക്‌ നോട്ടീസ്‌ നല്‍കി. ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ്‌ സമയത്ത്‌ കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ കള്ളു ഷാപ്പിലും, ഹോട്ടലുകളിലും പോയിരുക്കുന്നുവെന്നായിരുന്നുവെന്ന വി.എസിന്റെ പരാമര്‍ശത്തിനെതിരെയാണ് അവകാശ ലംഘനം ആരോപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെന്നി ബഹനാനാണ് അവകാശലംഘനത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. എം.എല്‍.എമാരെ മോശമാക്കുന്ന രീതിയിലായിരുന്നു വി.എസിന്റെ പരാമര്‍ശമെന്ന് നോട്ടീസില്‍ പറയുന്നു. നിയമസഭാ സമ്മേളനത്തിനിടെ സഭയ്ക്ക് പുറത്ത് വച്ച് പലതവണ മാധ്യമങ്ങള്‍ക്ക് മുന്നിലും പൊതു വേദിയിലും വി.എസ് വിവാദ പ്രസ്താവന നടത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

എം.എല്‍.എമാരുടെ അവകാശ ലംഘനങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick